Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

മറവിടത്തിൽ എന്നെ മറയ്ക്കുന്നവൻ

മറവിടത്തിൽ എന്നെ മറയ്ക്കുന്നവൻ വലം കൈയിലെന്നെ വഹിക്കുന്നവൻ പ്രാണനെ മരണത്തിന് ഏല്പിക്കാതെസൂക്ഷിക്കും നമ്മെ അന്ത്യം വരെPre chorusകൃപയേറും ഈ ഭൂമിയിൽദിനംതോറും നടത്തും ഈ ധരയിൽവേദനകൾ ഏറിടും ജീവിതത്തിൽആശ്വാസമായി വരും നല്ല സഖിയായിChorusഹാല്ലേലുയ്യാ, ഹാല്ലേലുയ്യാഹാല്ലേലുയ്യാ, ഹാല്ലേലുയ്യാവാക്ക് പറഞ്ഞവൻ വിശ്വസ്തനല്ലൊവാഗ്ദത്തങ്ങൾക്ക് ഒരു മാറ്റം ഇല്ലല്ലോവിളിച്ച ദൈവം നല്ലവനല്ലോവഴി നടത്തും നമ്മെ ശ്രേഷ്ഠമായെന്നുംകരുണയിൻ കരങ്ങൾ കൂടെയുള്ളപ്പോൾഭയം കൂടാതെ നാം മുന്നേറിടാംകഷ്ടങ്ങളിൽ നല്ല തുണയായി താങ്ങിടും നമ്മെ അത്ഭുതമായി

Read More 

മാറാത്തവനേ മതിയായവനേ

മാറാത്തവനേ മതിയായവനേമഹോന്നതനേ സ്തുതി നിനക്ക്ഈ പാരിടത്തിൽ നിൻ പാത മതിനിൻ ക്രൂശുമതി ഈ ഏഴകൾക്ക്1 അനാക്ക്യ മല്ലൻ അടുത്തിടുമ്പോൾഭയം മനസ്സിൽ നിറഞ്ഞിടുമ്പോൾനിൻ നാമം മതി നിൻ രക്തം മതിനിൻ ശക്തി മതി ഈ ഏഴകൾക്ക്;-2 മാറാരോഗത്തിൽ തീരാശാപത്തിൽഏകാന്തതയിൽ നീയായിടുമ്പോൾരോഗം ശീലിച്ച പാപം വഹിച്ചശ്രീയേശുനാഥൻ ചാരേയുണ്ടല്ലോ;-3 മനം കലങ്ങും നേരം വരുമ്പോൾമന-മടുത്തൻ പ്രിയൻ വരുന്നുഭയം വേണ്ടിനി പതറേണ്ട ഞാൻഅടുത്തില്ലയോ മാറാതില്ലയോ;-4 കാലം കഴിയും നേരം പുലരുംകാഹളനാദം കാതിൽ കേട്ടിടുംഒരുങ്ങീടുക തിരുസഭയെമണവാളനെ എതിരേൽക്കുവാൻ;-

Read More 

മരണമെ ഇനി നിൻ ജയമെവിടെ

മരണമെ ഇനി നിൻ ജയമെവിടെ എന്നെ നടത്തിയോൻ ഇന്നുമെൻ കൂടെയുണ്ട് എന്റെ ഭാരമെലാം നീങ്ങിപ്പോയി എന്റെ കൂടെയുള്ള ദൈവമാ (2)2 കൂരിരുളിൽ താഴ്വരയിൽ എന്റെ യേശു നീതി സൂര്യനായ് ആയിരങ്ങൾ പതിനായിരങ്ങൾ എന്റെ നേരെ വന്നുവെങ്കിലും (2)മരണമെ ഇനി നിൻ ജയമെവിടെ…3 ക്രൂശിലേറി യാഗമായി അന്ത്യമെന്നെല്ലാരും ചൊല്ലുന്നതാൽകല്ലറയിൽ ശ്വാസമായി ജീവനായി കൺകൾ തുറന്നവൻ(2)മരണമെ ഇനി നിൻ ജയമെവിടെ…

