ദൈവമയച്ചിട്ടു വന്നൊരുവൻ
ദൈവമയച്ചിട്ടു വന്നൊരുവൻ യോഹന്നാൻ എന്നു പേരുള്ളവനായ് നിത്യമാം ദൈവമായച്ചേക പുത്രനാംക്രിസ്തുവിൻ പാതയൊരുക്കുന്ന ദൂതനായ്സെഖ്യര്യാവിനു വാർദ്ധക്യത്തിൽ എലീശബെത്തിലുരുവായവൻ ഗർത്തിലാത്മപൂർണനായി സ്വന്ത വർഗത്തിനാശ്വാസമായി ജനിച്ചവൻഏലീയാവിൻ ആത്മ ശക്തിയോടെ ഏറെ നാൾ സ്നാനം നടത്തിയവൻ മാനസാന്തരത്തിനൊത്തവണ്ണം ഫലം കായിക്കുവിനെന്നു ഘോഷിച്ചു കൊണ്ടവൻതാതനുര ചെയ്തു സ്നാപകനോ-ടാരുടെമേൽ ആത്മാവാവാസിക്കും ആയവനാത്മാവിൽ സ്നാനം കഴിപ്പിപ്പോൻ ആയതു പോൽ യേശു സ്നാനം വരിച്ചഹോആദ്യ പിതാക്കളാo യിസ്രായേല്യർ മിസ്രെയിം വിട്ടു ഗമിച്ചോരെല്ലാം മേഘത്തിലും ചെങ്കടൽ കടന്നിടുമ്പോൾ വെള്ളത്തിലും കൂടെ സ്നാനം കഴിഞ്ഞവർഅൽപ്പ ജനങ്ങളാo എട്ടു പേരുംവെള്ളത്തിൽ കൂടല്ലോ രക്ഷപെട്ടു […]
Read Moreദൈവമാം യഹോവയെ ജീവന്നുറവാ
ദൈവമാം യഹോവയെ ജീവന്നുറവായോനെനിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംആദ്യം അന്തവുമില്ല ഭാഗ്യവാനായ് വാഴുന്നനിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംനിത്യം ശ്രേഷ്ഠ ദൂതന്മാർ സ്തോത്രം ചെയ്യും നാഥൻ ആർനിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംസർവ്വ സൃഷ്ടിക്കും സദാ സർവ്വുമാണ് വല്ലഭാനിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംപുത്രൻ ക്രൂശിൻ രക്തത്താൽ ശുദ്ധം ചെയ്യുന്നതിനാൽനിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംനിന്നെ സ്നേഹിപ്പതിന്നായ് എന്നിൽ തന്ന കൃപക്കായ്‌നിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംതാണിടുന്ന ഹൃദയേ വാണീടുന്നെൻ രാജാവേനിനക്കെന്‍റെ വന്ദനം നിനക്കെന്നും മഹത്വംഅന്യർ സേവ വ്യർത്ഥമേ ധന്യർ നിന്‍റെ ഭക്തരേനിനക്കെന്‍റെ വന്ദനം നിനക്കെന്നും […]
Read Moreദൈവമക്കളേ സന്തോഷി ച്ചാർക്കു
ദൈവമക്കളേ സന്തോഷിച്ചാർക്കുവിൻ ദൈവം ചെയ്ത നന്മയോർക്കുവിൻജീവനാഥനീ നമ്മെ രക്ഷിക്കുവാൻ ജീവനെയും തന്നതോർക്കുവിൻഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഗീതം പാടുവിൻഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നു പാടുവിൻതങ്കമേനിയിൽ ലംഘനങ്ങളെ ശങ്കയെന്നിയേ വഹിച്ചവൻ സങ്കടങ്ങളിൽ തൻ കരങ്ങളാൽ കൺകളെ തുടച്ചിടുന്നവൻദൈവം നമ്മുടെ ജീവന്‍റെ ബലം ഒന്നിലും ഭയന്നിടേണ്ട നാം ക്ഷാമവും മഹായുദ്ധമാകിലും ക്ഷേമമായി നടത്തിടുമവൻഹാ! വിഷാദത്താലുള്ളം കലങ്ങാതെദൈവത്തിൽ പ്രത്യാശ വയ്ക്കുവിൻദൈവം നമ്മുടെ മുഖപ്രകാശമാം കൈവിടാത്ത ദിവ്യമിത്രമാംദൈവത്തിൽ സദാ ആശ്രയിക്കുവോർ എന്നും നിൽക്കും സീയോൻ പോലെയാംഇന്നുമെന്നേക്കും തൻജനങ്ങളെ ഒന്നുപോലെ കാത്തിടുമവൻ
