Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

അൻപു തിങ്ങും ദയാപരനേ

അൻപു തിങ്ങും ദയാപരനേഇമ്പമേറും നിൻപാദത്തിങ്കൽനിൻ പൈതങ്ങളടിയാരിതാകുമ്പിടുന്നേയനുഗ്രഹിക്കവരിക വരിക ഈ യോ-ഗമദ്ധ്യേചൊരിയെണം നിന്നാത്മവരംപരിശുദ്ധ പരാപരനേഒന്നിലേറെയാളുകൾ നിന്‍റെസന്നിധാനത്തിങ്കൽ വരുമ്പോൾവന്നു ചേരുമവർ നടുവിൽഎന്നു ചൊന്ന ദയാപരനെ;- വരിക…നിന്നുടെ മഹത്വസന്നിധി-യെന്നിയേ ഞങ്ങൾക്കാശ്രമായ്ഒന്നുമില്ലെന്നറിഞ്ഞീശനെവന്നിതാ ഞങ്ങൽ നിൻപാദത്തിൽ;- വരിക…തിരുമുമ്പിൽ വന്ന ഞങ്ങളെ-വെറുതെ അയച്ചീടരുതേതരണം നിൻ കൃപാവരങ്ങൾനിറവായ് പരനേ ദയവായ്;- വരിക…

Read More 

അൻപു നിറഞ്ഞവനാം മനുവേൽ

അൻപു നിറഞ്ഞവനാം മനുവേൽ തമ്പുരാനേ അടിയാർ;കമ്പി വീണ സ്വരങ്ങൾ മുഴക്കി കുമ്പിടുന്നാദരവാൽ(2)പാദം വണങ്ങിടുന്നേൻ സ്വാമിൻ തൃപ്പാദം വണങ്ങിടുന്നേൻ മോദം വളർടുന്നേൻ മനതാർ പ്രേമം നിറഞ്ഞിടുന്നേൻഎങ്ങു പോകുന്നു കാന്താ അവിടെ ഞങ്ങളും വന്നിടുവാൻ;തിങ്ങിന കാന്തിയെഴും വലംകൈ തന്നു നടത്തേണമേ(2)കാട് മലകളുണ്ടേ വനത്തിൽ ഘോരമൃഗങ്ങളുണ്ടേ;വീട് മുറിച്ചിടുന്നോർ കള്ളർ വഴി നീളെ ഇരുപ്പുമുണ്ട്(2);-ഒട്ടും വഴങ്ങിടാത്തൊരിസ്മായിൽ പുത്രനും അമ്മയുമീ;വീട്ടിൽ വളർന്ന വന്നാൽ കലഹം ഏറ്റം പെരുകിടുമേ(2)തട്ടി വെളിക്കിവരെ ഇറക്കി വിട്ടു കളഞ്ഞിടാഞ്ഞാൽ;വീട്ടിൽ ഐസക് സുഖേന പാർമെന്നൊട്ടും നിനച്ചിടേണ്ട(2);-സൂര്യനുദിച്ചുയരും സമയം കാരിരുൾ നീങ്ങിടുമേ;സ്വാമി തിരുച്ചു […]