Read More 

മരണം അതെപ്പോഴാകുമെന്നതാരുമറിയുന്നില്ല

മരണം അതെപ്പോഴാകുമെന്നതാരുമറിയുന്നില്ലകാഹളം അതെപ്പോൾമുഴങ്ങുമെന്നതുമാരുമറിയുന്നില്ലഇവ ഏതൊന്നാകിലും ക്ഷണമേതൊന്നാകിലുംനിൻ ഗതി എന്തെന്നറിഞ്ഞു കൊള്ളുകമനുജാ… ഇന്ന് നീ മരിച്ചാൽനിത്യത എവിടെ നിത്യ സ്വർഗ്ഗമതോനിത്യ നരകമോസത്യമതേതന്നറിഞ്ഞുകൊള്ളുകക്ഷണികമാം ലോക ജീവിതംകഠിനമാം ലോക യാത്രകൾഏകനായ് താണ്ടി നീങ്ങിടുംനിഴലുപോൽ മാറും ജീവിതംകുമിളപോൽ വേഗം തീർന്നിടുംനശ്വരം ലോക ജീവിതം – മനുജാ…ഇത്രാംമം സ്നേഹമേകുവാൻനിത്യമാം ജീവനേകുവാൻപുത്രനെ തന്നു യാഗമായ്കർത്തനായ് ഇനി ജീവിതംനിത്യമായ് ഇനി വാണീടുംഎത്രയോ ഭാഗ്യ ജീവിതം – മനുജാ…പുത്രനെ ക്രൂശിലേകുവാൻനിത്യമാം രക്ഷ യേകുവാൻഏഴയെ കണ്ടു യോഗ്യനായ്എത്രയോ കാലമേകനയ്വ്യർത്ഥമാക്കി ഈ ജീവിതംകർത്തനാണിനിയി ജീവിതം- മനുജാ…

Read More 

മരണ ഭീതിയെൻ ചുറ്റിലും വന്നാൽ

മരണ ഭീതിയെൻ ചുറ്റിലും വന്നാൽ നാഥനെന്നെ കൈവിടില്ല വാഗ്ദത്തമുണ്ട്‌ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ടെന്നും നിന്നെ എന്നും കരം പിടിച്ച് വഴി നടത്തിടും 2 ദർശനത്തിന് അവധി വച്ചാലും സമയമൊന്നും തെറ്റുകില്ല നിശ്ചയം തന്നെ വൈകി എന്നാലും കാത്തിരിക്കണം വരുമത് നിശ്ചയം താമസിക്കില്ല;- 3 യെരീഹോ വീഴുവാൻ സമയമെടുത്തില്ലേ ഏഴുദിനം ചുറ്റി അവർ തളർന്നുപോയില്ല കാഹളം ഊതി ജനം ആർപ്പിട്ടപ്പോൾ അടിസ്ഥാനങ്ങൾ ഇളക്കി ദൈവം മഹത്വമെടുത്തല്ലോ;- 4 ദാവീദു ഗൃഹത്തിന്റെ താക്കോലുള്ളവൻ അവൻ തുറന്നാൽ ആരുമത് അടയ്ക്കുകയില്ലാ അധികാരമുള്ളവൻ മനസ്താപമുള്ളവൻ […]

Read More 

മറക്കല്ലേ നീ മെനഞ്ഞവനേ

മറക്കല്ലേ നീ മെനഞ്ഞവനേഉടഞ്ഞു പോയാൽ പണിതെടുക്കുംകുശവൻ കയ്യിൽ കളിമണ്ണുപോൽഏല്പ്പിക്ക നിന്നെ മാന്യനാക്കിടുംപ്രാവാചകനും പുരോഹിതനും ഒരോകയ്യായി വ്യാജം ഓതുന്നുജനത്തിനതു ഇഷ്ടമാണല്ലോദൈവത്തിനതു വെറുപ്പാണല്ലോദ്രവ്യാഗ്രഹങ്ങൾ വിട്ടോടികഅന്യാരാധന ത്യജിച്ചിടുകയുവമോഹങ്ങൾ കളഞ്ഞിടുകനിത്യജീവനെ പിടിച്ചുകൊൾക

