ഒരു മനസ്സോടെ നമ്മൾ തിരുസന്നിധാനമതിൽ
ഒരു മനസ്സോടെ നമ്മൾ തിരുസന്നിധാനമതിൽചേരുന്ന നേരമെല്ലാം വരം നാഥൻ വാഗ്ദത്തംപോൽവ്രണിതഹൃദയങ്ങളെ ചെവിചായ്ച്ചു കേൾക്കുമവൻഏകിടും സാന്ത്വനനങ്ങൾ ആശ്വാസദായകൻ താൻകരയുന്ന കണ്ണുകളെ കനിവോടെ കാണുമവൻകരം നീട്ടി തുടച്ചീടുമേ കൃപയേറും നാഥനവൻരോഗത്താൽ ക്ഷീണിതരേ രോഗോപശാന്തിയവൻഗിലയാദിൻ തൈലംപോൽ സൗഖ്യപ്രദായകൻ താൻപാപത്താൽ ബന്ധിതരേ മോചനമേകുമവൻകാൽവറിരുധിരമതാൽ മറുവില ഏകിയോൻ താൻഅർപ്പിത മാനസരേ ആധികളകറ്റുമവൻ‘അനുഗ്രഹനാളുകളെ അധികമായ് ഏകുമവൻ ‘
Read Moreഒരു ദിവസം ഞാൻ പോകും
ഒരു ദിവസം ഞാൻ പോകുംപ്രിയനോടു കൂടെ വാഴാൻഒരു ദിവസം ഞാൻ പോകുംപാരിൻ ദു:ഖങ്ങൾ വിട്ടകന്ന് (2)1 കഷ്ടതയില്ലാത്ത നാട്ഒട്ടും വേദനയില്ലാത്ത വീട്കണ്ണുനീരില്ല മരണവുമില്ലഇരുട്ടിൻ പ്രവർത്തികൾ ഒന്നുമില്ല (2);- 2 പകയില്ല പഴിയില്ലദേഷ്യ വിമർശനമൊന്നുമില്ലനിന്ദയും പരിഹാസവുമില്ലഎന്നും സന്തോഷമൊന്നു മാത്രം (2);- 3 നന്ദി കരേററി ഞാൻ പാടുംനന്മകളോർത്തു ഞാൻ സ്തുതിക്കുംകുഞ്ഞാടിനോടു കൂടെ നടക്കുംഎന്നാളും ഉന്നതനെ വാഴ്ത്തും (2);-
Read Moreഓർത്തിടാം പ്രിയരേ ദൈവിക വിളിയെ
ഓർത്തിടാം പ്രിയരേ ദൈവിക വിളിയെമന്ദതമാറ്റിടുവാൻ ഒന്നായുണർന്നിടുവാൻസ്വർഗ്ഗീയ വിളിയതു വിശുദ്ധമാകയാൽവിശ്വസ്തരായിടണംപരമ വിളിയതു വിശുദ്ധമാകയാൽയോഗ്യരായി തിളങ്ങിടുവാൻഉൾനിനവറിയുന്ന രൂപാന്തരം തരുന്നജീവചൈതന്യമേറുംകർത്താവിൻ വചനത്താൽ നവ്യരായ് തീർന്നിടാംജീവിത പാതകളിൽനിർമ്മല വചനത്താൽ നിർമ്മദരായി നാംതീരണമനുദിനവുംനാൾക്കുനാൾ നമ്മൾ ശക്തിപ്രാപിക്കുവാൻജഡത്തെ മരിപ്പിക്കുവീൻആത്മാവിൻ തുമ്പമാകും ലോകത്തിന്നിമ്പംവെടിഞ്ഞിടാം പ്രിയരെസ്വർഗ്ഗമോദം വെടിഞ്ഞു ഭൂവിൽ വന്നേശുവിൻസ്നേഹമതാൽ നിറയാംഭിന്നത വെടിഞ്ഞിടാം ഉന്നതനേശുവിൻരക്ഷിത ഗണമേ നമ്മൾതമ്മിൽ വർത്തിച്ചിടാം ആത്മിക വർദ്ധനയ്ക്കായ്‌ദൈവിക ഹിതമതുപോൽ
Read Moreഓരോനാളിലും പിരിയാതന്ത്യത്തോളം
ഓരോനാളിലും പിരിയാതന്ത്യത്തോളംഓരോ നിമിഷവും കൃപയാൽ നടത്തീടുമേഞാൻ അങ്ങേ സ്നേഹിക്കുന്നു എൻ ജീവനെക്കാളെന്നും(2)ആരാധിക്കും അങ്ങേ ഞാൻ ആത്മാർത്ഥ ഹൃദയമോടെ(2)എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ(2) വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ(2)രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ(2);-പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും(2)നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ(2)വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ്(2);- നിന്റെ ജീവിതം എനിക്കായ് തന്നിടൂ നീ ഞാൻ നിന്നെ അനുഗ്രഹസമൃദ്ധിയാക്കും(2)എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ […]
