Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

അസാധ്യമേ വഴി മാറുക മാറുക

അസാധ്യമേ വഴി മാറുക മാറുകയേശുവിൻ നാമത്തിനാൽ(2)മരുഭൂമിയെ നീ മലർവാടിയാകയേശുവിൻ നാമത്തിനാൽ(2)രോഗശക്തികളെ വിട്ടു പോയിടുകയേശുവിൻ നാമത്തിനാൽ(2)ശത്രുവിൻ ആയുധമേ തകർന്നു പോയിടുകയേശുവിൻ നാമത്തിനാൽ (2)തടസ്സങ്ങളേ പൊട്ടിച്ചിതറിപ്പോയിടുകയേശുവിൻ നാമത്തിനാൽ (2)ഞെരുക്കങ്ങളേ വഴി മാറിപ്പോയിടുകയേശുവിൻ നാമത്തിനാൽ (2)

Read More 

അസാധ്യമായ തൊന്നുമില്ല എൻ

അസാധ്യമായതൊന്നുമില്ലഎൻ ദൈവത്തിൻ വാക്കുകൾ മുമ്പിൽപർവ്വതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെമാറുകില്ല തന്‍റെ ദയകൾആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെമാറുകില്ല തന്‍റെ വചനംയഹോവ നല്ലവനല്ലോ (2)ഹാലേലുയ്യാ (2)കാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകില്ലവിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽതാഴ്വര വെള്ളത്താൽ നിറയുംആത്മാവിനാലേ കൃപയെന്നാർത്തീടുകിൽദൈവത്തിൻ പ്രവൃത്തികൾ കാണുംസൈന്യത്താലെയല്ല ഒരുശക്തിയാലുമല്ലആത്മാവിനാലെ അഭിഷേകത്താലെശത്രുവിന്‍റെ നുകം തകരുംഅധികാരത്താലെ അഭിഷേകത്താലെശത്രുവിൻ കോട്ടകൾ തകരും;- യഹോവ…യേശുവിൻ നാമത്തിങ്കൽ എല്ലാ മുഴങ്കാലും മടങ്ങുംവാനത്തിൻ കീഴെ ഭൂമിക്കു മീതേവേറൊരു നാമവുമില്ല യേശുവിൻ നാമം രക്ഷിക്കും നാമംഏവരും ചേർന്നങ്ങു പാടും;- യഹോവ…

Read More 

അസാധ്യമായ് എനിക്കൊന്നുമില്ലാ

അസാധ്യമായ് എനിക്കൊന്നുമില്ലഎന്നെ ശക്തനാക്കുന്നവൻ മുഖാന്തിരംബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാൽഎന്‍റെ ദൈവം എന്നെ നടത്തിടുന്നുസാദ്ധ്യമെ എല്ലാം സാദ്ധ്യമെ-എൻ യേശു എൻ കൂടെയുള്ളതാൽഭാരം പ്രയാസങ്ങൾ വന്നീടിലുംതെല്ലും കുലുങ്ങുകയില്ല ഇ‍നിബുദ്ധിക്കതീതമാം ദിവ്യ സമാധാനംഎന്‍റെ ഉള്ളത്തിലവൻ നിറയ്ക്കുന്നു;-സാത്താന്യ ശക്തികളെ ജയിക്കും ഞാൻവചനത്തിൻ ശക്തിയാൽ ജയിക്കും ഞാൻബുദ്ധിക്കതീതമാം ശക്തി എന്നിൽനിറച്ചെന്നെ ജയാളിയായ് നടത്തുന്നു;-

