Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നും നിൻ കരങ്ങളിൽ എന്നെ നീ

എന്നും നിൻ കരങ്ങളിൽ എന്നെ നീ വഹിക്കുന്നതാൽഒന്നും ഭവിക്കയില്ലെനിക്കിഹത്തിൽസർവ്വശക്തനാം നിൻ നിഴലിൻ കീഴതിൽസന്തതം വസിക്കും ഞാൻ ശുഭമായ്1 സഹായകനായ് നീയുള്ളതാലേശുവേസന്താപത്തിനിടയില്ലെനിക്ക്എപ്പോഴും സന്തോഷിച്ചെടുമെന്നേശുവിൽഎല്ലാറ്റിനായും സ്തോത്രം ചെയ്യും;- എന്നും നിൻ…2 നിൻ തൂവൽ കൊണ്ടു നീ എന്നെ മറച്ചിടുംനിൻ ചിറകിൻ കീഴാണാശ്രയംഅനർത്ഥങ്ങളൊന്നും ഭവിയ്ക്കില്ലെനിക്കുഅടുക്കില്ലൊരു ബാധകളും;- എന്നും നിൻ…2 നല്ലിടയനായ് നീയെന്നെ പോറ്റുന്നതാൽഇല്ലിഹെ എനിക്കൊരു കുറവുംതുഷ്ടിയായ് എന്നമെൻ തൊല്ലനീക്കിയെന്നെതുല്ല്യമില്ലാ മോദത്തിൽ കാക്കുന്നു;- എന്നും നിൻ…3 നിൻ കരുണയിൽ ഞാനെന്നുമാശ്രയിക്കുംനിൻ രക്ഷയിലാനന്ദിച്ചിടുംഎനിക്കു നന്മ നീ ചെയ്തിരിക്കുകയാൽഎന്നും നന്ദി കരേറ്റിടും ഞാൻ;- എന്നും നിൻ…

Read More 

എന്നുള്ളമേ നീ ഘോഷിക്ക

എന്നുള്ളമേ നീ ഘോഷിക്കചേരുക രക്ഷകൻ സന്നിധിയിൽ ആശ്രയം അവനിലാണെപ്പോഴും പാപിയാമെന്നെ തുണച്ചീടുവാൻ ഓരോദിവസവും വന്നണയുംഎങ്ങനെ ദിനവും തളളിടണം കഷ്ടത ദുഃഖങ്ങൾ ഏറിടുമ്പോൾ തളരാതെ ചാരുക താതൻ മാർവ്വിൽ ആല്ഫയും ഒമേഗയും ആയവനെആദിയും അന്തവും ആയവനെ യാക്കോബിൻ ഭുജബലമായവനെ ശാശ്വത ഭുജത്തിൽ വഹിക്കുന്നോനേ ആത്മ മണവാളനാം രക്ഷകന്റെ സ്വർഗ്ഗരാജ്യത്തിൽ വാസം ചെയ്തീടുവാൻ കർത്തന്റെ കാഹളം ധ്വനിച്ചിടുമ്പോൾ ഝടുതിയായി നമുക്കും പറന്നുയരാം

Read More 

എന്നുള്ളം വാഴ്ത്തുന്നെ

എന്നുള്ളം വാഴ്ത്തുന്നെഉല്ലസിച്ചാർക്കുന്നെപ്രിയനാം യേശുവേജീവിത നാൾകൾ എല്ലാംഅങ്ങയെ മാത്രം പാടിഅങ്ങിലലിഞ്ഞിടട്ടെPre chorus-പരിശുദ്ധനാം പരിപൂർണനാം ജയ വീരനായിഅധികാരമുള്ളോൻ ഏക സത്യദൈവമായി…Chorus-മറ്റൊരു രാജാവില്ല സ്തുതികൾക്കെന്നുംയോഗ്യൻ എൻ യേശു മാത്രം (2)Verse-2പാപത്തെ വെറുത്തീടും പാപിയെ അണച്ചിടുംപാവന സ്നേഹമിത്തകർന്നു പോയിടാതെപാപത്തിൻ ചേറ്റിൽ നിന്നുംവീണ്ടെടുത്ത നാഥനെ… (2);-പരിശുദ്ധനാം…..Verse- 3നിനച്ചിടാ നന്മകളുംവൻകൃപകളും നൽകിമാനിച്ചതോർത്തിടുമ്പോൾപകരം നൽകിടുവനായ്ഈ ജീവിതമല്ലാതൊന്നുംകണ്ടതില്ലേ അപ്പനെ… (2);-പരിശുദ്ധനാം…..വാഴ്ത്തീടുവാൻ വേറെ നാമമൊന്നില്ലയെഅങ്ങയെ മാത്രം സ്തുതിച്ചീടുന്നെമറ്റൊന്നും കണ്ടീടുന്നില്ല വലുതായിഅങ്ങയെ മാത്രം പിൻപറ്റീടുന്നെ

