Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഭയ​പ്പെടെണ്ടാ ഇനി ഭയ​പ്പെടെണ്ടാ

ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാഇമ്മാനുവേൽ നിന്‍റെ കൂടെയുണ്ട്എണ്ണമില്ലാതുള്ള നന്മകൾ ഒർത്താൽവർണ്ണിപ്പാൻ ആയിരം നാവുകൾ പോരാസിംഹങ്ങൾ നടുവിൽ തള്ളപ്പെട്ടാലുംഭയപ്പെടേണ്ടിനിയുംതീച്ചൂള നിന്നെ മൂടിയെന്നാലുംഭയപ്പെടേണ്ടിനിയുംകൺമണിപോൽ നിന്നെ കാക്കുന്ന ദൈവംതന്നുള്ളം കൈയ്യിൽ വഹിച്ചിടും എന്നെകൂട്ടിനായ് ആരും കൂടില്ലെന്നാലുംഭയപ്പെടേണ്ടിനിയുംകൂടെ സഹിപ്പാൻ ആരുമില്ലെന്നാലുംഭയപ്പെടേണ്ടിനിയുംതന്നുള്ളം കയ്യിൽ വരച്ചവൻ നിന്‍റെകൂടെ നടക്കും കൂടെ വസിക്കും

Read More 

ഭയ​പ്പെടാതെ നാം പോയിടാം

ഭയ‍പ്പെടാതെ നാം പോയിടാംയിസ്രായേലിൻ ദൈവം കൂടെയുണ്ട്അന്ധകാരമാം ഈ ലോകയാത്രയിൽഅനുദിനമവൻ നമ്മെ നടത്തിടുന്നുമരുഭൂമിയിലെ യാത്രയിലും നീമാറാത്ത ദൈവമല്ലോകാടപ്പക്ഷിയും മന്നായും കൊണ്ടവൻതൃപ്തരായി നടത്തിടുന്നു;- ഭയ…തിരമാലകൾ വൻ ഭാരങ്ങളിലും നീമാറാത്ത ദൈവമല്ലോകാറ്റെ ശാസിച്ച കാൽവറിനാഥൻകാത്തു സൂക്ഷിച്ചീടുന്നു;- ഭയ…പല വ്യാധികളാൽ വലഞ്ഞീടും നേരം മാറാത്ത ദൈവമല്ലോആത്മ വൈദ്യനാം ശ്രീയേശു നായകൻസൗഖ്യം പ്രദാനം ചെയ്യും;- ഭയ…മരണത്തിൻ കൂരിരുൾ താഴ്വരയിലും നീ മാറാത്ത ദൈവമല്ലോഈ ലോകത്തിലെ യാത്ര തീർന്നിടുമ്പോൾചേർത്തിടും ഭാഗ്യനാട്ടിൽ;- ഭയ…

Read More 

ഭയപ്പെടാതെ ഭാരങ്ങളാലെ

ഭയപ്പെടാതെ ഭാരങ്ങളാലെ കലങ്ങാതെ തളരാതെആഴങ്ങളെ നീ കടന്നീടുമ്പോൾ അലകൾ നിന്മേൽ ആഞ്ഞടിക്കുമ്പോൾവഴിയിൽ വൈരികൾ പെരുകീടുമ്പോൾ പൊഴിയും തൻ കൃപ മാറ്റമില്ലാതെ;-തായിന്നുദരത്തിലുരുവാകും മുന്നേ പേയിന്നുലകത്തിൽ നീ വരും മുന്നേ അൻപൊടോമനപ്പേർ ചൊല്ലിനിന്നെ സ്വന്തമായവനാദരിച്ചില്ലേ;-കഴിഞ്ഞതൊന്നും നീ നിനയ്ക്കേണ്ടാ വരുന്നതെന്തെന്നോർത്തിരിക്കേണ്ടാ വരട്ടെയെന്തും ചഞ്ചലം വേണ്ടാ ഭവിക്കുമെല്ലാം തൻ ഹിതംപോലെ;-ഒരിക്കലും കൈവെടിയുകയില്ലാനരക്കുവോളം താൻ ചുമന്നീടും മരിച്ചു മൺ മറയും വരെ നിന്നെ നടത്തിടും ജയത്തോടവനെന്നും;-മണ്ണിൻ മായയിൽ നീ മയങ്ങാതെ എന്നും ചാരുകതൻ തിരുമാർവ്വിൽ കണ്ണിൻമണിപോൽ കാത്തിടും നിന്നെ വിണ്ണിൻ മഹിമയിൽ ചേർത്തിടും പിന്നെ;-

