പകരുകില്ല പുതുവീഞ്ഞ്
പകരുകില്ല പുതുവീഞ്ഞ്പഴയ തുരുത്തിയിലൊരു നാളുംപകർന്നീടുമേ പുതുവീഞ്ഞ്പുതിയ തുരുത്തിയിലെന്നാളുംലങ്കനം മറച്ചു വച്ചാൽ ശുഭം വരില്ലൊരു നാളുംഏറ്റു പറഞ്ഞുപേക്ഷിച്ചാൽ കരുണയെ പ്രാപിച്ചിടാംബാല്യക്കാർ ക്ഷീണിച്ചീടും യവ്വനക്കാർ ഇടറി വീഴുംയഹോവയെ കാത്തിരുന്നാൽ ശക്തിയെ പുതുക്കിടാം ഇരുട്ടിലെ നിക്ഷേപവും മറവിലെ ഗുപ്തനിധിയുംവെളിവാക്കി തരുവാനായ് പേർ ചൊല്ലി വിളിക്കുന്നുതീയിൽ കൂടി നടന്നാലും നദി നിന്മേൽ കവിഞ്ഞാലുംഭയം വേണ്ട ഒരുനാളും ആത്മ നാഥൻ കൂടിരിക്കും
Read Moreപൈതലായ് ഒരു പൈതലായ്
പൈതലായ് ഒരു പൈതലായ്നിൻ മുമ്പിൽ വന്നിടുന്നു കൂപ്പിടുന്നു കൈകൾ കൂപ്പിടുന്നു സന്നിധെ വണങ്ങിടുന്നുസ്വർഗ്ഗരാജ്യത്തിൻ അവകാശിയായിടാൻപൂർണ്ണമായി എന്നെ നൽകിടുന്നു(2)സമർപ്പിക്കുന്നു നാഥാ സമർപ്പിക്കുന്നു പൂർണ്ണമായി സമർപ്പിക്കുന്നു (2)അങ്ങിലെ ഭാവം എന്നുള്ളിലാവാൻ എന്നെ ഞാൻ സമർപ്പിക്കുന്നു (2)1 അമ്മയേക്കാൾ എന്നെ സ്‌നേഹിച്ചിടുംഅപ്പനെക്കാൾ എന്നെ അണച്ചീടും ഹൃദയം എനിക്കായ് തുറന്നീടണേ തിരുമാർവിലൊന്നു ഞാൻ അണഞ്ഞിടട്ടെ;- സമർപ്പിക്കുന്നു…2 ജ്ഞാനത്തിൽ നിയെന്നെ പൂർണ്ണനാക്കൂതിന്മയിൽ നിന്നെന്നെ മുക്തനാക്കൂമായമില്ലാത്ത നിൻ വചനം നുകർന്നിടാൻതിരുസന്നിധെ ഞാൻ വന്നിടുന്നു;- സമർപ്പിക്കുന്നു…
Read Moreപാടുമേ ഞാനെൻ പ്രിയനായൊരു ഗാനം
പാടുമേ ഞാനെൻ പ്രിയനായൊരു ഗാനംഎൻ നാവിൽ തന്നയീ നവ്യമാം ഗാനംസ്നേഹത്തിൻ ഗാനം ത്യാഗത്തിൻ ഗാനം(2)വിടുതലിൻ കരുതലിൻ നവ്യമാം ഗാനം(2)1 നീയെന്റെ പ്രാണനെ മരണത്തിൽ നിന്നുംനീയെന്റെ കണ്ണിനെ കണ്ണീരിൽ നിന്നുംനീയെന്റെ കാൽകളെ വീഴ്ച്ചയിൽ നിന്നും(2)വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);-2 ബലഹീനതയിൽ ബലമെന്നിലേകിഇരുൾ പാതയതിൽ ഒളിയായ് നീ വന്നുമരുയാത്രയതിൽ തണലെനിക്കേകി(2)കരുതുന്നതോർത്തു ഞാൻ പാടുമീ ഗാനം(2);-3 സ്വർഗ്ഗം വെടിഞ്ഞു നീ പാരിതിൽ വന്നുപാപിയാമെന്നെ തേടി നീ വന്നുദാനമായ് രക്ഷ ക്രൂശതിൽ നൽകി(2)വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);-4 ക്രൂശതിൽ ചൊരിഞ്ഞ നിൻ തിരുരക്തത്താലെനിത്യതയ്ക്കെന്നെ […]
Read Moreപാടുമേ ഞാൻ പാടുമേ
