Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നെ തേടിവന്ന യേശു നാഥാ

എന്നെ തേടിവന്ന യേശു നാഥാഅങ്ങേ തേടിവരുന്നിതാ ഞാൻഎനിക്കായി സർവ്വം നൽകിയോനേഎന്നെ നിനക്കായ് സമർപ്പിക്കുന്നേ (2)നിൻ ജീവൻ യാഗമായ് നൽകിയതാൽഎൻ ജീവൻ നൽകീടുമ്പോൾ (2)ക്രൂശിൽ മരണത്താൽ ഏൽപ്പിച്ചവനെഅങ്ങയെ ഞാൻ ആരാധിക്കുന്നു (2)നിന്ദ ചുമന്ന് പാളയത്തിൻ പുറത്ത്ക്രൂശു തോളിലേന്തി പോയോനേ (2)നിന്ദ ചുമക്കുന്ന സക്ഷിയാവാൻഎന്നെ ഇന്ന് പൂർണ്ണമായ് സമർപ്പിക്കുന്നു (2);- സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞവനെസ്നേഹമോടെ ആരാധിക്കുന്നു (2)ദൈവസമത്വം വെടിഞ്ഞ നാഥാനന്ദിയോടെ അങ്ങേ ആരാധിക്കുന്നു (2)

Read More 

എന്നെ തേടി വന്ന സ്നേഹവും

എന്നെ തേടി വന്ന സ്നേഹവുംപാപിയാം എന്നെ രക്ഷിച്ചതുംവിലയേറിടും രക്തത്താലേവീണ്ടെടുത്തവനാം യേശുവേ(2)പാടിടും നാഥനെ ഞാൻക്രൂശതിൽ മരിച്ചവനെമരണത്തെ ജയിച്ചുയർത്ത്സിയോനിൽ വാഴുന്നവനെChorus:വാഴ്ത്തീടുവാൻ സ്തുതിച്ചീടുവാൻആരാധിപ്പാൻ യോഗ്യൻ നീയല്ലോഘോഷിച്ചിടും അത്യുന്നതനാംമഹത്വത്തിൻ പ്രഭു യേശുവേ (2)യേശുവേ അങ്ങേ അറിഞ്ഞതുപോൽ ഭാഗ്യം വേറൊന്നുണ്ടോ ഭൂമിയിൽദിനവും കൃപയാൽ നടത്തുംനിൻ കൃപമതി ആശ്രയമായ്പാടിടും നാഥനെ….പുതു സൃഷ്ടിയായ് മാറ്റിയതാൽപുതു ജീവൻ പകർന്നതിനാൽഅന്ത്യത്തോളവും കൂടെയുണ്ട്എന്ന് വാഗ്ദത്തവും ചെയ്തതാൽ (2)പാടിടും നാഥനെ…..

Read More 

എന്നെ സ്നേഹിപ്പാൻ ഇത്ര സ്നേഹിപ്പാൻ

എന്നെ സ്നേഹിപ്പാൻ ഇത്ര സ്നേഹിപ്പാൻഎന്തുള്ളു ഞാൻ എന്തുള്ളു (2)ഏഴയാം എന്നെ ഇത്ര സ്നേഹിപ്പാൻപാരിലിതുപോൽ ആരുമില്ലപ്പാ (2)യേശുവേ നിത്യ സ്നേഹമേയേശുവേ ആരാധ്യനേയേശുവേ സർവ്വേശ്ശരായേശുവേ ജീവ ദായകാ(2)എൻ പാപ ശാപങ്ങൾ മുറ്റും നീക്കിസ്വന്ത പുത്രനായ് പുതു ജീവനേകി(2)ശത്രുവിൻ കരത്തിൽ നിന്നും എൻ ജീവന്മോക്ഷമേകി നിത്യ രക്ഷയും(2);- യേശുവേ…ഉറ്റവർ ഉടയവർ കൈവെടിഞ്ഞപ്പോൾലോകക്കാർ നിന്ദിച്ചപമാനിച്ചപ്പോൾ(2)ചാരേവന്ന് ചേർത്തണച്ചു സ്നേഹം തന്നയേശുവേ അങ്ങ് എത്ര നല്ലവൻ(2);- യേശുവേ…

