Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ആരിവർ ആരിവർ നിലയങ്കി ധരിച്ച

ആരിവർ ആരിവർ നിലയങ്കി ധരിച്ച ഇവർ ആർ? അല്ലയോ ഏറിയ ഉപദ്രവം അതിൽ നിന്നു വന്ന മനുജരിവർ അങ്കികൾ കുഞ്ഞാട്ടിൻ-തിരു ചങ്കതിൽ-നിന്നൊഴുകും തങ്കച്ചോരയിൽ കഴുകി അവർ നന്നായ് അങ്കികൾ വെളുപ്പിച്ചഹോ;- ആരിവർ… ആകയാൽ അവർ- ഇനിയും- ദൈവ-സിംഹാസനത്തിൻ മുന്നിൽ ആകവെ ഇരുന്നുതന്നാലയ-ത്തിൽ രാ-പ്പകലവർ- സേവ ചെയ്യും;- ആരിവർ… സിംഹാസനസ്ഥനീശൻ വാസമാകുമ-വർ നടുവിൽ ദാഹം വിശപ്പുമില്ല വെയിൽ ചൂടുമില്ല സുഖം അവർക്കെന്നുമഹോ;- ആരിവർ… ജീവ നീരുറവ കൾക്കുവഴി ജീവനായകൻ നടത്തും ദൈവം-തുടച്ചീടും കൺകളിൽ നിന്നു അവരുടെ കണ്ണുനീർ-താൻ;- ആരിവർ… […]

Read More 

ആരിതാ വരുന്നാരിതാ വരുന്നേശു

ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ പരമോന്നതൻ സ്നാനമേൽക്കുവാൻ യോർദ്ദാനാറ്റിങ്കൽ വരുന്നു കണ്ടാലും ലോകത്തിന്‍റെ പാപത്തെ ചുമക്കും ദൈവകുഞ്ഞാട് കണ്ടുവോ ഒരു പാപിയെന്നപോൽ സ്നാനമേൽക്കുവാൻ പോകുന്നു ഇല്ലില്ല നിന്നാൽ സ്നാനമേൽക്കുവാനുണ്ടെനിക്കേറ്റമാവശ്യം വല്ലഭാ! നിന്‍റെ ചെരിപ്പു ചുമന്നിടുവാനില്ല യോഗ്യത ആത്മസ്നാനവും അഗ്നിസ്നാനവും നിന്‍റെ കൈക്കീഴിലല്ലയോ എന്തിനു പിന്നെ വെളളത്തിൽ സ്നാനം എന്‍റെ കൈക്കീഴിലേൽക്കുന്നു സ്നാപകൻ ബഹുഭക്തിയോടിവ ചൊന്നതാൽ പ്രിയരക്ഷകൻ ഇപ്രകാരം നാം സർവ്വനീതിയും പൂർത്തിയാക്കണമെന്നോതി ഉടനെ പ്രിയനിറങ്ങി സ്നാനമേറ്റുകൊണ്ടു താൻ കയറി പെട്ടെന്നാത്മാവു വന്നു തന്‍റെമേൽ പ്രാവിനെപ്പോലങ്ങിറങ്ങി വന്നൊരു ശബ്ദം മേൽനിന്നക്ഷണം എന്‍റെ […]

Read More 

ആരിലും ആരാധ്യൻ നീ

ആരിലും ആരാധ്യൻ നീ രാജാധിരാജാവും നീ പാടി സ്തുതിച്ചീടും ഞാൻ എല്ലാ നാളും നിൻ സ്തുതികൾ ഹാലേലുയ്യാ… ഹാലേലുയ്യാ… ഹാലേലുയ്യാ… സ്തുതി രാജാവിന് എൻ ബലവും എൻ കോട്ടയും നീ മാത്രം യേശുനാഥാ ആശ്രയമായ് നീ അല്ലാതെ ആരുള്ളു എൻ ദൈവമേ;- പാവനനാം പരിശുദ്ധനേ ആരാധിച്ചിടുന്നു ഞാൻ മറവിടവും എന്‍റെ ഉപനിധിയും നീ മാത്രം എൻ യേശുവേ;- Aarilum aaraadhyan nee Aarilum aaraadhyan nee raajaadhiraajaavum nee paati sthuthiccheetum njaan ellaa naalum nin […]

