Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ

ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ അവൻ നല്ലവനാകയാൽ ദേവനെ തന്നുടെ കാരുണ്യം എന്നേക്കുമുള്ളത് എന്നേക്കുമുള്ളതെന്ന്എന്‍റെ വിഷമതകൾ തന്നെയറിയിച്ചു ഞാൻ എന്‍റെ സമീപമവനെത്തി ഉതവി നൽകാൻഎല്ലാമായെന്നും എനിക്കുണ്ടവനതാൽ തെല്ലും ഭയം വേണ്ടിനിമർത്യനിലാശ്രയിക്കാതത്തൽ വരുന്നേരത്തിൽ കർത്താവിലാശ്രയിപ്പതെത്രയോ നല്ലതോർത്താൽ ശത്രുക്കൾ മുമ്പിൽ തൻശക്തിയിൽ ഞാൻ ജയകീർത്തനങ്ങൾ പാടിടുംഉല്ലാസ ജയഘോഷമുണ്ടുകൂടാരങ്ങളിൽ ഉത്തമഭക്തരുടെ ശുദ്ധഹൃദയങ്ങളിൽഎത്ര വിഷമതകൾ വന്നാലും പാടുമെന്നാളും സ്തുതിഗീതങ്ങൾനിത്യതാതന്നു സ്തുതി സത്യാത്മാവിന്നു സ്തുതി മർത്യർക്കു രക്ഷ തന്ന ക്രിസ്തുനാഥന്നു സ്തുതിനിത്യതയിൽ നമ്മളെത്തുമന്നാളുംതുടരും പരമസ്തുതി

Read More 

ദേവജന സമാജമേ നിങ്ങളശേഷം

ദേവജന സമാജമേ നിങ്ങളശേഷംജീവനാഥനെ സ്തുതിപ്പിൻ ജീവനരുളും ദിവ്യജീവാമൃതമാം യേശു ദേവൻ നമ്മുടെ മദ്ധ്യേ മേവുന്നതു നിമിത്തംചാവിന്നവകാശത്തിൽ നിന്നതിദയയാൽ ദേവൻ ദത്താക്കിനാൻ നമ്മെശാപമകന്ന പുതു ഭൂവാനങ്ങളിൽ സദാമേവുന്നതിനായ് നിത്യജീവൻ നൽകിനാനവൻകല്ലുകളിൽ വരച്ചതാം ചാവിൻ ശുശ്രൂഷ യ്ക്കുള്ളിലിരുന്നയീ നമ്മെഅല്ലൽ കൂടാതെ തന്‍റെ തുല്യമില്ലാത്ത കൃപയ്ക്കുള്ളിൽ കടത്തി പുതുവുള്ളം നൽകിനാനവൻഏകാത്മസ്നാനം മൂലവും അത്രയുമല്ല ഏകാത്മപാനം വഴിയുംഏക ശരീരമായിട്ടേകി ഭവിച്ചതിനാൽഏക പൂപാനുഭോഗഭാഗികളായിതു നാംതാനേ കഴിച്ചൊരേകമാം ബലിയാൽ തന്‍റെ സൂനു സമുദയങ്ങളെഊനമകറ്റി നിത്യ വാനരാജ്യാവകാശസ്ഥാനമതിങ്കലാക്കീട്ടാനന്ദാമൃതമേകികർത്തൃനിർമ്മിതമായുള്ള പൊരുളാം ദിവ്യ സത്യകൂടാരമതിങ്കൽശുദ്ധ ശുശ്രൂഷകനാം നിത്യപുരോഹിതൻ താനത്യാദരം നമുക്കായദ്യാപി […]