Read More 

എന്നെ സ്നേഹിപ്പാൻ-എന്തു യോഗ്യത

എന്നെ സ്നേഹിപ്പാൻഎന്തു കണ്ടെന്നിൽ ഈ മാർവ്വിൽ ചാരുവാൻ എന്തു യോഗ്യതവന്നുവോ ഉന്നതികൾ വെടിഞ്ഞീ എഴക്കായിഏറ്റുവോ എല്ലാ ശിക്ഷാകളും എൻ രക്ഷയ്ക്കായിഎന്നെ മെനഞ്ഞ തൃക്കരങ്ങളോ തകർന്നത് ? ഈ നീചനെ സമ്പത്താക്കുവാനോ മരിച്ചത് ?എന്നെ രക്ഷിപ്പാൻ പേർചൊല്ലി വിളിപ്പാൻ നിൻ പുത്രൻ ആക്കുവാൻ എന്തു യോഗ്യതഎന്നെ നടത്തുവാൻ എല്ലാം കരുതുവാൻ ശ്രേഷ്ടൻ ആക്കുവാൻഎന്തു യോഗ്യത;- വന്നുവോ…എന്നെ ശിക്ഷിപ്പാൻനേർവഴി കാട്ടുവാൻ എൻ പിതാവാകുവാൻ എന്തു യോഗ്യതഎന്നെ ചേർക്കുവാൻ നിത്യത രുചിപ്പാൻഅങ്ങയോടു വസിപ്പാൻ ഏന്തു യോഗ്യത;- വന്നുവോ…

Read More 

എന്നെ സ്നേഹിപ്പാൻ എന്നെ കരുതാൻ

എന്നെ സ്നേഹിപ്പാൻ എന്നെ കരുതാൻനീയല്ലാതാരുമി ഭൂവിലിന്നെനിക്കായ്യേശുനാഥാ ‌ എൻ ജീവനാഥാ1 സ്വന്തമാക്കീടുവാൻ ഉയിർ തന്നു സ്നേഹിച്ചോൻഉയരത്തിൽ വാഴുന്നു ഇന്നും എനിക്കായ്ഇത്ര നൽ നാമം ശ്രേഷ്ടമാം നാമംഉയിർ ഉള്ള നാളെല്ലാം വാഴ്ത്തിപ്പാടുമേ;-2 ഞാൻ അവനുള്ളതാം അവൻ എന്നുദ്ധാരകൻ പിരിയുകില്ലൊരുനാളും ഈ നൽ ബന്ധംസ്നേഹത്തിൻ ഉറവായി മാറാത്ത സഖിയായിഎന്നേശു അല്ലാതെ വേരാരുള്ളു ;-3 പെറ്റമ്മ മറന്നാലും ഉറ്റവർ അകന്നാലുംകൈവിടുകിലെന്നെ സ്വർഗതാതൻമറക്കയില്ലവൻ മാറുകയില്ലവൻഅന്ത്യത്തോളമെന്നെ വഴി നടത്തും;-

Read More 

എന്നെ രക്ഷിപ്പാനായ് ഉന്നതം വിട്ടു

എന്നെ രക്ഷിപ്പാനായ് ഉന്നതം വിട്ടുമന്നിൽ വന്ന നാഥാ സ്തുതി നിനക്ക്(2)സ്തുതിക്കുന്നു നാഥാ അനുദിനവുംസ്തുതിയുടെ മദ്ധ്യേ വസിപ്പവനേ(2)രണ്ടു കള്ളർ മദ്ധ്യേ ക്രൂശിൽ മരിച്ചൂഎന്റെ പാപശാപമെല്ലാം നീ വഹിച്ചൂ(2)സ്തുതിക്കുന്നു നാഥാ അനുദിനവുംസ്തുതിയുടെ മദ്ധ്യേ വസിപ്പവനേ(2)ഇന്നയോളമെന്നെ കാത്തു സൂക്ഷിച്ചു ദൂതഗണത്തേ എനിയ്ക്കു കാവലായ്‌ തന്നു(2)സ്തുതിക്കുന്നു നാഥാ അനുദിനവുംസ്തുതിയുടെ മദ്ധ്യേ വസിപ്പവനേ (2)വൈരിയോടെതൃപ്പാൻ വിശ്വാസം തന്നു തിരുച്ചിറകിൻ നിഴലിൽ അഭയം തന്നു (2)സ്തുതിക്കുന്നു നാഥാ അനുദിനവുംസ്തുതിയുടെ മദ്ധ്യേ വസിപ്പവനേ (2)രോഗശയ്യയിൽ നീ കടന്നു വന്നു നിൻ വചനത്താലെ എന്നെ സൗഖ്യമാക്കി(2)സ്തുതിക്കുന്നു നാഥാ അനുദിനവുംസ്തുതിയുടെ […]