Read More 

എന്നുടയോനെ നീയെന്നെ കണ്മണി

എന്നുടയോനെ നീയെന്നെ കണ്മണി പോൽ കാത്തീടണമേനിൻ ചിറകാലെ മറച്ചു പരീക്ഷയിൽ നിന്നെന്നെ കാക്കേണമേ2 ഒളിവായ് നോക്കീടാതെന്റെ കണ്ണുകളെ നി കാക്കേണമേവഞ്ചന കേൾക്കാതടിയന്റെ കാതുകളേയും കാക്കേണമേ3 എന്നധരങ്ങൾക്കെന്നും നീ കാവലതായും നിൽക്കേണമേഎന്നുള്ളിൽ ദോഷം ചെയ് വാനുള്ള വിചാരമുദിക്കരുതേ4 കർത്താവേ നല്ല വിവേകം വർദ്ധിപ്പിക്കണമെന്നിൽ നീസൗരഭ്യത്താൽ നിന്നെയെനിക്കിമ്പപ്പെടുത്താനിടവരണെ5 ഐഹിക നേട്ടത്തിനു പകരം നിന്നെ സമ്പാദിപ്പാനും നിന്നെ സ്നേഹിച്ചീലോകം നിരസിപ്പാനും കൃപ ചെയ്ക6 എന്നെത്തന്നെ സന്നിധിയിൽ കാഴ്ചയാണപ്പാനും നാഥാഎന്നെ നിനക്കു സുഗന്ധമതായർപ്പിപ്പാനും കൃപ ചെയ്ക്ക7 എൻ നാഥാ നിൻ തിരുമുമ്പിൽ ആത്മശരീര […]

Read More 

എന്നു വന്നിടുമെൻ യേശുനാഥാ

എന്നു വന്നിടുമെൻ യേശുനാഥാ നോക്കി നോക്കി കൺകൾ മങ്ങുന്നേ (2)ജീവൻ തന്ന സ്നേഹമതോർക്കുമ്പോൾ (2)ഇഹത്തിലെ കഷ്ടത സാരമില്ല (2)1 പരദേശിയാണു ഞാൻ പരനേ ഈ ഉലകത്തിൽപാരിലെ കഷ്ടം ഞൊടിനേരമത്രേ (2)കാൽവറിയിലെ സ്നേഹമതോർക്കുമ്പോൾ (2)പരനേ ഈ നിന്ദ സാരമില്ല (2);- എന്നു…2 സ്വർപ്പുരിയിലെ വാസം ഓർക്കുമ്പോൾ ​ഇഹത്തിലെ ക്ലേശങ്ങൾ സാരമില്ല (2)​നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം (2)​പരദേശിയായ് ഞാൻ പാർക്കുന്ന വീട്ടിൽ(2);- എന്നു…3 തങ്കനിർമ്മിതമാം ശോഭനവീഥിയിൽനിത്യായുഗങ്ങൾ പാർത്തിടുവാനായ് (2)കൈവിടില്ലെന്നെ കാന്താ നിൻ വരവിൽ (2)ചേർത്തിടുമെ നിൻ രാജ്യമതിൽ (2);- […]

Read More 

എന്നു നിൻ മുഖമൊന്നു കണ്ടീടുമോ

എന്നു നിൻ മുഖമൊന്നു കണ്ടീടുമോഎന്റെ പ്രാണ നാഥാ ഞാൻ വഞ്ചിക്കുന്നെഈ ഭൂവിൽ ക്ലേശങ്ങൾ എറീടുന്നെഎത്ര നാൾ കൂടെ ഞാൻ കാത്തീടണംഎത്ര നാളുകൾ കാത്തീടണംനാനാവിധ കഷ്ടങ്ങളേറുമ്പോൾനോക്കീടുവാൻ നിൻ മുഖം മാത്രമേമറയ്ക്കല്ലേ നിൻ മുഖം എന്നിൽ നിന്നുംവീഴാതെ നിൽക്കുവാൻ കൃപയേകണേവീഴാതെ നിന്നിടാൻ കൃപയേകണെനിന്നിൽ ഞാൻ ചേരുവാൻ കൊതിച്ചീടുന്നെഎന്നാത്മാവെന്നിൽ ഞരങ്ങീടുന്നെവിശ്വാസം തെല്ലും മങ്ങീടാതെചേർത്തുകൊള്ളേണമേ നിൻ സന്നിധെചേർത്തിടേണമേ നിൻ സന്നിധെവിശുദ്ധിയിൽ ഞാനെന്നും നിലനിൽക്കുവാൻവിശ്വാസജീവിതത്തിൽ മുന്നേറിടാൻഅഭിഷേകത്താലെന്നെ നിറക്കേണമേആത്മ ശക്തിയാലെന്നെ നടത്തേണമേസ്വർഗ്ഗ കനാനിൽ ഞാനെത്തും വരെ

