ആഴമാം സ്നേഹം പകർന്നെന്നെ
ആഴമാം സ്നേഹം പകർന്നെന്നെ സ്നേഹിക്കുംയേശുവിൻ സ്നേഹമേ നന്ദിപാപത്തിൻ ചേറ്റിൽനിന്നെന്നെ വിടുവിച്ചയേശുവിൻ രക്തമേ നന്ദിഓ സ്നേഹമേജീവൻ നൽകിയ സ്നേഹമേഈ സ്നേഹബന്ധത്തിൽ നിന്നെന്നെ മാറ്റുവാൻആർക്കു സാദ്ധ്യമോയേശുവിൻ സ്നേഹത്തെ അറിയാതെജീവിച്ചു നഷ്ടമാക്കിയെന്‍റെ നാൾകൾലോകത്തിൻ മോഹങ്ങൾ വന്നുവിളിച്ചപ്പോൾ അറിയാതെ ആനന്ദം കൊണ്ടു;-തിരുക്തം ചൊരിയുന്നെൻ പാപത്തിൻമുക്തിക്കായ് എന്തൊരു ത്യാഗമിതീശോഇത്രത്തോളം സ്നേഹം തന്നിടുവാൻ തിരുദേഹം പിളർന്നിതാ ക്രൂശിൽ;-
Read Moreആയുസ്സു മുഴുവൻ കീർത്തിക്കുവാൻ
ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ നിൻ കൃപയേകിടണെവേറില്ലൊരാശയും വേറൊന്നും വേൺടിഹെ നീ മാത്രമെന്നഭയംഇന്നയോളം കാത്ത വൻകൃപയോർക്കുമ്പോൾനന്ദിയാലെന്നുള്ളം തുള്ളിടുന്നേവീഴ്ത്തുവാനായ് ശത്രു കാത്ത സ്ഥലത്തെന്നെമാനിച്ചുയർത്തിയ വൻകൃപയെശത്രു താനൊരുക്കിയ കഴുമരത്തിൽ തൂങ്ങും നിന്നെയോ രാജാവു മാനിച്ചിടുംരട്ടഴിച്ചു മാറ്റി രാജ വസ്ത്രം ധരിച്ചുരാജനോടൊപ്പം നിത്യ നാൾ വസിക്കും സിംഹത്തിൻ വായവൻ അടച്ചിടും നിശ്ചയംതീയിൻ ബലം കെടുത്തീടുമവൻനദി നിന്മേൽ കവിയാതെ പാദങ്ങൾ താഴാതെബലമുള്ള കരങ്ങളാലുയർത്തിടും താൻ
Read Moreആയുസ്സെന്തുള്ളു നമുക്കി
ആയുസ്സെന്തുള്ളു?നമുക്കിങ്ങായുസ്സെന്തുള്ളു?ശോകമൂലഗാത്രം പല രോഗബീജങ്ങൾക്കു പാത്രംഇതിൽ ജീവൻ നിൽപൊരു സൂത്രംനിനച്ചീടുകിലെത്രയോ ചിത്രം!നാലു വിരലതിൻ നീളം കഥപോലെ കഴിയുമീ മേളംഉടൽ ദീനതയാണ്ടൊരുനാളംഅണുജീവികൾ പാർക്കുവാൻ മാളംനാടകത്തിൻ നടൻപോലെ മരുവിടുമീ മാനുജർ ചാലേനിജ വേഷമൊഴിഞ്ഞിടും മേലേമൃതി വേഗമണയുന്ന കാലേമാളികമുകളിൽ കാണാ-മരശേറിയിരിപ്പോരെയീനാൾഅവർ നാളെ വെറും നിലത്താണു കിടന്നിടുവതെത്രയും കേണു
Read Moreആയിരങ്ങളിലും പതിനായിരങ്ങളി
ആയിരങ്ങളിലുംപതിനായിരങ്ങളിലുംസുന്ദരൻ നീ മാത്രമെഅത്യുന്നതൻ യേശുവേവാഴ്ക യേശു രാജാവേ- എൻസൗഖ്യദാതാവേ എൻആത്മം ദേഹി ദേഹവുംസമ്പൂർണ്ണമായ് വാഴ്കവാ ശുദ്ധാത്മാവേനിൻ മഹിമയോടെനിൻ മഹത്വം എന്നിൽഇപ്പോൾ പൂർണ്ണമാക്കണമേഞാൻ നിൻ സ്വന്തംലോകമോ അന്യംചാരുവാൻ നിൻ മാർവ്വിടംഎനിക്കെന്നും സ്വന്തമേ
Read Moreആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ
ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻആരിലുമുന്നതൻ ക്രിസ്തുവാംഅവനൊ പ്പം പറയാനൊരാളുമില്ലഅവനെപ്പോലരാധ്യനാരുമില്ലഅവനിൽ ശരണപ്പെട്ടാരുമേ ആരുമേഒരുനാളും അലയാതെ മോദമായ്-മോദമായ്മരുവും മരുവിലും ശാന്തമായ്;-അവനിക്കു പൊതുവായ് നിറുത്തി ദൈവംഅവനേക്കൊണ്ടത്രേ നിരപ്പു തന്നുഅവനെ വിട്ടൊരുനാളും പോകുമോ-പോകുമോഅരുതാത്തതൊന്നുമേ ചെയ്യുമോ-ചെയ്യുമോഅവനെയോർത്തനിശം ഞാൻ പാടിടും;-വരുവിൻ വണങ്ങി നമസ്ക്കരിപ്പിൻഒരുമിച്ചുണർന്നു പുകഴ്ത്തിടുവിൻബലവും ബഹുമാനമാകവേ- ആകവേതിരുമുമ്പിലർപ്പിച്ചു വീഴുവിൻ-വീഴുവിൻതിരുനാമമെന്നേക്കും വാഴ്ത്തുവിൻ;-
Read Moreആയിരങ്ങൾ വീണാലും പതിനായി
ആയിരങ്ങൾ വീണാലുംപതിനായിരങ്ങൾ വീണാലുംവലയമായ് നിന്നെന്നെ കാത്തിടുവാൻദൈവദൂതന്മാരുണ്ടരികൽഅസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോസർവ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോസകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻഎന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോആയുധങ്ങൾ ഫലിക്കയില്ലഒരു തോൽവിയും ഇനി വരികയില്ലഎന്നെ ശക്തനായ് മാറ്റിടുവാൻ ആത്മബലമെന്‍റെ ഉള്ളിലുള്ളതാൽതിന്മയൊന്നും വരികയില്ലഎല്ലാം നന്മയായി തീർന്നിടുമേബാധയൊന്നും അടുക്കയില്ലഎന്‍റെ ഭവനത്തിൽ ദൈവമുണ്ടെന്നും
Read Moreആയിരങ്ങൾ ആഹാരമില്ലാതെ
ആയിരങ്ങൾ ആഹാരമില്ലാതെ അനുദിനം അലഞ്ഞിടുമ്പോൾഅങ്ങു നൽകിയ നന്മയ്ക്കു സ്തോത്രംകോടാകോടി സ്തുതി മഹത്വംയേശു തന്ന ദാനങ്ങൾ ഓരോന്നായ് എണ്ണിയാൽ തീരുകില്ലയോഗ്യതയെന്തുള്ളു നാഥാ ഈ ഏഴയിൽ കാരുണ്യം തോന്നീടുവാൻ;-ക്രൂശുചുമന്നെന്‍റെ യേശു പോയതാംആ പാത മതിയെനിക്ക്ഈ പാരിലെൻ ജീവിതനാളുകൾ മുഴുവനും ആശ്വാസം ആയീടുവാൻ;-മാറുകയില്ല ഞാൻ പോകുകയില്ലെന്‍റെയേശുവിൻ പാത വിട്ട്അന്ത്യം വരെയെന്‍റെ ജീവിതമേശുവിൽമാത്രം മതിയെനിക്ക്;-
Read Moreആയിരം സ്തുതികളേക്കാൾ
ആയിരം സ്തുതികളേക്കാൾഅനുസരണം വലിയതല്ലോപതിനായിരം വരങ്ങളേക്കാൾസ്നേഹം ശ്രേഷ്ഠമല്ലോജീവിതം സൗഭ്യമാക്കിടാംഭൂമിയിൽ സ്വർഗ്ഗരാജ്യം തീർത്തിടാംഭവനമോ സന്തുഷ്ടമക്കിടാംദൈവവചനം അനുസരിക്കുകിൽകർത്തവേ കർത്തവേ എന്നുരചെയ്യുംമർത്ത്യരാകും നാം ഏതുമില്ലഉർവിയിൽ ദൈവേഷ്ടം ചെയ്തിടുന്നവർസ്വർഗ്ഗരാജ്യത്തിൽ എന്നും അവകാശികൾ;- ആയിരം…പ്രാർത്ഥനയും യാചനയും ഉയരും ഭവനംകീർത്തനങ്ങളാൽ ആരാധനയുംസ്വാർത്ഥത വെടിഞ്ഞിടുന്ന ജീവിതവുംപാർത്തലത്തെ സ്വർഗ്ഗരാജ്യ തുല്യമാക്കിടും;- ആയിരം…സ്നേഹത്തിന്‍റെ നൗകയിൽ യാത്ര ചെയ്യുകിൽത്യാഗത്തിന്‍റെ മേടുകൾ സഞ്ചരിക്കുകിൽസത്യത്തിന്‍റെ പാതയിൽ നീതി നിറവിൽസൗഭാഗ്യമാക്കിടാം ഈ ജീവിതം;- ആയിരം…
