Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

അനുതാപമുതിരും ഹൃദയമതിൻ

അനുതാപമുതിരും ഹൃദയമതിൻയാചനകേട്ടിടും സ്വർഗതാതാകണ്ണുനീർ തൂകിടും അടിയരിൻ പ്രാർത്ഥനകേൾക്കാതെ പോകരുതേനാഥാ-കേൾക്കാതെ പോകരുതേതളരുന്ന നേരം നിൻ പാദാന്തികെആശ്രയം തേടുവാൻ അണഞ്ഞിടുന്നുകാൽവറിനാഥാ നീ ചിന്തിയ രക്തമെൻപാപക്കറകളെ തുടച്ചുവല്ലോ;- അനുതാപ…വഴിയേതെന്നറിയാതെ ഉഴറിയപ്പോൾവഴികാട്ടിയായി നീ വന്നുവല്ലോഇടയനായ് നടന്നു നീ എൻ വഴിത്താരയിൽകാലിനു ദീപമാം വചനമതായ്;- അനുതാപ…നിരാശയെൻ ജീവിത നിനവുകളിൽകണ്ണീരിൻ ചാലുകൾ തീർത്ത നേരംമരണത്തെ ജയിച്ചുയിർപൂണ്ട നാഥാ നിൻവരവിനായ് ഭൂവിതിൽ മരുവിടുന്നു;- അനുതാപ…

Read More 

അനുതാപ കടലിന്‍റെ അടിത്തട്ടിൽ

അനുതാപ കടലിന്‍റെ അടിത്തട്ടിൽ നിന്നും ഞാൻസമർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു തോരത്തോരൻ കണ്ണുനീരിൽ നീ സ്പർശ്ശിച്ചു നിനക്കെന്നും വസിപ്പാൻ ഞാൻ പാത്രമായിസമർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു എന്നെ നിൻറ്റെ ഹിതത്തിനായ് അർപ്പിക്കുന്നു നന്ദിയോടെ നാഥാ ഞാൻ അർപ്പിക്കുന്നു എന്നെ നിൻറ്റെ ഹിതത്തിനായ് അർപ്പിക്കുന്നു നിൻ തിരുമേനി എനിക്കായി യാഗമായ് തന്നുഅതാൽ എൻ പാപം മുറ്റുമായ് ക്ഷെമിച്ചു തന്നുഎൻ പാപം ഹിമംപോലെ കഴുകീ വെടിപ്പാക്കാൻനിൻ രക്തം വൻ ചാലായ് എനിക്കായൊഴുകി(2);- സമർപ്പിക്കുന്നു…ക്രൂശ്സ്സിൽ ചൊരിഞ്ഞ എൻ യേശൂവിൻ രക്തംഎൻ പാപങ്ങൾ നീക്കിയ ശുദ്ധ […]

Read More 

അനുപമായ സ്നേഹം അമ്മയേ

അനുപമായ സ്നേഹം അമ്മയേക്കാൾ ആഴമുള്ള സ്നേഹംപാപികൾക്കായ് ജീവൻ തന്ന സ്നേഹംആ സ്നേഹം എൻ ഗാനമേ (2)ആശാഹീനനായായിരുന്ന എന്നിൽആനന്ദതൈലം പകർന്നീശൻഅന്ധകാരകൂപത്തിൽ നിന്നെന്നെഅത്ഭുത പ്രകാശത്തിൽ നടത്തി (2);- അനു…കണ്ണുനീരിൻ താഴ്വരയിൽ എന്നെകൺമണി പോൽ കാത്തരുളും സ്നേഹംകാലിടറും വേളകളിലെന്നെകോരിയെടുത്തിടും ദിവ്യസ്നേഹം(2);- അനു…വിണ്ണിലൊരുക്കുന്ന നിത്യ വീട്ടിൽവന്നുചേർക്കും എന്നെ എന്‍റെ പ്രീയൻഅന്നവന്‍റെ കൂടെ എന്‍റെ വാസംആ നാളതാ ആസന്നമേ (2);- അനു…

