നൂറു മടങ്ങായി തരുമവന്നെന്നുടെ
നൂറു മടങ്ങായി തരുമവന്നെന്നുടെ മടിയിൽ നിറയെ നിറയെ യേശുവിനായ് സുവിശേഷത്തിനായി നാം വിതറാം വാരി വിതയ്ക്കാം (2 )1 . പണ്ടൊരു വിധവയിൻ ചില്ലിക്കാശുകൾ കണ്ടൊരു പരമേശൻ ഉള്ളം നിറഞ്ഞു നൽകും നിന്നുടെ ഉള്ളം കാണുന്നു (2 ) (നൂറു…)2 . വരണ്ട കയ്യായി പോകല്ലേ നാം കൈകൾ നീട്ടീടാം ആർപ്പോടുള്ളൊരു കൊയ്ത്തിന് നാളുകൾ അകലെയതല്ലല്ലോ (2 ) (നൂറു…)3 . എളിയവനൊരുവന് നൽകിയതൊക്കെയും എനിക്ക് ചെയ്തെന്ന് അരുളിയ നാഥൻ നിന്നുടെ കൈയിലെ ദാനം കാണുന്നു (2 […]
Read Moreനോക്കുന്നേ യേശുവിൽ മാത്രം
നോക്കുന്നേ യേശുവിൽ മാത്രം വേറൊന്നുമെൻ ശ്രദ്ധ നേടുന്നില്ല കൊടുങ്കാറ്റുകൾ അടിക്കുമ്പോഴും യേശു മാത്രം എൻ ശ്രദ്ധ കേന്ദ്രം (2) യേശുവേ മാത്രം നേടാൻ കഴിഞ്ഞിട്ട് വേറൊന്നുമില്ലേലും ഞാൻ സംതൃപ്തനാ (2) യേശുവേ പോലെ യോഗ്യനായി ആരെയും കാണില്ല എൻ മനമേ (2)യേശുവേ അങ്ങേ നേടണം യേശുവേ അങ്ങേ അറിയണം യേശുവേ അങ്ങേ കാണണം യേശുവേ അങ്ങിൽ ചേരണം 2 ആരോഗ്യത്തെക്കാൾ യേശുവോട് പ്രീയം ബന്ധങ്ങളേക്കാൾ യേശുവോട് സ്നേഹം ശുശ്രൂഷയെക്കാൾ യേശുവോട് പ്രേമം യേശു മാത്രം എൻ ശ്രദ്ധ […]
Read Moreഞങ്ങളണയുന്നു കുരിശിൽ
ഞങ്ങളണയുന്നു കുരിശിൽഅഭയമരുളണമേനിന്റെ പാണികളാൽ തൊടുവാൻകരുണ തോന്നണമേദുഃഖസാഗരമാർത്തലച്ചീ-തോണിയുലയുമ്പോൾതപ്തഹൃദയതടങ്ങളിൽതിരി കെട്ടുപോകുമ്പോൾ(2)നൽദയാപരനേ നയിക്കണ-മിന്നു നിൻ വഴിയേ…(2);- ഞങ്ങൾ…നിത്യപാപച്ചുമടുമായ് മരു-യാത്ര തുടരുമ്പോൾഅർത്ഥമറിയാതഗ്നിയിൽ ചിറ-കറ്റു വീഴുമ്പോൾ (2);-ആരുമില്ലാതനന്യരായ് ഇരു-ളാകെ മൂടുമ്പോൾലക്ഷ്യമില്ലാതേകരായ്വഴി മാഞ്ഞുപോകുമ്പോൾ(2);-
Read Moreഞങ്ങൾ പോയിടാം
ഞങ്ങൾ പോയിടാംനിൻ വേലയ്ക്കായി ഞങ്ങൾ പോയിടാം ക്രൂശിൻ സാക്ഷികളായ് (2)നിറയ്ക്കേണമേ നിൻ ആത്മാവിനാൽ പകരണമേ നിൻ അഭിഷേകത്തെനിറക്കേണമേ നിൻ കൃപയതാൽ പകരേണം നിൻ സ്നേഹത്തെപത്മോസ് ആകിലും തീച്ചൂള ആയാലും മരുഭൂമി ആയാലും ഞങ്ങൾ പോയിടാംനിൻ സാക്ഷിയായി ഞങ്ങൾ തീർന്നിടാം ഏക രക്ഷകൻ തൻ നാമം ഘോഷിക്കാം (2)കൂരിരുളിൻ പാതയിൽ ഏകനായ് നടക്കുമ്പോൾ ധൈര്യം തന്നെൻ കരം പിടിച്ചിടുവാൻഅപ്പാ നീയല്ലാതാരുമില്ലെനിക്ക് നിൻ കൃപ മാത്രം മതിയെനിക്ക് (2)
Read Moreഞങ്ങൾ പാടും ദൈവമേ നിൻ