Read More 

അൻപുനിറഞ്ഞ പൊന്നേശുവേ നിൻ

അൻപു നിറഞ്ഞ പൊന്നേശുവേ!നിൻ പാദസേവയെന്നാശയെഉന്നതത്തിൽ നിന്നിറങ്ങി മന്നിതിൽ വന്ന നാഥാ! ഞാൻനിന്നടിമ നിൻമഹിമ ഒന്നുമാത്രമെനിക്കാശയാം;-ജീവനറ്റ പാപിയെന്നിൽ ജീവൻ പകർന്ന യേശുവേ!നിന്നിലേറെ മന്നിൽ വേറെ സ്നേഹിക്കുന്നില്ല ഞാനാരെയും;-അർദ്ധപ്രാണനായ്‌ കിടന്നോരെന്നെ നീ രക്ഷചെയ്തതാൽഎന്നിലുള്ള നന്ദിയുള്ളം താങ്ങുവതെങ്ങനെ എൻ പ്രിയാ!;-ഇന്നു പാരിൽ കണ്ണുനീരിൽ നിൻ വചനം വിതയ്ക്കും ഞാൻഅന്നു നേരിൽ നിന്നരികിൽ വന്നു കതിരുകൾ കാണും ഞാൻ;-എൻ മനസ്സിൽ വന്നുവാഴും നിൻ മഹത്വപ്രത്യാശയേനീ വളർന്നും ഞാൻ കുറഞ്ഞും നിന്നിൽ മറഞ്ഞു ഞാൻ മായണം;-

Read More 

അൻപിതോ യേശുനായകാ തന്നിതോ

അൻപിതോ യേശുനായകാതന്നിതോ ഏഴയ്ക്കായ് നിൻജീവനെപാപിയാമെൻ പാപമെല്ലാംപോക്കിയൻപിൽ വീണ്ടുകൊൾവാൻ താണിറങ്ങിയോ?എത്രയോ അതിക്രമം ചെയ്ത ദോഷി ഞാൻഎനിക്കിരക്ഷ ലഭിക്കുമെന്നു നിനച്ചതില്ല ഞാൻകനിവുതോന്നാൻ തിരിഞ്ഞുകൊൾവാൻഅരുമസുതനായണച്ചുകൊൾവാൻ കരളലിഞ്ഞിതോ;- അൻ…മരണത്തിൻ തരുണങ്ങൾ പലതു വന്നതുംമരണദൂതനരിയുവാനെൻ അരികിൽ നിന്നതുംഇരുളിലായ് ഞാൻ ദുരിതമോടെകരയുന്നതും കണ്ടു വീണ്ട അരുമനാഥനെ ;- അൻ…ഒരിക്കൽ പ്രകാശനം ലഭിച്ചശേഷമായ്സ്വർഗ്ഗീയമാം ദാനം ആസ്വദിച്ചിടുവാനുംആത്മദാനം നൽവചനം വരുന്നലോകത്തിൻശക്തിയും ഞാനും പ്രാപിപ്പാൻ;- അൻ…എന്നു നീ വന്നീടും പെന്നുനായകാവരവിന്നായി കാത്തിരുന്നൻ കണ്ണുമങ്ങുന്നേഅരുമനാഥൻ തിരുമുഖം ഞാൻകണ്ടു സങ്കടങ്ങളെല്ലാം നീങ്ങി വാഴുമെ;- അൻ…ജാതികൾ ക്രിസ്തുവിൽ ഏകദേഹമായ്വഗ്ദത്തത്തിലും സമമാം ഓഹരിക്കാരായ്വൻ മഹിമയ്ക്കാകയും തൻകൂട്ടവകാശികളായ് […]

Read More 

അൻപിൻ രൂപി യേശുനാഥാ

അൻപിൻ രൂപി യേശുനാഥ നിന്നിഷ്ടം എന്നിഷ്ടമാക്കകുരിശിൽ തൂങ്ങി മരിച്ചവനെ എന്നെ തേടി വന്നവനെമൃത്യുവിന്‍റെ താഴ്വരയിൽ ഞാൻ തെല്ലും ഭയപ്പെടില്ല പാതാളത്തെ ജയിച്ചവനെ നിന്നിൽ നിത്യം ആശ്രയിക്കും;-എന്തു ഞാൻ നിനക്കു നൽകും എന്നെ വീണ്ടെടുത്ത ദൈവമേഏഴയായി ഞാൻ കിടന്നു എന്നെ തേടി വന്നവനെ;-നിന്മുഖത്തു ഞാൻ നോക്കിടുമേ-വേറെയാരുമില്ലെനിക്ക്ദേവാ നിന്‍റെ നിഴലിൻകീഴിൽ-നിത്യം ചേർന്നു വസിച്ചിടും ഞാൻ;-ജീവനോ മരണമാതോ ഏതായാലും സമ്മതം താൻകുശവൻ കയ്യിൽ കളിമൺപോൽ ഗുരുവേ എന്നെ നൽകിടുന്നെ;-എല്ലാം വെള്ളക്കുമിളപോലെ-മാറി മാറി മറഞ്ഞിടുന്നേഈ ലോകത്തിൻ പ്രഭാവങ്ങൾ എല്ലാം മായ മായതന്നെ;-എൻ ഹൃദയത്തെ […]

