നിരാലമ്പൻ ഞാൻ യേശുവേ
നിരാലമ്പൻ ഞാൻ യേശുവേകൈക്കൊള്ളൂ എന്നെ നിൻ കരത്തിൽ താങ്ങേണമേ തലോടേണമേ തിരുക്കരത്താൽ കൈക്കൊള്ളണേ ത്രാണിയില്ലേശുവേ സഹിപ്പാൻ പ്രാണന്റെ മുറിവുകൾഈണമില്ലാത്തയി വീണയിൻവീചികളാരു ശ്രവിപ്പൂപ്രാണികൾക്കിരയായ ദേഹംതൃണവൽഗണിച്ചേകനായിഇരുളിൽ എരിയുന്ന ദീപമായ്എന്നെന്നും എരിഞ്ഞിടട്ടെ
Read Moreനിറദീപമായ് – എരിഞ്ഞു തീരട്ടെ
നിറദീപമായ് എന്നെ തീർത്തവനെഇരുൾ നീക്കി ഒളിയെ തന്നവനെപുകയുന്ന തിരിയെ കെടുത്താത്ത ദൈവമെപുകഴാനായ് ഒന്നുമില്ലീ മൺചിരാതിനുഎരിഞ്ഞു തീരട്ടെ ഞാൻ നിനക്കായ്എരിവോടെ അന്ത്യം വരെഇനിയില്ല ഞാൻ സർവ്വം യേശു മാത്രം2 ചാരം മൂടിയൊരു-ആയുസ്സിനെതീക്കനലായ് തീർത്തു ദൈവസ്നേഹംആശ്ചര്യമെ ഇതു ഞാൻ തന്നെയോ നാഥാഎന്തു കണ്ടു ഇത്ര പ്രഭയേകുവാൻ;- എരിഞ്ഞു…3 ശേഭയേറും നിത്യ ഗേഹമതിൽനക്ഷത്രം പോലെന്നെ നിർത്തീടണെനീതിസൂര്യൻ തന്റെ വാത്സ്ല്യ കൈകളാൽആനന്ദ കണ്ണീർ തുടച്ചീടണെ;- എരിഞ്ഞു…
Read Moreനിന്റെ വലംകൈ എന്നെ താങ്ങി
നിന്റെ വലംകൈ എന്നെ താങ്ങിനിൻ വാക്കുകൾ എന്നെ ബലപ്പെടുത്തിഎൻറ യേശു എനിക്കെത്ര നല്ലവൻനിൻ സന്നിധിയിൽ എൻ ആശ്രയം (2)നിൻ ചാരെ ഞാൻ വന്നണഞ്ഞുഎന്റെ പാപങ്ങൾ നീ കഴുകി (2)എന്നെ ശുദ്ധമായ് നീ വെടിപ്പാക്കിഎന്റെ യേശു എനിക്കെത്ര നല്ലവൻ (2)ഈ ലോക ജീവിതം നശ്വരമേസ്വർഗ്ഗീയ ജീവിതം ശാശ്വതമേ (2)എനിക്കായ് ഭവനം ഒരുക്കുന്നു നാഥൻഎന്റെ യേശു എനിക്കെത്ര നല്ലവൻ (2)
Read Moreനിന്റെ സാന്നിദ്ധ്യത്തിൻ മറവിൽ
നിന്റെ സാന്നിദ്ധ്യത്തിൻ മറവിൽനിന്റെ കൃപയുടെ തണലിൻ കീഴിൽനിരാശനായി ഞാൻ തീർന്നിടാതെപ്രത്യാശയിൽ ഞാൻ മുന്നേറിടുമേമൂല്യങ്ങളെല്ലാം വാക്കിലൊതുക്കിപ്രവൃത്തികൾ അന്യമായ് തീർന്ന ഭൂവിൽനാഥന്റെ ദൗത്യം നിർവഹിച്ചീടാൻആത്മാവേ ശക്തി പകർന്നിടണമേഅന്ധകാരം ഭൂവിൽ കരിനിഴൽ വീഴ്ത്തിമാനവ പാതകൾ ഇരുളിലായിഒരു കൈത്തിരിയായി പ്രഭ ചൊരിഞ്ഞിടാൻഎന്നിൽ ജ്വാലയായ് തീരണമേവേർപാടിൻ നടുച്ചുവർ ഉയർന്നു നിൽക്കുന്നുനീതി സമത്വം അന്യമായ് ഭൂവിൽസാഹോദര്യം നിലനിർത്തിടുവാൻഉൽസുകരാകാൻ ശക്തി നൽകൂ
Read Moreനിന്റെ ഭാരം യഹോവയിങ്കല്‍
