Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾ

കർത്താവിൻ കാഹളം ധ്വനിച്ചിടുമ്പോൾകാത്തുകാത്തിരിക്കുമാസുദിനത്തിൽകർത്താവിൽ മരിച്ചവർ അക്ഷയരായ്കർത്തൃ ധ്വനിയാലുയിർക്കുമ്പോൾഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4)എൻ പേരും വിളിക്കും പറന്നുയരും എത്തുംഎൻ കർത്തൻ സന്നിധിയിൽ (2)നാനദിക്കുകളിൽ നിന്നുംവിളിക്കപ്പെടുന്നോരായിരങ്ങൾവെൺ നിലയങ്കി ധരിച്ചവരായ്ഉയിർത്ത് പാരിൽ നിന്നുയരുമ്പോൾഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4)നിരനിരയായ് വരും അവരോടൊത്ത് ഞാൻവരവേൽക്കും വല്ലഭനെ(2)ആകാശഗോള താരഗണങ്ങൾതാതൻ തേജസ്സിൽ തിളങ്ങിടുമ്പോൾവെൺകുരുത്തോലകളേന്തി വിശുദ്ധർസ്വർഗ്ഗീയ ഗേഹേ ഗമിക്കുമ്പോൾഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4)ആ പളുങ്കു നദിക്കരെ എനിയ്ക്കായ് പ്രിയൻഒരുക്കിയ വീട്ടിലെത്തും(2)ആയിരമായിരം വിശുദ്ധരുമായ് ഞാ ൻത്രിയേകനെ സ്വർഗ്ഗേ ആരാധിക്കുമ്പോൾമൃതരാം പ്രിയരെ മുഖാമുഖമായ്കണ്ടു-കണ്ടാ-ഹ്ലാദിക്കുമ്പോൾ(2)ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ(4)എന്നാത്മനാഥൻ ആ പൊൻ ക രങ്ങളാൽആശ്ലേഷിച്ച-നുഗ്രഹിക്കും(2)

Read More 

കർത്താവിൽ സന്തോഷിപ്പിൻ പ്രിയരെ

കർത്താവിൽ സന്തോഷിപ്പിൻ പ്രിയരെ കർത്താവിൽ സന്തോഷിപ്പിൻ(2)അനുദിനവും അനുനിമിഷവുംകർത്താവിൽ സന്തോഷിപ്പിൻ-പ്രിയരെകർത്താവിൽ സന്തോഷിപ്പിൻ1 ജീവിതേ വന്നീടുന്ന ശോധന വേളകളിൽ(2)കർത്താവിൻ കരങ്ങളിൽ നിന്നെ സമർപ്പിക്കുക(2)പരിഹാരം നൽകും നിശ്ചയം-കർത്തൻപരിഹാരം നൽകും നിശ്ചയം(2);- കർത്താവിൽ…2 ലോകം നിന്നെ വെറുത്താലും ഉറ്റവർ കൈവിട്ടാലും(2)കൈവിടുകില്ല ഉപേക്ഷിക്കില്ല(2)കർത്താവ് കുടെയുണ്ട് -എന്നുംകർത്താവ് കൂടെയുണ്ട്(2);- കർത്താവിൽ…3 ലോകസ്ഥാപനം മുമ്പേപേർചൊല്ലി വിളിച്ച ദൈവം(2)പാപിയാം എന്നെയും തൻ പുത്രനാക്കിയല്ലോ(2)സ്തോത്രങ്ങൾ അർപ്പിക്കുന്നു-ഞങ്ങൾസ്തോത്രങ്ങൾ അർപ്പിക്കുന്നു(2);- കർത്താവിൽ…

