Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഹല്ലേലുയ്യ രക്തത്താൽ ജയം ജയം യേശുവിൻ

ഹല്ലേലുയ്യ രക്തത്താൽ ജയം ജയംയേശുവിൻ രക്തത്താൽ ജയം ജയം ജയം1 എന്റെ സൗഖ്യദായകൻ യഹോവറാഫയാകയാൽഒന്നുമേ ഭയന്നിടാതെ പോയിടുംരോഗഭീതിയില്ലിനി രക്തമെന്റെ കോട്ടയായ്നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ2 കരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽവരുവതൊന്നിലും ഭയപ്പെടില്ല ഞാൻകരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനംനിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ3 ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽയഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാ4 സർവ്വശക്തനായവൻ യഹോവ-എലോഹീമവൻസർവ്വ മുഴങ്കാലും മടങ്ങിടുമേ സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ സർവ്വരാലും വന്ദിതൻ മഹോന്നതൻ;- ഹല്ലേലുയ്യാ

Read More 

ഹല്ലേലുയ്യ പാടിടാം കര്‍ത്താവിന്

ഹല്ലേലുയ്യ പാടിടാം കർത്താവിന്സ്തുതിച്ചീടാം നന്ദിയോടെ (2)എന്നുമെന്നും കാത്തിടുംഅന്ത്യത്തോളം നടത്തിടും (2)സ്തുതിക്ക് യോഗ്യൻസർവ്വശക്തൻവീരനാം ദൈവം1 അനർത്ഥമൊന്നും ഏശാതെപരിപാലിക്കും നാഥൻ (2)ബാധയതൊന്നും അടുക്കാതെകാത്തിടും കൂടാരത്തെ (2);- ഹല്ലേ…2 മയങ്ങുന്നില്ല താതൻ ഉറങ്ങുന്നില്ലഎന്റെ തുണയായ് എന്നെന്നും (2)ദോഷമതൊന്നും ഭവിക്കാതെഎന്നും കാത്തിടുമേ (2);- ഹല്ലേ…

Read More 

ഹാ പാലും തേനും ഒഴുകും

ഹാ പാലും തേനും ഒഴുകുംവൻ ഭാഗ്യ ദേശത്തെത്തി ഞാൻഎൻ ക്ലേശമാകെ നീങ്ങിപ്പോയ്വൻ രാത്രി പോയ്‌ പ്രഭാതമായ്chorusഭാഗ്യ തലം എൻ ഇമ്പസ്ഥലംവൻ പാർവ്വതാഗ്രെ നിന്നു ഞാൻകാണുന്നതാണങ്ങേക്കരെ എൻ പാർപ്പിടംഎൻ രക്ഷകൻ ഒരുക്കിയോർ നൽഭവനംഹാ സുന്ദരം സ്വർഗ്ഗ പുരംഹാ പച്ച വൃക്ഷം പൂക്കുന്നുകാറ്റും സുഗന്ധം വീശുന്നുനാനാ സൗരഭ്യ പുഷ്പങ്ങൾഉണ്ട് ജീവനിൻ തീരത്തുഹാ കാറ്റിലോർ ഇമ്പസ്വരംകേൾക്കുന്നു ദൂതരിൻ സ്വരംവെള്ളങ്കിക്കാരും ചേർന്നങ്ങുപാടുന്നു രക്ഷ സംഗീതങ്ങൾഎൻ രക്ഷകൻ പ്രശാന്തമായ്സ്വൈര്യ സല്ലാപം ചെയ്തെൻറെകൈ പിടിച്ചു നടത്തുന്നുസ്വർഗ്ഗപുരത്തിൽ അക്കരെI’ve reached the land of corn and […]

Read More 

ഹാ എത്ര നല്ലവൻ എനിക്കെൻ യേശു

ഹാ എത്ര നല്ലവൻ എനിക്കെൻ യേശു രക്ഷകൻനന്ദിയാൽ പാടി വാഴ്ത്തും ഞാനെൻ പ്രീയനാഥനേഭാരം പ്രയാസങ്ങൾ രോഗങ്ങൾ ശോകങ്ങൾഏറെ വന്നീടിലുംസാരമില്ലെന്നുരച്ചിടും പ്രിയൻമാറോടണച്ചിടും ഹല്ലേലുയ്യാആകുലചിന്തകൾ ആപത്തനർത്ഥങ്ങൾആഞ്ഞടിച്ചീടിലുംഅരികിലുണ്ടെന്നുരച്ചിടും പ്രിയൻആശ്വാസമേകിടും ഹല്ലേലുയ്യാതന്നുയിർ തന്നെന്നെ വീണ്ടെടുത്തെൻ പ്രീയൻ ജീവദായകൻഎന്നാളും പാടും എന്നും വാഴ്ത്തുംപൊന്നേശുനാഥനെ ഹല്ലേലുയ്യാ