Read Moreഓരോ ദിവസവും നമ്മൾക്കുള്ളാവശ്യ
ഓരോ ദിവസവും നമ്മൾക്കുള്ളാവശ്യ-മോരോന്നും ദൈവം താൻ നല്കീടുന്നു1 കാരുണ്യരക്ഷകാ നിന്നെപ്പോലാരെനി-ക്കാവശ്യമോരോന്നും നൽകീടുവാൻകെരീതു തോട്ടിലും സറെപ്ത നാട്ടിലുംവേണ്ടുന്ന സർവ്വവും ദൈവവും തരും;-2 ഉള്ളം തകരുമ്പോൾ കൺകൾ നിറയുമ്പോൾകൺമുന്നിൽ രക്ഷകൻ കാണായ് വരുംഉള്ളത്തിലുള്ളൻ ക്ലേശങ്ങളാകെയുംഅൻപുള്ള രക്ഷകൻ നീക്കിത്തരും;-3 വേഴാമ്പൽ കൂകുമ്പോൾ മാൻ ഞെട്ടി ഓടുമ്പോൾകാർമേഘം നീർത്തോടും നൽകുന്നവൻഎപ്പോഴും എന്നിൽ തൻ പ്രീതിപതിച്ചവൻതൻ മാർവ്വിലെന്നെയും പാലിച്ചീടും;-4 ഭാരങ്ങൾ കണ്ടെന്റെ കാലിന്നാലസ്യമോഭാരം വഹിച്ചു ഞാനുള്ളിൽ നുറുങ്ങിയോകൊണ്ടെന്റെ രക്ഷകൻ ചാരത്തണയുന്നനേരത്തു താനെന്റെ ഭാരവാഹി;- 5 ആപത്തു കാലത്തു നീർക്കാക്കപോലായി ഞാൻകാലത്തും വൈകിട്ടും കണ്ണീർ തൂകിമീവൽപക്ഷിപോലെ […]
Read Moreഓരോ ദിനങ്ങളും കാത്തുപാലിക്കുന്ന
ഓരോ ദിനങ്ങളും കാത്തുപാലിക്കുന്നസ്നേഹമെന്താശ്ചര്യമേനാൾതോറും നമ്മുടെ ഭാരങ്ങളെ താൻനീക്കി നടത്തിടുന്നു-(2)കാരാഗ്രഹത്തിൻ അകത്തുള്ള മുറിയിൽപത്രോസുറങ്ങിടുന്നു-(2)ലേശം ഭയമില്ല ചിന്താകുലമില്ലകർത്തനിൽ വിശ്രാമമേ-(2)സിംഹകുഴിയിലും ദാനിയേലിൻ ദൈവംധൈര്യം പകർന്നിടുന്നു-(2)ബുഭുക്ഷയോടെ അലറുന്ന സിംഹംശാന്തമായുറങ്ങിയല്ലോ-(2)വൈരിയിൻ തീച്ചൂള ശക്തമാണെങ്കിലുംദാസന്മാർ മൂവരുമായ്-(2)നാലാമതൊരുവൻ അഗ്നിയിലിറങ്ങികൂടെ നടന്നുവല്ലോ-(2)
Read Moreഓർമ്മകൾ തൻ തിരികൾ കൊളുത്തി
ഓർമ്മകൾ തൻ തിരികൾ കൊളുത്തിഒരുക്കിയിട്ടൊരീ വീഥികളിൽഒരു നീർ തോടിനായ് തേടി നടന്നു ഞാൻഒരിക്കലും തീരാത്ത ദാഹവുമായ്അകലെ കണ്ടു ഞാൻ ജലാശയങ്ങൾഅരികിലെത്തുമ്പോൾ മരീചികഅകലെ കേട്ടു ഞാൻ ആശ്വാസവാക്കുകൾഅരികിലെത്തുമ്പോൾ അശരീരികൾ;- ഓർമ്മ…ഒരിക്കൽ ഞാൻ എത്തി ജിവന്റെ ഉറവിൽഒരിക്കലും വറ്റാത്ത നീരുറവിൽപാനം ചെയ്തു ഞാൻ മതിയാകുവോളംദാഹിക്കില്ലെനിക്കൊരുനാളിലും;- ഓർമ്മ…
Read Moreഒരിക്കലുമിളകാത്ത ശിലസമാനം
