Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ദൈവകൃപ എനിക്കു മതി

ദൈവകൃപ എനിക്കു മതിആ ദൈവകൃപ എനിക്കു മതി (2)ഒഴുക്കിനെതിരെ ഒഴുക്കിനെതിരെനീന്തി മുന്നേറുവാൻ (2)ആർത്തിരക്കും ആഴിയിൽഅലകൾ ഉയർന്നീടിലും (2)നീന്തികയറാൻ ശക്തി പകർന്നോൻഅരികിൽ എനിക്കായുണ്ട് (2);- ദൈവ..ഒരു വഴി അടഞ്ഞിടുമ്പോൾപുതു വഴി തുറന്നിടുവാൻ (2)പാറയെ തകർക്കും ശക്തിയിൻ വചനംഎനിക്കായ് വെ ളിപ്പെടുമേ(2);- ദൈവ..അതിർ വരമ്പുകൾ മുങ്ങീടുവാൻഎല്ലാ തടസ്സങ്ങൾ മാറിടുവാൻ (2)ജീവ ജല നദി എന്നിൽ ഉയരാൻആത്മമാരി ആയയ്ക്കൂ (2);- ദൈവ..

Read More 

ദൈവ കരുണയിൻ ധനമാഹാത്മ്യം

ദൈവകരുണയിൻ ധനമാഹാത്മ്യംനാവാൽ വർണ്ണ്യമോ?ദൈവസുതൻ പശുശാലയിൽ നരനായ്അവതരിച്ചതു വെറും കഥയോ?ഭൂവനമൊന്നാകെ ചമച്ചവനൊരുചെറുഭവനവും ലഭിച്ചതില്ലെന്നോ?പരമസമ്പന്നനീ ധരണിയിലേറ്റംദരിദ്രനായ് തീർന്നു സ്വമനസ്സാനിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണിധരിച്ചതും ചെറിയ സംഗതിയോ?അനുദിനമനവധിയനുഗ്രഹഭാരംഅനുഭവിച്ചൊരു ജനമവന്നുകനിവൊരു കണികയുമെന്നിയേ നൽകിയകഴുമരം ചുമപ്പതും കാണ്മീൻകുരിശു ചുമന്നവൻ ഗിരിമുകളേറിവിരിച്ചു കൈകാൽകളെയതിന്മേൽശരിക്കിരുമ്പാണികൾ തറപ്പതിന്നായതുസ്മരിക്കുകിൽ വിസ്മനീയം

Read More 

ദൈവജനമേ ഉണർന്നു നിൻ ബലം

ദൈവജനമേ ഉണർന്നു നിൻ ബലം ധരി-ച്ചൊരുങ്ങുക അതിശീഘ്രംഉന്നതനാം യാഹെ സ്തുതികളിൽ വസിപ്പോനെചേർന്നു നാം പുകഴ്ത്തീടാം;-കാലിതൊഴുത്തിൽ പിറന്നവൻ നമുക്കായ്ഭൂതലെ സഞ്ചരിച്ചുകുരിശിന്മേൽ നമുക്കായ് മരിച്ചവനുയിർത്തതാൽഎന്നേക്കും ജയം നമുക്ക്;-വാനജീവികൾ ഭൂചര ജന്തുക്കൾ സസ്യലതാതികളുംആഴിയിൽ നടമാടും സകലജീവികളുംഅവനെ സ്തുതിച്ചിടുന്നു;-അവനത്രെ നമ്മെ സൃഷ്ടിച്ച ദൈവംനാമവൻ ജനവുമത്രേവിശുദ്ധിയിൽ ഭയങ്കരൻ സ്തുതികളിലുന്നതൻനമ്മുടെ ദൈവം തന്നെ;-ഉണർന്നിരിക്കാം നിനയാനേരം മേഘത്തിൽ വിളികേൾക്കാംഉണരാത്തവരും ലോകക്കാരേവരുംകൈവിടപ്പെടുമന്നാൾ;-ശീഘ്രം വരുവേൻ എന്നുരചെയ്തവൻപോയപോൽ വീണ്ടും വരുംഅതാ വിളക്കുകൾ എടുക്ക എണ്ണനിറയ്ക്കദീപങ്ങൾ തെളിയിക്ക;-

