Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഇത്രമാത്രം സ്നേഹം ചൊരിഞ്ഞിടുവാൻ

ഇത്രമാത്രം സ്നേഹം ചൊരിഞ്ഞിടുവാൻഎന്നിലെന്തു നന്മ കണ്ടു നാഥാവീണ്ടും വീണ്ടും എൻ ഹൃദയത്തിൽനാഥാ നിന്നെ ഞാൻ ക്രൂശിച്ചിട്ടും1 ശത്രുവിനെ സ്നേഹിപ്പാൻ നീ കല്‌പ്പിച്ചിട്ടുംമിത്രത്തെപ്പോലും ഞാൻ സ്നേഹിച്ചില്ലഎന്നെ മാത്രം സ്നേഹിച്ചു ഞാൻ സ്വാർത്ഥനായിനിരന്തരം നിന്നെ ഞാൻ നോവിച്ചിട്ടും;- ഇത്ര…2 പാപത്തെ സ്നേഹിപ്പാൻ ഞാൻ പോയിട്ടുംപാപിയെന്നെ തേടി നീ വന്നല്ലോസോദരരെ ദ്വേഷിച്ചു ഞാൻ ദോഷിയായിനിൻ വചനം ഞാൻ ലംഘിച്ചിട്ടും;- ഇത്ര…3 മൽപ്രിയനെ ഇനിയെന്നും ഞാൻ സ്നേഹിച്ചീടുംതവ ജീവൻ തന്നെന്നെ രക്ഷിച്ചതാൽ അന്യരേയും സ്നേഹിച്ചു ഞാൻ താഴ്മയായി തിരുഹിതം പോൽ ഞാൻ ജീവിച്ചീടും;- […]

Read More 

ഇത്രമാം സ്നേഹം എന്നിൽ

ഇത്രമാം സ്നേഹംഎന്നിൽ നീ പകർന്നിടാൻഎന്ത് യോഗ്യതഅടിയനിൽ കണ്ടു നീ (2)കുറവുകൾ മാത്രംകുറവുകൾ മാത്രംഎന്നിൽ ദൈവമേകുറവുകൾ മാത്രം (2)തകർന്നു പോകാതെന്നെതളർന്നു പോകാതെന്നെനടത്തിയതെന്നും നിൻ കരങ്ങൾ അല്ലോ (2)പണിതീടുക എന്നെ പണിതിടുക എന്നെതാതൻ ഇഷ്ടത്തിൽ നീ പണിതീടുക (2)പാപത്തിൻ അന്ധകാരംഎന്നെ മൂടിയപ്പോൾദൈവത്തിന് സ്നേഹമെന്നിൽ കടന്നു വന്നു (2)നിൻ മുഖം കാണുവാൻ നിൻ വിളി കേൾക്കുവാൻ നിന്നോട് ചേരുവാൻ ഞാൻ കൊതിച്ചീടുന്നേ (2)നിറവുകൾ മാത്രം നിറവുകൾ മാത്രംനീ എന്നിൽ വന്നതിനാൽ നിറവുകൾ മാത്രം (2)

Read More 

ഇത്ര സ്നേഹം നൽകിടുവാൻ

ഇത്ര സ്നേഹം നൽകിടുവാൻഎനിക്കെന്തു യോഗ്യതഇത്ര നന്മക നൽകിടുവാൻഎനിക്കെന്തു യോഗ്യതദൈവമേ അങ്ങേ ദയായാണ്യേശുവേ അങ്ങേ കൃപയാണ്ആരുമറിയാതിരുന്ന കാലംആരും കരുതാതിരുന്ന നേരംനന്നായ് അരിഞ്ഞെന്നെ നടത്തിഎന്റെ നിലയറിഞ്ഞെന്നെ പുലർത്തിദുഃഖമകറ്റി ശാന്തി നൽകിദുർഘടങ്ങൾ മാറ്റിനടത്തിഎന്റെ കഷ്ടത നീക്കിയ കരുണയുള്ളോൻനിത്യ കരത്തിൽ വഹിച്ച മഹിമയുള്ളോൻമനം നൊന്താൽ അടുത്തുവരുമവൻകരം തൊട്ടാലാശ്വാസമരുളുംകൂടെയിരിക്കുന്നവൻ കൂടെ നടക്കുന്നവൻഒരുനാളിലുമെന്നെ കൈവിടാത്തവൻ