Read More 

അരുമയുള്ളേശുവേ കുരിശിൽ

അരുമയുള്ളേശുവേ കുരിശിൽ മരിച്ച-എൻജീവനെ വീണ്ട രക്ഷിതാവേസകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻദുർഘടമലകൾ കടന്നു വരുന്നേവീടും മറന്നു ഞാൻ നാടും മറന്നു ഞാൻഉടയവനേ നിന്‍റെ തിരുമുഖം കാൺമാൻഅടിയനെ വഴിയിൽ പലവിധയാപത്തിൻനടുവിൽ നീ നടത്തി പരിപാലിച്ചു;-അപ്പനേക്കാളുമെന്നമ്മയെ കാളുമെൻ-ഓമനയുള്ളെൻ രക്ഷിതാവേസകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻഅരുമയുള്ളേശുവേ നിന്നെ മതിയേ;-കീറിയ വസ്ത്രവും നാറുന്ന ദേഹവുംപൊഴിയുന്ന കഷണവും എന്നുടെ പ്രിയനെലാസറെ പോലെനിക്കീധരയേകിലുംഅരുമയുള്ളേശുവേ നിന്നെ മതിയേ;-വാളാൽ മരിക്കിലും പഞ്ഞത്താൽ ചാകിലുംസിംഹങ്ങൽ ചീന്തി കഴുകന്മാർ പറിക്കിലുംരക്ഷകനേശുവേ കാരുണ്യവാനേനിശ്ചയമായെനിക്കവിടുത്തേ മതിയേ;-വീട്ടിൽ മരിക്കയോ കാട്ടിൽ പോയ് ചാകയോറോമയിൽ […]

Read More 

അരുമസോദരാ കുരിശിൻ

അരുമസോദരാ കുരിശിൻദർശനം അനുഭവമാക്കിടുകകാൽവറി മൂടി മുഴങ്ങും-നിന്‍റെഅരുമ രക്ഷകൻ വിളി കേൾനിനക്കായ് ജീവനെ ബലിയായ് തന്നു ഞാൻഎനിക്കായ് ജീവിതം നല്കിടുമോ;-ജീവന്‍റെ വഴിയതിലോ-നിത്യനാശത്തിൻ ചുഴിയതിലോഗമനം നിൻ പദചലനം ജീവിതശകടം തന്നുടെ ലക്ഷ്യമെന്ത്;- അരുമ…ഇരുളതിലൊളിഞ്ഞിരുപ്പു സാത്താൻകെണികളെ ഒരുക്കിവച്ചുവലയിൽ കുരുങ്ങാതന്ത്യം വരെയുംബലമായ് കാത്തിടും നായകൻ താൻ;- അരുമ…

Read More 

അരുൾകാ ദേവാ നിൻവരം സ്നേഹ

അരുൾകാ ദേവാ നിൻവരം സ്നേഹമാണീ ദിവ്യനേശുവേമരുവിൽ മരുവിടും ഏഴയ്ക്കായ് തരിക നിൻകൃപ മാരിപോൽഅഴലേറും ക്ഷോണിയിൽ ജീവിതം ആനന്ദം തരികില്ലീപ്പാരിടംഅരുൾകാ അരുൾകാ ദായകാ നിൻ നവശക്തിയീ ദാസരിൽസ്നേഹത്തിൻ ദീപം കുറഞ്ഞിടുന്നേ ഭക്തരിൻ സ്നേഹം തകർന്നിടുന്നേനിറുത്തുക നിറവായ് നിൻ ദാസരെ അഴലതിൽപ്പെട്ടു തളരാതെദുരിതങ്ങളനുദിനമേറുന്നേ ആകുലമില്ല നിൻ സുതർക്കിഹെആനന്ദദായകനേശുവേ ആമോദത്താലെന്നും പാടും ഞാൻനിന്ദകൾ സഹിക്കിലും പാടും ഞാൻ ബഹുനിന്ദകൾ സഹിച്ച എൻ പ്രിയാമേഘത്തിൽ വേഗമായ് വന്നു നീ നിന്ദിതരെച്ചേർത്തണയ്ക്കുകപരിഹാസം നിന്ദകളേറ്റു ഞാൻ പരിചോടു തളർന്നിഹെ വീഴാതെഏന്തുക തൃക്കരമായതിലെന്നെ നിർത്തുക അന്ത്യംവരെയും നീ

Read More 

അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ

അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേഅങ്ങേപ്പോലാരുമില്ല വേറൊരു പാറയില്ലാഉള്ളം തകർന്നടിയൻ കേണു കരഞ്ഞീടുമ്പോൾഓടിയെൻ ചാരെയെത്തി മാർവ്വതിൽ ഏറ്റുവേനേ;-ക്രൂശതിലെന്‍റെ പേർക്കായ് പാടുകൾ ഏറ്റവനേപാപക്കറകൾ നീക്കി സ്വർലോകേ ചേർക്കുവോനെ;-പൊൻനിണം എൻ വിലയായ് ക്രൂശതിൽ ഉറ്റിയോനേമന്നിലെന്നും സ്തുതിപ്പാൻ എന്നെ നിറയ്ക്കേണമേ;-വാക്കു മാറാത്തവനേ പ്രാണനേ എൻ പ്രിയനേവിൺമേഘത്തേരിലേറാൻ ഉള്ളമോ വാഞ്ചിക്കുന്നേ;-