Read More 

ദേവാധി ദേവനു സ്തോത്രം

ദേവാധി ദേവനു സ്തോത്രം ചെയ് വിൻരാജാധിരാജനെ സ്തുതിച്ചിടുവിൻഅവൻ ഏക രക്ഷകനല്ലോഅവൻ അത്ഭുതവാനല്ലോനാശകരമായ കുഴിയിൽ നിന്നെന്നെനാഥൻ വീണ്ടെടുത്തു കൃപയാലിതാഎന്നും പാടിടും എന്നും പാടിടുംഎന്നും പാടിടും എന്നെന്നുമേ(2);-നിന്‍റെ ദയ ജീവനെക്കാൾ നല്ലത്എന്‍റെ അധരങ്ങൾ നിന്നെ എന്നും സ്തുതിച്ചിടുംഎന്‍റെ ജീവകാലം എന്‍റെ ജീവകാലംഎന്‍റെ ജീവകാലം എന്നുമേ;-കാഹള നാദം വാനിൽ കേട്ടിടുംഎന്‍റെ കർത്തൻ വരവിങ്കൽ ആർത്തിടുംലോകം ഭ്രമിച്ചിടുമേ ഭൂമി നടുങ്ങിടുമേഞാൻ ഹല്ലേലുയ്യാ പാടുമേ;-എന്‍റെ രക്ഷകനാം യേശു നാഥനെഎന്‍റെ രക്ഷയും ജീവനും വെളിച്ചവുംഎന്‍റെ സങ്കേതവും എന്‍റെ കോട്ടയുമേഎന്‍റെ ആശ്രയും എന്നുമേ;-

Read More 

ദേവാധിദേവൻ നീ രാജാധിരാജൻ

ദേവാധി ദേവൻ നീ രാജാധിരാജൻദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻമന്നിലും വിണ്ണിലും ആരാധ്യനാം നീഉന്നതനന്ദനൻ നീ യോഗ്യനാംനീ എന്നും യോഗ്യൻ നീ എന്നും യോഗ്യൻദൈവത്തിൻ കുഞ്ഞാടെ നീ യോഗ്യനാംസ്തോത്രംസ്തുതി ബഹുമാനങ്ങളെല്ലാംസ്വീകരിപ്പാനെന്നും നീ യോഗ്യനാംസ്വർഗ്ഗസുഖം വെടിഞ്ഞെൻ പാപം തീർപ്പാൻദൈവത്തിൻ കുഞ്ഞാടായ് ഭൂവിൽ വന്നുനീ അറുക്കപ്പെട്ടു നിൻ നിണം ചിന്തിവീണ്ടെടുത്തെന്നെയും നീ യോഗ്യനാം;-ക്രൂശിലാ കൂരിരുളിൽ ഏകനായിദൈവത്താൽ കൈവിടപ്പെട്ടവനായ് നീ സഹിച്ചു ദൈവ ക്രോധമതെല്ലാംഎൻ പാപം മൂലമായ് നീ യാഗമായ്;-പാതകർ മദ്ധ്യത്തിൽ പാതകനെപ്പോൽപാപമായ് തീർന്നു നീ ക്രൂശതിന്മേൽനീ മരിച്ചു എന്‍റെ പാപങ്ങൾ പോക്കിഎന്തൊരു സ്നേഹമെ […]

Read More 

ദേവാദി ദേവ സുതൻ ദയയും

ദേവധി ദേവ സുതൻദയയും കൃപയും നിറഞ്ഞവൻപാരിൽ ഇതുപോൽ വേറാരുമില്ല കരുതുവാനായി കൈവിടാതെന്നുംപറവകൾക്കാഹാരം നൽകുവോനാം മറന്നിടാതെന്നെയും പോറ്റിടുമേപുകയുന്ന തിരികളെ കെടുത്താത്തവൻ തകർന്നയെൻ ഹൃദയത്തെ ബലമാക്കുമേകുരുടരിൻ കൺകളെ തുറന്നവനാം മുടന്തരെ നടത്തിയ വല്ലഭനാംവരുമവൻ പ്രതിഫലം തന്നിടുവാൻ ദുരിതങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ

