Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കാരുണ്യത്തിൻ ഉറവിടമാകും

കാരുണ്യത്തിൻ ഉറവിടമാകുംഎന്നേശു നാഥനവൻ എന്റെകണ്ണുനീർ തൂകിടും വേളകളിൽതൃക്കയ്യിൽ താങ്ങുന്നതാൽഎന്റെ ആശ്രയം യേശുവിലായ്എന്റെ മോദം തൻ കരുതലിലായ്നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടുംവഴി നടത്തും കൃപയ്ക്കായി – എന്നെവഴി നടത്തും കൃപയ്ക്കായിനാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻഒരു നാളും കൈവിടാത്തവൻ – അവൻവാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻതാങ്ങി നടത്തും കരത്താൽസത്യത്തിൻ പാതയിൽ നിലനില്ക്കുവാൻശക്തി എന്നിൽ നിറയ്ക്കും – ദിവ്യതേജസ്സിൻ പാതയിൽ മുന്നേറുവാൻ നാഥൻ താൻ കൂടെയുണ്ട്

Read More 

കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ

കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽകാണ്മതെല്ലാം മായയെന്നുറച്ചിടുന്നു ഞാൻകാന്തനെ വരവിനെത്ര താമസം വിഭോകാത്തുകാത്തു പാരിതിൽ ഞാൻ പാർത്തിടുന്നഹോജാതിജാതിയോടു പോരിന്നായുദ്ധങ്ങളാൽരാജ്യം രാജ്യത്തോടെതിർത്തു ക്രൂദ്ധിച്ചീടുന്നുകാന്തനെ നിൻ വരവിനെത്ര കാത്തിടേണം ഞാൻവന്നു കാണ്മാൻ ആശയേറികാത്തിടുന്നു ഞാൻ-കാലമതി….ക്ഷാമവും ഭൂകമ്പങ്ങളും വർധിച്ചീടുന്നേരോഗങ്ങളും പീഡകളും ഏറിടുന്നല്ലോകാന്തൻ തൻ വരവിൻ ലക്ഷ്യം എങ്ങും കാണുന്നെവേഗം വന്നെൻ ആശ തീർത്തു ചേർത്തുകൊള്ളണേ-കാലമതി….കാഹളത്തിൻ നാദമെന്റെ കാതിൽ കേൾക്കാറായിമധ്യവാനിൽ ദൂതരൊത്തു കാന്തൻ വരാറായികാത്തിരിക്കും ശുദ്ധരെ താൻ ചേർത്തുകൊള്ളാറായിതേജസ്സറും പൊൻമുഖത്തെ മുത്തം ചെയ്യാറായി-കാലമതി….

Read More 

കാലമെല്ലാം കഴിയാറായ്

കാലമെല്ലാം കഴിയാറായ് നമ്മൾ കർത്താവു വന്നിടാറായ്കാഹളത്തിൻ ധ്വനി മുഴങ്ങാൻകാലമിനീം ഏറെയില്ലഉണരുന്നു ഉണരുന്നു ഭക്തഗണങ്ങൾഉയരുന്നു ഉയരുന്നു ക്രിസ്തുവിൻ നാമംതകരുന്നു തകരുന്നു സാത്താൻകോട്ടകൾതളരുന്നു തളരുന്നു ശത്രുസൈന്യങ്ങൾപെരുകുന്നു പെരുകുന്നു ക്ഷാമം ഭൂകമ്പംപകരുന്നു പകരുന്നു നാനാവ്യാധികൾപോകുന്നു പോകുന്നു വിശുദ്ധജനംപൂകുന്നു പൂകുന്നു സ്വർഗ്ഗ ഭവനംജയിക്കുന്നു ജയിക്കുന്നു നമ്മളുലകിൽജയം തരും ജയം തരും ക്രിസ്ത്യൻ മൂലമായി

Read More 

കാലമതാസന്നമായ് യേശുനാഥൻ

കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ്ആകാശമിളക്കീടും ഭൂലോകമിളക്കീടും സുന്ദരരൂപൻ വന്നീടുംകടലാകെയിളക്കീടും കരയേയുമിളക്കീടുംസുന്ദരരൂപൻ വന്നീടുംകാന്തയെ മാർവിൽ ചേർത്തീടുംഉണരാം ഉണരാം ദൈവജനമേമണവാളൻ വന്നീടും വേഗം വാതിലടച്ചീടും2 പർവ്വതം മാറിടും കുന്നുകൾ നീങ്ങിടുംസമുദ്രം അതിർ കടന്നീടുംകാന്തൻ വരവിൻ ലക്ഷ്യം കണ്മുൻപിൽ കാണുന്നല്ലോപാത്രത്തിൽ എണ്ണ നിറച്ചീടാം;- ഉണരാം…3 കാലങ്ങൾ കാട്ടീടും ഓരോരോ അടയാളംമറന്നു നാം ഓടരുതേതിരുവേദം നൽകീടും അരുളപ്പാടോരോന്നുംകേൾക്കാം അതു നിത്യം പാലിക്കാം;- ഉണരാം…4 കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലുംകർത്തൻതൻ പാതെ പോയിടാംനിത്യമാം വീടതിൽ നമ്മെയും ചേർത്തിടാൻമേഘത്തിൽ നാഥൻ വന്നീടും;– ഉണരാം…