Read More 

ഹാ എന്തോരാനന്ദം കുഞ്ഞാട്ടിൻ കല്യാണം

ഹാ! എന്തോരാനന്ദം കുഞ്ഞാട്ടിൻ കല്യാണംഅവന്റെ കാന്തയും നന്നായൊരുങ്ങിയല്ലോ1 നാമുല്ലസിച്ചാർക്കുക സന്തതവുംഅവനു മഹത്വം കരേറ്റും വിധംസ്തുതി സ്തോത്ര ഗാനങ്ങൾ പാടിക്കൊണ്ട്2 ശുദ്ധവും ശുഭ്രവുമിടകലർന്നമിന്നുന്ന വസ്ത്രത്താലലംകൃതമായ്തിരു സവിധേയണഞ്ഞീടുക നാം3 ഹല്ലേലുയ്യാ നാദം മുഴക്കുക നാംഅല്ലലെല്ലാം ദൂരത്തകന്നീടുമെഅമിതാനന്ദത്താലുള്ളം നിറഞ്ഞീടുമെ4 മഹത്വത്തിൻ മണിയറ പൂകും നമ്മൾതേജസ്സും മഹത്വവുമണിഞ്ഞുകൊണ്ട്പരിലസിക്കും നവ കാന്തയായി5 കോടി കോടി വാന ഗോളങ്ങളിൽനിവസിക്കുമസംഖ്യമാം ജീവികളുംസമ്മേളിക്കുമെ മഹാ സന്തോഷത്താൽ6 സംതൃപ്തി സന്തതം കളിയാടുന്നസമ്മേളനം നമ്മെ കൈമാടുന്നുസംശുദ്ധരായ് സേവ തുടർന്നിടുക7 കണ്ണിമയ്ക്കും സമയത്തിനുള്ളിൽകണ്മണിയാം മണവാളൻ മുമ്പിൽശോഭാ പരിപൂർണ്ണരായ് തീരും നമ്മൾ8 പ്രാണ പ്രിയൻ […]

Read More 

ഗോല്ഗോഥായിൽ നിന്നും

ഗോല്ഗോഥായിൽ നിന്നുംപാഞ്ഞോഴുകിടും തിരുരക്തമേഎന്മേൽ പകർന്നിടുകനിൻ പുത്രനായീടുവാൻദാസനാമെന്നെ പുത്രനാക്കീടുവാൻപാഞ്ഞൊഴുകും തിരുരക്തമേഅനാഥനാമെന്നെ മാറോട് ചേർപ്പാൻകനിവു തോന്നിയ രക്തമേകാൽ വറി കുരിശിൽ എൻ പേർക്കായ്തകർന്ന നിൻ തിരു മുറുവുകളാൽശുദ്ധനായല്ലോ ഞാനും ശുദ്ധനായല്ലോമാറ്റമില്ലാത്തതാം നിൻ തിരു സ്നേഹത്താൽകാരിരുമ്പാണികൾ തുളച്ചിടുമ്പോൾലേശം പരിഭവം ഇല്ലാതെഎൻ പേർക്കായ് കാൽവരി കുരിശിൽ സഹിച്ചുവല്ലോ..എല്ലാം സഹിച്ചുവല്ലോ.

Read More 

എഴുന്നേൽക്കുക തിരുസഭയെ

എഴുന്നേൽക്കുക തിരുസഭയെനിൻ പ്രകാശം വന്നിരിക്കുന്നുതൻ രാജ്യം പണിയുവാൻഎഴുന്നേറ്റ് പ്രകാശിക്കദൈവ കൃപ നിന്നിൽ വന്നിരിക്കുന്നുദൈവ മഹത്വം ജ്വാലിച്ചിടുന്നുഅന്ധകാരത്തിൽ വെളിച്ചമായിഎഴുന്നേറ്റു പ്രകാശിക്ക1 ഇനി കഷ്ടമില്ല ദുഃഖമില്ലനീതിസൂര്യൻ വന്നിരിക്കുന്നുഇനി സന്തോഷിക്കാം നമുക്കാനന്ദിക്കാംഎഴുന്നേറ്റു പ്രകാശിക്കാം2 പാപലോകത്തെ വെളിച്ചമാക്കുവാൻഎഴുന്നേറ്റു പ്രകാശിക്കലോകരാജ്യത്തെ കീഴടക്കുവാൻഎഴുന്നേറ്റു പ്രകാശിക്ക3 നിന്നെ എതിർക്കുന്നവരുടെ മുൻപിലുംനിന്നെ തകർത്തവരുടെ നടുവിലുംനിന്നെ ദുഷിച്ചവരുടെ മുൻപിലുംഎഴുന്നേറ്റു പ്രകാശിക്ക