Read More 

കർത്താവിൽ നാം സന്തോഷിപ്പിൻ

കർത്താവിൽ നാം സന്തോഷിപ്പിൻ സന്തോഷിച്ചീടിൻഎല്ലായ്പോഴും തൻ നാമം നാം ആരാധിച്ചീടാംതപ്പിനോടും നൃത്തത്തോടും കിന്നരത്തോടുംസ്തോത്രഗീതം പാടി വാഴ്ത്താമാനന്ദത്തോടെയോഗ്യനാണവൻ നിത്യം യോഗ്യനാണവൻകീർത്തനങ്ങൾ പാടി വാഴ്ത്താൻ യോഗ്യനാണവൻമാരിവില്ലിൻ ശോഭവെല്ലും സൂര്യതേജസ്സാണവൻകാണുമീ പ്രപഞ്ചമെല്ലാം തൻ കരത്തിൻ ചാതുര്യംകാലമെത്രയേറിയാലും ലോകമാകെ മാറിയാലുംമാറുമോ തൻ വൻ പ്രതാപം ലേശവും മഹാശ്ചര്യംഏകനാം തൻ പുത്രനെയീ പാരിലേക്കയച്ചതാംഏകദൈവത്തിന്റെ സ്നേഹം ഏവരും പുകഴ്ത്തിടാംക്രൂശിലെ തൻ ചോരയാലെ സർവ്വപാപം പോക്കി നമ്മെനിത്യ ജീവനംശിയാക്കി തീർത്തതാൽ നാമുല്ലസിക്കാം

Read More 

കർത്താവേ വന്നെന്നിൽ ആത്മാവേ

കർത്താവേ വന്നെന്നിൽ ആത്മാവേ തന്നെന്നിൽആവസിക്കെന്നുള്ളിൽ എന്നാളുംജീവനും ശക്തിയും ജ്ഞാനവും തന്നെന്നെആത്മാവിൻ ഫലത്താൽ നിറയ്ക്കതീ കത്തിക്ക എന്നിൽ തീ കത്തിക്കഅഗ്നിയായ് എരിഞ്ഞുയരാൻ പരിശുദ്ധാത്മാവേ(2)പാപങ്ങൾ ശാപങ്ങൾ ദോഷങ്ങൾ നീങ്ങിയെൻആത്മം-ദേഹം-ദേഹി ശുദ്ധമായ്(2)നിന്റെ ആലയമായ് വസിപ്പാൻ;­ കർത്താവേ…വീശണമേ എന്നിൽ വീശണമേകാറ്റായ് വീശണമേ… പരിശുദ്ധാത്മാവേ…(2)ജീവന്റെ പാതയിൽ സ്നേഹത്തിൻ പ്രഭയായ്നന്മയിൻ സൗരഭ്യം തൂകുവാൻ(2)തൃക്കരങ്ങളാൽ നയിക്കണമേ;­ കർത്താവേ…പകരണമേ എന്നിൽ പകരണമേഗിലയാദിൻ തൈലം… പരിശുദ്ധാത്മാവേ…(2)സൗഖ്യമായ് ശാന്തിയായ് സഹനനമായ് സാക്ഷ്യമായ്സാനന്ദം നിൻ സ്തുതി പാടുവാൻ (2)നിൻ മഹത്വത്തിൽ നിറഞ്ഞിടുവാൻ;­ കർത്താവേ…പെയ്യണമേ എന്നിൽ പെയ്യണമേമഴയായ് പെയ്യണമേ.. പരിശുദ്ധാത്മാവേ…(2)എരിയും മരുവിൽ കനിവിൻ കരമായ്ദാഹത്തിൻ […]

