നീ യോഗ്യൻ യേശുവേ
സ്വർഗ്ഗ ദൂതർ വാഴ്ത്തുംകുഞ്ഞാട്ടിൻ മുൻപിൽസ്വർഗ്ഗ മൂപ്പൻമാർ കിരീടങ്ങൾവീഴ്ത്തി കുമ്പിടുന്നു നീ യോഗ്യൻ യേശുവേ (2)നിന്നാൽ ഞാൻ ഉളവായ്ഞാൻ നിനക്കായ് നിർമ്മിതനായ്‌നീ മഹത്വത്തിൻ യോഗ്യൻരാവും പകലും, ദിനവും രാവും വാഴ്ത്തി പാടാം (4)hindiSwarg ke doot aur praani Memne ke samne JhukteAur pracheen dandavat karte aur gaate hainTu yogya hain khuda (2)Sab teri or se hainSab tere liye hainTu mahima ke yogyaDin aur Raat, Raat aur […]
Read Moreനീ മതി യേശുവേ നീ മതി
നീ മതി യേശുവേ നീ മതിഈ മരൂയാത്രയിൽ നീ മതി (2)എന്നുള്ളിൽ ആനന്ദം നിൻ സാന്നിധ്യംനീ എൻ ശരണമത്രേ (2)എൻ കർത്തനേ നീ എൻ കോട്ടയും ബലവും നിന്നിൽ ഞാൻ ആശ്രയിക്കുന്നേ (2)നീ മതി…1. മർക്കോസിൻ മാളികമുറിയിൽനിൻ ആത്മാവു പകർന്നവനേ (2)വിൺശക്തി ധരിച്ചു നിൻ സേവ ചെയ്‌വാൻ എന്നേയും നിറയ്ക്കേണമേ (2)നീ മതി…2. കൃപമേൽ കൃപയാർന്നിടുവാൻനീ എന്നിൽ പ്രകാശിക്കുവാൻ (2)നിൻ മുഖശോഭ നോക്കി ആരാധിച്ചീടാൻപുതു ബലം പകരേണമേ…നീ മതി യേശുവേ… എന്നുള്ളിൽ ആനന്ദം…നീ മതി യേശുവേ…
Read Moreനീ കരുണാരസമേകിനാ
നീ കരുണാരസമേകിനാ യതിനായിതാ വന്ദനം! ലോകമെല്ലാം പുകൾ പെരുകും ഏകനാഥനാം വിഭോ! ശരണം സദാ വന്ദനംശോകമെഴും ലോകമിതിൻ മോഹം നീക്കിയെന്നിൽ നീ അയതിനായിതാ വന്ദനംനിൻസുതങ്കലെന്നെയഹോ! ധന്യനാക്കിവച്ചു നീ അയതിനായിതാ വന്ദനംഅന്തമില്ലാതുള്ള പിഴ ഹന്ത! മോചിച്ചന്നു നീ അയതിനായിതാ വന്ദനംപാവനമാം രക്തമതിൽ പാപശുദ്ധി നൽകി നീ അയതിനായിതാ വന്ദനംനിർമ്മലമായ് പ്രതിദിനവും നന്മയാൽ നിറച്ചിടുന്നതിനായിതാ വന്ദനംനിൻവചനം മൂലമഹോ എൻവഴിക്കധീശനായ് നിലനിന്നതാൽ വന്ദനംനിന്ദിതനാമെന്നരികിൽ നിന്നു കഷ്ടനാളിൽ നീയതിനായിതാ വന്ദനം.