Read More 

കാലം ആസന്നമായി കാന്തൻ

കാലം ആസന്നമായി കാന്തൻ യേശുവരാറായ്(2)കാഹളം ധ്വനിച്ചീടുമേ മദ്ധ്യാകാശേശുദ്ധരൊന്നായ് കൂടുമേപോയിടാം പോയിടാം ആ ഇമ്പതീരത്ത്ചേർന്നീടാം ചേർന്നീടാം ആ സ്വന്തദേശത്ത്കഷ്ടതയില്ലാത്ത കണ്ണുനീരില്ലാത്തപുത്തനെറുശലേമിൽ ചേർന്നു വാണിടാം2 മണ്ണിൽ മറഞ്ഞ ശുദ്ധർ വിണ്ണിൽ വിളങ്ങി നിൽക്കും(2)ജീവനോടിരിക്കും നാമും പ്രാപിക്കുമന്ന്തേജസ്സിൻ രൂപാന്തരം(2);- പോയി…3 ജീവ ജല നദിയാം ശുദ്ധ പളുങ്കു തീരം(2)കുഞ്ഞാട്ടിൻ ശേഭയാലത് വിളങ്ങി നിൽക്കുംശുദ്ധരിൻ പാർപ്പിടമല്ലോ(2);- പോയി…4 നിന്ദ നീങ്ങി പോകും ദുഃഖം തീർന്നു പോകും(2)ചാരുമാ പൊൻമാർവ്വിൽ ഞാൻ അണയ്ക്കുമെന്നെപാടുള്ള പൊൻ പാണികൾ(2) ;- പോയി…

Read More 

കാക്കുവാൻ കരുതുവാൻ നാഥനുണ്ട്

കാക്കുവാൻ കരുതുവാൻ നാഥനുണ്ട് പരിപാലിച്ചീടുവാൻ കർത്തനുണ്ട് (2) അവനെന്നുമെന്നും കൂടെയുണ്ട് അവനെന്നുമെന്നും കാവലുണ്ട് (2)ഒരു നാളും എന്നെ മറന്നീടാതെ കരുതുവാൻ എന്നെന്നും കർത്തനുണ്ട് (2)വഴികളെൻ മുൻപിൽ നിരപ്പാക്കുവാൻപാതയെ എൻമുൻപിൽ തെളിച്ചീടുവാൻ (2)വഴികാട്ടിയായ് ഞാൻ കൂടെയുണ്ട് പാതെ വെളിച്ചമായ് എന്നെന്നും കാവലുണ്ട് (2) എന്നെന്നോടു പറയുന്ന പ്രിയനവൻഎന്റെ മനമറിയുന്നൊരു കർത്തനവൻ (2)സോദരബന്ധുക്കൾ പിരിഞ്ഞീടുമ്പോൾതുണയായ് ആരുമില്ലെന്നോർത്തീടുമ്പോൾ (2) മനമേ നിനക്കു നിരാശ വേണ്ട മനമേ നിനക്കു വിഷാദം വേണ്ട (2) എന്നെന്നോടു പറയുന്ന പ്രിയനവൻ എന്റെ മനമറിയുന്നൊരു കർത്തനവൻ (2)

Read More 

ജീവിതമാം പടകിൽ കാറ്റുകളടിച്ചീടിലും

ജീവിതമാം പടകിൽ കാറ്റുകളടിച്ചീടിലും ഏകനായ് ഈ മരുവിൽ ഞാനേറ്റം തളർന്നീടിലും (2)കൂടെ വന്നീടും ചേർന്നു നടക്കും അരുളീടും തൻ വചനം യേശു താൻ തൻവചനം (2)chorusഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട കൂടെ വരും നാഥൻ കൂടെ വരും അന്ത്യത്തോളം യേശു കൂടിരിക്കും (2) 1 കഷ്ടങ്ങൾ തീർന്നിടും നാൾ വരുന്നു നിത്യ സന്തോഷം നാം പ്രാപിച്ചിടും (2) നിന്ദകൾ പഴി ദുഷി മാറിടുമേ കഷ്ടങ്ങൾ ഏറ്റവനണച്ചീടുമേ (2);- ഭയ…2 കരവിട്ടെൻ പടക് പല നാഴികദൂരത്തങ്ങാകിലും നാഥൻ വരും (2) നിർബന്ധിച്ചയച്ചവൻ […]

