Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നെ കൈവിടാത്ത നാഥനുണ്ട്

എന്നെ കൈവിടാത്ത നാഥനുണ്ട് എന്നെ ചേർത്തണക്കും താതനുണ്ട് രോഗിയായി മാറീടുമ്പോൾ ഉറ്റവർ അകന്നിടുമ്പോൾ മാർവോടു ചേർത്തണക്കും എൻ പിതാവുണ്ട് സ്വന്ത ബന്ധങ്ങൾ വിട്ടകന്നീടിലും അകലാത്ത നാഥെന്നെൻ കൂടെയുണ്ട് കൈവിടില്ലൊരുനാളും കൂടെ നടന്നിടും ജീവിത യാത്രയിൽ അന്ത്യം വരെ ഇരുളേറും വീഥിയിൽ ഏകനാകുമ്പോൾ വചനമയെച്ചെന്നെ വിടുവിച്ചീടുംകൂരിരുൾ താഴ്‌വരയിൽ കൂടെനടന്നീടും നല്ലിടെയെനാമെൻ യേശു നാഥൻ

Read More 

എന്നെ കാത്തു കാത്തു കരുതുന്നവൻ

എന്നെ കാത്തു കാത്തു കരുതുന്നവൻഎന്റെ കരുണാമയൻ യേശു(2)പ്രതികൂലങ്ങളിൽ എന്നെ വഴി നടത്തുംഎന്നും തണലായി നൽ തുണയായി(2)എൻ ജീവിത പാതയിൽ യേശു നല്ലവൻഎൻ കാവലായ് എന്നും കൂടെയുള്ളവൻ(2)രാത്രിയിൽ കാവലായ് പകലൻ വഴിയായിഎന്നുമെന്നും കൂടെയുള്ളവൻ(2);- എന്നെ കാത്തു…തൻ ബുദ്ധിയാൽ എന്നെ ശ്രേഷ്ടനാക്കിടുംതൻ ശക്തിയാൽ എന്നെ ഉയർത്തിടുമേ(2)അന്ധകാരം നീക്കാൻ വെളിച്ചമായ് ശോഭിപ്പാൻഎന്നുമെന്നെ നടത്തീടുമേ(2);- എന്നെ കാത്തു…

Read More 

എന്നെ കാണുന്ന ദൈവം അറിയുന്ന ദൈവം

എന്നെ കാണുന്ന ദൈവം അറിയുന്ന ദൈവംകരുതുന്ന ദൈവം കൂടെയുണ്ട് ആരും കാണാത്ത നേരത്തും കാണുന്നുണ്ട് ആരും അറിയാത്ത നോവും അറിയുന്നുണ്ട് എനിക്കെന്റെ യേശു മാത്രം മതി തൻ സാനിധ്യവും കാവലും മതി കണ്ണു നിറഞ്ഞിടുമ്പോൾ നാഥൻ കൂടെയുണ്ട് ഉള്ളം തകർന്നിടുമ്പോൾ എന്നരികിലുണ്ട് കൂടെയുണ്ട് അവൻ ചാരെയുണ്ട് എൻ കൂട്ടായെന്നും തൻ ദൂതരുണ്ട് എൻ ജീവിതനാളുകൾ തീരുംവരെ എൻ ഓട്ടം ഞാൻ ഓടി തികക്കും വരെ പതറില്ല ഞാൻ ഇനി തകരില്ല ഞാൻകരുത്തനവൻ തൻ കരങ്ങളുണ്ട്

Read More 

എന്നെ അറിയുന്ന – പിരിയാത്ത സ്നേഹിതൻ

എന്നെ അറിയുന്ന നാഥനുണ്ട്എന്നെ കരുതുന്ന ദൈവമുണ്ട്കണ്ണീർ തുടയ്ക്കുന്ന നാഥനുണ്ട്കൂടെ നടക്കുന്ന ദൈവമുണ്ട് (2)അമ്മ മറന്നാലും ഞാൻ മറക്കില്ലെന്ന്വാഗ്ദത്വം ചെയ്ത എൻ യേശുവുണ്ട്സ്നേഹിതർ വെറുത്താലും സ്നേഹിച്ചോർ പിരിഞ്ഞാലുംപിരിയാത്ത ദൈവമെൻ കൂടെയുണ്ട് (2)ആരാധനാ…ആരാധനാ…ആരാധനാ യേശുവേ (2)