Read More 

ദൈവജനമേ ദൈവജനമേ മനം

ദൈവജനമേ ദൈവജനമേമനം തിരിയാം മടങ്ങിവരാംനമ്മെതന്നെ താഴ്ത്തി സമർപ്പിച്ചിടാംതിരുമുമ്പിൽ വണങ്ങി നമസ്കരിക്കാംയഹോവ റാഫാ – സൗഖ്യംതരുംയഹോവ ശാലോം – സമാധാനംയഹോവ ശമ്മ – കൂടിരിക്കുംയഹോവ ഏലിയോൻ – അത്യുന്നതൻവിശുദ്ധിയെ തികയ്ക്കാം ഒരുങ്ങീടാംവിശുദ്ധനാം ദൈവത്തെ ആരാധിക്കാംഅശുദ്ധിയതെല്ലാം വെടിഞ്ഞീടാംതിരുസവിധേ എന്നും ജാഗരിക്കാം;- യഹോവ…തിരുമുഖത്തേക്കു നാം നോക്കീടാംപുതുബലമെന്നും പ്രാപിച്ചീടാംനൽവരങ്ങളെയെന്നും വാഞ്ചിച്ചീടാംതിരുവചനം എങ്ങും ഘോഷിച്ചീടാം;- യഹോവ…കാഹളനാദം നാം കേട്ടീടാറായ്മണവാളനേശു വെളിപ്പെടാറായ്ശുദ്ധിമാന്മാരെല്ലാം പറന്നുയരുംഉണർന്നിരിക്കാം നൽദിനമതിനാൽ;- യഹോവ…

Read More 

ദൈവജനം കൂടും സമയത്തിൽ

ദൈവജനം കൂടും സമയത്തിൽദൈവം വന്നു പരിവർത്തിക്കുംഹല്ലേലൂയ്യാ ഞാൻ പാടീടുംഹല്ലേലൂയ്യാ ഞങ്ങൾ പാടീടുംകാത്തിരിക്കും അടിയാർ ഉള്ളത്തിൽകർത്തൻ യേശു തങ്ങീടുമേ(2);- ഹല്ലേ….കണ്ണുനീർ പ്രയാസം മാറീടുമേകർത്തൻ യേശു മാറുകില്ല(2);- ഹല്ലേ….

Read More 

ദൈവ സ്നേഹത്തിൽ നിന്നും

ദൈവസ്നേഹത്തിൽ നിന്നും ഞങ്ങളെ വേർപിരിപ്പാൻ കഴിയുകയില്ല ഉയരത്തിനോ വാഴ്ചകൾക്കോ ആഴങ്ങൾക്കോ മരണത്തിനോയാതൊരു സൃഷ്ടിക്കും ഈ ബന്ധമകറ്റുവാൻ സാധ്യമല്ലേ….തങ്കക്കിരീടത്തെ ഞങ്ങൾക്കും നൽകി മാനവും തേജസ്സും പകർന്നേകി (2)ശത്രുക്കൾ കാൺകെ വിരുന്നൊരുക്കി നമ്മെ ഹൃദയത്തോടെന്നും ചേർത്തുനിർത്തി (2)പ്രത്യാശ നൽകി ധൈര്യം നൽകി മറവിടത്തിൽ നമ്മെ മറച്ചോനെ(2)ആയുഷ്കാലമൊക്കെയും നന്മയും കരുണയും ഐശ്വര്യവും സമ്പത്തും വീട്ടിലുണ്ടാകും എന്‍റെ ഇഷ്ടമല്ല അങ്ങേ ഇഷ്ടമെന്നിൽ നിറവേറട്ടെ അനുദിനംതോറും(2)

Read More 

ദൈവ സ്നേഹമേ ദൈവ സ്നേഹമേ

ദൈവ സ്നേഹമേ, ദൈവ സ്നേഹമേസ്വർഗ്ഗം കാട്ടിയ അല്ഭുതമേമരക്കുരിശിന്മേൽ എന്‍റെ പേർക്കായിയേശു ചൊരിഞ്ഞതാം നിത്യ സ്നേഹമേഏന്തു നല്കും പകരമായ്തുല്യമായ് ഒന്നുമില്ല നാഥനെഏന്തു നല്കും പകരമായ്തുല്യമായ് ഒന്നുമില്ല യേശുവേനന്ദിയോടെ അന്ത്യത്തോളം പാടിടും ഞാൻ ദേവാഇത്രത്തോളം താതനെന്നെ സ്നേഹിച്ചുവല്ലോ 2മുൾക്കിരീടവും അടിപ്പിണരേറ്റേതുംഎങ്ങനെ മറക്കും നാഥനേസ്വന്ത ജീവനേകും ദൈവകുഞ്ഞടിനേനന്ദിചൊല്ലാൻ നവുപോര;- എന്തു നല്കും..