Read More 

കർത്താവേ എന്ന് ഞാൻ വിളിച്ചീടുമ്പോൾ

കർത്താവേ എന്ന് ഞാൻ വിളിച്ചീടുമ്പോൾ എന്നുടെ ഹൃദയം നീ കണ്ടിടുന്നു (2)എന്നുടെ പാപങ്ങൾ ക്ഷമിച്ചിടുന്നു നിന്നുടെ കൃപയാൽ നടന്നിടുന്നു (കർത്താവേ…)ഇന്നലകളെ നോക്കാത്ത ദൈവം നീ എനിക്കായി കാത്തിരുന്ന സ്നേഹം നീ (2)ജാതി.. മതം ഇല്ലാത്ത… ദൈവം നീവചനത്താൽ നയിക്കുന്ന സ്നേഹം നീ (2)(കർത്താവെ…)കാൽവരി ക്രൂശിൽ നീ യാഗമായി മനുഷ്യന്റെ രക്ഷക്കായി ക്രൂശിലേറി (2)മരണത്തെ ജയിച്ചെഴുന്നേറ്റവൻപാപികളേ വീണ്ടെടുത്തവൻ;എന്റെ പാപങ്ങളെ ക്ഷമിക്കുന്നവൻഎന്റെ പാപങ്ങളെ ക്ഷമിക്കുന്നവൻ(കർത്താവെ ….)യേശുവേ എന്ന് ഞാൻ വിളിച്ചിടുമ്പോൾ യേശുവിൻ നാമം ഞാൻ സ്തുതിച്ചിടുമ്പോൾ (2)എന്നുടെ രക്ഷകൻ കൂടെ […]

Read More 

കർത്താവേയേകണമേ നിന്റെ കൃപ

കർത്താവേയേകണമേ നിന്റെ കൃപ നിത്യമീദാസനു നീ1 ജീവിതപാതയിൽ വീണുപോകാതെന്നും ഈലോകെ കാക്കേണമേ കൃപാനിധേ താവകദാസനെയും2 ശോധനവേളയിൽ ആകുലനാകാതെനാഥാ കരുതേണമേ-അനുദിനം താവകദാസനെയും3 ക്ഷീണിച്ചിടാതെയെൻ ഓട്ടം തികയ്ക്കുവാൻത്രാണിയേകീടണമേ-ദയാപരാ ദാസനാമീയെനിക്കു4 നൽകുന്ന ഭാരങ്ങൾ താങ്ങിടുവനായിനല്ല കരുത്തു നൽകി-താങ്ങേണമേ താവകദാസനെയും5 എൻ മനോഭാരങ്ങൾ നീക്കിടുവാൻ ബലംഎൻ മനസ്സിന്നു നൽകി-പാലിക്കണേ താവകദാസനെയും6 ദുഃഖസമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞിടുംവൻകാറ്റിൽനിന്നുമെന്നും-കാക്കേണമേ താവകദാസനേയുംപ്രാർത്ഥന കേൾക്കേണമേ എന്ന രീതി

Read More 

കർത്താവാണെൻ നല്ലിടയൻ

കർത്താവാണെൻ നല്ലിടയൻ ജീവന്റെ മാർഗ്ഗത്തിൽ നടത്തുന്നവൻ എൻ കരം പിടിച്ചവൻ നടത്തിടുന്നെന്നും ഒന്നിനും മുട്ടില്ലാതവണ്ണം.. (2)Chorനന്ദി നന്ദി എൻ ദൈവമേ നന്ദിയോടങ്ങയെ വാഴ്ത്തുന്നൂ (2)സ്നേഹത്തിൻ സാന്ത്വനം നൽകിയെന്നും സമൃദ്ധിയായ്‌ പച്ചപ്പുൽ മേടുകളിൽ(2)ആത്മാവിൻ ദാഹം ശമിപ്പിച്ചവൻ ജീവ ജലം നിത്യം നല്കിടുന്നൂ(2)(നന്ദി… നന്ദി.. എൻ ദൈവമേ)മരണത്തിൻ കൂരിരുൾ താഴ്വരയിൽ കൃപയാൽ നിരന്തരം നടന്നീടുവാൻ(2)കാൽ കരം തുളച്ചവൻ തൻ വടിയാൽ ആശ്വാസമേകി നയിച്ചിടുന്നൂ(2)(നന്ദി… നന്ദി.. എൻ ദൈവമേ)ശത്രുവിൻ മുൻപാകെ വിരുന്നൊരുക്കി തലയെ തൻ അനുഗ്രഹ തൈലമതാൽ(2)അഭിഷേകം ചെയ്തു നടത്തിടുന്നൂ തൻ […]