പാടുമേ ഞാൻ പാടുമേഎന്നേശു നാമത്തെ വാഴ്ത്തുമേപ്രാണനേകിയ ഈ പാപിയേ വീണ്ടപ്രിയ നാഥനെ വാഴ്ത്തുമേവാഴ്ത്തീടുവാൻ വർണ്ണിക്കുവാൻനിൻനാമം മാത്രമേവന്ദിക്കുവാൻ കുമ്പിടുവാൻനിൻ പാദം മാത്രമേ2 സന്തതമെന്റെ സങ്കടങ്ങൾശങ്കയെന്യേ ചൊല്ലിടുമ്പോൾനിങ്കലേക്കെന്റെ കൈകളുയർത്തുമ്പോൾസാന്ത്വനമെനിക്കേകിടുന്നു; വാഴ്ത്തീടു…3 കണ്ണുനീർ കണങ്ങളെ നീപൊൻകരങ്ങളാൽ തുടച്ചല്ലോഖിന്നനാമെന്നെ അന്തികെ ചേർത്തുവൻ കരങ്ങളാൽ താങ്ങിയല്ലോ; വാഴ്ത്തീടു….4 ഇന്നയോളം കാത്ത നിന്റെനൻമയെ ഞാൻ ഓർക്കുമേനന്ദിയോടെ വാഴ്ത്തുമേ ഞാൻജീവകാലമാകവേ; വാഴ്ത്തീടു…
Read Moreപാടും പരമനു പരിചൊടു ഞാൻ
പാടും പരമനു പരിചൊടു ഞാൻ വരുമവനു സതതം ജയംഓടും വാജിയെ സാദിയോടു കൂടവേകടലൂടെ തള്ളി തൻ തേജസ്സോടെ പ്രബലപ്പെട്ടാൻ1 മാമകബലം സ്തുതിയായവൻ താൻ യഹോവാആയവനെനിക്കുള്ള രക്ഷയും ദൈവവുമാംആകയാലവന്നൊരു വാസസ്ഥലം ചമയ്പ്പേൻഹാ! പിതൃദേവനവൻ ഞാനവനെ പുകഴ്ത്തി;-2 യുദ്ധമനുഷ്യനവൻ യാഹെന്നവന്റെ നാമംസത്വരം ഫറവോവിൻ സൈന്യം രഥങ്ങളെയുംഅബ്ധിയിൽ തള്ളിയിട്ടു യുദ്ധനേതാക്കൾ മുങ്ങിഗുപ്തരായ് ചെങ്കടലിലത്തലോടവർ താണു;-3 ആയവരെ ആഴങ്ങൾ മൂടി കല്ലുപോലവർആയമോടടിയിലോട്ടായവർ താണു യഹോവയേനിൻ വലത്തുകൈ ആയോധനേബലപ്പെട്ടായതു ശത്രുക്കളെ മായമെന്യേ നുറുക്കി;-4 നിന്നെതിരികളെ നിന്നുന്നത തേജസ്സിനാലൊന്നിച്ചുതള്ളിക്കളഞ്ഞുന്നതനേ നിന്നുടെ മിന്നിജ്വലിക്കും ക്രോധംനിന്നിൽ നിന്നയച്ചു നീ […]
Read Moreപാടും ഞാൻ എൻ യേശുവിനായി
പാടും ഞാൻ എൻ യേശുവിനായിസ്തുതിയും സ്തോത്രവും അർപ്പിച്ചിടും ഞാൻ (2)ഹല്ലേലൂയ്യാ പാടുമേ, ആനന്ദത്താൽ പാടുമേജയം തന്ന നാഥനെ ഉയർത്തീടുമേ (2)മാറയെ മാറ്റിയ മോശയിൻ ദൈവമേയെരീഹോവെ തകർത്തയോശുവായിൻ നാഥനെ (2)ശത്രുവിൻ മുമ്പിൽ തകർന്നിടാതെജയാളിയായ് എന്നും നിർത്തുന്നോനെ(2);- പാടും…സിംഹത്തിൻ വായടച്ച ദാനിയേലിൻ ദൈവമായ്മിസ്രയേമിൽ പ്രവർത്തിച്ച യോസേഫിൻ നാഥനായ് (2)ശത്രുവിൻ മുമ്പിൽ ഭയന്നിടാതെധീരരായി എന്നും നിർത്തീടുമേ (2);- പാടും…
Read Moreപാടിടാം സ്തോത്ര സംഗീതം
പാടിടാം സ്തോത്ര സംഗീതംപാവനാത്മ നിറവാൽഏകിടും എന്നാത്മനാഥനെന്നുംആത്മാവിൻ നൽവരങ്ങൾതൻകൃപ എന്നും നിറച്ചിടുവാൻതന്നാത്മാവിന്നുള്ളിൽ വസിച്ചിടുവാൻപുതുജീവനുൾക്കൊണ്ടൊളിയേകുവാനായ്സന്നിധേ അണഞ്ഞിടുന്നുഹൃദയം നുറുങ്ങിയോർക്കാശ്രയമായ്ആശ്വാസദായകനെന്നാളുമേഅനുതാപമുൾക്കൊള്ളും ആത്മാവിനേകുംഅലിവോടെ തൻകൃപകൾനൻമകളെന്നും ഞാൻ ചെയ്തിടുവാനായ്നല്ലിടയൻ പാത പിൻതുടരാംതൻ സ്നേഹദീപത്തിൻ വാഹകരായ്തൻ ഹിതം നിറവേറ്റിടാം
Read Moreപാടി സ്തുതിച്ചിടാം പ്രിയനെ