Read More 

ഇരുളിൻ മദ്ധ്യയയിൽ

ഇരുളിൻ മദ്ധ്യയയിൽഓടി തളർന്നു ഏകയായ് ഞാൻ ഇരുന്നുമിഴികൽ നിറഞ്ഞു ഭയം ഏറിടുമ്പോൾതൻ കരം ഞാൻ കണ്ടുchorus :കണ്ണുനീർ തുടച്ചു ഭീതി വേണ്ടന്നരുളിതൻ ശക്തിയെ പകർന്ന സ്നേഹമെ2 ഇനി ഞാൻ വീഴില്ല ദുഃഖമെന്നിൽ ഇല്ല ഇനിമേൽ ഞാൻ കരയുകില്ല ഭയം ലേശമില്ല മനം തളരില്ല യേശുവിൻ മുഖം നോക്കിടുംകണ്ണുനീർ…bridge : ക്രിസ്തുവിൽ ജയാളിയായ്ആ വൻ കരത്തിൻ ശക്തിയാൽധൈര്യമായ് പോരാടിടും ഞാൻ ചിറകടിച്ച് ഉയരും ശക്തിയെ പുതുക്കുംപതറാതെ അന്ത്യം വരെയുംകണ്ണുനീർ തുടച്ചു…സ്നേഹമേ…. സ്നേഹമേ….നിത്യ സ്നേഹമേ

Read More 

ഇരുളിൽ ദീപം പകലിൽ തണലും

ഇരുളിൽ ദീപം പകലിൽ തണലും മനിതൻ ഹൃത്തിൻ ശാന്തിതൻ ഉറവുംയേശുവാം… യേശുവാം… സ്തുതിക്ക് യോഗ്യൻ നീയേമഹത്വ രാജൻ നീയേ ദൂതർ പാടും യോഗ്യൻ നീയേ (2) യോഗ്യൻ നീയേ (4) പാപം പെരുകും ഭൂവിൻ രക്ഷ തൻ ചുമലിൽ ഏറ്റ കുഞ്ഞാടവൻ യേശുവാം (2) ശാപം പേറും നരനിൻ ദോഷം ക്രൂശിൻ നിന്ദയാൽ നീക്കിയവൻ യേശുവാം (2)

Read More 

ഇരുളേറുമീ വഴിയിൽ

ഇരുളേറുമീ വഴിയിൽകനിവോടെ നീ വരണേഒരു ദീപമായ് തെളിയണമേഅഴലേറുമീ മരുവിൽഅലിവോടെ നീ വരണേഒരു മാരി പെയ്തീടണമേവഴിതെറ്റിയോരാടുകളാം ഞങ്ങൾ നാഥാ-പിഴ ചെയ്തതോർക്കരുതേ നീഅനുതാപ ഹൃദയത്തോടെ ഇതാ ഞങ്ങൾതിരുമുമ്പിലഭയം തരണേകുരിരുളിൽ വഴിയറിയാതലയും ഞങ്ങൾപിഴ ചെയ്തതോർക്കരുതേ നീകദനം നിറയും മനമോടെ ഇതാ ഞങ്ങൾതിരുമുമ്പിലഭയം തരണേതിരുസ്നേഹം പകരാതലയും ഞങ്ങൾപിഴചെയ്തതോർക്കരുതേ നീപിടയും ഇടനെഞ്ചകമോടെ ഇതാ ഞങ്ങൾതിരുമുമ്പിലഭയം തരണേ

