Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

അത്യുന്നതൻ മഹോന്നതൻ യേശുവേ

അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേമാനവും മഹത്വവും നിനക്കു മാത്രമേമാറാത്ത മിത്രം യേശു എന്നും ദേവാധിദേവനേശുനിത്യനാം ദൈവം യേശു എന്‍റെ രാജാധിരാജൻ യേശുപാടിടും ഞാൻ ഘോഷിക്കും നിൻ നാമം എത്ര ഉന്നതംപാടിടും ഞാൻ ഘോഷിക്കും നിൻ സ്നേഹം എത്ര മാധുര്യംഅങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ(2)നല്ല സ്നേഹിതനാമീ യേശു എൻകൂടെ ഉള്ളതാൽഎന്തൊരാനന്ദമേ നാഥാ ജീവിതസൗഭാഗ്യമേ;- പാടിടുംഅന്ത്യത്തോളം നിൻ ക്രൂശിന്‍റെ വചനം സാക്ഷിപ്പാൻതരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ(2)പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ വിശ്വസ്ത-ദാസനായ് […]

Read More 

അത്യുന്നതാ നീ പരിശുദ്ധൻ

അത്യുന്നതാ നീ പരിശുദ്ധൻഅനശ്വരനാഥാ നീ പരിശുദ്ധൻ (2)അദ്ഭുതമന്ത്രി വീരനാം ദൈവമേപരിശുദ്ധൻ നീയെന്നും (2)ഹാല്ലേലൂയ്യ ഹാല്ലേലൂയ്യഹാല്ലേലൂയ്യ ആമേൻഹാല്ലേലൂയ്യ ഹാല്ലേലൂയ്യഹാല്ലേലൂയ്യ ആമേൻവിണ്ണും മണ്ണും ഒരുപോലെ വാഴ്ത്തുംയാഹേ നീയെന്നും പരിശുദ്ധൻ (2)മാലാഖ വൃന്ദങ്ങൾ പാടിപുകഴ്ത്തുംപരിശുദ്ധൻ നീയെന്നും (2);- ഹാല്ലേലൂയ്യ…സ്വർഗ്ഗീയ ദൂതർ ഭൂവിൽ മനുജർഒരുപോലെ വാഴ്ത്തുന്നു നിന്നെ (2)കോടാനുകോടികൾ പാടിസ്തുതിക്കുംപരിശുദ്ധൻ നീയെന്നും(2);- ഹാല്ലേലൂയ്യ…

Read More 

അത്യന്ത ശക്തിയാലെന്നെ നിറയ്ക്ക

അത്യന്ത ശക്തിയാലെന്നെ നിറയ്ക്കസ്വർഗ്ഗീയ സന്തോഷത്തിൽ നിറയാൻആത്മാവിൻ ഫലങ്ങളാൽ കൃപകളാൽ നിറയ് ക്കെന്നെആത്മീയ കൊയ്തത്തിലേക്കിറങ്ങാൻ(2)ലക്ഷ്യം തെറ്റാതെ ഞാൻ മുന്നോട്ടു പോയിടുംശത്രുവിൻ കോട്ട തകർന്നല്ലോയേശുവിൻ നാമത്തിൽ ജയം നമുക്കുണ്ട്ജയഘോഷം ഉയർന്നിടട്ടെ(2);- അത്യന്ത…വാനിൽ എന്നേശു വന്നീടാറായിആ കാഹളം മുഴങ്ങിടാറായ്കാതോർത്തു നിന്നീടാം കാലുകൾ വഴുതാതെകർത്തനെ പിൻചെന്നിടാൻ(2);- അത്യന്ത…എൻ പേർ വിളിച്ചിടും ഞാനങ്ങു ചേർന്നിടുംകഷ്ടതയില്ലാത്ത നാട്ടിൽവാടില്ലാ എൻ മുഖം തീരില്ലെൻ സന്തോഷംയേശുവിൻ കൂടുള്ള വാസം(2);- അത്യന്ത…

Read More 

അത്യന്തശക്തി മൺ കൂടാരങ്ങളിൽ

അത്യന്തശക്തി മൺകൂടാരങ്ങളിൽആദിമ നൂറ്റാണ്ടിൽ പകർന്ന ശക്തിപരിശുദ്ധാത്മാവേ ദൈവാത്മാവേഈ അത്ഭുത മാരി ഇന്ന് പെയ്യണമേമുൾപ്പടർപ്പിൽ അന്ന് മോശ കണ്ടവെന്തുപോകാത്ത കത്തുന്ന തീഈ അത്യന്തശക്തി എന്‍റെ സ്വന്തമല്ലമൺപാത്രങ്ങളിൽ പകർന്നതാം തീസീനായിൽ നിറഞ്ഞതാം വൻ സാന്നിദ്ധ്യംകർമേലിൽ ഇറങ്ങിയ ദൈവീക തീഅഭിഷേകത്താൽ എന്നെ നിറക്കേണമേമാലിന്യങ്ങളെല്ലാം കത്തിച്ചാമ്പലാകട്ടെസെഹിയോൻ മാളികയിൽ ഇറങ്ങിയ തീനൂറ്റിരുപത് സംഘത്തിന്മേൽ പകർന്നതാം തീകാത്തിരിക്കുന്ന ജനത്തിന്മീതെഅഗ്നിനാവുകൾ പോൽ ഇന്ന് പകരേണമേഅന്ത്യകാലത്ത് സകലജഡത്തിന്മേലുംപകരുന്നതായ നിന്‍റെ ശക്തിഞങ്ങളിന്മേലും തലമുറമേലുംവൻശക്തിയോടെ ഇന്ന് പകരേണമെപുതിയ വീഞ്ഞ് പുതിയ ശക്തിമൺകൂടാരങ്ങളിൽ ഇന്ന് പകരേണമെപരിശുദ്ധമാരി എന്നിൽ പെയ്യണമേമഹത്വകരമായ വേല ചെയ്യാൻ