Read More 

എന്നപ്പനിഷ്ട പുത്രനാക്കുവാൻ

എന്നപ്പനിഷ്ട പുത്രനാകുവാൻതൻ ശിക്ഷണത്തിൽ നടത്തിഎന്നിഷ്ടം അഖിലവും താൻ തടുത്തുഎന്നെ ഏറ്റം പാകപ്പെടുത്തിദൈവരാജ്യ പാഠശാലയിൽചിലകാലമെല്ലാം പഠിക്കിൽഅതിൻ മേന്മ അറിയുവാനായ്ചെറു പരിശോധന വരുമ്പോൾ;-ചൂള ചൂടധികം പെരുക്കിഅതിൽ പൊന്നു കിടന്നുരുകിഅതിൻകീടമഖിലവും നീക്കിശുദ്ധ പൊന്നുപോൽ പുറത്തു വന്നിടും;-

Read More 

എണ്ണമില്ലാതുള്ള നന്മകൾ തന്നെന്നെ

എണ്ണമില്ലാതുള്ള നന്മകൾ തന്നെന്നെമന്നിതിലെന്നെന്നും വഴിനടത്തുന്നയേശുനാഥനെ അങ്ങേ സ്തുതിക്കുന്നു ഞാൻആ തിരു പാദത്തിൽ വണങ്ങിടുന്നു ഞാൻ2 വഴിയും സത്യവും ജീവനുമായവനെവഴിനടത്തിടണെ എന്നെ ഈ മരു യാത്രയിൽ;-യേശുനാഥനെ……3 കാത്തു ഞാൻ പാർത്തീടുന്നേ എന്റെ നാഥനെ കണ്ടിടുവാൻശുദ്ധരോടോത്തങ്ങു ഞാൻ ആ സ്വർഗീയ നാടത്തിൽ;-യേശുനാഥനെ……4 പുത്തനേറുശലേമിൽ തന്നോടൊത്തുവസിച്ചിടുന്നകാലം ഞാനോർത്തിടുമ്പോൾ എന്റെ ഉള്ളമാനന്ദിക്കുന്നേ;-യേശുനാഥനെ….5 വേളി കഴിച്ചിടുമെ കാന്തൻ വേളികഴിച്ചിടുമെനിർമല കന്യകെപോൽ തന്നെ കാത്ത വിശുദ്ധരെ;-യേശുനാഥനെ…..6 ഒത്തുവസിച്ചീടുമേ ഞാൻ കൂടെ വസിച്ചിടുമെനിത്യ കാലം മുഴുവൻ ആ സ്വർഗീയ നാടതിൽ;-യേശുനാഥനെ……

Read More 

എന്നാലംബം യേശുവിൽ അത്രേ

എന്നാലംബം യേശുവിൽ അത്രേഎന്നാശ താൻ അത്രേഎൻ അനുദിന ജീവിതപ്പോരിൽഏറ്റവും നൽ സഖി താൻ(2)1 താണുപോം മാനുഷകൈകൾമറഞ്ഞീടും എല്ലാ മുഖങ്ങളുംകാണും ഞാൻ യേശുവിൻ മിന്നും പൂമുഖംഅന്നേരം പ്രകാശിതമാകും എൻ ക്ലേശങ്ങൾ മാറുംഎൻ അനുദിനജീവിതപ്പോരിൽ ഏറ്റവും നൽ സഖിതാൻ(2);-2 ആശ്രയം ചിലർക്കു രഥത്തിൽവിശ്രാമം അശ്വബലത്തിൽഎൻ ആശ്രയമോ എന്നും ഈശൻ ഭുജത്തിൽആരെ ഞാൻ ഭയപ്പെടും പാരിൽ എൻ ആയുസ്സിൻ നാളിൽഎൻ അനുദിന ജീവിതപ്പോരിൽഏറ്റവും നൽ സഖി താൻ;-3 സ്വന്തം പോൽ സ്നേഹിച്ചോരെല്ലാംനൊമ്പരം തന്നു പിന്മാറുംഎങ്കിലോ എൻ പ്രിയൻ കൂട്ടായി വന്നിടുംഏകനായി താൻ […]