Read More 

ഭയം ലേശം വേണ്ടിനിയും മമ യേശു

ഭയം ലേശം വേണ്ടിനിയുംമമ യേശു എൻ അഭയംവൻ തുമ്പ നേരത്തിലുംയേശു താൻ എന്നോടിരിക്കുംകണ്മണിപോലെന്നെ സൂക്ഷിച്ചുഉള്ളം കൈയ്യിലെന്നെ വരച്ചുപരനറിയാതെ ഒന്നും വന്നതില്ലതിരുമാർവ്വതിൽ ചാരിടും ഞാൻ;- ഭയം…കർത്തനോടെത്തു ഞാൻ നടന്നുനിത്യ ശാന്തിയെന്നിൽ പകർന്നുവെളിപ്പാടിനാൽ ദിനവും-വിശുദ്ധമാംവഴികളിൽ നയിച്ചിടുമേ;- ഭയം…കഷ്ടങ്ങൾ നഷ്ടങ്ങൾ വന്നാലുംയോർദ്ദാൻ കരകവിഞ്ഞൊഴുകിയാലുംഏലിയാവിൻ ദൈവത്താൽ-ശത്രുവിന്മേൽജയഭേരി മുഴക്കിടുമേ;- ഭയം…എത്രയോ അത്ഭുത നന്മകൾകർത്തൻ ചെയ്തതു നിനച്ചിടുകിൽഇതുവരെ ശുഭമായ് നടത്തിയോൻഇനിമേലും നടത്തിടുമേ;- ഭയം…

Read More 

ഭയമേതുമില്ലെന്‍റെ ദൈവം

ഭയമേതുമില്ലെന്‍റെ ദൈവംഎന്നെ പരിപാലിച്ചു വളർത്തും(2)ആനന്ദ തെളിനീർ ചോലയിൽഅനുദിനം വഴി നടത്തും(2)നീയല്ലോ നല്ല ഇടയൻവഴികാട്ടും സ്നേഹിതൻഹോശലേം നായകാ നീ നിൻ തിരുനാമം പാവനംദുഃഖമില്ലെൻ പ്രിയ ദൈവംഎന്‍റെ വിങ്ങുന്ന നെമ്പരം നീക്കുംകണ്ണീരു മായ്ച്ചെന്‍റെ ഉള്ളിൽകാരുണ്യ പൂന്തേൻ നിറയ്ക്കുംഇല്ല നിരശ എൻ ദൈവം എന്നെതന്നുള്ളം കൈകളിൽ താങ്ങുംസ്വർഗ്ഗത്തിൻ വാതിൽ തുറക്കുംഎന്നും സത്യത്തിലൂടെ നയിക്കും

Read More 

ഭയം എന്തിന് ഭയം എന്തിന്

ഭയം എന്തിന് ഭയം എന്തിന് ദൈവപൈതലേ ഈ ഉലകിൽ ഭാരം എന്തിന് ക്ലേശം എന്തിന് ദൈവപൈതലേ ഈ യാത്രയിൽഈ ഉലകിൽ ഏകനായ് തീർന്നാലും സർവ്വരും നിന്നെ കൈവിട്ടെന്നാലും കൈവിടാത്ത രക്ഷകൻ കർത്തനേശു നായകൻ ഇന്നും എന്നും കൂടെയുള്ളതാൽയാത്ര മദ്ധ്യേ ക്ഷീണിതനായ് തീർന്നാലും ഭാരത്താൽ നിൻ ജീവിതം തളർന്നാലും നടത്തുന്ന വല്ലഭൻ കർത്തനേശു നായകൻ ഇന്നുമെന്നും കൂടെയുള്ളതാൽശത്രുവിൻ പീഢനങ്ങൾ വന്നാലും നിന്ദ പരിഹാസമേറെ വന്നാലും കരുതുന്ന വല്ലഭൻ കർത്തനേശു നായകൻ ഇന്നുമെന്നും കൂടെയുള്ളതാൽ

