Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ദൈവത്തിൻ സമയങ്ങളോ ഒന്നും

ദൈവത്തിൻ സമയങ്ങളോ ഒന്നും അസമയങ്ങളല്ലദൈവത്തിൻ പ്രവർത്തികളോ ഒന്നും നിഷ്ഫലമല്ലതക്കസമയം ഉയർത്തും തൃക്കരങ്ങൾതക്കപ്രതിഫലം നൽകും(2)1 ദൈവം നിന്നെ പരീക്ഷിച്ചാൽപതറി പോയിടേണ്ട(2)പരിഹാരമുണ്ട് നിശ്ചയം തൻ പ്രവർത്തികൾതൽസമയം വെളിപ്പെടും(2);- ദൈവത്തിൻ…2 ചെങ്കടലിൻ മുന്നിൽ നിന്നാലുംഫറവോൻ പിന്നിൽ വന്നാലും(2)തളർന്നു പോയിടേണ്ട എൻ നാഥൻമറുകര എത്തിക്കും നിന്നെ(2);- ദൈവത്തിൻ…3 നാറ്റം വെച്ചുപോയെന്ന്ലോകർ പറഞ്ഞിടുമ്പോൾ(2)സൗരഭ്യം ആക്കിടുവാനായിയേശു പേരുചൊല്ലി വിളിക്കും(2);- ദൈവത്തിൻ…4 പലരും കരുതും പോലെ താമസിക്കുന്നില്ല(2)കൃത്യസമയം വന്നിട്ടുംകാന്തൻ നമ്മെയും ചേർക്കുവാൻ(2);- ദൈവത്തിൻ…

Read More 

ദൈവത്തിൻ നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടാം

ദൈവത്തിൻ നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടാംസ്തോത്രത്തിൻ ഗീതങ്ങൾ പാടാംപുതിയ സമർപ്പണം പുതിയ പ്രതീക്ഷകൾപുതുജീവൻ നൽകണേ നാഥാസ്തുതിച്ചീടുക നാം പുകഴ്ത്തിടുക നാംദൈവത്തിൻ ദാനത്തിനായിഅളവില്ലാ ദാനങ്ങൾ തരുന്ന കൃപക്കായി(2)സ്തോത്രം ചെയ്തിടുന്നു;- ദൈവത്തിൻ…ദേശത്തിൻ വെളിച്ചമായി വിളങ്ങിടുവാനായിആലയം സമർപ്പിക്കുന്നു (2)അനുഗ്രഹിക്കണമെ കൃപ ചൊരിയണമെ(2)നിത്യ സഹായകനെ;- ദൈവത്തിൻ…ദൈവത്തെ മറന്നു ജീവിതം നയിച്ചുപാപികളാം അടിയാർ(2)പുതു ജീവൻ നൽകണെ പുതു സൃഷ്ടിയാക്കണെ(2)നിത്യ ജീവദായക;- ദൈവത്തിൻ…ഭാരങ്ങളും എല്ലാ ദുഃഖങ്ങളും മുറ്റുംസമർപ്പിക്കുന്നു നിന്മുമ്പിൽ(2)ശക്തികരി-ക്കണമെ ബലം നൽകീടണമെ(2)നിൻ പാതെ നടപ്പതിനായി;- ദൈവത്തിൻ..തിരുവചനം തന്റെ പൊരുളറിയുവനായിതുറക്കണമെ കണ്ണുകൾ(2)വലിയ ഉണർവിനെ ചൊരിയണെ നാഥാ(2)ആത്മാവാൽ നിറക്കണമെ;- ദൈവത്തിൻ…സ്വാർത്ഥത മാറ്റി […]

Read More 

ദൈവത്തിനാത്മാവേ എന്നെ

ദൈവത്തിനാത്മാവേ എന്നെ ശക്തിപ്പെടുത്തണമെജീവന്റെ ആത്മാവേ എന്നെ ബലപ്പെടുത്തണമെ (2)ലോകത്തിൻ ആത്മാവിൽ ഞാൻ തകർന്നു വീഴുമ്പോൾജീവന്റെ ആത്മാവേ എന്നെ ശക്തിപ്പെടുത്തണമേ (2)ആരാധന… ആരാധന….ആരാധന… ആരാധന…. (2)മുൾപ്പടർപ്പിൽ ജ്വലിച്ചവൻമോശയെ വിളിച്ചവൻയാക്കോബേ നിന്നെ മാനിച്ചവൻഞങ്ങളെയും ബലപ്പെടുത്തി (2)ആരാധന…ശത്രു എന്നെ തകർത്തപ്പോൾബലഹീനനായി ഞാൻ നിന്നപ്പോൾവാഗ്ദാനം ചെയ്ത ആത്മാവേഎന്നെ ശക്തിപ്പെടുത്തണമേ (2)ആരാധന…കുരിരുളിൽ ഞാൻ വീണപ്പോൾഅന്ധകാരം എന്നിൽ നിറഞ്ഞപ്പോൾപ്രകാശിതനായി അവൻ വന്നേവാഗ്ദാനം ചെയ്തവൻ എന്നിൽ വന്നു (2)ആരാധന… ആരാധന…. കർത്താവിന്ആരാധന… ആരാധന…. യേശുവിന്ആരാധന… ആരാധന…. എൻ കർത്താവിന്ആരാധന… ആരാധന…. എൻ യേശുവിന്