Read More 

അത്യന്തശക്തി എൻ സ്വന്തമെന്നല്ല

അത്യന്തശക്തി എൻ സ്വന്തമെന്നല്ലവൻ കൃപയാൽ തന്ന ദിവ്യദാനം (2) വിണ്ണിന്‍റെ ശക്തി ഈ മൺ പാത്രത്തിൽനിക്ഷേപമായ്‌ ഇന്നും നിറച്ചീടുന്നു (2)ആത്മാവിൻ ശക്തി അളവറ്റ ശക്തിഅത്ഭുത ശക്തി ആ മഹാശക്തി(2)മേൽക്കുമേൽ വ്യാപരിക്കും ദിവ്യശക്തിബലഹീനനാമെന്നിൽ വർദ്ധിക്കും ശക്തി(2)രോഗക്കിടക്കയിൽ ദേഹം ക്ഷയിക്കുമ്പോൾ വേഗത്തിൽ സൗഖ്യമാക്കും ദിവ്യശക്തി (2) ക്ഷീണത്താൽ വാടിത്തളർന്നീടുമ്പോൾ തൽക്ഷണം താങ്ങി തലോടും ശക്തി(2);- ആത്മാ..നിന്ദകൾ കഷ്ടങ്ങൾ ഏറീടുമ്പോൾ ആനന്ദാത്താലെന്നെ നയിക്കും ശക്തി(2)വാട്ടം മാലിന്യം ക്ഷയം ഭവിച്ചിടാതെജീവാന്ത്യത്തോളം ജയം ഏകും ശക്തി(2) ;- ആത്മാ..

Read More 

അതി വേഗത്തിൽ ഓടി​പ്പോകും

അതിവേഗത്തിൽ ഓടിപ്പോകുംനിന്‍റെ എതിരുകൾ എന്നേക്കുമായ്(2)തളർന്നുപോകരുതേ നീതളർന്നുപോകരുതേ(2)പഴിയും ദുഷിയും വന്നിടുമ്പോൾ ഭാരങ്ങൾ നിന്നിൽ ഏറിടുമ്പോൾ(2);-ബലഹീനനെന്നു നീ കരുതിടുമ്പോൾക്യപമേൽ ക്യപയവൻ പകർന്നിടുമേ(2);-കോട്ടകൾ എതിരായ് ഉയർന്നിടുമ്പോൾതകർക്കുവാൻ അവൻ പുതുബലം തരുമേ(2);-അഗ്നിയിൽ ശോധന പെരുകുമ്പോൾനാലാമനായവൻ വെളിപ്പെടുമേ(2);-വൈരിയൊരലറുന്ന സിംഹം പോൽവിഴുങ്ങുവാനായ് നിന്നെ എതിരിടുമ്പേൾ(2);-പെറ്റമ്മ നിന്നെ മറന്നാലുംമറക്കാത്തനാഥൻ കൂടെയുണ്ട്(2);-ആഴിയിന്നലകളുയർത്തിടുമ്പോൾഅമരക്കാരനവനുണർന്നിടുമേ(2);-രാജാധിരാജൻ വരുന്നുഅക്കരെ നാട്ടിൽ ചേർത്തിടുവാൻ(2);-

Read More 

അതിശയമേ യേശുവിൻ സ്നേഹം

അതിശയമേ യേശുവിൻ സ്നേഹംആനന്ദമേ ആയതിൻ ധ്യാനം(2)ആഴമുയരം നീളം വീതി (2)ആർക്കു ഗ്രഹിക്കാം, ഈ ഭൂവിൽമമ മണാളാ നിൻ പ്രേമത്താലെ (2)നിറയുന്നേ എൻ ഉള്ളം ഇന്നേരംമറന്നു സ്വർഗ്ഗ സുഖം അഖിലവും നീ അലഞ്ഞ എന്നെ മാർവ്വിലണപ്പാൻ(2)മഹത്വമെ നിൻ നാമത്തിനു (2)മഹത്വമെ എന്നും എന്നേക്കുംകാത്തു കൃപയിൻ കാലം മുഴുവൻ നീ കൈവിടാതെന്നെ കണ്മണിപോലെ(2)കലങ്ങിയുള്ളം നീറുന്നേരം (2)അരികിൽ വന്നേകി, ആശ്വാസംതളർന്ന നേരം തിരുഭുജം അതിനാൽ താങ്ങി എടുത്തോ താതനോടിരുത്താൻ (2)തരുന്നേ നാഥാ സമസ്തവും ഞാൻ(2)ദിവ്യ സ്നേഹത്താൽ, എന്നെയുംമറന്നാലും ഒരമ്മതൻ കുഞ്ഞിനെ മറക്കുകില്ലൊരു […]

