ചേരും ഞാൻ നിൻ രാജ്യേ ദൈവമേ
ചേരും ഞാൻ നിൻ രാജ്യേ ദൈവമേനിത്യം നിൻ കൂടെ വാഴുവാൻ (2)തുണച്ചീടുകെന്നെ എൻ നാഥനേനിന്‍റെ രാജ്യം ഒന്നു കാണുവാൻ(2)വാഴും ഞാൻ നിത്യം നിത്യം നിൻ കൂടെകാത്തിരുന്ന നാൾ ആസന്നമായ് (2)താതനും നിൻ ഓമന പുത്രനുംആത്മനോടും കൂടെ ഞാൻ ചേരുമേ (2)ഭൂവിൽ ഞാൻ കഷ്ടം സഹിച്ചതുംനിൻ ക്രൂശു ചുമന്നതും (2)ദൈവമേ നിൻ രാജ്യേ വന്നിടാൻനിൻ മുഖം ഒന്നു കാണുവാൻ (2);- വാഴും…എൻ മനം ആനന്ദത്താൽ കവിയുന്നുനിൻ കൂടുള്ള വാസമോര്ർക്കുമ്പോൾ (2)ദൂതരൊത്തു സീയോനിൽ പാടുവാൻനിന്‍റെ സന്നിധൗ ചേര്ർക്കണേ (2);- വാഴും…
Read Moreചേർന്നിടുമേ ഞാൻ സ്വർഗ്ഗ
ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ പ്രിയനോടൊത്തു വസിപ്പാൻതീരും സമസ്ത ക്ലേശവുമവിടെനിക്കേറും സന്തോഷം സതതംപ്രത്യാശയോടീ-യിഹത്തെ വിട്ടവരാം പരിശുദ്ധർ സംഘമുണ്ടവിടെനിത്യതയോടവർ മുഖങ്ങളോരോന്നും കാണും നിയതം മോദമതേ;-വിൺ ദൂതസൈന്യം നിരനിരയായ് നിന്നനു നിമിഷം സ്തുതി ചെയ്തിടുമ്പോൾഇമ്പം ധ്വനിക്കും മധുരസംഗീതം നാഥനുമായ് ചേർന്നാലപിക്കും;-ജീവജലനദി പളുങ്കിനൊത്തൊഴുകും ജീവതരുക്കളതിൻ കരയിൽഏകും നിരന്തരഫലം അതിന്നലകൾ നൽകും സൗഖ്യം ജാതികൾക്ക്;-ഈ ഭൂവിൽ സങ്കടദുരിത ഭാരത്താൽ കണ്ണീർ തൂകിയ തൻ പ്രിയയെവേഗം കരങ്ങളിലേന്തിടുമരുമ മണാളൻ തുവരുമവൾ കണ്ണീർ;-വേഗം വരാം ഞാൻ വീടോരുക്കിയ പിൻ എന്നുരചെയ്തു ഗമിച്ചവനെഎപ്പോൾ വരും നീയെൻ പ്രിയഭവനം […]
Read Moreചേർന്നിടും നാം ഭാഗ്യനാട്ടിൽ
ചേർന്നിടും നാം ഭാഗ്യനാട്ടിൽ എന്താനന്ദംഅല്ലലെല്ലാം മാറി ഉല്ലാസമായ്,ക്രിസ്തൻ പേർക്കായ് കഷ്ടം സഹിച്ചവർ വാണിടുമേക്രിസ്തൻ നാമം ധരിച്ചെന്നെന്നുമേ… ചേർന്നിടും നാംആത്മാവിൻ ശക്തിയിൽ കാക്കുന്നോർക്കായിസ്വർഗ്ഗത്തിൽ സൂക്ഷിക്കും നിക്ഷേപങ്ങൾവാട്ടം മാലിന്യം ഏശാത്തവകാശം പ്രാപിച്ചീടാൻനമ്മെ തനിക്കായി വീണ്ടെടുത്തു… ചേർന്നിടും നാംകഷ്ടങ്ങളേറ്റം വർദ്ധിച്ചെന്നാലുംഒട്ടും