Read More 

എന്നു കാണും ഞാനെൻ പ്രിയനെ

എന്നു കാണും ഞാ-നെൻ പ്രിയനെ എന്നും കാണും ഞാൻ? സ്വന്ത രക്തം ചിന്തിയെന്നെ വീണ്ടെടുത്തോനെ 1 ക്രൂശിലെൻ പേർക്കായ് മരിച്ച യേശു നാഥനെ ചെന്നു നേരിൽ കണ്ടിടുവാൻ എന്നു സാദ്ധ്യമോ? 2 പാരിൽ ഞാൻ പരദേശിയായി പാർത്തിടുന്നല്ലൊ പ്രാണനാഥാ വന്നിടുവാൻ താമസമെന്തേ? 3 കണ്ണുനീരും കയ്പുമല്ലാ-തില്ലിവിടൊന്നും നിൻ വരവല്ലാതൊരാശ വേറെയില്ലീശാ4 കാഹളം മുഴങ്ങിടുവാൻ കാലമായില്ലേ? നാഥാ! നിന്നെ കാത്തിരിപ്പൂ നാൾകളെണ്ണി ഞാൻ

Read More 

എന്നോടുള്ള നിന്റെ സ്നേഹം എത്ര

എന്നോടുള്ള നിന്റെ സ്നേഹം എത്ര ഉന്നതംഎന്നോടുള്ള നിന്റെ കൃപ എത്ര മഹത്വംഎൻ പിതാവാം ദൈവമെ എന്റെ രക്ഷകാഏഴയാമി എന്നെയും നീ കണ്ടുവല്ലോ എൻ പിതാവാം ദൈവമെ എന്റെ രക്ഷകാ ഏഴയാമി എന്നെയും നീ ഓർത്തുവല്ലോ Cho: സർവ്വ ശക്തിയുള്ള ദൈവമായ കർത്തനെ നിൻ പ്രവൃത്തികൾ എത്ര അല്‍ഭുതമെ സർവ്വ ജ്ഞാനിയായ ദൈവമായ കർത്തനെ നിൻ വിചാരങ്ങൾ എത്ര ആഴമതെ സർവ്വ വ്യാപിയായനിത്യനായ ദൈവമെ നിന്റെ കരുതൽ എത്ര ശ്രേഷ്ഠമതേ 2 പാടും നിന്റെ മഹിമകളെ ഞാൻ പാടും […]

Read More 

എന്നോടുള്ള നിൻ കൃപയ്ക്കായ്‌

എന്നോടുള്ള നിൻ കൃപയ്ക്കായ്എന്തു നല്കും ഞാൻ-നാഥാഎന്നെ തന്നെ നല്കിയാലും തുല്യമാകുമോഎണ്ണി തീർപ്പാനാകുമോ നിൻ നന്മകളെല്ലാംഎല്ലാനാളും പോറ്റിടുന്ന വല്ലഭൻ നീയെ2 പാപിയൽ പ്രധാനിയായ എന്നെ സ്നേഹിപ്പാൻനന്മയെന്നിലെന്തു കണ്ടു എന്റെ പ്രിയനേനീ നിണം ചൊരിഞ്ഞു ക്രൂശിലെന്നെ നേടുവാൻജീവനേകിയെന്നെ നിന്റെ ശിഷ്യനാക്കുവാൻഎന്റെ ദേഹം ദേഹി സർവ്വം നവ്യമാക്കിടാൻയാഗമായി നിന്റെ സ്നേഹമെത്രയാശ്ചര്യം3 സ്നേഹവും പ്രത്യാശയും വിശ്വാസവും കാപ്പാൻഏകുക നിൻ നൽവരങ്ങളാത്മ പൂർണ്ണനേഞാനിനിയും നിൻ സുതനായ് മന്നിൽ പാർക്കുവാൻജീവ സാക്ഷിയായി മന്നിൽ ശാന്തിയേകുവാൻനിന്റെ ഇഷ്ടം എന്നും എന്നിൽ പൂർണ്ണമാക്കുവാൻഅർപ്പണം ചെയ്യുന്നുവെന്നെ നിൻ ഭുജങ്ങളിൽ

Read More 

എന്നോട് നീ ക്ഷമിച്ചീടുക

എന്നോട് നീ ക്ഷമിച്ചീടുകനിൻ സാന്നിധ്യം എന്നിൽ അരുളീടുകനിൻ മുഖം ഞാൻ ദർശിക്കുന്നെനിൻ സാന്നിധ്യം എന്റെ വാഞ്ചയാണേഅരുളീടുക നിൻ സാന്നിധ്യംമൺകൂടാരത്തിൽ നിറച്ചീടുക (2)എന്നോട് നീ…മറ്റാരേക്കാളും ആഴമായി എന്നെ അറിയുന്ന നല്ല നാഥൻജീവൻ പോലും എനിക്കായി നൽകി അതിശ്രേഷ്ഠനാം യേശു നാഥാനിറച്ചീടുക നിൻ സ്നേഹത്താൽഅറിയേണമെന്നിൽ ആഴമായി (2)എന്നോട് നീ…നീതിയിൻ തേജസാൽ എന്നെ മൂടി അഭിഷേകതൈലം എന്നിൽ പകർന്നു ആദ്യത്തേക്കാളും അധികമായിഎന്നെ നടത്താൻ നീ ശക്തനല്ലേനിറച്ചീടുക നിൻ തേജസാൽ ആത്മ ശക്തിയാലെന്നും നയിച്ചീടുക (2)എന്നോട് നീ…

Read More