നിന്റെ ഭാരം യഹോവയിങ്കൽ വെച്ചുകൊൾകഅവൻ നിന്നെ പുലർത്തിടും ദിനവും (2)ഹോമയാഗത്തിലും ഹനനയാഗത്തിലുംനീ പ്രസാദമരുളുകില്ലതകർന്നും നുറുങ്ങിയുമിരിക്കുന്ന മനസ്സ്ദൈവമേ നീ നിരസിക്കുമോ-ദൈവത്തിൻ ഹനനയാഗങ്ങളോതകർന്നിരിക്കുന്ന മനസ്സ്!;-ദൈവമെ നിങ്കലേക്ക് എന്റെ ഉള്ളം ഉയർത്തുന്നുനീ നല്ലവൻ ദീർഘക്ഷമയുള്ളവൻമഹാദയാലുവുമായ്-എന്റെ കോട്ടവും എന്റെ സങ്കേതവുംഎന്റെ പാറയും നീയല്ലയോ;-
Read Moreനിന്നെയല്ലതെ ഞാൻ എന്തുനേടുവാൻ
നിന്നെയല്ലതെ ഞാൻ എന്തുനേടുവാൻ നിന്നെയല്ലതെ ഞാൻ എന്തറിഞ്ഞീടാൻ (2) യേശുവേ നീ നിത്യനാണല്ലൊ നിൻ ജ്ഞാനം എന്നെ സമ്പൂർണ്ണനാക്കിയല്ലൊ ഈ ലോകത്തിൽ ഞാനെന്തു നേടിയാലും ഈ ലോകത്തിൽ ഞാനാരെ നേടിയാലും അവയെല്ലം മായയത്രേ അവയെല്ലം ശൂന്യമത്രേ നിന്നിൽ നിന്നും അകന്നനാളിൽനീ ഇല്ലാതെ ഞാന്‍ ജീവിച്ചനാളിൽ (2)ഈ ലോകത്തിൻ വസ്തുക്കളാൽ എൻ ഹൃദയ ദൃഷ്ടി അടഞ്ഞുപോയി ഈ ലോകത്തിൻ മോഹങ്ങളാൽ എൻ ജീവിതം ഇരുളിലായി (2) എൻ യേശുവിനെ അറിഞ്ഞ നാളിൽ ആ ജ്ഞാനത്തിൽ ഞാൻ നിറഞ്ഞ നാളിൽ […]
Read Moreനിന്നെ അറിയുന്ന ഒരുവൻ ഉയരത്തിലുണ്ട്
നിന്നെ അറിയുന്ന ഒരുവൻഉയരത്തിലുണ്ട്ഉള്ളം കലങ്ങിടല്ലേ – മനമേഉള്ളം കലങ്ങിടല്ലേ1 ഉള്ളിലെരിയും തീക്കനലുകൾ ഉള്ളതുപോലറിയാൻഉലകത്തിലാർക്കും സാദ്ധ്യമല്ലഉറ്റവർ അകന്നു മാറിയാലുംഉടയവൻ മാറുകില്ല (2)2 ഉലകത്തിൻ താങ്ങുകൾ ക്ഷണികമല്ലോഉലയും ബന്ധങ്ങളുംഉരുവാക്കിയോരും ഉപേക്ഷിക്കിലുംഉരുകി പ്രാർത്ഥിക്കും നേരം നിന്നെഉയർത്തും ഉന്നതമായ് (2)എന്നെ അറിയുന്ന ഒരുവൻഉയരത്തിലുണ്ട്ഉള്ളം കലങ്ങുകില്ല – ഇനിമേൽഉള്ളം കലങ്ങുകില്ല
Read Moreനിന്നാലസാദ്ധ്യമില്ലൊന്നും
നിന്നാലസാദ്ധ്യമില്ലൊന്നുംനിസ്തുലനാമെന്നേശുനാഥാനിന്നിൽ ചാരുന്നു ഞാനെന്നുംഎന്നാത്മ പ്രീയനേഉളവായ് നിൻ വചനത്താലീ ലോകംഉരുവായ് മാനവർ നിൻ കരത്താൽഉയിരേകി ഉണ്മയിൽ പാലിക്കുംഉന്നത ദൈവം നീ;ഉള്ളം തകർന്നു കേഴുമ്പോൾവിശ്വാസ കൺകൾ ഉയർത്തുമ്പോൾവൻ ഗിരി തുല്യമെൻ സന്താപങ്ങൾമഞ്ഞുപോൽ മായ്ച്ചിടും നീ;നിൻ കൃപയെത്രയോ മാധുര്യംരുചിച്ചറിയും ഞാൻ നാൾതോറുംആശിച്ചിടുന്നതിലധികംനൻമകൾ നൽകുന്നോൻ നീ;