Read More 

ദൈവസന്നിധെ ഞാൻ വരുന്നു

ദൈവസന്നിധെ ഞാൻ വരുന്നുതാഴ്മയായ് ഹൃദയം പകരുന്നു തിരുമുഖം സീയോനിൽ നിന്നേഴമേൽ തേജസ്സിൻ പ്രഭ ചൊരിയും വരുന്നു ഞാൻ തിരുഹിതം ചെയ്‍വാൻ തരുന്നു ഞാൻ അഖിലവും ദേവാ ചതഞ്ഞതാം ഓട ഒടിക്കുകയില്ലപുകയുന്ന തിരിയെ കെടുത്തുകില്ല വാഗ്‌ദത്ത ദായകൻ വിശ്വസ്ത നായകൻ വലങ്കരം തന്നെന്നെ വഴി നടത്തും സൂര്യനും പരിചയുമായ യഹോവ ദയയും കൃപയും നൽകിടുന്നു നേരായ് നടക്കുന്നോർക്കൊരു നന്മകളും മുടക്കം വരാതവൻ കാത്തിടുന്നു

Read More 

ദൈവമേ നിൻ സ്നേഹം ആർദ്രമാർന്ന

ഹാലേലുയ്യാ ഹാലേലുയ്യാഹാലേലുയ്യാ ഹാലേലുയ്യാ (2)ദൈവമേ നിൻ സ്നേഹം ആർദ്രമാർന്നസ്നേഹം ആഴിയിൻ ആഴങ്ങളിൽആലംബമേകുന്ന സ്നേഹം… (2)Chorus:മനംനൊന്തു കലങ്ങിടുമ്പോൾ മാറോടണച്ചിടുന്നുമാധുര്യവാനാം പ്രിയനേശുവേസ്തുതിഗീതിയാൽ വാഴ്ത്തീടാം (2)ഹാലേലുയ്യാ ഹാലേലുയ്യാഹാലേലുയ്യാ ഹാലേലുയ്യാ… ഓ (2)1 ജീവിതമാമീ വൻപടകിൽതളർന്നിടാതെ മുന്നേറുവാൻ (2)നേർവഴിയിൽ നയിച്ചിടുവാൻനായകനേശു മാത്രം മതി (2)ഹാലേലുയ്യാ…2 ഭാരങ്ങളാൽ ഞാൻ തളർന്നിടിലുംവേദനയാൽ ഉള്ളം തകർന്നിടിലും (2)ഈ മരുയാത്രയിൽ മുന്നേറിടാൻനിൻ ദിവ്യ സാന്നിധ്യം മതി എനിക്ക് (2)ഹാലേലുയ്യാ…

Read More 

ദൈവമേ നിൻ ദയയാൽ

ദൈവമേ നിൻ ദയയാൽ മനസ്സലിയണമേബഹുലമായ നിൻ കരുണയാലെൻ കുറവുകൾ ക്ഷമിക്ക1 നിൻ മുഖം മറയ്ക്കരുതേ-നിൻസന്നിധിമതിയെനിക്കെന്നുമെന്നുംതകർന്ന എന്റെ മനസ്സിനെ നീനിരസിക്കരുതേ നാഥനേ(2);- ദൈവമേ…2 നിർമ്മലമായൊരു ഹൃദയമേകുരക്ഷയിൻ മോദം നൽകുകേതുറക്കു എൻ അധരങ്ങളെ വർണ്ണിക്കും ഞാൻ നിൻ നീതിയെ(2);- ദൈവമേ…3 നീതിയും നന്മയും നിലനിർത്താൻപുതുഘടകങ്ങൾ പണിതിടാൻആത്മപൂർണ്ണനായ് തീരുവാൻ ശക്തി നൽകുക എന്നിൽ നീ(2);- ദൈവമേ…