Read More 

ഇരുൾ വീഴും ജീവിത വേളകളിൽ

ഇരുൾ വീഴും ജീവിത വേളകളിൽകൃപയും വരങ്ങളും നേടിടുവാൻഅഭിനവ യവ്വനക്കാരെ നമ്മൾപുതിയ സൃഷ്ടികളായിടാംസ്വർഗ്ഗം നേടാൻ നൽ സ്നേഹം നുകരാൻക്രിസ്തുവിൻ ഭാവം പകർന്നിടാം നമ്മൾപുതിയ സൃഷ്ടികളായിടാംസാത്താന്റെ കോട്ടയെ തകർക്കുവാനായ്പ്രാർത്ഥനയിലും തിരുവചനത്തിലുംമടുത്തു പോകാതെ ചേർന്നിരിക്കാംനമ്മൾ യേശുവിൻ സന്നിധിയിൽയഹോവ ഭക്തിയിൽ ഉയരുവാനായ്ജ്ഞാനം നമ്മിൽ വളരുവാനായ്തിരുവചനത്തിൻ പൊരുളുകൾഎല്ലാം കൈമുതലാക്കിടുവിൻ

Read More 

ഇപ്പോഴാകുന്നു സുപ്രസാദകാലം

ഇപ്പോൾ ആകുന്നു സുപ്രസാദകാലം ഇപ്പോൾ ആകുന്നു രക്ഷാദിവസം രക്തം ചൊരിഞ്ഞേശു ക്രൂശിൽ യാഗമായ് രക്ഷയിന്നേവർക്കും നൽകുന്നു ദാനമായ് കൃപയുടെ പേടകം അടയുവാൻ കാലമായ് കഷ്ടത്തിൻ പേമാരി പെയ്തിടാൻ കാലമായ് കാർമേഘം വാനത്തിൽ ഇരുണ്ടുകൂടുമ്പോൾ കാണും മഴവില്ല് കാരുണ്യ ചിഹ്നമായ് കർത്തൻ വേഗത്തിൽ മേഘേ വന്നിടും രോഗങ്ങൾ ശോകങ്ങൾ മാറും പൂർണ്ണമായ്

Read More 

ഇന്നുവരെയെന്റെ ജീവിത പാതയിൽ

ഇന്നുവരെയെന്റെ ജീവിത പാതയിൽ എൻ കരം പിടിച്ചു നീ നടത്തിയതോർക്കുമ്പോൾ (2)എൻ മനം നിറഞ്ഞു തുള്ളി തുളുമ്പുന്നേകാന്താ നിന്നെ കാണ്മാൻ ആശയും ഏറുന്നെ1 ആകുല വേളയിൽ ആപത്തു നാളതിൽനീയെനിക്കേകിയ സ്നേഹമതോർക്കുമ്പോൾ;- എൻ മനം….2 വന്മഴ പോലെയെന്റെ ജീവിത പടകതിൽഅലകളടിച്ചുയരുന്നൊരു നേരത്തും കാറ്റിനെ ശാസിച്ച കടലിനെ അടക്കിയവിശ്വാസ നായകൻ വലംകരം പിടിച്ചതാൽ;- എൻ മനം…

Read More 

ഇന്നും എന്നും എല്ലാ നാളും

ഇന്നും എന്നും എല്ലാ നാളുംഎന്റെ കൂടെയുള്ളവൻ (2)യേശുനാഥൻ മാത്രമല്ലയോ ( എൻ ) (2)പെറ്റമ്മയെക്കാൾ എന്നെ സ്നേഹിക്കുന്നവൻവറ്റിപോകാ സ്നേഹത്തിൻ ഉറവയാണവൻ (2)നൽകി തന്ന സ്നേഹത്തിനും നന്ദി കർത്താവേനൽകി തന്ന ദാനത്തിനും നന്ദി കർത്താവേ (2)ഉറ്റോർ എല്ലാം വെറുത്തു എന്നെ തള്ളിക്കളഞ്ഞുകൂട്ടംകൂടി കുറ്റം മാത്രം പറഞ്ഞപ്പോഴും (2)കൈപിടിച്ച കരുതലിനും നന്ദി കർത്താവേകൈപിടിച്ച സ്നേഹത്തിനും നന്ദി കർത്താവേ (2)എന്നുവരും പൊന്നു നാഥാ എന്നെ ചേർക്കുവാൻആർത്തിയോടെ കാത്തിടുന്നു നിൻ വരവിനായി (2)താമസിക്കല്ലേ പ്രിയാ വേഗം വരണേനിൻ സുതരേ ചേർത്തിടുവാൻ വേഗം വരണേ […]

Read More