Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു

ആശ്വാസത്തിനുറവിടമാം ക്രിസ്തുനിന്നെ വിളിച്ചിടുന്നു (2)അദ്ധ്വാനഭാരത്താൽ വലയുന്നോരെ ആശ്വാസമില്ലാതലയുന്നോരെ ആണിപ്പാടുള്ള വൻ കരങ്ങൾ നീട്ടി നിന്നെ വിളിച്ചിടുന്നു (2)പാപാന്ധകാരത്തിൽ കഴിയുന്നോരെ രോഗങ്ങളാൽ മനം തകർന്നവരെ നിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾ എന്നെന്നും മതിയായവ (2)വാതിൽക്കൽ വന്നിങ്ങു മുട്ടിടുന്ന ആശ്വാസമരുളാൻ വന്നിടുന്ന അരുമപിതാവിന്‍റെ ഇമ്പസ്വരം നീയിന്നു ശ്രവിച്ചിടുമോ (2)

Read More 

ആശ്വാസമേകണെ നായകാ

ആശ്വാസമേകണേ നായകാആശ്രിതർക്കാലംബ കർത്താവേഅലകടൽ പോൽ ഇളകുമെൻ ഹൃദയത്തിൽആനന്ദം നൽകീടുക ആശ്വാസമേകീടുകശത്രു തന്നുടെ തീയമ്പുകൾമാരിപോൽ എന്നെ ലക്ഷ്യമിടുമ്പോൾസർവ്വായുധവർഗ്ഗം ധരിച്ചീടുവാൻശക്തി നൽകീടണമേ(2)എല്ലാം പ്രതികൂലമായിടുമ്പോൾഎല്ലാരുമെന്നെ കൈവിട്ടീടുമ്പോൾഇയ്യോബിന്‍റെ ദൈവമേ നീ മാത്രം ആശ്രയമുണ്ടല്ലോ എന്നുമെന്നും ഈ ധരണിയിതിൽ(2)നിൻ കയ്യിൽ ഏഴയെ ഏകിടുന്നുനിൻ സേവ പാരിതിൽ ചെയ്തീടുവാൻപരിജ്ഞാനം സോളമനേകിയപോൽഏകീടണേ നിൻ കൃപഏഴയെന്നിൽ എൻ നാഥായിന്ന്(2)

Read More 

ആശ്വാസമേ എനിക്കേറെ

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു വിശ്വാസക്കണ്ണാൽ ഞാൻ നോക്കിടുമ്പോൾ സ്നേഹമേറിടുമെൻ രക്ഷകൻ സന്നിധൗ ആനന്ദക്കൂട്ടരെ കാണുന്നല്ലോആമോദത്താൽ തിങ്ങി ആശ്ചര്യമോടവർചുറ്റും നിന്നും സ്തുതി ചെയ്തിടുന്നു തങ്കത്തിരുമുഖം കാണ്മാൻ കൊതിച്ചവർ ഉല്ലാസമോടിതാ നോക്കിടുന്നു;-തന്മക്കളിൻ കണ്ണുനീരെല്ലാം താതൻ താൻഎന്നേക്കുമായിത്തുടച്ചിതല്ലോ പൊൻ വീണകൾ ധരിച്ചാമോദപൂർണ്ണരായ് കർത്താവിനെ സ്തുതി ചെയ്യുന്നവർ;-കുഞ്ഞാടിന്‍റെ രക്തം തന്നിൽ തങ്ങൾ അങ്കിനന്നായ് വെളുപ്പിച്ചു കൂട്ടരവർ പൂർണ്ണവിശുദ്ധരായ് തീർന്നവർ യേശുവിൻ തങ്കരുധിരത്തിൻ ശക്തിയാലെ;-തങ്കക്കിരീടങ്ങൾ തങ്ങൾ ശിരസ്സിൻമേൽ വെൺനിലയങ്കി ധരിച്ചോരവർ കൈയിൽ കുരുത്തോല എന്തീട്ടവർ സ്തുതി പാടീട്ടാനന്ദമോടാർത്തിടുന്നു;-ചേർന്നിടുമേ വേഗം ഞാനുമക്കൂട്ടത്തിൽശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാൻ ലോകം വേണ്ടാ എനിക്കൊന്നും […]