Read More 

എന്നാത്മപ്രീയൻ സ്വർഗ്ഗസീയോനിൽ

എന്നാത്മപ്രീയൻ സ്വർഗ്ഗസീയോനിൽആർദ്രവനായ്‌ വസിക്കുന്നതിനാൽപാരിതിലെന്തിന്‌ പതറീടണം ഞാൻജീവിത ഭാരങ്ങൾ പെരുകിടുമ്പോൾഉൽക്കണ്ഠകളാൽ ഉലയണമോനിരാശയാൽ ഞാൻ തളരേണമോഅമ്മയപ്പൻമാരെക്കാൾ ആർദ്രതയോടെന്നെഎൻ കർത്തൻ കരുതുന്നു അനുദിനവും2 ഘോരവെയിലിലും പേമാരിയിലുംതാമരപൂവിന്‌ നൽനിറം നൽകിശോഭിതമാക്കിടും എന്നേശുനാഥൻപ്രതികൂലങ്ങളിൽ ശക്തനാക്കിടും;- ഉൽ…3 എതിരായ്‌ വീശും കൊടുങ്കാറ്റുകളിൽ,ചിറകടിച്ച്‌ പറന്നുയർന്നുയർന്നീടുവാൻ,കഴുകന്‌ കരുത്തേകുമെൻ പ്രിയനാഥൻഉൾക്കരത്തേകും പരീക്ഷകളാൽ;- ഉൽ…4 വയലിൽ വിരിയും വാടിക്കൊഴിയുംപൂക്കളെപോൽ ഞാൻ മൺ മറഞ്ഞാലുംസ്വർഗ്ഗീയ ഏദനിൽ വാടിപ്പോകാത്തപുഷ്പമായ്‌ മാറ്റിടും എൻ മണാളൻ;- ഉൽ…

Read More 

എന്നാശ്രയം യേശുവിലാം നിത്യ

എന്നാശ്രയം യേശുവിലാം നിത്യ പാറയാം ക്രിസ്തുവിലാം എതിരുകൾ വന്നാലും പതറുകയില്ലിനി ഞാൻ അവനെന്നെ നടത്തും ഈ മരുഭൂവിൽതളരാതെ അനുദിനവും കൂടെയുണ്ട് യേശു കൂടെയുണ്ട്എന്നും നടത്തീടുവാൻ കൂടെയുണ്ട്പ്രതികൂലമേറിടുമ്പോൾപ്രയാസങ്ങൾ നേരിടുമ്പോൾ അനുകൂലമായെത്തിടും ആശ്വാസദായകൻ താൻ അസാധ്യമെന്നു തോന്നുമ്പോൾ നിരാശ വന്നു മൂടുമ്പോൾ അസാധ്യം സാധ്യമാക്കിടും പ്രത്യാശയാൽ നിറയ്ക്കും ചെങ്കടൽ മുന്നിൽ നിന്നാലും ശത്രു സൈന്യം പിന്നിൽ വന്നാലും ചെങ്കടലിൽ പാത ഒരുക്കും ജയോത്സവമായി നടത്തും

Read More 

എന്നാൽ യേശു വന്നിടും

എന്നാൽ യേശു വന്നിടുംനിത്യ ജീവൻ തന്നിടും ആടുകൾക്കായ്ജീവൻ തന്നവൻ തന്നാടുകൾക്കായ്ജീവൻ തന്നവൻപേരു ചൊല്ലി വിളിച്ചിടുംതന്നാലയെ ചേർത്തിടുംനല്ലിടയൻ യേശുനായകൻ ദുഷ്ട ശക്തി തീണ്ടുകയില്ലകാവൽ ചെയ്യും അന്ത്യത്തോളവുംതോളിലേറ്റി വഹിച്ചിടുംതൻ മർവിനോട് ചേർത്തിടുംഅമ്മയെപ്പോൽ സ്നേഹമേകിടുംക്ഷീണമേശിടാതെ കാത്തിടുംശാശ്വത ഭുജത്തിൽ താങ്ങിടുംകൂരിരുളിൻ താഴ്വരഏകനായ് തീരിലുംതെല്ലും ഞാൻ ഭയപ്പെടുകില്ല കൂടിരിക്കും നല്ല സ്നേഹിതൻശത്രു കാൺകെ വിരുന്നൊരുക്കിടും

Read More