Read More 

അതിശയമേ അതിശയമേ ദൈവ

അതിശയമേ അതിശയമേ ദൈവത്തിന്‍റെ സ്നേഹംവർണ്ണിപ്പാൻ വാക്കുകൾ പോരാപാപി ആയിരുന്നെന്നെ തേടി പാരിടത്തിൽ വന്നൊരുദൈവത്തിന്‍റെ സ്നേഹം ആശ്ചര്യംഎന്നെ സ്നേഹിച്ചതിനാൽഎന്നെ വീണ്ടെടുത്തല്ലോഒരു ദൈവ പൈതലാക്കി തീർത്തല്ലോഞാൻ ആരാധിച്ചിടും എന്നും സ്തുതി പാടിടുംഹലേലൂയ്യാ ഹലേലൂയ്യാപാപത്തിന്‍റെ അന്ധകാര ബന്ധനത്തിൽ ഞാൻഈ ലോകത്തിൽ സുഖങ്ങൾ തേടി പോയിസ്നേഹ താതൻ തന്‍റെ സ്നേഹം തള്ളിക്കളഞ്ഞുഒരു ധൂർത്ത പുത്രൻ ആയി പോയി ഞാൻ;- എന്നെദൈവത്തിന്‍റെ പൈതൽ എന്നു വിളിക്കപ്പെടാൻഎന്നിൽ യോഗ്യതകൾ എന്തുകണ്ടു നീകാൽവറിൽ എനിക്കായി ജീവൻ നൽകിയദൈവ കൃപ എനിക്കാശ്ചര്യമേ;- എന്നെ…

Read More 

അതിരുകളില്ലാത്ത സ്നേഹം

അതിരുകളില്ലാത്ത സ്നേഹംദൈവ സ്നേഹം നിത്യസ്നേഹംഅളവുകളില്ലാത്ത സ്നേഹംദൈവ സ്നേഹം നിത്യസ്നേഹംഏതൊരവസ്ഥയിലുംയാതൊരുവ്യവസ്ഥകളുംഇല്ലാതെ സ്നേഹിക്കും താതനു നന്ദിദൈവത്തെ ഞാൻ മറന്നാലുംആ സ്നേഹത്തിൽ നിന്നകന്നാലുംഅനുകമ്പാർദ്രമാം ഹൃദയമെപ്പോഴുംഎനിക്കായ് തുടിച്ചിടുന്നുഎന്നെ ഓമനയായ് കരുതുന്നു;-അമ്മയെന്നെ മറന്നാലുംആ സ്നേഹത്തിൽ നിന്നകന്നാലുംഅജഗണങ്ങളെ കാത്തിടുന്നവൻഎനിക്കായ് തിരഞ്ഞിടുന്നുഎന്നെ ഓമനയായ് കരുതുന്നു;-

Read More 

അതിരാവിലെ തിരുസന്നിധി

അതിരാവിലെ തിരുസന്നിധിഅണയുന്നൊരു സമയേഅതിയായ് നിന്നെ സ്തുതിപ്പാൻകൃപയരുൾക യേശുപരനേരജനീയതിലടിയാനെ നീ സുഖമായ്കാത്ത കൃപയ്ക്കായ്ഭജനീയ! നിൻ തിരുനാമത്തിന്നനന്തംസ്തുതി മഹത്ത്വം;-എവിടെല്ലാമീ നിശയിൽ മൃതിനടന്നിട്ടുണ്ട് പരനേഅതിൽ നിന്നെ പരിപാലിച്ച കൃപയ്ക്കായ് സ്തുതി നിനക്കേ;-നെടുവീർപ്പിട്ടു കരഞ്ഞിടുന്നുപല മർത്യരീ സമയേഅടിയന്നുള്ളിൽ കുതുകം തന്നകൃപയ്ക്കായ് സ്തുതി നിനക്കേ;-കിടക്കയിൽ വച്ചരിയാംസാത്താനടുക്കാതിരിപ്പതിന്നെൻഅടുക്കൽ ദൂതഗണത്തെകാവലണച്ച കൃപയനൽപ്പം;-ഉറക്കത്തിനു സുഖവും തന്നെൻ അരികേ നിന്നു കൃപയാൽഉറങ്ങാതെന്നെ ബലമായ് കാത്തതിരുമേനിക്കു മഹത്ത്വം;-അരുണൻ ഉദിച്ചുയർന്നിക്ഷി-തിദ്യുതിയാൽ വിളങ്ങിടുംപോൽപരനേയെന്‍റെയകമേവെളിവരുൾക തിരുകൃപയാൽ;-

Read More