Read More 

ദേവാധി ദേവസുതാ യാഹാം ശാശ്വത

ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻദാസരിൽ വൻകൃപ പകർന്നിടുവാൻവാഴ്ത്തി പുകഴ്ത്തിടുന്നേആശ്രിതർക്കഭയം അരുളുന്നോനേആലംബം നീ മാത്രമേആഴിയിൻ അലകൾപോൽ പകർന്നീടുകഅളവറ്റ സ്നേഹമെന്നിൽ;-വാനം ഭൂവാക്കിനാൽ ചമച്ചവനെവാക്കുമാറാത്തവനെവാഗ്ദത്തം എനിക്കായ് തന്നവനേ-ഞാൻവാഞ്ഛയായ് കാത്തിടുന്നേ;-ആരെ വിശ്വസിച്ചതെന്നറിയുന്നു-ഞാൻഅവനെന്‍റെ ഉപനിധിയേഅന്ത്യം വരെ എന്നെ കാത്തിടുവാൻഅവൻ മതിയായവനെ;-കഷ്ടങ്ങൾ അടിക്കടി ഏറിടിലുംകലങ്ങാതെ നിന്നീടുവാൻകഴുകുപോൽ പുതുബലം ധരിച്ചീടുവാൻ-അവൻ കരങ്ങളിൽ താണിരിക്കാം;-വാഗ്ദത്തം അഖിലവും നിറവേറുന്നേവരവിൻ നാൾ അടുത്തിടുന്നേവാഞ്ഛയോടവനായ് കാത്തിടുന്നോർഅന്നു വിൺപുരം പൂകിടുമേ;-

Read More 

ദേവദേവന്നു മംഗളം മഹോന്നതനാം

ദേവദേവന്നു മംഗളം മഹോന്നതനാം ദേവദേവന്നു മംഗളംദേവദൂതരാകാശേ ദിവ്യഗീതങ്ങൾ പാടി കേവലാനന്ദത്തോടു മേവി സ്തുതി ചെയ്യുന്നസകല ലോകങ്ങളിലെ സർവ്വഗണങ്ങളെയും സുഖമുടനെ പടച്ചു സകലനാളും പാലിക്കുംനരഗണങ്ങളിന്നതി ദുരിതമൊഴിപ്പതിന്നായ് തിരുമകനെ നരനായ് ധരിണിയിങ്കലയച്ചപാപബോധം വരുത്തി പാപിയെ ശുദ്ധമാക്കാൻ പാവനാത്മാവെ നൽകും ജീവജലാശയമാംആദരവോടു തന്‍റെ വേദവെളിവുമനു ജാതികൾക്കരുളിയ ആദിനാഥനാകുന്ന

Read More 

ദേവ ദേവ നന്ദനൻ കുരിശെടുത്തു

ദേവ ദേവ നന്ദനൻ കുരിശെടുത്തു പോവതു കാണ്മിൻ പ്രിയരേ;കാവിലുണ്ടായ ശാപം പോവാനിഹത്തിൽ വന്നുനോവേറ്റു തളർന്നയ്യോ! ചാവാനായ് ഗോൽഗോത്താവിൽപരമപിതാവിനുടെ തിരുമാർവ്വിലിരുന്നവൻ പരമഗീതങ്ങൾ സദാ പരിചിൽ കേട്ടിരുന്നവൻപരമദ്രോഹികളാകും നരരിൽ കരളലിഞ്ഞുസർവ്വമഹിമയും വിട്ടുർവ്വിയിങ്കൽ വന്നയ്യോകുറ്റമറ്റവൻ കനിവറ്റ പാതകനാലെഒറ്റപ്പെട്ടു ദുഷ്ടരാൽ കെട്ടിവരിയപ്പെട്ടുദുഷ്ടകൈകളാലടിപ്പെട്ടുഴുത നിലംപോൽകഷ്ടം! തിരുമേനികൾ മുറ്റുഅഴന്നുവാടിതിരുമുഖാംബുജമിതാ അടികളാൽ വാടിടുന്നുതിരുമേനിയാകെ ചോര തുടുതുടെയൊലിക്കുന്നുഅരികളിന്നരിശമോ കുറയുന്നില്ലൽപ്പവുമേകുരിശിൽ തറയ്ക്കയെന്നു തെരുതെരെ വിളിക്കുന്നുകരുണതെല്ലുമില്ലാതെ അരികൾ ചുഴന്നുകൊണ്ടുശിരസ്സിൽ മുൾമുടിവെച്ചു തിരുമുഖം തുപ്പി ഭാര-കുരിശങ്ങെടുപ്പിച്ചയ്യോ! കരകേറ്റിടുന്നിതാ കാൽവരിമലയിങ്കൽ തന്നെ കുരിശിച്ചിടുവാനായികുറ്റമറ്റവൻ പാപ പെട്ടവൻ പോൽ പോകുന്നുദുഷ്ടർ കൂട്ടം ചുഴന്നു ഏറ്റം പങ്കം […]