ഭയം ഇല്ല പിന്മാറില്ലവിട്ടീടുമേ ദുഷ്ടലോകത്തിൻ പ്രതാപങ്ങളെവിൺ വീട്ടിൻ ദർശനം കണ്ട ശുദ്ധർ… ചേർന്നിടും നാംലോകത്തിൻ മാലിന്യം വിട്ടോടിപ്പോയോർവീണ്ടും അതിൽ വീണു തോറ്റു പോയാൽഎത്ര കഷ്ടം എത്ര ഭയങ്കര വീഴ്ച്ചയത്മറ്റാരും രക്ഷിപ്പാനില്ലിഹത്തിൽ… ചേർന്നിടും നാംഉന്നതദൗത്യം പാടേ മറന്ന്ലോകത്തിൻ പിന്നാലെ ഓടീടുന്നോർഓർത്തീടുക സ്വർഗ്ഗ […]
Read Moreചെറിയ കൂട്ടമേ നിങ്ങൾ
ചെറിയകൂട്ടമേ നിങ്ങൾ ഭയപ്പെടാതിനിപരമരാജ്യം തരുവതിന്നു താതന്നിഷ്ടമാംഉറപ്പും ധൈര്യവും നല്ല സ്ഥിരവുമുള്ളോരായ്ഒരുങ്ങിനിൽപ്പിൻ തിരുവചനം അനുസരിക്കുവാൻ;- ചെറിയവരുമനവധി കഷ്ടം നമുക്കു ധരണിയിൽകുരിശെടുത്തു പരനെ നിത്യം അനുഗമിക്കണം;- ചെറിയയേശുക്രിസ്തുവിൽ ഭക്തിയോടു ജീവിപ്പാൻആശിച്ചീടുന്നവർക്കു പീഡയുണ്ട് നിർണ്ണയം;- ചെറിയപ്രതിഫലത്തിന്മേൽ നോട്ടംവെച്ചു സഹിക്ക നാംവിധിദിനത്തിൽ നമുക്കു നല്ല ധൈര്യമേകുവാൻ;- ചെറിയദാനിയേലിനായ് സിംഹവായടച്ചവൻവാനിൽ ജീവിക്കുന്നു നമ്മെ കാവൽ ചെയ്യുവാൻ;- ചെറിയമരണത്തോളം തൻ ദിവ്യ ചരണമില്ലയോശരണമായി നമുക്കുമേലിൽ അരുതു ചഞ്ചലം;- ചെറിയഅന്ധകാരത്താൽ എല്ലാ കണ്ണും : എന്ന രീതി
Read Moreചെറിയ ആട്ടിൻ കൂട്ടമെ
ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനികരുതും കർത്തനേശുവല്ലേ കൂടെയുള്ളത്ഭയപ്പെടേണ്ടിനി-നാം ഭയപ്പെടേണ്ടിനി കരുതും കർത്തനേശുവല്ലേ കൂടെയുള്ളത്കഷ്ടനഷ്ട ശോധനകളേറി വരുമ്പോൾനഷ്ടമായ ജീവിതപടകു കാണുമ്പോൾഓർത്തിടൂ നീ യോസേഫിൻ ഉയർന്നകറ്റകൾകണ്ടീടുക വിശ്വാസത്തിൻ പൊൻ ചെങ്കോൽ മുന്നിൽ;-ഉയരം കൂട്ടും ശത്രു തന്‍റെ കഴുകു മരങ്ങൾഎന്നാൽ നിയമം മാറ്റും രേഖ മാറ്റും യേശുവിൻ കൈകൾവെളിപ്പെട്ടീടും ദൈവ പൈതലിന്‍റെ മറുപടിതകർന്നുപോകും ശത്രുവിന്‍റെ ശക്തി ശ്രമങ്ങൾ;-മാറി നിൽക്കും സാഗരജലം മതിലുപോൽനേർപാത നൽകും രക്ഷയേകും യേശുവിൻ കൈകൾ ഒന്നു ഞാനറിഞ്ഞിടുന്നു ദൈവം സ്നേഹമാംപിൻ മാറുകില്ല വേല ചെയ്യും യേശുവിന്നായ്;-