Read Moreദൈവമക്കളെ നമ്മൾ ഭാഗ്യശാലി
ദൈവമക്കളേ നമ്മൾ ഭാഗ്യശാലികൾ ദിവ്യജീവനുള്ളിലേകി ക്രിസ്തു നായകൻവിശ്വസിച്ചു ദൈവപുത്രൻ തന്‍റെ നാമത്തിൽ സംശയിച്ചിടേണ്ട നമ്മൾ ദൈവമക്കളായ്നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവൻആശ്വസിച്ചു പാർത്തിടാം നമുക്കു പാരിതിൽ;-ഭൂമിയിന്നു ദുഷ്ടനായവന്‍റെ കൈകളിൽനമ്മളിന്നു ഭ്രഷ്ടരായിടുന്നതാകയാൽസൗമ്യമായി കാത്തിരിക്ക ദൈവപുത്രനീഭൂമി വാണടക്കിടുന്ന നാളടുത്തു ഹാ!;-മർത്ത്യപാപമിദ്ധരിത്രി ശാപയോഗ്യമായ്തീർത്തതാൽ വിമോചനം വരുത്തുമേശു താൻഈറ്റുനോവുമേറ്റുകൊണ്ടു ദൈവപുത്രരേകാത്തിടുന്നു സൃഷ്ടിജാലമിന്നു ഭൂമിയിൽ;-ഭാരമേറി മാനസം കലങ്ങിടാതെ നാം ഭാവിയോർത്തു പുഞ്ചിരിച്ചു പാടി മോദമായ്പാരിതിൽ നമുക്കു തന്ന കാലമൊക്കെയുംഭാഗ്യദായകന്‍റെ സേവനത്തിലേർപ്പെടാം;-യേശു നായകാ പാപശാപനാശകാ : എന്ന രീതി
Read Moreദൈവം യഹോവയായ ദൈവം
ദൈവം യഹോവയായ ദൈവം അരുളിച്ചെയ്യുന്നുയാഗം കഴിച്ചു നിയമം ചെയ്ത വിശുദ്ധരെഎന്‍റെ അടുക്കൽ കൂട്ടുവിൻ(2)ലോകത്തിൻ ഗതികളെല്ലാം-പ്രിയന്‍റെവരവിനെ ഘോഷിക്കുന്നുആകാശത്തിന്‍റെ ശക്തികളൊക്കെ ഇളകുന്നുഭൂമിയും വിറച്ചീടുന്നു(2)ദുഷ്ടൻ പ്രബലനാകുന്നു-നീതിമാനോഏറ്റം നിന്ദിക്കപ്പെടുന്നുനിന്ദകൾ നീക്കിടുവാൻ കണ്ണുനീർ തുടയ്ക്കുവാൻകർത്താവ് വരും വേഗത്തിൽ(2)ദൈവജനത്തിന്നിഹത്തിൽ-കഷ്ടതകൾഏറ്റം പെരുകി വരുന്നേകർത്താവിനായി ലോകെ കഷ്ടം സഹിച്ചിടുകിൽതൻ കൂടെ വാണിടാമെന്നും(2)ആർത്തുപാടി സ്തുതിച്ചീടാം-പ്രീയരെരക്ഷ സമീപമായതാൽരാജാധി രാജാവുതാൻ പ്രതിഫലങ്ങളുമായിമേഘത്തിൽ വെളിപ്പെടാറായ്(2)
Read Moreദൈവം വലിയവൻ
ദൈവം വലിയവൻ എന്‍റെ ദൈവം വലിയവൻ സർവ്വ സൃഷ്ടാവാം ദൈവംസർവ്വ ശക്തനാം ദൈവംഎന്‍റെ ദൈവം വലിയവൻചെങ്കടൽ ആയാലുംകവിഞ്ഞൊഴുകും യോർദാൻ ആയാലുംസമുദ്രത്തിൽ പാത ഒരുക്കി എന്നെ നടത്തും എന്‍റെ ദൈവം;-രോഗം ഏതുമാകട്ടെസൗഖ്യദായകൻ യേശുവുണ്ട് ഏതു മാറാരോഗവും ഏത് തീരാ വ്യാധിയുംസൗഖ്യമാക്കും എന്‍റെ ദൈവം;-കൂരിരുളിൻ താഴ്വരയിലും ഭീതിപെടുത്തും വേളയിലുംഎന്‍റെ അരികിൽ വന്നു എന്നെ ധൈര്യപ്പെടുത്തും എന്‍റെ ദൈവം വലിയവൻ;-വൻ ശോധനയേറിയാലും ജീവിതം തകർന്നെന്ന് തോന്നിയാലുംഎന്‍റെ ജീവിതത്തിൽ ഇന്നും ഇറങ്ങിവന്ന് എന്നെ വിടുവിക്കും എന്‍റെ ദൈവം;-എല്ലാ വഴികളും അടഞ്ഞിടുമ്പോൾഎല്ലാ പ്രതീക്ഷയും അസ്തമിക്കുമ്പോൾപുതുവഴി […]
Read Moreദൈവം തന്‍റെ കുഞ്ഞുങ്ങൾക്ക്