Read More 

ഭവനം നാഥൻ പണിയുന്നില്ലേൽ

ഭവനം നാഥൻ പണിയുന്നില്ലേൽഫലശൂന്യമല്ലോ എൻ അദ്ധ്വാനംനഗരം നാഥൻ കാക്കുന്നില്ലേൽകാവൽക്കാരനും വ്യർത്ഥംകാത്തിരി‍പ്പെന്നെന്നെന്നും വ്യർത്ഥംഭവനം പണിയുന്ന നാഥാഫലമേകണേ ദിവ്യ നാഥാ(2)കർത്താവു നൽകും ദാനങ്ങളല്ലോആരോഗ്യ പൂർണ്ണരാം മക്കൾകർത്താവു നൽകും സമ്മാനമല്ലോഅമ്മ തൻ ഉദരഫലങ്ങൾ;- ഭവനം…യൗവനകാലേ ജനിക്കുന്ന മക്കൾയോദ്ധാവു പേറും അസ്ത്രം പോൽഅവരെകൊണ്ടാവനാഴി നിറയ്ക്കുംമനുജൻ ഭാഗ്യവാൻ;- ഭവനം…

Read More 

ഭാരിച്ച ദു:ഖത്താൽ പോരാട്ടം

ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലുംനേരോടെ ജീവിച്ചു ആറുതൽപെടും ഞാൻതീരും എൻ ദുഃഖം വിലാപവുംചേരും ഞാൻ സ്വർഗ്ഗേ വേഗം-ഹല്ലേലുയ്യാകഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലുംഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും;-കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടുംകൂട്ടുസഹോദരർ ഭ്രഷ്ടനായ് തള്ളീടും;-എന്തു മനോഹരം ഹന്ത ചിന്തിക്കുകിൽസന്തോഷ ദേശമേ നിന്നിൽ ഞാൻ ചേർന്നിടും;-ദൂരത്തായ് കാണുന്ന സോദര കൂട്ടത്തെയോർദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ;-ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ യാത്രയ്ക്കായ്കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തിടും;-രാജമുടി ചൂടി രാജാധിരാജനെആലിംഗനം ചെയ്യും നാളിലെന്താനന്ദം;-

Read More 

ഭാരത്തിലും എൻ രോഗത്തിലു

ഭാരത്തിലും എൻ രോഗത്തിലുമെന്നെമാറോടണച്ച നിൻ സ്നേഹകരംആരിലുമെന്നെ നന്നായ് അറിയുവാൻചാരവേ എന്നുമെൻ നാഥനുണ്ട് (2)അവൻ ഉന്നതൻ നീതിമാൻസർവ്വ ശക്തൻ യഹോവയാംഅവൻ ആരിലും വലിയവനാംഅവൻ ആരിലും വലിയവനാംരാത്രി തൻ യാമത്തിൽ നീറിടും നേരത്ത്‌കൈവിടില്ലെന്നോതി അണച്ചു താതൻ(2)ഏറുമെൻ ഭാരം തൻ കരം നീട്ടിആശ്വസമേകിടും യേശുനാഥൻ(2);- അവൻ…പ്രത്യാശയോടിതാ കാത്തിരിപ്പൂ നാഥാനിൻ വരവിനായി ആവലോടെ(2)എൻ ഓട്ടം തികച്ചു വിരുതുപ്രാപിക്കുവാൻനിൻ കൃപ എന്നിൽ നീ പകർന്നിടണേ(2)(2);- അവൻ…

Read More 

ഭാരങ്ങൾ വരും നേരത്തു തേടിടാം

ഭാരങ്ങൾ വരും നേരത്തുതേടിടാം തൻ സാന്നിദ്ധ്യംപാദത്തിൽ വന്നു ചേർന്നീടാംവിടുതൽ അനുഭവിക്കാംസ്തുതി നിനക്ക് സ്തുതി നിനക്ക്എന്നുപാടി ആരാധിക്കാംഅത്ഭുതം കാണാം ആശ്വാസം നേടാംആത്മാവിൽ ആരാധിക്കാംവാതിൽ തുറന്നു ദൂതന്മാർവരുന്നുണ്ട് കാവലായ്താങ്ങി നിന്നെ എന്നും നടത്തുവാൻകണ്മണിപോൽ കാക്കുവാൻദാവീദിൻ ദൈവം വല്ലഭനെകാത്തിടും നിന്നെയവൻശാശ്വതനാം നല്ലിടയനവൻദാഹത്തെ തീർക്കുമവൻ

Read More