ഒരിക്കലുമിളകാത്ത ശിലസമാനം ക്രിസ്തുയിരിയ്ക്കവേയിളകുന്ന മണൽപരപ്പിൽപണിയുന്ന ഭവനങ്ങളതു വെറും ബുദ്ധികേടെന്നറിയുന്നില്ലൽപവുമീയുലകം ജനംമാരിയേറി ജലം കരേറിയലച്ചടിക്കവേ എന്താകും?ഉറപ്പുള്ള പാറയിന്മേൽ പണിയുന്ന ഭവനമ-തിളക്കമില്ലാതെ നിൽക്കും ബലത്തോടെ2 കുലം, ബലം, സ്ഥലം, ധനം, വിദ്യയിവയെല്ലാം മണൽസ്ഥിരതയില്ലൊന്നിനുമീ ധരണി തന്നിൽഇതിൽ മനമുറപ്പിച്ചു ജീവിതത്തെ പണിയുവാൻതുനിയുന്നതബദ്ധമെന്നറിഞ്ഞുകൊൾവിൻ;-3 മരിച്ചുയിർത്തവനുണ്ടോമറിയുന്നു മന്നിതിലെമദമിളകിടും ജനസ്ഥിതി മൂലംസകലവുമിളകിടും മലകളുമൊഴുകിടുംഉലയുകില്ലൊരിക്കലുമവനിലുള്ളോർ;-4 ഭവനം പണിയുന്നവരകലെക്കളഞ്ഞ കല്ലാ മവന്നരികണഞ്ഞിന്നു പണിയപ്പെട്ടാൽനവജീവനകല്ലുകളാലുളവാകുമാത്മീയഭവനമായ് നിലകൊള്ളുമിളകാതെ;-ഇഹത്തിലെ ദുരിതങ്ങൾ : എന്ന രീതി
Read Moreഒരിക്കലും നിനക്കാത്ത നന്മകൾ
ഒരിക്കലും നിനക്കാത്ത നന്മകൾ തന്നവൻഒരുനാളും കാണാത്ത വഴികളിൽ നയിച്ചവൻകേട്ടിട്ടില്ല ഒരുനാളും ഇതുപോൽഹൃദയത്തിൽ ഒരിക്കലും തോന്നീട്ടില്ലനന്ദിയോടെ ഞാൻ അതോർത്തു പാടിടുംനല്ലവനാം യേശുവിനെ വാഴ്ത്തി പാടിടുംദൈവമനുകൂലമെങ്കിൽ പ്രതികൂലമാര്ദൈവമൊരു വഴി തുറന്നാൽ അടക്കുന്നതാര്ദൈവമെന്നെ സ്നേഹിച്ചാൽ വെറുക്കുന്നതാര്ദൈവമൊന്നു പ്രവർത്തിച്ചാൽ തടുക്കുന്നതാര്;- നന്ദി…ശക്തിയുള്ള കരങ്ങളെന്നെ താങ്ങിടുന്ന നേരംകയ്യിൽ നിന്നും പിടിച്ചെടുക്കാൻ കഴിയുന്നതാർക്കുവാതിലുകൾ അടഞ്ഞുപോയാൽ വലിയവാതിൽ തുറക്കുംമറഞ്ഞിരിക്കും നന്മകൾ തന്നുന്നതമായ് നടത്തും;- നന്ദി…ചിറകിലെന്നെ വഹിച്ചിടും ചിന്താകുലങ്ങൾ അകറ്റിടുംമാർവിലെന്നെ ചേർത്തിടും മാന്യമായ് നടത്തിടുംമരണ ഭീതി അകറ്റി എന്നിൽ നിത്യ ജീവനേകിടുംമഹത്വത്തിൻ സിംഹാസനത്തിൽ അന്ത്യം ഇരുത്തിടും;- നന്ദി…
Read Moreഒരിക്കലെൻ ജീവിത മരുവിൽ യേശു
ഒരിക്കലെൻ ജീവിത മരുവിൽ യേശുഒരു നവ വസന്തമായി കടന്നുവന്നു(2) ഒരു പുതു സൃഷ്ടിയായി മാറ്റി നീ എന്നെഒരുനാളും മറക്കുകില്ല ആ ദിനം ഞാൻരാജാവേ നീ എന്റെ ഉള്ളിൽ വന്നപ്പോൾരാജധാനിയായി മാറിയെൻ ഹൃദയംരാജകോലാഹലം ഹൃദയാങ്കണത്തിൽരാവിലും പകലിലും മുഴങ്ങിടുന്നുഅനാഥനാം എന്നെ നീ അരികിലണച്ചുഅരജന്റെ അനുചരനാക്കിയ സ്നേഹമേഅനുപമ സ്നേഹത്തിൻ ആഴം അളക്കുവാൻആരാലും ഒരിക്കലും സാധ്യമല്ല (രാജാവേ നീ എന്റെ)എന്ത് ഞാൻ പകരമായി ഏകിടും നിനക്കായ്ഏന്തും ഞാൻ രക്ഷതൻ പാനപാത്രംഎൻ യേശുവിൻ സ്തുതികൾ എന്നും ഉയർത്തിഎന്നേക്കും നിൻ സാക്ഷിയായിടും ഞാൻ (രാജാവേ നീ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കഴലിണ കൈതൊഴുന്നിതാ
- കാൽവറി ക്രൂശതിൽ ചിന്തിയ തൻ രക്തം
- ദൈവസന്നിധെ ഞാൻ വരുന്നു
- ഈശനെയെൻ യേശുനാഥാ സ്തോത്ര
- യേശുവേ നിൻ മഹാ സ്നേഹത്തെ