Read More 

അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ

അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻആരാധനക്കെന്നും യോഗ്യൻ(2)അവൻ യോഗ്യൻ(3)അവൻ മാത്രം ആരാധനക്കെന്നും യോഗ്യൻഅവൻ മാത്രം അവൻ മാത്രം അവൻ മാത്രം അവൻ മാത്രം ആരാധനക്കെന്നും യോഗ്യൻ (2)ലോകപാപഭാരം ഏറ്റവൻശാപബന്ധം തകർത്തവൻമുൾമുടി ശിരസ്സിലേറ്റവൻആരാധനക്കെന്നും യോഗ്യൻമരണഭയം മായ്ച്ചുതന്നവൻമരണത്തെ ജയിച്ചുയർത്തവൻമരണമില്ലാതിന്നും ജീവിപ്പോൻആരാധനക്കെന്നും യോഗ്യൻമാറിടാത്ത വാക്കുതന്നവൻമാറ്റമില്ലാതിന്നും വാഴുന്നോൻമടങ്ങിവരും നാളടുത്തിതാആരാധനക്കെന്നും യോഗ്യൻ

Read More 

അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു

അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നുഎന്നേശുനാഥന്‍റെ പാദത്തിങ്കൽ (2)ഹിമംപോൽ വെണ്മയായ് ശുദ്ധി ചെയ്കെന്നെയേശുവിൻ രക്തത്തിനാൽപണിതീടുക പണിതീടുക (2)എന്നെ മുറ്റുമായി പണിതീടുകകഴിഞ്ഞ നാളുകൾ നഷ്ടമായിജീവിതലക്ഷ്യങ്ങൾ ശൂന്യമായി (2)എന്നാൽ നീ എന്നുടെ ജീവിതേ വന്നപ്പോൾജീവിതം ധന്യമായി (2)എൻ ഹിതമല്ലായെന് നാഥാനിൻ ഹിതം എന്നിൽ നിറവേറട്ടെ (2)നീ ഏകിയ എൻ ജീവിതം മുഴുവൻനിനക്കായി സമർപ്പിക്കുന്നു (2)നിൻ വേലയ്ക്കായി ഞാൻ സമർപ്പിക്കുന്നുഏകനാണെങ്കിലും സാരമില്ല (2)നിന്നാത്മ ശക്തിയെൻ ഉള്ളിൽ പകർന്ന്എന്നെ അയച്ചിടുക(2)

Read More 

അറിയുന്നവൻ യേശു മാത്രം

അറിയുന്നവൻ യേശു മാത്രംനൽകുന്നവൻ യേശുവല്ലോആലോചനയിൽ വീരനാംപ്രവർത്തികളിൽ ഉന്നതൻസ്തോത്രഗീതം പാടും എൻ യേശുവിനായ്നല്ലിടയൻ യേശു മാത്രംപാതയിലും പ്രകാശമാകുംനീതിയിൻ സൂര്യനാംഅത്ഭുത മന്തിയായവൻസ്തോത്രഗീതം പാടും എൻ യേശുവിനായ്രോഗിക്കു നല്ല വൈദ്യനായ്പാപിക്കു പൂർണ്ണ രക്ഷയായ്സ്വർഗ്ഗം ത്യജിച്ചു ഭൂമിയിൽഎനിക്കായ് വന്നു പിറന്നതാൽസ്തോത്രഗീതം പാടും എൻ യേശുവിനായ്കാൽവറിയിൽ എൻ പേർക്കായ്മൂന്നാണിയിൽ തകർക്കപ്പെട്ടുഎൻ പാപത്തിൻ കടം നീക്കിയേസ്വർഗ്ഗത്തിൻ സുതനായ് തീർത്തതാൽസ്തോത്രഗീതം പാടും എൻ യേശുവിനായ്

Read More