Read More 

മാറാതെ എന്നോട് കൂടെയുണ്ടെൻ

മാറാതെ എന്നോട് കൂടെയുണ്ടെൻ താതൻമറന്നു പോകില്ല ഒരുനാളും എന്നെ മരണനിഴലിൻ താഴ്‌വരയായാലുംമാറോടു ചേർത്തെന്നെ വഴിനടത്തും (2)വിട്ടുപോകില്ലവൻ തനിയെ ആക്കില്ലവൻവിട്ടുപോകില്ലവൻ തനിയെ ആക്കില്ലവൻആ സാന്നിധ്യം മതി എനിക്ക്തിരു സാന്നിധ്യം മാത്രം മതി (2)ആകാശം ഭൂമിയും മാറിയെന്നാലുംമാറ്റമില്ലാത്തതാം തിരുവചനം (2)വചനത്താൽ എന്നെ ഉറപ്പിച്ചിടാൻവചനമായവൻ എന്റെ കൂടെയുണ്ട് (2)വിട്ടുപോകില്ലവൻ….എൻ ജീവിതം അങ്ങേദാനമല്ലോഎൻ ശരീരം അങ്ങേമന്ദിരവും (2)വിശുദ്ധിയാലെന്നെന്നും കാത്തീടുവാൻനിൻ വിശുദ്ധി എന്നിൽ പകരേണമേ (2)വിട്ടുപോകില്ലവൻ…

Read More 

മാറാതെ എന്നെ കാക്കുന്നോനെ

മാറാതെ എന്നെ കാക്കുന്നോനെ മറയാതെ എന്നെന്നും താങ്ങുന്നോനെ (2) ഒരുനാളും പിരിയാതെ കരുതാമെന്നുര ചെയ്തോൻ കൂടെയുണ്ട് അന്ത്യ൦ വരെ (2) ഹല്ലേല്ലുയ പാടീടും ഞാൻ അത്യുന്നതങ്ങളിൽ ഹോശാന ഹല്ലേല്ലുയ പാടീടും ഞാൻ എന്റെ അല്ലലെല്ലാം തീർത്തവനേ (2) 2 അൽഫയും നീയേ ഒമേഗയും നീ ഗിലയാദിൻ ഔഷധ തൈലവും നീ (2) പകർന്നു തൻ തൈലം എൻ മുറിവുകളിൽ സുഖത്തോടെ എന്നും നടത്തീടുമേ (2)3 ചൂടേറിയ മരു യാത്രയതിൽ വറ്റാതെ ഒഴുകും നൽ നീരുറവ (2) പത്മോസിൻ […]

Read More 

മനുവലാ നിനക്കു വന്ദനം

മനുവലാ നിനക്കു വന്ദനം അനന്ത കീർത്തനം പരനേകനിഞ്ഞു നിൻ മനമുരുകിയെന്നെ നിൻ കമനിയാക്കിയ-തോർത്തു1 ഒരിക്കലും നിന്നെ പിരിഞ്ഞിരിപ്പതിനെനിക്കു സംഗതിയരുതേ-നിന്റെതിരുമുഖം കണ്ടെന്നകമലരലിഞ്ഞിടുന്നു നീതിയിൻ കതിരേ;- 2 മരണ വിഷത്തെ രുചിച്ചു നീയെന്നെ മരണത്തിൽ നിന്നു വിടർത്തി-നിന്റെപരമ നീതിയിന്നവകാശം തന്നിട്ടമരലോകത്തിൽ കടത്തി;- 3 എതിരിയിൻ നുകത്തടിയൊടിച്ചെനിക്കതി സ്വത്രന്തത നൽകി-നിന്റെപുതു മനസ്സിനെ ധരിച്ചു സതതം വസിപ്പാൻ വദിച്ചതോർത്തു;- 4 കരുണ നിറഞ്ഞ കരത്താലെന്നെ നിൻ കരളിനോടേറ്റമണച്ചു-നിത്യംഅരിഗണങ്ങളിൻ ശരനിരകളെ അകറ്റി ആശ്ലേഷിച്ചീടുന്നു;-

Read More 

മനുഷ്യരിനാശ്രയം ഇഹലോക

മനുഷ്യരിനാശ്രയം ഇഹലോക ജീവിതെത്രിണമോടു സമമായി മാറീടുകിൽശുഭമാകും സ്വർഗ്ഗീയ വാസംഎന്നേശുവിൽ ആശ്രയം വച്ചീടുകിൽഅലതെല്ലും ആഴിയിൽനിലയില്ലാതുഴലുകയിൽവരുമേശു നിൻ ചാരെ ബലമേകിടാൻനിൻ ബലഹീനതകൾ മായ്ച്ചീടുവാൻതുണയില്ലാ മരുവിൽ നീഏകാനെന്നാകുകിൽവരുമേശു നിൻ ചാരെ തണലാകുവാൻനിൻ നയനങ്ങളിൻ നീരൊപ്പീടുവാൻവ്യാധിയാൽ ദീനനായ്വ്യസനിതനാകുകിൽവരുമേശു നിൻ ചാരെ സുഖമേകുവാൻനിൻ മനധാരിനാശ്വാസമായീടുവാൻ

Read More