Read More 

അൻപിൻ നാഥനെ നീ മതിയേ

അൻപിൻ നാഥനെ നീ മതിയേആശ്രയിപ്പാൻ യോഗ്യനായവനെ(2)പാടിടും ഞാൻ എന്നും നിനക്കായ്പാർത്തിടും ഞാൻ നിൻ തണലിൽ(2)ആർപ്പോടെ ഞാൻ എൻ വീട്ടിലെത്തിടുംഎൻ പാടുകൾ എല്ലാം മറന്നിടുംഓർത്തീടുമ്പോൾ എൻ പാദം പൊങ്ങുന്നേപാർത്തീടുന്നേ ആ പൊൻ ദിനം നാഥാഭക്തർ നീതി പ്രഭാതം പോലെവിളങ്ങിടും ന്യായം മദ്ധ്യാഹന്നം പോലെ(2)തമസ്സിൽ ഉദിക്കും വെളിച്ചമായിനേരുള്ളോർക്കേകും തലമുറയായ്(2);- ആർ…ലാഭമായൊന്നും എണ്ണുന്നില്ലേലോകത്തിൽ എൻ യാത്രയതിൽ(2)ഓടുന്നു ഞാൻ ലാക്കിലേക്ക്വാടാകിരീടം പ്രാപിച്ചിടാൻ(2);- ആർ…നിന്ദ അപമാനം പഴി ദുഷികൾപർവ്വതസമായെന്നെ മൂടുമ്പോൾ(2)ആശ്രയിക്കും ക്രൂശിൻ നാഥനെനിന്നെ നോക്കി ഞാൻ യാത്ര ചെയ്യും(2);- ആർ…യാഹിൽ ആശ്രയം വെച്ചിടുന്നോർസീയോൻ പർവ്വതം […]

Read More 

അൻപിൻ ദൈവമെന്നെ നടത്തുന്ന

അൻപിൻ ദൈവമെന്നെ നടത്തുന്ന വഴികൾ അത്ഭുതമേഅവൻ കൃപകളെന്നിൽ ചോരിയുന്നതോ അനല്പമേഅഖില ചരാചര രചയിതാവാം അഖിലജഗത്തിനുമുടയവൻ താൻഅവനെന്‍റെ താതനായ് തീർന്നതിനാൽ അവനിൽ ഞാനെത്രയോ സമ്പന്നനാം അറിയുന്നവനെന്‍റെ ആവശ്യങ്ങൾഅടിയനറിയുന്നതിലുപരിആവശ്യനേരത്ത് അവൻ തുണയായ് അതിശയമായെന്നെ പുലർത്തിടുന്നുഅണഞ്ഞിടും ഒടുവിൽ ഞാനവന്നരികിൽഅകതാരിലാകെ എന്നാശയത്അവിടെയാണെന്നുടെ സ്വന്തഗൃഹം അനവരതം അതിൽ അധിവസിക്കും