Read More 

ഏഴല്ല എഴുപതുമല്ല

ഏഴല്ല എഴുപതുമല്ലഅതിലേറെ ക്ഷമിച്ചവൻ നമ്മുക്കായ്എന്റെയും നിന്റെയും പാപങ്ങൾ പോക്കുവാൻഎന്നെയും നിന്നെയും വീണ്ടെടുപ്പാൻഎന്നിട്ടും നീ അവനെ നോവിക്കുന്നോനിൻ തുരുത്തിയതിൽ എണ്ണയുണ്ടോനിൻ കലത്തിൽ മാവിരിപ്പുണ്ടോഅതിനെ കുറയാതെ സൂക്ഷിപ്പാൻ ശക്തനവൻനിന്നെ കാക്കുന്ന രക്ഷകനവൻ;- ഏഴല്ല…നിനക്കായവനെന്നുംഒരുക്കിയതുംയാതൊരു കണ്ണും കണ്ടതില്ലഅത്രമേൽ നിനക്കായ് കരുതുന്ന ദൈവമവൻഎന്നിട്ടും നീ അവനെ നോവിക്കുന്നോ;- ഏഴല്ല…

Read More 

എത്രയോ ശ്രേഷ്ട്മാം എൻ വാസമോർക്കുമ്പോൾ

എത്രയോ ശ്രേഷ്ട്മാം എൻ വാസമോർക്കുമ്പോൾഎൻ മനം നിറയുന്നു സന്തോഷത്താൽ (2)ഇദ്ധരയിൻ ജീവിതം ക്ഷണികമത് ഓർക്കുമ്പോൾഹൃത്തടം കവിയുന്നു ആമോദത്താൽ (2)എനിക്കായ് ഒരുങ്ങീടുന്ന ഭവനമത് ഓർക്കുമ്പോൾഎങ്ങനെ സന്തോഷിക്കും ഞാൻ ഈ ലോക മോഹങ്ങളിൽ (2)കാണുവാനെൻ കൺകൾ കൊതിച്ചിടുന്നു കാത്തിരുന്ന്‌ പ്രാപിക്കും എൻ വീടത്ആ ജീവിതം എൻ ആശയേ ആ ജീവിതം എൻ ഭാഗ്യമേ (2) ജീവപുസ്തകത്തെ തുറക്കും നാളിനെ ഓർക്കുമ്പോൾആനന്ദത്താൽ കൺകൾ നിറയുന്നേ ആ സുദിനമോർത്ത് (2)മുഴങ്ങും കാതുകളിൽ ആ ഇമ്പസ്വരം കേൾക്കും കാതുകളിൽ ഞാൻ എൻ പേരുംആ ജീവിതം […]

Read More 

എത്രയോ നല്ലവൻ യേശു

എത്രയോ നല്ലവൻ യേശുഎത്ര ദയാപരനെന്നും ഇത്രത്തോളം ചെയ്ത നന്മകളോർക്കുമ്പോൾഎത്ര സ്തുതിച്ചാലും പോരാവീഴാതെ എന്നെയും കാത്തുതാഴാതെ എന്നെ പിടിച്ചുഏഴയാമെന്നെയും കാത്തുപാലിച്ചതാംസ്നേഹം ഞാൻ ഓർത്തുപാടും;-കുപ്പയിൽ നിന്നങ്ങുയർത്തിഒപ്പമിരുത്തി തൻ കൂടെഅപ്പാ നിൻ സ്നേഹത്തെ എപ്പോഴും- ഓർത്തു ഞാൻ തൃപ്പാദം കുമ്പിടുന്നേ;-എന്നു ഞാൻ വന്നങ്ങു ചേരും?അന്നെന്റെ ഖിന്നത തീരുംഅന്നാളിൽ പ്രിയന്റെ പൊന്മുഖംകണ്ടിടും എന്നും ഞാൻ ആരാധിക്കും;-

Read More