Read Moreനീ കണ്ണാലെ കണ്ടിട്ടുള്ള അൽഭുതങ്ങൾ
നീ കണ്ണാലെ കണ്ടിട്ടുള്ള അൽഭുതങ്ങൾഅവൻ നിനക്കായ് ചെയ്ത വൻ ക്രിയകൾയാഹിൻ ബലമുള്ള കൈ ആ നീട്ടിയ ഭുജം(2)മരുയാത്രയിൽ താങ്ങി നടത്തിയില്ലേ-നിന്നെ(2)1 പാപച്ചേറ്റിൽ നിന്നും കരകയറ്റിപ്രിയമകനായ് നിന്നെ മാറ്റിയില്ലേകാട്ടൊലിവിൻ കൊമ്പായിരുന്ന നിന്നെ(2)നല്ല നാട്ടൊലിവോടവൻ കൂട്ടിച്ചേർത്തില്ലേ;- 2 ശത്രുവിൻ മുൻപാകെ മേശയൊരുക്കിനിൻ മുഖത്തെ അവൻ ആദരിച്ചില്ലേഎത്രയോ ശ്രേഷ്ഠമാം അനുഗ്രഹങ്ങൾ(2) ഓനിന്റെ മേൽ കൃപതോന്നി ചൊരിഞ്ഞതല്ലേ;-3 വിണ്ണിലവൻ കാന്തനായ് വരുന്നനാളിൽകർത്തനെ എതിരേൽപാൻ ഒരുങ്ങിനിൽക്കാംവാട്ടം മാലിന്യം ഇല്ലാ മണവാട്ടിയായ്(2)നാഥനുമായ് നിത്യതയിൽ ആനന്ദിച്ചിടാം;-
Read Moreനീ എന്റെ സ്വന്തം യേശു നാഥാ
നീ എന്റെ സ്വന്തം യേശു നാഥാഞാൻ നിന്റെ സ്വന്തം യേശു നാഥാഎപ്പോഴും എന്നെ നോക്കീടുന്നനിൻ കൺകൾ എത്ര സൗന്ദര്യമേ (2)സർവ്വാംഗ സുന്ദരനായ യേശു നാഥാ… സ്നേഹ നാഥാ…എൻ പേർക്കായ് ക്രൂശിതനായ ജീവ നാഥാ… പ്രേമ കന്താ…വീഞ്ഞിനെക്കളും വീര്യമുള്ളനിന്റെ സ്നേഹത്താൽ നിറച്ചുവല്ലോ (2)ഇത്രയും സുരക്ഷിതമായ വേറെ സ്ഥാനം… ഭൂവിലില്ല…ഇത്രയും സ്നേഹമുള്ള ആരും… പാരിലില്ല…പിളർന്ന പാറയാം യാഹേ…നിന്റെ വിള്ളലിൽ മറഞ്ഞിടുന്നു (2)(hindi)tu hey mera… yeshu prabhu..mem hoo tera… yeshu prabhu…ithana sundhar hey… there aakhey…jis par […]
Read Moreനീ എന്നും പരിശുദ്ധൻ
സർവ്വ ശക്തനായോനെനീ പരിശുദ്ധൻസതുതിക്കു യോഗ്യനായോനെനീ പരിശുദ്ധൻഎന്നന്നേക്കും വാഴുന്നവനെനിന്നെപ്പോലെ ആരുള്ളുBridgeരാജാക്കൻ മാരിലുംദേവന്മാർ ആരിലുംഉന്നതൻ അത്യുന്നതൻ നീയേരാജാക്കൻ മാരിലുംദേവന്മാർ ആരിലുംഉന്നതൻ അത്യുന്നതൻ നീയേChorusനീ എന്നും പരിശുദ്ധൻനീ എന്നും സർവ്വശക്തനെനീ എന്നും യോഗ്യനായോനെയേശുവേ2 എൻ താഴ്ച്ചയിൽ ഓർത്തവനെനീ പരിശുദ്ധൻമാറ്റം വരാത്തവനെനീ പരിശുദ്ധൻഎന്നന്നേക്കും വാഴുന്നവനെനിന്നെപ്പോലെ ആരുള്ളുBridge-chorusശുദ്ധ ശുദ്ധ ശുദ്ധസർവ ശക്ത ദേവാഭക്ത ഗീതം കാലേ ഞങ്ങൾഅങ്ങുയർത്തുമെപാപം ശാപം പോക്കുംകാരുണ്യ യഹോവാദേവാ ത്രിയേക ഭാഗ്യാ ത്രിത്വമെ
Read Moreനീ എന്നും എൻ സങ്കേതമായി