Read More 

ആരെല്ലാം എന്നെ മറന്നാലും

ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ ആരെല്ലാം എന്നെ വെറുത്താലും എന്നെ വെറുക്കാത്തവൻ മാർവ്വോടു ചേർക്കാൻ മറുവിലയായവൻ യേശു എൻ ആത്മ സഖേ ആരാധ്യനെ ആശ്രയമെ ആനന്ദമേ നീ മാത്രമേ(2) ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും നല്ലിടയൻ ജീവനേകി വീണ്ടവൻ ശത്രുക്കൾ മുമ്പാകെ വിരുന്നൊരുക്കുന്നവൻ;- യേശു എൻ ആത്മ സഖേ… ഉള്ളം പിടയുന്നു നീകൂടെയില്ലെങ്കിൽ പിരിയരുതേ എൻ പ്രാണനാഥനെ ചങ്ക‍ു പിളർന്നെന്‍റെ സ്വന്തമായി തീർന്നവൻ;- യേശു എൻ ആത്മ സഖേ… Aarellaam enne marannaalum enne marakkaatthavan […]

Read More 

ആരെ ഞാനിനി യയ്ക്കേണ്ടു ആരു

ആരെ ഞാനിനിയയ്ക്കേണ്ടു? ആരു നമുക്കായ് പോയിടും കർത്താവിന്‍റെ ചോദ്യം കേട്ടുത്തരമടിയൻ പറയുന്നു ആരേ ഞാനിനിയയ്ക്കേണ്ടു? നിന്നടിയൻ ഞാനടിയാനെ നീ അയയ്ക്കേണമേ കാടുകളെ പല നാടുകളോ വീടുകളോ തെരുവീഥികളോ പാടുപെടാം ഞാനെവിടെയും നീ കൂടെവന്നാൽ മതി, പോകാം ഞാൻ കോടാകോടികളുണ്ടല്ലോ ക്രിസ്തുവിൻ നാമം കേൾക്കാത്തോർ തേടാനാളില്ലാത്തവരെ നേടാൻ പോകാം ഞാനുടനെ പോകാൻ കാലിനു ബലമായും പറയാൻ നാവിനു വാക്കായും വഴികാട്ടുന്ന വിളക്കായും വരുമല്ലോ നീ പോകാം ഞാൻ നാളുകളെല്ലാം തീരുമ്പോൾ നിത്യതയുദയം ചെയ്യുമ്പോൾ വേലകൾ ശോധന നീ ചെയ്കേ […]

Read More 

ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ

ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ ചാരേയുണ്ടേശു എന്‍റെ കാരുണ്യകർത്തനെൻ-ചാരത്തിങ്ങുള്ളപ്പോൾ ഏതും ഭയം വേണ്ടല്ലോ എന്‍റെ പാരിടവാസത്തിൻ കാലമതൊക്കെയും ആയവൻ തന്നെ തുണ;- വേലി കെട്ടീടുണ്ട് മാലാഖമാരെന്‍റെ ആലയം കാവലുണ്ട് അതാൽ ബാധകളൊന്നുമെൻ വാസസ്ഥലത്തോ- ടതിക്രമം ചെയ്കയില്ലാ;- മഞ്ഞും വെയിലും ഭയപ്പെടേണ്ട ദൈവം പഞ്ഞത്തിലും പോറ്റിടും-തന്‍റെ കുഞ്ഞുങ്ങളെ ക്രിയക്കൊത്ത എന്നാകിലും കുറ്റം നോക്കുന്നില്ല താൻ;- Aare bhayappetunnu vishvaasi njaan Aare bhayappetunnu vishvaasi njaan chaareyundeshu enre kaarunyakartthanen-chaaratthingullappol ethum bhayam vendallo enre paaritavaasatthin kaalamathokkeyum […]

Read More 

ആരേ അയക്കേണ്ടു ആർ നമുക്കായി

ആരേ അയക്കേണ്ടു ആർ നമുക്കായി പോയിടും വയലേലകൾ വിളഞ്ഞിടുന്നു വേലക്കാരോ ചുരുക്കമേ(2) ദൈവശബ്ദം കേൾക്കുമോ ഇനി അവസരം ലഭിക്കുമോ(2) ആത്ശക്തിയോടെ പോയിടാം താതനിഷ്ടം ചെയ്തിടാം(2);- ആരേ… ആയിരങ്ങൾ നശിച്ചിടുന്നു പാപച്ചേറ്റിൽ വീണതാ(2) കൈക്കുപിടിച്ചു കയറ്റിടാം ദൈവസേവ ചെയ്വോരേ(2);- ആരേ… ഒരുങ്ങാം നാം ശക്തിയോടെ പുതുബലത്താൽ പോയിടാം(2) കർത്തൻ വേല ചെയ്തു-തീർക്കാം കാലം തീരുന്നു വേഗം പോകാം(2);- ആരേ… Aare ayakkentu aar namukkaayi poyitum Aare ayakkentu aar namukkaayi poyitum vayalelakal vilanjitunnu velakkaaro churukkame(2) […]