Read More 

എന്നെ ഞാൻ പൂർണമായ് സമർപ്പിക്കുന്നു

എന്നെ ഞാൻ പൂർണമായ് സമർപ്പിക്കുന്നുനിൻ ഹിതം ചെയ്‍വാൻ സമർപ്പിക്കുന്നു (2)നിൻ അനുരൂപമായ് മാറിടുവാൻ നിൻ ആത്മാവാലെന്നെ നിറക്കേണമേ(2)പകരേണമേ കൃപമാരിപോലെന്നിൽഒഴുകീടട്ടെ ജീവജലനദികൾ (2)തിരുക്കരത്താലെന്നെ മെനഞ്ഞതല്ലോ തിരുനിണത്താലെന്നെ വാങ്ങിയല്ലോ(2);- പകരേ…ലോകത്തിൻ വെളിച്ചമായ് മാറിടുവാൻഭൂമിയിൻ ഉപ്പായ് തീർന്നിടുവാൻ(2);- പകരേ…നന്മയാൽ തിന്മയെ ജയിച്ചിടുവാൻതിരുഹിതം ഭൂവിൽ നിറവേറ്റുവാൻ(2);- പകരേ…

Read More 

എന്നെ നന്നായി അറിയും

എന്നെ നന്നായി അറിയും എന്നെ നന്നായി പുലർത്തുംഎന്റെ പ്രാണനായകൻ യേശുഅമ്മ ഓമനിക്കും പോൽഅപ്പൻ താലോലിക്കും പോൽഎന്നെ നാഥൻ വഴി നടത്തും1 കാൽ കല്ലിൽ തട്ടാതെ ഞാൻ വീണു പോകാതെതൻ ദൂതർ ഉണ്ട് കാവലായിഉള്ളം കരത്തിൽ എന്നെ വരച്ചിരിക്കുന്നതാൽ എനിക്ക് ഏതും ഭയമേ ഇല്ല2 എൻ മുഖം വാടില്ല ലജ്ജിതനായി തീരില്ലനിന്ദിച്ചവരുടെ മദ്ധ്യത്തിൽവരുംകാലം ഒക്കെയും എൻ തല ഉയർത്തിനടത്തിടും അന്ത്യംവരെ;-3 എൻ നാഥൻ വരവിൻ ലക്ഷണങ്ങൾ കാണുന്നേഅന്ത്യകാല സംഭവങ്ങളാൽഎണ്ണ നിറച്ചീടാം കാത്തുകാത്തിരുന്നീടാം എൻ പ്രിയൻ വരവിനായി;-

Read More 

എന്നെ കരതലത്തിൽ താങ്ങുവാൻ

എന്നെ കരതലത്തിൽ താങ്ങുവാൻമറവിടത്തിൽ കാക്കുവാൻഒരു നല്ല സഖിയായ് നാഥൻ കൂടെയുള്ളപ്പോൾവൻഭാരങ്ങൾ സാരമില്ല(2)എൻകണ്ണുകൾ നിറഞ്ഞിടുമ്പോൾശത്രു പരിഹാസം ചൊല്ലിടുമ്പോൾ(2)ഉറപ്പുള്ളൊരു ഗോപുരമായ്യാഹെ നീ മാത്രം എൻ ആശ്രയം(2);- എന്നെ…എൻ നന്മകൾ അടഞ്ഞിടുമ്പോൾരോഗഭാരങ്ങൾ തളർത്തിടുമ്പോൾ(2)ഭയപ്പെടേണ്ടഎന്നരുളിയവൻഎന്നാളും കൂടെയുണ്ട്(2);-എന്നെ…

Read More 

എന്നെ കാണാൻ എന്ന് വരും നീ പ്രാണനായകാ

എന്നെ കാണാൻ എന്ന് വരും നീ പ്രാണനായകാകാത്തിരിക്കുന്നെഞാൻ എന്റെ കണ്ണാൽ കാണുവാൻ(2)വേഗം വരാമെന്നുരച്ചു പോയ നാഥനെആമേൻ യേശുവേ വേഗം വന്നിടണേ വേഗം വന്നിടണേ(2)ഭൂവിൽ വാസം കഷ്ട്ടമാണെൻ പ്രിയ നാഥനെവേദനയുണ്ട് വേർപാടുണ്ട് കണ്ണുനീരാണേ(2)നിന്നരികിൽ ചേർന്നിടുമ്പോൾ എല്ലാം മാറിടും സ്വർഗ്ഗ വീട്ടിൽ ആനന്ദത്തോടന്നു വാണീടും(2);- എന്നെ കാണാൻ…താഴ്വരയിലെ താമരപ്പൂ പോലെ സുന്ദരൻകാട്ടുമരങ്ങൾക്കിടയിലെ നാരകം പോലെ(2)ഓർത്തിരിക്കും ഞാൻ എന്റെ പ്രാണപ്രിയനെ സ്നേഹത്തോടെ പ്രാർത്ഥനയോടൊന്നു കാണുവാൻ(2);- എന്നെ കാണാൻ…എന്റെ പ്രിയൻ വെണ്മയും ചുവപ്പുമുള്ളവൻ പതിനായിരങ്ങളിൽ ഏറ്റം ശ്രേഷ്ടനായവൻ(2)സർവ്വംഗ സുന്ദരനാം യേശു നായകൻഎന്റെ പ്രിയൻ […]

Read More