ദൈവം തന്‍റെ കുഞ്ഞുങ്ങൾക്ക് ഒരുക്കീട്ടുള്ളതു ആരും കണ്ടിട്ടില്ല ആരും കേട്ടിട്ടില്ലആരും ഒരിക്കലും നിനച്ചിട്ടില്ലപാപത്തിൻ ഇമ്പ മാർഗ്ഗത്തിലൂടെ ഞാൻപാതാള യാത്ര ചെയ്കെ പാരിതിൽ വന്നതാം പരമസുതൻ എൻപാപങ്ങൾ മോചിച്ചല്ലോ(2);- ദൈവം…ഈ ലോക ജീവിതയാത്രയതിൽ വൻഭാരങ്ങളേറിടുമ്പോൾആശ്വാസമേകുവാൻ അരികിലുണ്ടെനിക്ക്നല്ലൊരു സഖിയായവൻ(2);- ദൈവം…സ്വർഗ്ഗീയനാടതിൻ വാസമതോർക്കുമ്പോൾഎന്നുള്ളം നിറഞ്ഞിടുന്നേഎന്നിരുൾ മാറിടും എന്നഴൽ നീങ്ങിടുംഎൻ വീട്ടിൽ എത്തീടുമേ(2);- ദൈവം…
Read Moreദൈവം തന്നു എല്ലാം
ദൈവം തന്നു എല്ലാംദൈവത്തെ ആരാധിക്കാൻദൈവം ഉയർത്തി നമ്മെദൈവത്തെ ആരാധിക്കാൻതാളമേളത്തോടെ വാദ്യഘോഷത്തോടെആടിപ്പാടി നമ്മൾ ദൈവത്തെ ആരാധിക്കാംപൂർണ്ണശക്തിയോടെദൈവത്തെ ആരാധിക്കാംആർപ്പിൻ ഘോഷത്തോടെദൈവത്തെ ആരാധിക്കാം;-സത്യത്തിലും ആത്മാവിലുംദൈവത്തെ ആരാധിക്കാംസ്തോത്രത്തോടും സ്തുതികളോടുംദൈവത്തെ ആരാധിക്കാം;-അഭിഷേകത്തിൻ ശക്തിയോടെദൈവത്തെ ആരാധിക്കാംരക്ഷയുടെ സന്തോഷത്തോടെദൈവത്തെ ആരാധിക്കാം;-
Read Moreദൈവം താൻ സ്നേഹിക്കും
ദൈവം താൻ സ്നേഹിക്കുംമാനവർക്കേകും നന്മകളെത്രപരംതൻ സ്നേഹം കൈക്കൊള്ളുംമക്കൾക്കു നൽകുന്ന-വൻകൃപയെത്ര ധന്യം(2)നീതിമാൻമാരുടെ വാസസ്ഥളങ്ങളിൽസ്വർഗ്ഗീയ ചൈതന്യം വാണിടുന്നു;തൻഹിതം ചെയ്തിടുവാൻ(2)സ്വർഗ്ഗീയ ജ്ഞാനത്താൽ പാലിച്ചീടും;-കാംക്ഷിക്കുന്നതിലും നിനയ്ക്കുന്നതിലുംഅത്യന്തം താതൻ പുലർത്തീടുന്നു;കാനാവിലെ നൽവീഞ്ഞിലും(2)മാധുര്യമായവ നൽകീടുന്നു;-നിദ്രയിലും പരൻ പ്രിയർക്കൊരുക്കുന്നവൻ ദയ എത്ര ബഹുലമഹോ;ആധിയും വ്യാധിയും(2)ഏശിടാതെ താതൻ കാത്തിടുന്നു;-വാരിവിതറുന്നു ഭക്തർക്കളവെന്യെമാറിപോൽ വൻ കൃപയേകീടുന്നു;നന്ദിയാൽ വാഴ്ത്തിടാം(2)നിത്യവും തൻദയ വർണ്ണിച്ചീടാം;-
Read Moreദൈവം സകലവും നന്മയ്ക്കായി
ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നുഭക്തന്മാരിഹെയെന്തിന്നലയുന്നു വലയുന്നുഞാനോ ഇതേവരെ ദൈവമാം പിതാവിന്‍റെകൈകളിൽ രുചിച്ചതിൽ തിന്മയായൊന്നുമില്ലശിക്ഷയായി പലതെന്മേൽ വന്നു ഞാനറിയുന്നുരക്ഷകനടയന്മേൽ പക്ഷമായി ചെയ്തതെല്ലാംസങ്കടം ബഹുവിധം സാധു ഞാൻ രുചിച്ചതിൽതൻ കൃപയളവെന്യേ അനുഗ്രഹ നിറവേകിഎത്രനല്ലുടയവൻ കൃമിയാമടിയന്മേൽഇത്ര മാ ദയ തോന്നാനോർക്കുകിലൊന്നുമില്ലസ്വർഗമേനിക്കായി തൻ പുത്രനിൽ നൽകിയദത്തവകാശമോർത്തെൻ കർത്താവെ വണങ്ങുന്നുഇമ്മാനുവേലിന്‍റെ ചിറകുകൾ വിടരുന്നഅമ്മഹാ ഭാഗ്യദേശത്തടിയാനെയോർക്കണേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവത്തിന്റെ ദാനമായ പരിശുദ്ധാ
- ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ
- ജീവനുണ്ടാം ഏക നോട്ടത്താൽ
- ആത്മ ദേഹി ദേഹത്തെ കാഴ്ചയായി
- പലവിധമാം പരിശോധനകൾ