Read More 

അനുപമ ഗുണ ഗണനീയൻ ക്രിസ്തു

അനുപമ ഗുണഗണനീയൻ ക്രിസ്തുഅരുണോദയ പ്രഭപൂരിതൻഅകമേ ആനന്ദദായകൻശോകോന്മുഖ നര ആശ്രയം അവൻപാപോന്മുഖ നര രക്ഷകൻരോഗോന്മുഖ ജഡ സൗഖ്യദായകൻവീരോന്മുഖ ബലകാരണൻ;-ജീവൻ ഏകുന്ന ദൈവവുംജീവജലത്തിനുറവിടവുംജീവാമൃതമൊഴി തൂകിടും അനുദിനംജീവൻ വഴിയും സത്യവും;-വിനയം തന്നുടെ സാഗരംഅഭയം ഏവർക്കും സാദരംദൈവത്തിന്നുടെ സാരാംശം-പരമാത്മാവിന്നും ജീവാംശം;-ചിത്തേ മംഗളകാരണൻമൃത്യു ഭീതിസംഹാരകൻപാർത്താൽ പാരിടമാകെയും-പ്രഭുഓർത്താൽ ജീവിതസാരവും;-വാനൊളിയിൽ തെളിവേറിടുംവാനവരിൽ മഹിമാസനൻവാനേ പോയുടയോൻ വരും-വീണ്ടുംവാനിൽ നമ്മെയും ചേർക്കുവാൻ;-

Read More 

അനുനിമിഷം നിൻകൃപ തരിക

അനുനിമിഷം നിൻകൃപ തരിക അണയുന്നു നിൻചാരേ ഞാൻ ആശ്രിതവത്സലനേശു ദേവാ ആശിർവദിക്കയീയേഴയെന്നെ ആരോരുമില്ലാതെ അലയുമ്പോഴെന്നെ തേടിവന്നെത്തിയ നാഥനേശുആശ്രയമായിന്നും ജീവിക്കുന്നു ആരോരുമില്ലാത്ത വേളകളി ൽ മനുഷ്യനിലാശ്രയിച്ചു ഞാനെൻകാലം മരുഭൂമിയാക്കിത്തീർത്തിടുമ്പോൾമറവിടമായ് നിൻമാറിൽചാരി മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു നിറയ്ക്കുകെന്നെ നിൻസ്നേഹത്താലെന്നും നിക്ഷേപമായ് നിൻ സ്നേഹം മതിനിത്യതയോളവും കൂട്ടാളിയായ് നീ മാത്രം മതി എന്നേശുവേ

Read More 

അനുനിമിഷം കരുതിടുന്നു

അനുനിമിഷം കരുതിടുന്നുകർത്താവു കരുതിടുന്നു കരതലത്തിൽ കരുണയോടെ കൺമണിപോലെന്നെ കരുതിടുന്നുഉള്ളം നുറുങ്ങി തകർന്നിടിലുംഉള്ളം കരത്തിൽ വഹിച്ചിടുന്നുഉള്ളതുപോലെന്നെ അറിയുന്നവൻഉണ്മയായ് ദിനവും സ്നേഹിക്കുന്നു;- അനുനിമിഷം…മൃത്യുവിന്നിരുൾ താഴ്വരയിൽ മൃതുവെ വെന്നോൻ അരികിലുണ്ട്കാൽവറിയിൽ എന്നെ വീണ്ട നാഥൻ കാവലിനായെന്നും കൂടെയുണ്ട്;- അനുനിമിഷം…വിശ്വസിച്ചാൽ നീ മഹത്വം കാണും വിശ്വം ചമച്ചോൻ അരുളിടുന്നു അന്ത്യംവരെ നാഥൻ വഴിനടത്തും അൻപുടയോൻ തൻ മഹത്വത്തിനായ്;- അനുനിമിഷം…