Read Moreചാരായം കുടിക്കരുതേ ധനം
ചാരായം കുടിക്കരുതേധനം നശിച്ചീടും മാനക്കേടു ഭവിച്ചിടും-അതുകൊണ്ട് ചാരായംഉദ്യോഗസ്ഥനായാലും വിദ്വാനായിരുന്നാലുംഗദ്യപദ്യ കൃതിക്കൊക്കെ ഗണ്യനായ് ഭവിച്ചാലുംമദ്യപാനം തുടങ്ങിയാൽ സമ്പാദ്യം നശിച്ചീടുംഅതുകൊണ്ട്;- ചാരായം…കുട്ടിക്കാലത്ത് കുഞ്ഞിനിട്ട വളയെന്നാലുംതട്ടിക്കൊണ്ടുപോയി-കിട്ടും വില വാങ്ങിച്ച്പോട്ടെ പുല്ലെന്നും ചൊല്ലി മട്ടിതു തുടങ്ങിയാൽ-കഷ്ട മാണതു കൊണ്ടു;- ചാരായം…ഷാപ്പിൽ കേറിക്കുടിച്ചു-വേലി പിടിച്ചൊടിച്ചുപോലീസുകാർ പിടിച്ചു സ്റ്റേഷനിൽ കൊണ്ടടച്ചു-വേണ്ടുവോളം മുതുകത്തിട്ടിടിയ്ക്കുമെന്നത് കൊണ്ട്;- ചാരായം…എത്ര നല്ല പണക്കാരിൽ-പലരുമീയുലകിൽഎത്രവേഗം ദരിദ്രരായ് തീർന്നതു നീ ഓർക്കുകിൽമാത്രപോലും കുടിക്കാതെ കുരിശിൻ ചുവട്ടിൽസൂത്രമെല്ലാം കളഞ്ഞു നീ വരികയീ സമയം;- ചാരായം…
Read Moreചങ്ക് പിളർന്നു പങ്കാളിയാക്കി
ചങ്ക് പിളർന്നു പങ്കാളിയാക്കി ചങ്കിനോട് ചേർത്ത് വെച്ചവനെ മുൻപേ നടന്ന് അൻപാൽ നിറച്ച്ഉള്ളം കൈയിൽ എന്നെ താങ്ങിയോനെഎന്‍റെ നെഞ്ചിനിടിപ്പ് യേശു എന്‍റെ ഉള്ളിലെ പാട്ട് യേശു എന്‍റെ പ്രാണനും പ്രേമവും യേശു നീ മാത്രം നീ മാത്രം (2)തള്ള പോലും എന്നെ തള്ളിയാലും താതന്‍റെ കൈ എന്നെ തള്ളുകില്ല ഉള്ളം കൈയിൽ എന്നെ കോറിയിട്ട നല്ല സ്നേഹമാണെൻ യേശുനാഥൻ(2);- എന്‍റെ…പാപത്തിൻ ചേറ്റിൽ ഞാൻ താണപ്പോഴും പാപം ഇല്ലാത്തോനെ യാഗമാക്കി ശാപം എന്മേൽ നിന്നും നീക്കുവാനായ് ക്രൂശിലെൻ യേശുവേ […]
Read Moreചങ്കിലെ ചോരകൊണ്ടു അവനെ
ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തുചങ്കോടണച്ചവനേ നിന്നിൽ ഞാൻ ചാരിടുന്നുനാടെങ്ങും നന്മ ചെയ്യാൻ ചുറ്റി നടന്നവനേകണ്ണിൽ ദയവില്ലാതെ-ദുഷ്ടരടിച്ചുവല്ലോക്ഷീണിച്ചു ക്രൂശിൽനിന്നു ദാഹിച്ചു വെള്ളം കേണുകണ്ണിൽ ദയവില്ലാതെ-കയ്പുകാടി കൊടുത്തുഈവിധം നന്മ ചെയ്ത എന്‍റെകാരുണ്യരക്ഷകനെതങ്കമേ നിന്നെ കാണ്മാൻ-വാഞ്ചയാൽ കാത്തിടുന്നുകാൽവറിയിൽ ചിന്തിയ രക്തത്തിൻ ഫലമായ്സാധുവായ എനിക്കു-ദാനമായ് രക്ഷ നൽകിതങ്കമാം പൊൻപിറാവേ-ശങ്ക കൂടാതെ വന്നുപൊൻചിറകു വിരിക്ക-ആശ്വാസം ഞാൻ പ്രാപിക്കാൻ