ഞങ്ങൾ പാടും ദൈവമേ നിൻ അവർണനീയമാം സ്നേഹമത് ഞങ്ങൾ വാഴ്ത്തും യേശുവേ നിൻ ക്രൂശിലെ യാഗത്തിൻ പൂർണ്ണതയെ (2)ആകാശം വിരിച്ചവനേഭൂമിക്കടിസ്ഥാനം ഏകിയോനേ (2)മനുഷ്യാത്മാവിനെ അവനുള്ളിൽ നിർമ്മിച്ച്ദൈവത്തിൻ മുദ്ര അതേകിയോനേ;- ഞങ്ങൾ പാടും…വീണ്ടെടുപ്പിൻ നാഥനേ… സ്വർഗ്ഗസിംഹാസനെ ഇരിപ്പവനേ(2)പാപികളാം ഞങ്ങൾക്കാശ്രയം ആയോനെ ക്രൂശതിൽ ജീവനെ തന്നവനേ;- ഞങ്ങൾ പാടും…കാറ്റുകളെ ദൂതരും….അഗ്നി ജ്വാലയെ ശുശ്രൂഷകരും (2)ആക്കിടും ദൈവമെ ദൂതർ ഗണങ്ങളോ-ടൊപ്പമായ് ഞങ്ങളും പുകഴ്‌ത്തീടുന്നേ;- ഞങ്ങൾ പാടുംകരുണാർദ്രനായവനേ…. കൃപയും സത്യവും നിറഞ്ഞവനേ(2)വൈരികളാം ഞങ്ങൾ പാതകരായിട്ടും ചങ്കിലെ ചോരയാൽ വീണ്ടെടുത്തൂ;- ഞങ്ങൾ പാടും…സ്നേഹത്തിൻ പൂർണ്ണതയേ…ദൈവസ്നേഹത്തിന്റെ […]
Read Moreഞാനെന്നു കാണുമെന്റെ ഭവനമാ മാനന്ദ മന്ദിരത്തെ
ഞാനെന്നു കാണുമെന്റെ ഭവനമാ മാനന്ദ മന്ദിരത്തെഹീനമായുള്ളൊരീ ലോകവുമെന്നുടെദീനതയേറുമീ ദേഹവും വിട്ടിനി1 ഇദ്ധരയിൽ വസിക്കും ദിനമെല്ലാം കർത്തനിൽ നിന്നകന്നുപാർത്തിടുന്നെന്നു തന്നെ എനിക്കിതാ വ്യക്തമായ് തോന്നിടുന്നുഇത്തിരശ്ശീലയകന്നു വെളിച്ചമങ്ങുജ്ജ്വലിക്കും പുരംകാണ്മാൻ കൊതിക്കുന്നു2 ദൈവതേജസ്സു തിങ്ങി വിളങ്ങിടും ദിവ്യ നഗരമതിൽ എത്തിനോക്കിടുവാനും ഇരുളിന്നു ശക്തിയുണ്ടാകയില്ലഇപ്പുരി തന്റെ മനോഹര കാന്തിയിൽനിത്യം നടന്നിടും ജാതികളേവരും 3 പാപമടുത്തിടാത്ത പുരമതിൽ പാവനമാനവൻമാർ പാരിലെ മാലൊഴിഞ്ഞു സുവിശ്രമം പാരമിയന്നിടുന്നുപാപരിൻ ദ്വേഷമാമസ്ത്രങ്ങളിങ്ങുള്ളപാരത്രികാനന്ദം ഭഞ്ജിക്കയില്ലല്ലോ4 കണ്ണീരവിടെയില്ല കലുഷത കാണുവാൻ പോലുമില്ലദുർന്നയമെന്നതില്ലദുരാശയാൽ ദൂഷിതരാരുമില്ലപൂർണ്ണസുഖപ്രദമാമീ നഗരത്തിൽ പൂകുവോർക്കില്ലൊരു ദുഃഖവിചാരവും5 രോഗമെല്ലാമകലും വിശിഷ്ടമാം ദേഹമഭി ലഭിക്കും […]
Read Moreഞാൻ യഹോവയെ എല്ലാക്കാലത്തും
ഞാൻ യഹോവയെ എല്ലാക്കാലത്തുംവാഴ്ത്തിടുമേ അവൻ സ്തുതി എന്നുംനാവിന്മേൽ ഉരുവായിടും2 എന്നുള്ളം യഹോവയിൽ ആനന്ദിച്ചാർക്കുംഎളിയവർ അതുകേട്ടു സന്തോഷിക്കുംഎൻ പ്രാർത്ഥനയ്ക്കവൻ ഉത്തരമരുളുംസകലഭയത്തിൽ നിന്നും വിടുവിച്ചിടും;- ഞാൻ…3 അവങ്കലേക്കുനോക്കി പ്രകാശിതരായിമുഖമോ ലജ്ജിച്ചു പോയതില്ല-നിലവിളികേട്ടെൻ ഭയങ്ങളിൽ നിന്നുംപാളയമിറങ്ങി വിടുവിച്ചവൻ;- ഞാൻ…4 യഹോവ എനിക്ക് നല്ലവനെന്ന് രുചിച്ചിടാൻ കൃപ അവൻ നൽകിയല്ലോബാലസിംഹങ്ങളും വിശന്നിരുന്നാലുംനന്മയും കുറയില്ലന്വേഷിപ്പോർക്ക്;- ഞാൻ…5 നീതിമാൻ നിലവിളി സന്നിധി കേട്ട്കഷ്ടങ്ങളിൽ നിന്നും വിടുവിച്ചിടുംമനസ്സുതകർന്നോരെ രക്ഷയിൽ നയിക്കുന്നുനീതിമാന്റെനർത്ഥത്തിൽ വിടുവിക്കുന്നു;- ഞാൻ…