Read More 

കർത്തനിൽ ആശ്രയിച്ചീടുകിൽ

കർത്തനിൽ ആശ്രയിച്ചീടുകിൽകഷ്ടനഷ്ടമെല്ലാം നീങ്ങിടുംകൈവിടാതെ എന്നെ കാത്തിടുന്നകരങ്ങളുണ്ട് ഇന്നുമെന്നുംഉള്ളമതിൻ ഭാരങ്ങളെഉന്നതനേശുവോടു ചൊല്ലിടാംആപത്തുവെളയിൽ ധ്യാനിക്കുകിൽകാവലായ് അരികിൽവരുംജീവനാഥനെ പിൻചെന്നിടാംജീവ വെളിച്ചം നാം കണ്ടെത്തിടാംമനസ്സിൽ കൂരിരുൾ നീങ്ങിടുമെമന്നവൻ ശാന്തിതരും

Read More 

കർത്തനേയിപ്പകലിലെന്നെ നീ

കർത്തനേയിപ്പകലിലെന്നെ നീകാവൽ ചെയ്തതിമോദമായ്ചേർത്തണച്ചു നിൻ പാദത്തിലായ-തോർത്തടി പണിയുന്നു ഞാൻ2 പക്ഷികൾ കൂടണഞ്ഞുകൊണ്ടവനിർഭയമായി വസിക്കും പോൽപക്ഷമോടെന്റെ രക്ഷകാ! തവവക്ഷസ്സിലണഞ്ഞീടുന്നേൻ;- കർത്തനേ3 ഭൂതലെയുദിച്ചുയർന്ന സൂര്യശോഭ പോയ് മറഞ്ഞിടുന്നുനീതി സൂര്യനെ മോദമോടക-താരിൽ നീയുദിക്കണമേ;-4 കേശാദിപാദം സർവ്വവും ഭരി-ച്ചിടേണം പരിശുദ്ധനെദാസൻ നിൻ തിരുസന്നിധിയിൻ പ്ര-കാശത്തിൽ വസിച്ചീടുവാൻ;-5 നിദ്രയിൽ നിൻ ചിറകിൻ കീഴായെന്നെഭദ്രമായ് മറയ് ക്കേണമേരാത്രി മുഴുവന്നാവിയാലെന്നെശത്രുവിൽ നിന്നു കാക്കുക;-6 രാതിയിൽ ഞാൻ കിടക്കയിൽ പ്രാണ-നാഥനെ! വേദവാക്യങ്ങൾഓർത്തു ധ്യാനിച്ചു മോദമായ് പ്രാർത്ഥി-ച്ചീടുവാൻ കൃപ നൽകുക;-7 പ്രാണനായകനേശുവേ നീയീരാത്രിയിൽ എഴുന്നള്ളിയാൽആനന്ദത്തോടെ ദാസനും എതി-രേൽക്കുവാൻ തുണയ് ക്കേണമേ;-8 […]

Read More 

കർത്തന് കീർത്തനം പാടിടും ഞാൻ

കർത്തന് കീർത്തനം പാടിടും ഞാൻതൻ മഹിമ ഓർത്തെന്നും ആരാധിക്കും (2)എൻ ഹൃദയം നിന്നിൽ ആനന്ദിച്ചിടുംആമേൻ സ്തോത്രഗീതം പാടാംആമേൻ അവൻ നല്ലവനല്ലോആമേൻ ദയ എന്നുമുള്ളത്ആമേൻ അവൻ നല്ലവനല്ലോ2 അബ്രഹാമിന്റെയും യിസഹാക്കിന്റെയുംയാക്കോബിന്റെയും ദൈവം എന്റെ ദൈവം (2)അവൻ ചെയ്ത അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠംതൻ അടയാളം വിധിയും ഓർത്തു കൊള്ളുവിൻ (2);-3 യഹോവയ്ക്ക് തക്കതാം മഹത്വം കൊടുപ്പിൻമാനവും പുകഴ്ച്ചയും അവനുള്ളത് (2)വിശുദ്ധാലങ്കാരത്തോടെ ആരാധിക്കാംതന്നിൽ ആശ്രയിക്കുന്നോരെ താൻ അറിയുന്നു (2);-

Read More