Read Moreചന്ദ്രിക കാന്തിയിൽ നിൻ മുഖം
ചന്ദ്രിക കാന്തിയിൽ നിൻ മുഖം കാണുന്നുനീയെത്ര സുന്ദരൻ എൻ യഹോവേനക്ഷത്ര ജാലങ്ങൾ നിഷ്പക്ഷമായ് നിന്ന്പ്രഘോഷിച്ചീടുന്നു നിൻ മഹത്വംഈ ലോക മേഹത്തിലുൻമൂലമാകാതെമാൻവ്വോടു ചേർക്കെന്നെ ആത്മ നാഥാ;- ചന്ദ്രിക…നിത്യം സ്തുതിക്കുന്നു നിത്യമാം നിൻ സ്നേഹംനിത്യത തന്നിലും കൂടെയുണ്ട് (2)നിർമല നാഥാ നിൻ ആലയിൽ ചേർക്കുകഏഴയാം എന്നെയും കൈ വിടാതെ;- ചന്ദ്രിക…ജൽപനം ചെയ്യുന്ന എന്നുടെ നാവിന്ചൊരിയുക നിന്നുടെ ആത്മമാരിമാറിടട്ടെ എന്നും നിന്നോടു ചേരുവാൻവേറിട്ട ജീവിത പാതയിൽ;- ചന്ദ്രിക…
Read Moreഭൂവിൽ വന്നവൻ ജീവൻ തന്നവൻ
ഭൂവിൽ വന്നവൻ ജീവൻ തന്നവൻപുതിയ മാർഗ്ഗമുലകിലാർക്കുമായ് തുറന്നവൻതൻ സ്നേഹം മഹാത്ഭുതസ്നേഹംതൻനാമം മഹോന്നതനാമം-വാനിലും ഭൂവിലും അവൻ ദൈവമാം അനാദ്യന്തനാംഅവനിലും തന്നരുളപ്പാടിലുളവായ് വന്നതാംവേഷത്തിൽ മനുഷ്യനായി താൻക്രൂശിന്മേൽ മരിച്ചുയിർക്കയാൽ – മോക്ഷത്തിൻ വാതിലായ് മഹാഭാഗ്യമായ് അവൻ പക്ഷമായ്മരുഭൂവിലെങ്കിലും വസിപ്പതമിതമോദമായ്സേവിപ്പാ-നവന്നു തുല്യമായ്സ്നേഹിപ്പാൻ മറ്റാരുമില്ലതാൻ – തൻപാദം കുമ്പിടാംഅവൻ മൂലമായ് സുഖം നിത്യവുംഅനുഗമിച്ചിടും ജനങ്ങളനുഭവിച്ചിടുംആരാലും അകറ്റുവാൻ ഭൂവിയിലാ-കാത്തോരടുത്ത ബന്ധുവാം – ആനന്ദദായകൻ;- 5. ജയം നിശ്ചയം ജയം നിശ്ചയംവിജയവീരനേശുവിൻ നിമിത്തമിദ്ധരേഘോഷിപ്പിൻ അവൻ ജനങ്ങൾ സ-ന്തോഷിപ്പീ-നവന്‍റെ നാമത്തിൽ നിത്യതയോളവും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കൊടുങ്കാടിച്ചു അലയുയരും വൻ
- നീയെന്റെ സങ്കേതം നീയെന്റെ
- പാർപ്പാൻ തക്ക പട്ടണത്തിൽ ചെന്നെത്തീടുവാൻ
- ജീവന്റെ ഉറവിടം ക്രിസ്തുവത്രേ
- സാഗരങ്ങളെ ശാന്തമാക്കിയോ൯