Read More 

ആരാലും അസാദ്ധ്യം എന്നു പറഞ്ഞു

ആരാലും അസാദ്ധ്യം എന്നു പറഞ്ഞു സ്നേഹിതരേവരും മാറി പോയിടും പ്രത്യാശയില്ലാത്ത വാക്കു പറഞ്ഞ് പ്രീയരെല്ലാവരും മാറിപോയിടും ഭയപ്പെടെണ്ടാ ദൈവപൈതലേ അബ്രഹാമിൻ ദൈവം നിന്‍റെ കൂടെയുണ്ട് ഭ്രമിച്ചിടേണ്ടാ ദൈവപൈതലേ യിസ്ഹാക്കിൻ ദൈവം നിന്‍റെ കൂടെയുണ്ട് വാക്കു പറഞ്ഞവൻ വിശ്വസ്തനായവൻ മാറാതെ എപ്പോഴും നിൻ ചാരെയുണ്ട് (2) അബ്രഹാം യിസ്ഹാക്ക് യാക്കോബെന്നിവരെ അനുഗ്രഹിച്ചവൻ കൂടെയുണ്ട് (2);- മാറായിൻ കൈപ്പിനെ മാധുര്യമാക്കിയ മാറ്റമില്ലാത്തൊരു ദൈവമല്ലോ (2) മരുഭൂമിയിൽ മന്നാ ദാനമായ് നല്കി മക്കളെപോറ്റിയ ദൈവമല്ലയോ (2);- Aaraalum asaaddhuyam ennu paranju […]

Read More 

ആരാധ്യനെ സമാരാധ്യനേ ആരിലു

ആരാധ്യനേ സമാരാധ്യനേ ആരിലുമുന്നതനായവനെ ആരാധിക്കുന്നിതാ നിന്നെയീ ഞങ്ങൾ ആയുസ്സിൻ നാൾകളെല്ലാം എന്‍റെ രോഗക്കിടക്കയതിൽ എന്‍റെ സൗഖ്യപ്രദായകനേ എന്‍റെ രോഗ സംഹാരകനേ എന്‍റെ സർവ്വവും നീ മാത്രമേ;- ആരാധ്യ… എന്‍റെ വേദനയിൽ ആശ്വാസം നിന്‍റെ സാന്ത്വനം എന്നുമെന്നും എന്‍റെ രക്ഷകനാമേശുവേ എന്‍റെ സങ്കേതം നീ മാത്രമേ;- ആരാധ്യ… നിന്‍റെ പ്രത്യക്ഷദിനമതിൽ നിന്‍റെ വിശ്വസ്ത ദാസനായി നിന്‍റെ വിശ്വസ്ത സാക്ഷിയായി നിന്‍റെ സന്നിധേ എത്തിടും ഞാൻ;- ആരാധ്യ… Aaraadhyane samaaraadhyane Aaraadhyane samaaraadhyane aarilumunnathanaayavane aaraadhikkunnithaa ninneyee njangal aayusin […]

Read More 

ആരാധ്യനേ എന്നേശുവേ നിന്നെ

ആരാധ്യനേ എന്നേശുവേ നിന്നെ വാഴ്ത്തുന്നു ദിനവും അങ്ങയെ എൻ നാഥനെ ജീവന്നുടയവനെ വണങ്ങുന്നേ തിരു പാദത്തിൽ ആരാധന അതു നിനക്കുമാത്രം സ്തുതിക്കു യോഗ്യൻ അതു നീ മാത്രമെ വാനം ഭൂമിയും സ്തുതിച്ചാർത്തിടുമ്പോൾ ഞാനും പാടിടും നിൻ സ്നേഹത്തേ പാടിടാം നമുക്കൊന്നായ് ആർപ്പ‍ിടാം മഹത്വധാരിയാം എൻ യേശുവിനേ സർവ്വവും വണങ്ങിടും യേശുവിൻ മുമ്പിൽ അത്ഭുതവാനവൻ എൻ സവ്വശക്തൻ;- സർവ്വവും നിൻ കരവിരുതല്ലയോ ആദിയുമന്തവും നീ അല്ലയോ സമാധാനം എന്നിൽ നൽകിടുന്ന കർത്തനെ എന്നും ഉയർത്തിടാം;- വാനമേഘത്തിൽ തൻ ദൂതരുമായ് […]

Read More