Read More 

ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ

ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ ദൈവകൃപലോകവാഴ്ചയൊടുങ്ങും കാലം വാഴുവാൻഏകരക്ഷാകരനാം യേശുവിൽ ചേർന്നു കൊൾകബാലത കോമളത്വം വാടും പൂവോടു തുല്യംബലവും രക്തത്തിളപ്പും സൗഖ്യവുമെല്ലാംപാരിലാർക്കും ഉറപ്പാൻ പാടുള്ളതല്ലയല്ലോ;-രോഗങ്ങൾ അങ്ങുമിങ്ങും ദേഹത്തിൽ പാർത്തിടുന്നുവേഗം വർദ്ധിച്ചിടും സർവ്വേശന്നാജ്ഞയാൽആകെക്കൂടി ഞെരുക്കും പോകും ജീവനതിനാൽ;-ചുറ്റിലും ആപത്തുകൾ തുക ബഹുവായിങ്ങുണ്ടേതെറ്റിനിൽപാൻ നിനക്കു ശേഷിയില്ലയ്യോപറ്റിക്കൊൾ നീ പരനെ ഭയന്നുകൊൾ നേരമെല്ലാം;-കാഴ്ച മങ്ങിടും മുമ്പേ കേൾവി പോയിടും മുമ്പേകായമെങ്ങും തരിച്ചു മരവിക്കും മുമ്പേക്രൂരപ്പേയ് കൂട്ടം വന്നുകൊണ്ടുപോയിടും മുമ്പേ;-

Read More 

ദയ ലഭിച്ചോർ നാം സ്തുതിച്ചീടുവോം

ദയ ലഭിച്ചോർ നാം സ്തുതിച്ചീടുവോംഅതിനു യോഗ്യൻ ക്രിസ്തുവത്രെമാധുര്യരാഗമാം ഗീതങ്ങളാലെഅവനെ നാം പുകഴ്ത്തീടാംനിൻ തിരുമേനിയറുക്കപ്പെട്ടു നിൻരുധിരത്തിൻ വിലയായ് വാങ്ങിയതാംഗോത്രങ്ങൾ ഭാഷകൾ വംശങ്ങൾജാതികൾ സർവ്വവും ചേർത്തുകൊണ്ട്;- ദയ…പാപത്തിന്നധീനതയിൽ നിന്നീയടിയാനെ നീ വിടുവിച്ചുഅത്ഭുതമാർന്നൊളിയിൽ പ്രീയനോടെരാജ്യത്തിലാക്കിയതാൽ;- ദയ…വീഴുന്നു പ്രീയനെ വാഴ്ത്തിടുവാൻസിംഹാസനവാസികളും താൻആയവനരുളിയ രക്ഷയിൻ മഹിമക്കായ്കിരീടങ്ങൾ താഴെയിട്ടും;- ദയ…ദൈവകുഞ്ഞാടവൻ യോഗ്യനെന്നുമോക്ഷത്തിൽ കേൾക്കുന്ന ശബ്ദമത്സ്തുതിച്ചിടാം വെളളത്തിനിരച്ചിൽ പോൽശബ്ദത്താൽ പരിശുദ്ധയാം സഭയെ;- ദയ…യേശുതാൻ വേഗം വരുന്നതിനാൽമുഴങ്കാൽ മടക്കി നമസ്കരിക്കാം-നമ്മെസ്നേഹിച്ച യേശുവേ കണ്ടീടുവോം നാംആനന്ദനാളതിലേ;- ദയ…

Read More