Read More 

ആശ്വാസമായ് എനിക്കേശുവുണ്ട്

ആശ്വാസമായെനിക്കേശുവുണ്ട് ആശ്രയിപ്പാനവൻ കൂടെയുണ്ട് ആകയാൽ ജീവിതഭാരമെനിക്കില്ല ആകുലമൊന്നുമില്ലകാൽവറി ക്രൂശിലെൻ ജീവനാഥൻ കാൽകരമാണി തുളച്ച നേരം എന്നെയാണോർത്ത തെന്നോർക്കുമ്പോഴെന്നുള്ളം കത്തുന്നു സ്നേഹാഗ്നിയാൽസ്നേഹിച്ചു ജീവൻ വെടിഞ്ഞ നാഥൻ സ്നേഹിച്ചിടുമെന്നെ നിത്യകാലം തന്‍റെ ഹൃദയത്തിൽ വേദനയേകുന്നതൊന്നും ഞാൻ ചെയ്തിടുമോ?സ്വന്തജനങ്ങൾ മറന്നിടിലും എന്താപത്തായാലുമെന്നാളിലും എന്നെക്കരുതുവാൻ കൈത്താങ്ങലേകുവാൻ എന്നും മതിയായവൻസർവ്വാംഗസുന്ദരൻ മാധുര്യവാൻ നാവില്ലെനിക്കിന്നു വർണ്ണിക്കുവാൻ നിത്യത പോരാ തൻ നിസ്തുല സ്നേഹത്തി ന്നാഴമളന്നിടുവാൻ

Read More 

ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ

ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻആത്മാവിൽ പാടി ആർത്തിടും ഞാൻ അത്ഭുത രക്ഷകനേശുവിന്നായ് ഉത്തമഗീതങ്ങൾ പാടിടും ഞാൻപാടും ഞാനേശുവിന്നായ് എന്നുംപാടും ഞാനേശുവിന്നായ് പാടുമെൻ പാപം പരിഹരിച്ച പ്രാണേശനേശുവിന്നായ് സങ്കടത്താലുള്ളം നീറിടുമ്പോൾചാരുവാനേശു നാഥനുണ്ട് തൻകരം കണ്ണീർ തുടച്ചു എന്നെതൻചിറകടിയിൽ കാത്തിടുമേകാർമേഘത്താൽ വാനം മൂടിയാലുംകൂരിരുളെങ്ങും വ്യാപിച്ചാലും നീതിയിൻ സൂര്യനാം യേശു തന്‍റെകാന്തിയിലെന്നെ നടത്തിടുമേവിശ്വാസത്താലോട്ടം തികയ്ക്കും ഞാൻ വിശ്വാസം കാത്തു നിന്നിടും ഞാൻ വിശ്വാസനാഥനെ നോക്കിടും ഞാൻവിശ്രമദേശത്തിലെത്തുവോളം

Read More 

ആശ്വാസ ദായകനായ് എനിക്കേശു

ആശ്വാസ ദായകനായ്എനിക്കേശു അരികിലുണ്ട്എന്തെന്തു ഭാരങ്ങളേറിവന്നാലുംഎന്നെ കൈവിടാത്തവൻആവശ്യഭാരങ്ങളാൽ ഞാൻആകുലനായിടുമ്പോൾതന്‍റെ സാന്ത്വനം നൽകി വഴിനടത്തുംയേശു അരികിലുണ്ട്;-(2) ആശ്വാ…രോഗം പ്രയാസങ്ങളാൽ ഞാൻക്ഷീണിതനായിടുമ്പോൾഎന്നെ താങ്ങി കരങ്ങ ളിൽ കാത്തിടുംയേശു അരികിലുണ്ട്;-(2) ആശ്വാ…ലോകത്തിൻ കെടുതികളിൽ ഞാൻ താളടിയാകാതെ-എന്നെ കാവൽ ചെയ്തിടും സ്നേഹിതനായ്യേശു അരികിലുണ്ട്;-(2) ആശ്വാ…