Read More 

അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം

അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യംതുമ്പങ്ങൾ ഏറും ഈ ജീവിതം സദാ(2)അൻപാർന്നു പാടുവാൻ ഉണ്ടനവധിഇമ്മാനുവേലവൻ ചെയ്ത നന്മകൾആ സ്നേഹമേ എത്ര മാധുര്യംആ നാമമേ എത്ര ആനന്ദം(2)എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേനിൻ പാദ സേവയാണെൻ പ്രമോദമേ(2)വൻ പരിശോധന ഉണ്ട് ജീവിതേപൊന്നു മഹേശനേ നിൻ കൃപ മതി(2);- ആ സ്നേഹ…പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻപാലകൻ യേശു എൻ കൂടെയുള്ളതാൽ(2)പാലിക്കും സ്നേഹിക്കും പ്രാണവല്ലഭൻപാവന ജീവിതം നൽകിടും സദാ(2);- ആ സ്നേഹ…ഈ ലോക ജീവിതം പുല്ലിനു തുല്യംസ്വർലോക വാസമോ എത്ര മാധുര്യം(2)മിസ്രയീം നിക്ഷേപം […]

Read More 

അൻപേറും യേശുവിൻ ഇമ്പസ്വരം

അൻപേറും യേശുവിൻ ഇമ്പസ്വരംഎൻ തുമ്പമകറ്റിയേ ഞാൻ ഭാഗ്യവാൻഅല്ലലേറുമീ മരുയാത്രയതിൽനല്ലൊരു സഖിയാം അവനെനിക്ക്ദാഹത്താൽ ഞാൻ വാടി കുഴഞ്ഞിടുമ്പോൾകൊടും ചൂടിനാൽ ഞാനേറ്റം തളർന്നിടുമ്പോൾപാറയെ പിളർന്നു ജലം കൊടുത്തോൻആത്മ ജീവജലം എനിക്കേകിടുന്നു;- അൻ…ക്ഷാമങ്ങൾ അനവധി വർദ്ധിക്കുമ്പോൾആത്മ ക്ഷാമം എവിടെയും പെരുകിടുമ്പോൾമരുഭൂമിയിൽ മന്നകൊടുത്തവനെ നിക്കാത്മ ജീവമന്ന ഏകി പോഷി?‍ിക്കും;- അൻ…സ്വന്തജനത്തെ മരുഭൂമിയിൽസന്തതം ജയമായ് നടത്തിയോനെവാഗ്ദത്ത നാട്ടിൽ ഞാനെത്തും വരെഎന്നെ അനുദിനം ജയമായ് നടത്തീടണെ;- അൻ…

Read More 

അൻപാർന്നൊരെൻ പരൻ ഉലകിൽ

അൻപാർന്നൊരനെൻ പരനുലകിൽ തുമ്പങ്ങൾ തീർക്കുവാൻ വരുമേ എൻപാടുകളകന്നിടുമേ ഞാൻ പാടി കീർത്തനം ചെയ്യുമേനീതിയിൻ സൂര്യനാം മനുവേൽ ശ്രീയേശു ഭൂമിയിൽ വരുമേ ഭീതിയാം കൂരിരുളകലും നീതി പ്രഭയെങ്ങും നിറയുംമുഴങ്ങും കാഹളധ്വനിയി ലുയിർക്കുമേ ഭക്തരഖിലംനാമുമൊരു നൊടിയിടയിൽ ചേരും പ്രാണപ്രിയന്നരികിൽതൻകൈകൾ കണ്ണുനീർ തുടയ്ക്കും സന്താപങ്ങൾ പരിഹരിക്കും ലോകത്തെ നീതിയിൽ ഭരിക്കും ശോകപ്പെരുമയും നശിക്കുംനാടില്ല നമുക്കീയുലകിൽ വീടില്ല നമുക്കീ മരുവിൽ സ്വർലോകത്തിൻ തങ്കത്തെരുവിൽ നാം കാണും വീടൊന്നു വിരവിൽകുഞ്ഞാട്ടിൻ കാന്തയാം സഭയേ നന്നായുയർത്തു നിൻ തലയെ ശാലേമിൻ രാജനാം പരനേ സ്വാഗതം ചെയ്ക […]

Read More