Read Moreആയിരം ആണ്ടുകൾ ഒരുനാൾ
ആയിരം ആണ്ടുകൾ ഒരുനാൾ പോലെആയിരം കൊടികളും നാലണപോലെനഷ്ടങ്ങൾ എല്ലാം നിസ്സാരങ്ങളായിസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെഞാൻ പാടും ആടിപ്പാടുംഎന്‍റെ യേശുവിന്‍റെ നല്ലനാമം പാടുംക്രൂശിൽ പ്രാണനേകിഎന്നെ സ്നേഹിച്ച സ്നേഹമോർത്തു പാടുംതിന്മക്കായ് സാത്താൻ ചെയ്തെങ്കിലുംനന്മക്കായ് തീർത്തു എന്‍റെ ദൈവംപഴയതെല്ലാം നീക്കി പുതിയവയെ തന്നുസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-കരയില്ല ക്ഷീണിച്ചിരിക്കില്ല ഞാൻആശയറ്റ വാക്കൊന്നും പറയില്ല ഞാൻഎഴുന്നേറ്റു പണിയുമെ മുമ്പോട്ടു പോകുമെസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-ദുഃഖങ്ങൾ എല്ലാം ആനന്ദമായ്പരിഹാസം എല്ലാം ആദരങ്ങളായ്മാറുന്ന നാളുകൾ ഏറ്റം അടുത്തല്ലയോസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-
Read Moreആവസിക്ക നീയെന്നും വിശുദ്ധ
ആവസിക്ക നീയെന്നും വിശുദ്ധ ആത്മാവേനീ വസിക്ക ഈ സഭമേൽ കരുണയോടെന്നുംനിന്നാത്മശക്തി ധരിച്ചു ഞങ്ങൾ നവ്യമായിന്ന്തീർന്നിടുവാൻ നിൻ കൃപകൾ നൽകിടേണമേഉണങ്ങിയോരസ്ഥിസമാനർ ഞങ്ങളീ ഭൂവിൽമരുപ്പച്ചകൾ തേടി അലഞ്ഞീടുന്നുഉണർവ്വിൻ കാറ്റായ് വീശുക നീ പരിശുദ്ധാത്മാവേഉയിരേകും മഴയായ് പെയ്തനുഗ്രഹിക്ക-നീ;-തകർന്ന മതിലുകൾ പോലെ ജീവിതങ്ങളുംആശയറ്റു തകരും മാനവ സ്വപ്നങ്ങളുംഎഴുന്നേറ്റു ഞങ്ങൾ പണിഞ്ഞിടുവാൻ ദൈവമേഏകുക ആത്മാവിൻ ശക്തിയായ് നീ മുറ്റും;-ഉയർന്നു പൊങ്ങിയ സിംഹാസനത്തിൻ ദർശനംഞങ്ങളുള്ളിലേകിടേണം നീ ദൈവമേഅകൃത്യം നീക്കും കനലാൽ തൊട്ടു ശുദ്ധരാക്കി നീഅടിയാരെ സമാധാനത്തോടയച്ചിടേണമേ;-അനന്തസ്നേഹത്തിൻ വറ്റാത്ത നീരുറവ നീഒഴുകിടട്ടെ ഞങ്ങൾ ജീവജലത്തിൻ നദികളായ്ദാഹശമനമേകുവാനീ മാനവർക്കെല്ലാംനീ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവം സ്നേഹമാകുന്നു
- ചെറിയ ആട്ടിൻ കൂട്ടമെ
- ലഭിച്ചതല്ലാതിനിക്കിവിടെ ഒന്നുമില്ലപ്പാ
- കണ്ണുനീരിൻ താഴ്വരയിൽ – യേശുവിൽ എൻ പ്രത്യാശ
- ഉണരുക ഉണരുക സഭയെ-ആർപ്പിൻ ശബ്ദം