Read More 

അനുകൂലമോ ഉലകിൽ പ്രതികൂലമോ

അനുകൂലമോ ഉലകിൽ പ്രതികൂലമോഎനിക്കെന്തായാലും എൻ യേശു മതിഒരു നാളും അകലാത്ത സഖിയാണു താൻതിരുപ്പാദം തേടും അഗതിക്കു തുണയാണു താൻവരുമോരോ ദുഃഖങ്ങൾ ഭാരങ്ങളിൽതെല്ലും പരിഭ്രമം വേണ്ടെനിക്കേശു മതി;-ദിനം തോറും കരുതുവാൻ അടുത്തുണ്ടു താൻമനം കലങ്ങാതെ അവനിലെന്നവലംബമാംകനിവേറും കരങ്ങളാൽ കാത്തിടും താൻ എന്നെ പാലിപ്പാനിതുപോലെ വേറാരുള്ളു?;-ഇരുൾ മൂടും വഴിയിൽ നല്ലൊളിയാണു താൻപകൽ മരുഭൂവിൽ ചുടുവെയിലിൽ തണലാണു താൻ വരളുന്ന നാവിനു ജലമാണു താൻഎന്നിൽ പുതുബലം തരും ജീവവചസ്സാണു താൻ;-ഒരിക്കലെൻ പേർക്കായി മുറിവേറ്റതാംതിരുവുടൽ നേരിൽ ദർശിച്ചു വണങ്ങിടും ഞാൻമമ കണ്ണീർ തുള്ളികൾ […]

Read More 

അനുഗ്രഹിക്ക വധുവൊടു വരനെ

അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ! മംഗളംശിരസ്സിൽ നിൻകൈ നലമൊടുവച്ചു വാഴ്ത്തേണംഒരിക്കലും വേർപെടാത്ത മോദം കൈവന്നും മംഗളംശരിക്കു തങ്ങടെ ജീവിതകാലം പോക്കീടാൻ മംഗളംവിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യനും സന്തതംശശിപ്രഭയ്ക്കും സാമ്യമെഴുന്നിവർ ശോഭിപ്പാൻ മംഗളംഅരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളംഭരിച്ചു ഭാഗ്യക്കടലതിൽ മുഴുകാൻ വാഴ്ത്തേണം മംഗളംറിബേക്കയാകും വധുവൊടു സഹിതൻ ഇസ്ഹാക്കുപോൽ മംഗളംവിവേകമോടും നിജഗൃഹഭരണം ചെയ്തിടാൻ മംഗളം

Read More 

അനുഗ്രഹത്തോടെ ഇപ്പോൾ

അനുഗ്രഹത്തോടെ ഇപ്പോൾ അയക്കഅടിയാരെ-യഹോവയെമനസ്സലിവുടയ മഹോന്നത പരനെവന്ദനം നിനക്കാമേൻ…കരുണയിൻ ആസനത്തിൽ-നിന്നുംകൃപ അടിയങ്ങൾ മേൽവരണം എല്ലായ്പ്പോഴും ഇരിക്കണംരാപ്പകൽ വന്ദനം നിനക്കാമേൻ…തിരു സമാധാനവാക്യം-ദാസരിൽസ്ഥിരപ്പെടാൻ-അരുൾക ഇപ്പോൾഅരുമ നിൻ വേദത്തെ അരുളിയ പരനെഹല്ലേലുയ്യാ ആമേൻ…

Read More 

അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ

അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാസ്വർഗ്ഗീയ അനുഗ്രഹത്താൽക്യപകൾക്കധിപതിയെ പകരൂപുതുക്യപ ദാസരിന്മേൽ(2)സർവ്വജഡത്തിന്മേൽ-നിന്‍റെ ആത്മാവെപകരുമെന്നല്ലോ നിന്‍റെ വാഗ്ദത്തംനാഥാഅന്ത്യകാലമല്ലോ-യാചിക്കുന്നടിയാൻഅയയ്ക്കേണം-ആത്മമാരി(2)വീശീടുക കാറ്റേ-ഇന്നീ തോട്ടത്തിൽസുഗന്ധം പരന്നീടുവാൻ എന്‍റെ പ്രിയൻകാറ്റടിക്കുന്നതോ-ഇഷ്ടമുള്ളിടത്ത്ആഞ്ഞടിക്കട്ടെയിന്നിവിടെ(2)ഒടിയട്ടെ എല്ലാ-അന്യകൊമ്പുകൾതകരട്ടെ ശത്രുവിന്‍റെ കോട്ടകളെല്ലാംഉയരട്ടെ ഇന്ന്-യേശുവിന്‍റെ നാമംനിറയട്ടെ തൻ ജനങ്ങൾ(2)അസാദ്ധ്യമല്ലൊന്നും-എന്‍റെ ദൈവത്താൽകുഴികൾ നീ വെട്ടുമോ ഈ മരുഭൂമിയിൽകാറ്റുകാണുകില്ല-കോളും കാണില്ലനിറയ്ക്കും നിൻ കുഴികൾ അവൻ(2)

Read More