നീ എന്നും എൻ സങ്കേതമായിനിന്നിൽ ഞാൻ എന്നും മറഞ്ഞീടുവാൻഅനുദിനം പകരും കൃപകൾ ഓർത്താൽഞാൻ എത്ര ധന്യവാൻ എൻ യേശുവേഹാ എന്തൊരു ആനന്ദം കാണും ഞാൻ കാന്തനെഹാ എന്ത് ഭാഗ്യമേ അതാണ് എൻ ആശയെ1 രോഗദുഃങ്ങൾ കഷ്ടങ്ങളാൽഎൻ ആത്മാവ് ഉള്ളിൽ തേങ്ങിടുമ്പോൾഎനിക്കായി വേദന സഹിച്ചവൻ ഉണ്ട്‌എനിക്കായി ക്രൂശിൽ തകർന്നവൻ ഉണ്ട്‌കൂടെ എന്നും ആശ്വാസദായകനായി;-2 സ്തുതിച്ചിടാതെ ഞാൻ എങ്ങനെ പോവുംവല്ലഭനെ നിൻ സ്നേഹമോർത്താൽതൻ സ്വന്ത വിശുദ്ധരെ ചേർത്തിടുവാൻവന്നിടും നാളിനായി കാത്തീടുന്നേതിരുമുഖം കാണുവാൻ ആശയതു ഏറുന്നെ;-
Read Moreനയനങ്ങൾ നിറയും നിമിഷങ്ങൾ
നയനങ്ങൾ നിറയും നിമിഷങ്ങൾ-ഈപ്രാർത്ഥന നിമിഷങ്ങൾഹൃദയം ഞാൻ പകരും നിമിഷങ്ങൾ-ഈപാവന നിമിഷങ്ങൾനാഥാ-നീ വരണേഎന്റെ പ്രാർത്ഥന കേൾക്കണമേതാതാ-നീ തരണേനിന്റെ സാന്ത്വന വചനങ്ങൾഹൃദയം തകരുമ്പോൾവേറെ എങ്ങു പോകും ഞാൻഅരുമപിതാവിൻ അരികിലിരുന്നെൻവ്യസനം മുഴുവൻ പറയും ഞാൻതിരുചെവി ചായിച്ചവനതുകേൾക്കുംകരുണാമയൻ നാഥൻ;- നാഥാ-നീ…തിരുഹിതമറിയാൻ തിരുമൊഴികേൾക്കാൻതിരുസന്നിധിയിൽ കാത്തിരിക്കുംതിരുവചനാമൃത മഴയിൽ അവനെൻകദനം കഴുകീടും;- നാഥാ-നീ…
Read Moreനവ്യമാം സ്തോത്രത്തിൻ പല്ലവിയാൽ
നവ്യമാം സ്തോത്രത്തിൻ പല്ലവിയാൽദിവ്യമാം വചനത്തിൻ മധുരിമയാൽധന്യമാം സ്തുതികളിൻ പുകഴ്ചയാലുംആശയോടേശുവേ വാഴ്ത്തിടാംശ്രുതിലയ സുരഭിലമാം ഗീതത്താൽകൃപ നിറഞ്ഞവനെ വാഴ്ത്തീടാംകൂരിരുൾ പാതയിൽ ദീപമായ് വന്നിടുംഎൻ പ്രിയ നാഥനാം യേശുദേവാ(2)കരുണ തൻ കരങ്ങളിൽ കരുതീടും കർത്താഅനുനിമിഷം നിന്നെ ധ്യാനിക്കുന്നു(2)നയനമോഹങ്ങളാൽ മനമിടറാതെഅനുദിനം നടത്തണെ സ്നേഹനാഥാ(2)നിർമ്മലമാം നിത്യ നിയമത്താൽ എന്നെനീതി പാതയിൽ നടത്തിടണേ(2)
Read Moreനാഥനു പുതിയൊരു പാട്ടുപാടാം
നാഥനു പുതിയൊരു പാട്ടുപാടാംആനന്ദത്തോടെന്നും പുകഴ്ത്തീടാംമാനവും ധനവും അവനു നൽകാംതേജസ്സും ബലവും അവനു ചാർത്താം1 വയലിലെ പൂപോൽ കൊഴിഞ്ഞിടുംനിമിഷങ്ങളെ ഞാനോർക്കുമ്പോൾമഹിമകൾ ചിരകാലനേട്ടങ്ങൾവിലയില്ലാത്തതെന്നറിയുന്നുനിൻ ഹിതം ചെയ്വാൻ വരികയായിദിവ്യസാന്ത്വനം അനുഭവിപ്പാൻ;- നാഥനു….2 എൻ അതിക്രമത്താൽ നുറുങ്ങിയനിൻ ശരീരമതേറ്റു വാങ്ങാംഎൻ അകൃത്യമതാൽ ചൊരിഞ്ഞനിൻ നിണത്തെ ഞാൻ കൈക്കൊള്ളാംനിൻഹിതം ചെയ്വാൻ വരികയായ്ദിവ്യസാന്ത്വനം അനനുഭവിപ്പാൻ;- നാഥനു….
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അനാദി സ്നേഹ ത്താൽ എന്നെ
- യേശുവേ നിൻ മഹാ സ്നേഹത്തെ
- ദൈവമേ നിൻ സ്നേഹം ആർദ്രമാർന്ന
- മിത്രനാകും എന്റെ നാഥൻ ഇഷ്ടനായി
- വീട്ടിലെത്തുവോളം തൻ കൃപാധനം