Read More 

ജീവിതമാം ഈ മരുയാത്രയിൽ

ജീവിതമാം ഈ മരുയാത്രയിൽ തുരുത്തിയിലെ ജലം തീർന്നിടുമ്പോൾ (2)നിന്നുടെ കണ്ണുകൾ അവൻ തുറക്കും ജീവ ഉറവയെ കണ്ടിടുവാൻ (2)ആരും സഹായമില്ലെന്നോർത്തിടുമ്പോൾ ജീവിതം മതിയെന്ന് നിനച്ചിടുമ്പോൾ (2)ജീവന്‍റെ നാഥനാം യേശു നാഥൻ ഓരോ ദിവസവും നടത്തിടുന്നു (2)ഓളങ്ങൾ തിരമലയായ് തീരുമ്പോൾ ജീവിത നൗകയിൽ വലഞ്ഞിടുമ്പോൾ (2)അമരക്കാരനാം യേശു നാഥൻ കൂടെയുണ്ട് നീ ഭയപ്പെടേണ്ട (2)ലോകം നിന്നെ പകച്ചിടുമ്പോൾ ആരോരുമില്ലെന്നു കരുതിടുമ്പോൾ (2)ലോകത്തിൻ നാഥനാം യേശു നാഥൻ ലോകാന്ത്യത്തോളവും കൂടെയുണ്ട് (2)

Read More 

ജീവിതമാകും തോണിയിൽ

ജീവിതമാകും തോണിയിൽതിരകളും, കാറ്റും ആഞ്ഞടിച്ചാൽതളരില്ല ഞാൻ തെല്ലും പതറുകയില്ലയേശു എന്റെ പടക്കിലുണ്ട് (2)(ജീവിതമാകും)ലോകമാകും തിരമാലയിൽ താണുപോകാതെകോളാകും വൻരോഗത്തിൽ ഭയപ്പെടാതെതളരുകയില്ല ഞാൻ പതറുകയില്ലയേശു എന്റെ പടക്കിലുണ്ട് (2)(ജീവിതമാകും)നിന്ദയാകും ചുഴിയിൽ ഞാൻ അമർന്ന് പോകാതെപരിഹാസമാകും പാറയിൽ തട്ടി തകർന്നിടാതെകരുതുന്നവൻ താങ്ങുന്നവൻയേശു എന്റെ പടകിലുണ്ട് (2)(ജീവിതമാകും)

Read More 

ജീവിത യാത്രയിൽ കൂടെ ഉണ്ട്‌

ജീവിത യാത്രയിൽ കൂടെ ഉണ്ട്‌തളരാതെ എന്നും താങ്ങിടുന്നോൻമരുഭൂ പ്രയാണത്തിൽ ചാരിടുവാൻഒരു നല്ല ദൈവം കുടെയുണ്ട് (2)ഈ ദൈവത്തെ ഞാൻ തിരിച്ചറിഞ്ഞുസ്നേഹസ്വരുപനെ ഞാൻ രുചിച്ചറിഞ്ഞുജീവിതത്തിൽ ചെയ്ത നന്മകൾ ഓർത്തിടുമ്പോൾനന്ദിയോടെന്നും പാടി സ്തുതിക്കുമെനന്ദിയോടെന്നും പാടി സ്തുതിക്കുമെ2 കഴിഞ്ഞ നാളുകൾ ഓർത്തിടുമ്പോൾപാപത്തിൻ ചേറ്റിൽ ആഴ്ന്നപ്പോൾ (2)കരം പിടിച്ചെന്നെ താങ്ങിയെടുത്തു (2)ദൈവപൈതലായി എന്നെ മാറ്റിയെടുത്തു (2) 3 ലോകാന്ത്യത്തോളം ഞാൻ കൈവിടില്ലഎന്നുര ചെയ്തവൻ കുടെയുണ്ട്(2)തെല്ലും ഭയംവേണ്ടാ നിച്ഛയമായി (2)വാഗ്ദത്തം ചെയ്തവൻ കൂടെയുണ്ടല്ലോ (2)4 ക്രൂശേ നോക്കി ഞാൻ യാത്രചെയ്യുംയേശുവിൻ പാതയെ പിൻഗമിക്കും (2)നിത്യതയിൽ […]

Read More