Read Moreഞാൻ വരുന്നു നാഥാ നിൻ മുന്നിൽ
ഞാൻ വരുന്നു നാഥാ നിൻ മുന്നിൽസ്വീകരിക്കൂ ഒരു യാഗമായ്ഞാൻ തരുന്നു എന്നെ നിൻ മുന്നിൽസ്വീകരിക്കൂ നിൻ മകനായ്എൻ പാപമുറുവില ജീവനായ് നൽകിയനാഥന്റെ കരുതൽ മറന്നുആണിപ്പഴുതുള്ള നിൻ മേനി കാണാതെമുഖം മറച്ചൊരു പാപിയും ഞാൻഅനുതാപഹൃദയത്തോടണയുന്നു മുന്നിൽസ്വീകരിക്കില്ലയോ നാഥാ നീ (2)കണ്ണീരുപ്പാൽ രുചിചേർത്ത ജീവന്ആശ്വാസം നീയെന്നതും മറന്നുകാക്കയാലാഹാരം തരുവാൻ കഴിവതുംഅറിയാതെ പോയതും ക്ഷമിക്കണമേകണ്ണീരാൽ നിൻപാദം കഴുകീടുവാനായ്അനുവദിക്കില്ലയോ നാഥാ നീ (2)ആശയറ്റേകാകിയായിടുന്നേരംകൂട്ടായതോ ഞാൻ മറന്നുഎന്റെയാവശ്യങ്ങൾ അറിഞ്ഞു നീയെന്നോട്ചേർന്ന് നടന്നതും അറിഞ്ഞില്ല ഞാൻനിനക്കായ് മാത്രം ജീവിച്ചിടുവാൻഅവസരമേകുമോ നാഥാ നീ (2)
Read Moreഞാൻ പാപിയായി ജീവിച്ചു
ഞാൻ പാപിയായി ജീവിച്ചു നശ്വരമാം ലോകത്തിൽ അരുതാത്ത കാര്യങ്ങൾ ചെയ്തു യേശു എന്നെ തേടി വന്നു സ്നേഹം നൽകി തന്നുരക്ഷയിൻ സൗഭാഗ്യം ഞാൻ നേടിchorusഅക്കരെ നാട്ടിൽ ദുഃഖമില്ലഅക്കരെ നാട്ടിൽ കണ്ണീരില്ലനിത്യ പ്രകാശം ക്രിസ്തുവിൽ കാണും എന്തു സന്തോഷമാം സുദിനം ഞാൻ അനുഗമിക്കുമെന്നും ദൈവശബ്ദം കേട്ട്യേശു എന്റെ സങ്കേതമേകഷ്ടനഷ്ട്ടം വന്നാലും യേശു കൂടെയുണ്ട്നിൻ കരുണ തീരാത്തത്;- ലോകത്തിൻ പ്രതാപം സർവ്വം നീങ്ങിപ്പോകും കാൺമെതെല്ലാം മാഞ്ഞുപോകുമെ കാഹളം ധ്വനിക്കും നാം പറന്നു പോകും യേശുവിന്റെ കൂടെ വാണിടും;-
Read Moreഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾ
ഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾഞാൻ കേൾക്കും കർത്തന്റെ വാക്കുകൾഎൻ കഷ്ടങ്ങൾ എൻ രോഗങ്ങൾഎല്ലാം ഞാൻ മറന്നീടുമേ (2)എൻ പ്രിയന്റെ മാർവ്വിടത്തിൽഎന്നെന്നും ചാരിടും ഞാൻ (2)എൻ പാപങ്ങൾ മോചിപ്പാനായ് എന്നേശു ക്രൂശിൽ തൂങ്ങി (2)എൻ സ്തുതികൾ നിൻ നാമത്തിൽ എപ്പോഴും പാടിടും ഞാൻ (2)എൻ പ്രിയന്റെ വരവിൻ നാളിൽ ഞാൻ ആർത്തുഘോഷിക്കും (2)മേഘത്തേരിൽ നിന്നിറങ്ങി എന്നെയും ചേർത്തിടുമേ (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മാനവേന്ദ്ര മാനവേന്ദ്ര
- മൽപ്രാണ നായകനേ മാ കൃപാ
- ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടു
- താളം കൊട്ടി പാട്ടു പാടാൻ
- കൃപയിൻ വാതിലടഞ്ഞിടുവാൻ