Read Moreനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ നാഥാ
നിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ നാഥാനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ ദേവാനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാപ്രതികൂലകാറ്റുകളടിച്ചീടിലുംപടകുകൾതകർന്നങ്ങു വീണീടിലുംപലകമേൽ കിടത്തിയെന്നേ പുലർത്തുംപാരിന്റെ ഉടയവനേശു നാഥൻകാലത്തിൻ വിധിയതോ രാഹാബിനേകോലമായ് നിറുത്തിയ ദേശത്തിലുംരക്ഷകൻ വാതിൽ തുറന്നു നൽകിദൈവജനത്തിന്റെ കൂടെപാർപ്പാൻബലമുളള കോട്ടകളുയർന്നീടട്ടെബലവാന്മാർ ചുറ്റിനും നിരന്നീടട്ടെയെരീഹോകോട്ടയെ തകർത്ത ദൈവംഇന്നുമെന്നുമെന്റെ കൂടെയുണ്ട്ചൂരച്ചെടിക്കീഴിൽ കിടന്നെന്നാലുംയാബോക്കിൻ തീരത്തു കരഞ്ഞെന്നാലുംദൂതനെ ഇറക്കി ശക്തി നൽകിഓടുവാനിനിയും പ്രാപ്തി നൽകുംപൊട്ടകിണറ്റിലേക്കെറിഞ്ഞെന്നാലുംപത്മോസിൻ ദ്വീപിൽ നീ വീണെന്നാലുംദർശനം നൽകി നിന്നേ നടത്തുംമഹിമയിൻ സാക്ഷിയായ് നിലനിർത്തീടുംക്ഷാമം നിറഞ്ഞൊരു ദേശത്തിലുംവിശ്വാസത്തിൻ വിത്തു നാം വിതച്ചാൽക്ഷാമത്തെ മാറ്റി ക്ഷേമമാക്കീനൂറുമേനി നൽകി അനുഗ്രഹിക്കും
Read Moreനിണമണിഞ്ഞ നിൻ പാദത്തിന്നരികിൽ
നിണമണിഞ്ഞ നിൻ പാദത്തിന്നരികിൽനിറമിഴിയോടെ കൈ കൂപ്പുന്നു ഞാൻനീക്കണമേ എന്റെ പാപക്കറകളെനിൻ രുധിരത്താൽ എന്നും കഴുകേണമേഎലോഹി എലോഹി എന്നെൻ മനം മന്ത്രിക്കുന്നുഎലോഹി എലോഹി-എന്നെൻ മനം മന്ത്രിക്കുന്നു യാമങ്ങൾ തോറുംമറന്നു ഞാൻ സ്നേഹം തന്ന സ്നേഹിതരെയുംമറന്നെന്നെ ശുശ്രൂഷിച്ച അയൽക്കാരെയുംനല്ല ശമര്യനാകുമെൻ യേശു നാഥൻഎന്റെ പിഴവുകളൊന്നും ഓർത്തതില്ല; എലോഹി…അലഞ്ഞു ഞാൻ ലോകത്തിന്റെ മോഹങ്ങളിൽനടന്നു ഞാൻ പാപത്തിന്റെ ചെളിക്കുണ്ടതിൽഅരുമനനാഥൻ എന്നെ കോരിയെടുത്തുവഴുതിടാതുറപ്പുള്ള പാറമേൽ നിർത്തി; എലോഹി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഉന്നതൻ നീ അത്യുന്നതൻ നീ
- യേശുവിനായ് ഞാൻ കാണുന്നു
- എല്ലാം കാണുന്ന ദൈവം
- നാഥാ നിൻ മുൻപിൽ വന്നിടുന്നു
- വിശ്വാസമോടെ നിങ്ങൾ അസ്വദിച്ചു