Read More 

ആശ്രിതവത്സല കർത്താവേ

ആശ്രിതവത്സല കർത്താവേ അനുഗ്രഹം ചൊരിയണമേ താവക സന്നിധേ ഞങ്ങൾ വരുന്നു കാരുണ്യസാഗരമേ ആത്മീയ നൽവരംഞങ്ങളിൽ നാഥാ അളവെന്യേ ചൊരിയേണമേനിദ്രയിലാ ണ്ടൊരു ഞങ്ങൾ തന്നുള്ളം നീയുണർത്തിടണമേനല്ലഫലങ്ങളീഞങ്ങളിൽ കായ്പാൻ അനുഗ്രഹം അരുളണമേആദിയോടന്തം നീ കൂടിരിക്കേണം ആനന്ദദായകനേ ആശിർവദിക്കണം ഞങ്ങളെ ആകെ ആത്മാവിൽ നിറയ്ക്കണമേ

Read More 

ആശ്രിത വത്സലനേശു മഹേശനെ

ആശ്രിതവത്സലനേശു മഹേശനേ! ശാശ്വതമേ തിരുനാമംആശ്രിതവത്സലനേനിന്മുഖകാന്തി എന്നിൽ നീ ചിന്തി കന്മഷമാകെയകറ്റിയെൻ നായകാ! നന്മ വളർത്തണമെന്നുംപാവന ഹൃദയം ഏകുക സദയംകേവലം ലോകസുഖങ്ങൾ വെടിഞ്ഞു ഞാൻ താവകതൃപ്പാദം ചേരാൻഅപകടം നിറയും ജീവിതമരുവിൽ ആകുലമില്ല നിൻനന്മയെഴുമരികിൽ അഗതികൾക്കാശ്രയം തരികിൽക്ഷണികമാണുലകിൻ മഹിമകളറികിൽ അനുദിനം നിൻപദത്താരിണ തിരയുകിൽ അനന്തസന്തോഷമുണ്ടൊടുവിൽവരുന്നു ഞാൻ തനിയേയെനിക്കു നീ മതിയേകരുണയിൻ കാതലേ വെടിയരുതഗതിയേ തിരുകൃപ തരണമെൻ പതിയേ

Read More 

ആശ്രയിപ്പാൻ വേറൊരു നാമമില്ലേ

ആശ്രയിപ്പാൻ വേറൊരു നാമമില്ലേയാഹിൻ നാമമല്ലാതെആരാധിപ്പാൻ വേറൊരു നാമമില്ലേയാഹേ നിൻ നാമം മാത്രംആശ്രയമായെന്നു തോന്നുന്ന-തൊക്കെയും മാറി അകന്നിടുമേപർവ്വതങ്ങൾ മാറും കുന്നുകൾ നീങ്ങിപ്പോംയാഹിൻ വചനങ്ങൾ മാറുകില്ല;- ആശ്രയി…യോനക്കു തണലായ ആവണക്കുപോൽലോകത്തിൻ ആശ്രയങ്ങൾവാടിക്കരിഞ്ഞങ്ങു പോയിടുമേ എന്നാൽനീങ്ങില്ല യാഹേ നിൻ കരുണയും;- ആശ്രയി…

Read More 

ആശ്രയിപ്പാനെരു നാമമുണ്ടെങ്കിൽ

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിൽ അതുയാഹല്ലാതാരുമില്ല പ്രശംസിപ്പാൻ വക ഉണ്ടെങ്കിലോ അത്താതന്‍റെ സന്നിധിയിൽമാതാപിതാക്കളും സോദരബന്ധുക്കൾആരു വെടിഞ്ഞിടിലുംഅനാഥനായ് നിന്നെ കൈവിടുകില്ലെന്ന്അരുളിയോൻ കൂടെയുണ്ട്(2);-ഭാരങ്ങളേറുമ്പോൾ കഷ്ടങ്ങളേറുമ്പോൾആവിശ്യങ്ങൾ ഏതിലുംസഹായിപ്പാനായി സ്വർല്ലോക നാഥന്‍റെകരങ്ങൾ കുറുകീട്ടില്ല(2);-മരുഭൂമി വാസത്തിൽ മന്നയും മാംസവുംഎന്നാളും വർഷിപ്പിച്ചോൻശത്രുക്കൾ മുന്നിലായ് മേശയൊരുക്കുന്നോൻലജ്ജിപ്പിക്കില്ലൊരുനാളും(2);-

Read More