പാടി സ്തുതിച്ചിടാം പ്രിയനെവാദ്യമേളങ്ങൾ കൊണ്ടെന്നെന്നുംഉന്നതം മുഴങ്ങുന്ന മാറ്റൊലിമുഴക്കിടാം സൽപ്രഭാതം വരെ1 മരുഭൂമി യാത്രയിൽ ക്ലേശങ്ങൾപ്രതിദിനം വലയം ചെയ്തിടുകിൽനിശ്ചിത തുറമുഖത്തെത്തിടാൻസ്ഥിരതയോടോടിടാം ഭക്തിയായ്;- പാടി…2 ദീപ്തി കലരും പ്രഭാതത്തിൽപ്രാണപ്രിയൻ മുഖം കണ്ടിടാംതേജസ്സും മഹത്വവുമണിഞ്ഞു നാംസമ്പർക്കം പുലർത്തിടും നിത്യവും;- പാടി…3 തിരുസീയോൻ പർവ്വത പംക്തിയിൽപരിലസിക്കും പ്രിയൻ കൂടെന്നുംസൗന്ദര്യ പൂർണ്ണത തിങ്ങുന്നകോമള രൂപം കണ്ടെന്നെന്നും;- പാടി…4 മറന്നീടും മന്നിലെ ക്ലേശങ്ങൾമഹിമ കണ്ടാനന്ദം തിങ്ങുമ്പോൾമഹത്വത്തിൻ രാജാധി രാജാവെൻമൽ പ്രാണപ്രിയനായുള്ള താൽ;- പാടി…5 നൃത്തം ചെയ്യും പാടി വഴ്ത്തി നാംവീണ്ടെടുപ്പിൻ ഗീതം വീണയിൽമീട്ടിടും നിമിഷങ്ങൾതോറുമാഭക്തിയിൽ ഭംഗം […]
Read Moreപാടി ആനന്ദിക്കും മമ പ്രിയനെ
പാടി ആനന്ദിക്കും മമ പ്രിയനെ നിജ ഗുണ ഗണങ്ങൾപത്തു കമ്പിയുള്ള വീണയിൽ പാടിആനന്ദിക്കുമെന്നും1 ലക്ഷോപലക്ഷം പിയൻമാരിൽ-എന്റെപ്രിയനാണുത്തമ പ്രിയൻഅവൻ മാത്രം മതിയെനിക്കിഹത്തിലും പരത്തിലും;- പാടി2 അവനിൽ ഞാൻ പ്രിയം വച്ചെന്നും-തിരുസീയോൻ പ്രയാണം ചെയ്കയാൽഇതുവരെ ലജ്ജിപ്പാൻ സംഗതി വന്നില്ല;- പാടി…3 പ്രതികൂല ശക്തികളെന്റെ-ചുറ്റുംപാളയമിറങ്ങിയെന്നാലുംതെല്ലുമവരെ ഭയപ്പെടാതെന്നും;- പാടി…4 കഷ്ടതയാകുന്ന ചൂള-ഏഴുമടങ്ങായി വർദ്ധിപ്പിച്ചാലുംതീയുടെ ബലം കെടുത്തുന്നവനുള്ളതാൽ;- പാടി…5 ബലത്തിൻ വല്ലഭത്വത്തിന്റെ ശക്തി എന്നിൽപകരുക തിരുസേവയ്ക്കെന്നുംവിജയ പതാക നാടെങ്ങുമുയർത്തി;-6 അന്ത്യകാലത്തെന്റെ താതൻ-സർവ്വമാനവ ജാതിയിന്മേലുംപരിശുദ്ധാത്മാവിനെ പകരുന്നതോർത്തു;-7 പുത്രന്മാർ പുതിമാർ വൃദ്ധ-ജനഭേദമെന്യയാത്മ ദാനംധാരാളമായ് പകർന്നീടുന്നതോർത്തു;- 8 കൃപായുഗത്തിലീ […]
Read Moreപാടീടും ഞാനെക്കാലത്തും
പാടീടും ഞാനെക്കാലത്തുംയേശുവേ നിനക്കു സ്തോത്രംകഷ്ടതയോ കണ്ണുനീരോഏതായാലും നിന്റെ ഹിതംദോഷങ്ങളാലെന്റെ ദൈവംപരീക്ഷിക്കില്ലതു നൂനംശോധനകളെല്ലാമെന്റെനന്മക്കെന്നറിയുന്നു ഞാൻസഹനങ്ങളേറീടുമ്പോൾഎന്നോടൊപ്പം കരയുന്നോ-രപ്പനുണ്ടെനിക്ക് സ്വർഗ്ഗേകൈവിടുകില്ലൊരു നാളുംഎന്നാലാവുന്നതിൻമീതെ ഏകീടുമോ സങ്കടങ്ങൾ വേദനകൾ പങ്കീടുന്നോ-രാത്മ മിത്രമുണ്ടെൻ ചാരെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പ്രത്യാശ വർദ്ധിച്ചീടുന്നേ തേജസ്സേറും
- അറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെ
- കാൽവറി മലമേൽ എന്തിനായ്
- എന്നെ മുറ്റുമായ് സമർപ്പിക്കുന്നു
- കർത്താവിൻ പ്രിയ സ്നേഹിതരേ