Read More 

ദൈവമേ നന്ദിയാൽ നിറയും മനസ്സിൽ

ദൈവമേ നന്ദിയാൽ നിറയും മനസ്സിൽഉയരും സ്തുതികൾ സവിധേ പകരാൻകരുണാമയനാം പരനേകനിവിൻ കരം തേടിയിതാവരുന്നു താഴ്മയായ്(2)തിരുമറിവിൻ നിണം കാണാതെതിരികെ നടന്നൊരു പഥികൻ ഞാൻതിമിരമടഞ്ഞോരു മിഴികളുമായ്ഇരുളിലമർന്നെൻ ജീവിതവുംവഴികാട്ടിയായ് വന്നു എന്നിൽ നീഅറിവിൻ തിരിതെളിച്ചു(2);-ജീവിതമൊരു സുവിശേഷമതായ്തീരണമെന്ന നിൻ നിനവതിനെനിന്ദിതമാക്കിയെൻ വാക്കുകളാൽസ്വാർത്ഥമായ് തീർന്നെൻ ജീവിതവുംകുരിശിൽ തകർന്ന നിൻ കൈകളാൽതഴുകി എന്നെ അണച്ചു(2);-

Read More 

ദൈവമേ എൻ ദൈവമേ

ദൈവമേ എൻ ദൈവമേനിലവിളിച്ചങ്ങേ സവിധേ വരുന്നേപിഴവുകളെയൊന്നും ഓർത്തിടാതെകരുണ ചെയ്തീടണമേ എന്നിൽദൈവകുഞ്ഞാടേ നിജരുധിരത്താലെന്റെപാപമഖിലം കഴുകിയെങ്കിലും അന്യനായ് വീണ്ടുംഞാൻ പാപവഴിയെ പോയ് നാഥാ നിന്നെ മറന്നുനീചപാപങ്ങൾ അറിവോടെ ചെയ്തു ഞാൻചെയ്യേണ്ടവ ചെയ്തിടാതെ നിന്നിൽ നിന്നകന്നുഞാൻ പാപവഴിയെ പോയ് നാഥാ നിന്നെ മറന്നുപാപബോധവുമായ് തിരുസവിധേ ഞാൻ വരുന്നുവീണ്ടെടുപ്പിൻ അനുഭവത്തെ വീണ്ടും പകർന്നു തരൂഞാൻ പാപവഴിയെ പോയ് നാഥാ നിന്നെ മറന്നു

Read More 

ദൈവമേ അങ്ങേ സ്നേഹത്തിന്നായി

ദൈവമേ അങ്ങേ സ്നേഹത്തിന്നായിനന്ദി കരേറ്റുന്നനുദിനവുംനാൾതോറും നൽകുന്ന നൻമകൾക്കായിസ്തോത്രം പാടുന്നനുദിനവുംഹല്ലേലുയ്യാ ഹല്ലേലുയ്യാ സ്തോത്രം പാടുന്നുഹല്ലേലുയ്യാ ഹല്ലേലുയ്യാ നന്ദി ചൊല്ലുന്നുവിശ്വാസയാത്രയിൽ യോശുവെ നോക്കിവിശ്വാസ സ്ഥിരതരായ് യാത്ര ചെയ്യാൻവീഴാതെ നിന്നിടാൻ തളരാതെയോടുവാൻശുദ്ധാത്മ ശക്തിയാൽ നിറയ്ക്കുകെന്നുംകാലം സമീപമെന്നോർത്തു കൊണ്ടേവരുംതിടുക്കത്തിൽ വേല തികയ്ക്കുവാനുംവിത്തുകൾ വിതയ്ക്കുക ആർപ്പോടെയെങ്ങുംകൊയ്ത്തിന്റെ നാഥനെ വരവേൽക്കാൻ

Read More 

ദൈവം വാതിൽ തുറന്നാൽ

ദൈവം വാതിൽ തുറന്നാൽഅടയ്ക്കുവാനാരാലും സാദ്ധ്യമല്ലദൈവം വാതിൽ അടച്ചാൽതുറക്കുവാൻ സാദ്ധ്യമല്ലതിരുവചനം സത്യവചനംമാറ്റമില്ലാത്ത വചനം(2)തീച്ചൂള നടുവിൽ ഇറങ്ങിയ ദൈവംതീക്കനൽ പൂമെത്തയാക്കിനാലാമനായി നടന്നുകൂടെപ്രതികൂലമെല്ലാം അനുകൂലമാക്കാൻ;­ തിരുവചനം…സിംഹത്തിൻ കുഴിയിലിറങ്ങിയ ദൈവംസിഹത്തിൻ വായെ അടച്ച ദൈവംദാനിയേലിൻ കൂടെ കാവലായ്‌ ദൈവംപ്രതികൂലമെല്ലാം അനുകൂലമാക്കാൻ;­ തിരുവചനം…ചെങ്കടൽ മദ്ധ്യേ ഇറങ്ങിയ ദൈവംകടലിനെ ഭാഗിച്ച ദൈവംപുതിയൊരു പാത ഒരുക്കി നാഥൻപ്രതികൂലമെല്ലാം അനുകൂലമാക്കാൻ;­ തിരുവചനം…

Read More