Read More 

ദൈവസ്നേഹമേ ദൈവ സ്നേഹമേ

ദൈവസ്നേഹമേ ദൈവസ്നേഹമേ അതിനുള്ളകലമുയരമാഴമപ്രമേയമേപാപക്കുഴിയിലാണ്ടു പോയ നരനു മോചനംപ്രാപിപ്പതി-നതിന്‍റെയാഴമാണു കാരണം;-അനുസരിച്ചിടാതെ-യാജ്ഞയവഗണിച്ചതാം മനുജനോടു കരുണ കാണിച്ചതിനു കാരണം;-കുരിശിലേക ജാതനെ തകർത്തു വൈരികൾ ക്കനിശവും വിമോചനം വരുത്തിവയ്ക്കയോ;-സ്വർഗ്ഗമതിലുള്ളനു-ഗ്രഹങ്ങളാഗ്രഹിക്കുവാൻ യോഗ്യരല്ലയെങ്കിലും നരർക്കതേകിയ;-അഴുകിനാറും ശവസമാനരായ പാപികൾ ക്കഴകു നൽകിയഴിവില്ലാത്ത സ്ഥിതിയിലാക്കിടും;-അരിഗണത്തെയരികണച്ചു സുതജനങ്ങളായ് പരിഗണിച്ചു പരിചരിക്കു മകമഴിഞ്ഞതാം;-

Read More 

ദൈവസ്നേഹം വർണ്ണിച്ചീടാൻ

ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാനന്ദി ചൊല്ലിത്തീർക്കുവാനീ ജീവിതം പോരാകഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോർത്താൽഎത്ര സ്തുതിച്ചാലും മതി വരുമോസ്വന്തമായൊന്നുമില്ല സർവ്വതും നിൻ ദാനംസ്വസ്തമായുറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെമന്നിൻ സൌഭാഗ്യം നേടാനായാലുംആത്മം നഷ്ടമായാൽ ഫലമെവിടെ;- ദൈവ…സ്വപ്നങ്ങൾ പൊലിഞ്ഞാലും ദുഃഖത്താൽ വലഞ്ഞാലുംമിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാ‍ലുംരക്ഷാകവചം നീ മാറാതെന്നാളുംഅങ്ങെൻ മുമ്പേ പോയാൽ ഭയമെവിടെ;- ദൈവ…

Read More 

ദൈവസ്നേഹം ചൊല്ലാൻ ആവില്ലെ

ദൈവ സ്നേഹം ചൊല്ലാൻ ആവില്ലെനിക്ക്വർണ്ണിച്ചത്‌ തീർക്കാൻ നാവില്ലെനിക്ക് (2)ആഴിയിലുമാഴം ദൈവത്തിന്‍റെ സ്നേഹംകുന്നുകളിലേറും അതിന്നുയരം (2)അമ്മ മറന്നാലും മറന്നിടാത്തഅനുപമ സ്നേഹം അതുല്യ സ്നേഹംഅനുദിനമേകി അവനിയിലെന്നെഅനുഗ്രഹിച്ചീടും അവർണ്യസ്നേഹം;- ദൈവ…അലകളുയർന്നാൽ അലയുകയില്ലഅലിവുള്ള നാഥൻ അരികിലുണ്ട്വലമിടമെന്നും വലയമായ്‌ നിന്ന്വല്ലഭനേകും ബലമതുല്യം;- ദൈവ…സ്വന്തപുത്രനെയും ബലിതരുവാൻഎന്തു സ്നേഹമെന്നിൽ ചൊരിഞ്ഞു പരൻഅന്തമില്ലാകാലം സ്തുതി പാടിയാലുംതൻ തിരുകൃപയ്ക്കതു ബദലാമോ;- ദൈവ…

Read More