Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ആശ്വാസമേകണെ നായകാ

ആശ്വാസമേകണേ നായകാആശ്രിതർക്കാലംബ കർത്താവേഅലകടൽ പോൽ ഇളകുമെൻ ഹൃദയത്തിൽആനന്ദം നൽകീടുക ആശ്വാസമേകീടുകശത്രു തന്നുടെ തീയമ്പുകൾമാരിപോൽ എന്നെ ലക്ഷ്യമിടുമ്പോൾസർവ്വായുധവർഗ്ഗം ധരിച്ചീടുവാൻശക്തി നൽകീടണമേ(2)എല്ലാം പ്രതികൂലമായിടുമ്പോൾഎല്ലാരുമെന്നെ കൈവിട്ടീടുമ്പോൾഇയ്യോബിന്‍റെ ദൈവമേ നീ മാത്രം ആശ്രയമുണ്ടല്ലോ എന്നുമെന്നും ഈ ധരണിയിതിൽ(2)നിൻ കയ്യിൽ ഏഴയെ ഏകിടുന്നുനിൻ സേവ പാരിതിൽ ചെയ്തീടുവാൻപരിജ്ഞാനം സോളമനേകിയപോൽഏകീടണേ നിൻ കൃപഏഴയെന്നിൽ എൻ നാഥായിന്ന്(2)

Read More 

ആശ്രയം എനിക്കിനി യേശുവി

ആശ്രയം എനിക്കിനി യേശുവിലെന്നും ആകയാലില്ലിനി ആകുലമൊന്നും പാരിടത്തിൽ പല ശോധന വരികിൽ പാടിടും ഞാൻ പുതുഗാനമെൻ ഹൃദിയിൽഅല്ലലിൻ അലകൾ നേരേ വന്നിടുകിൽ ഹല്ലെലുയ്യ പാടി ആശ്വസിച്ചിടും ഞാൻസിംഹവായടച്ചും തീ ബലം കെടുത്തും സംഹാരദൂതൻ തൻ കൈകളെ തടുത്തുംഅല്ലിലും പകലിലും തൻ ഭുജബലത്താൽ നല്ലപോൽ കാത്തവൻ നടത്തിടും കൃപയാൽവാനിലെ പറവയെ പുലർത്തിടും ദൈവം വാസനമലർകളെ വിരിയിക്കും ദൈവംമരുവിൽ തൻജനത്തെ നടത്തിടും ദൈവംമറന്നിടാതെന്നെയും കരുതിടുമെന്നും തൻമൊഴി കേട്ടും തന്മുഖം കണ്ടും തൻപാദ സേവ ചെയ്തും ഞാൻ പാർക്കുംപാരിലെ നാളുകൾ തീർന്നുയെൻ […]

Read More 

ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു

ആശ്വാസത്തിനുറവിടമാം ക്രിസ്തുനിന്നെ വിളിച്ചിടുന്നു (2)അദ്ധ്വാനഭാരത്താൽ വലയുന്നോരെ ആശ്വാസമില്ലാതലയുന്നോരെ ആണിപ്പാടുള്ള വൻ കരങ്ങൾ നീട്ടി നിന്നെ വിളിച്ചിടുന്നു (2)പാപാന്ധകാരത്തിൽ കഴിയുന്നോരെ രോഗങ്ങളാൽ മനം തകർന്നവരെ നിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾ എന്നെന്നും മതിയായവ (2)വാതിൽക്കൽ വന്നിങ്ങു മുട്ടിടുന്ന ആശ്വാസമരുളാൻ വന്നിടുന്ന അരുമപിതാവിന്‍റെ ഇമ്പസ്വരം നീയിന്നു ശ്രവിച്ചിടുമോ (2)

Read More 

ആശ്രയം നീ മാത്രം മതി

ആശ്രയം നീ മാത്രം മതിയേശുവേ നിൻ കൃപ മതിഉന്നതൻ നീ ശ്രേഷ്ഠനായോൻ ആദി-അന്തവും അറിയുന്നോൻ സ്തുതിബലം മഹിമയുമെല്ലാംഅങ്ങേക്കെൻ യേശു പരാ ആരാധന ആരാധന എന്നും നിനക്കു മാത്രം താഴ്ചയിൽ നീ ഓർത്തു എന്നെവീഴ്ചയിൽ നീ താങ്ങിയെന്നെപുത്തൻ പാട്ടെൻ നാവിൽ തന്ന അങ്ങേ വാഴ്ത്തും അനുദിനവും;-ഒരു അനർത്ഥവും ഭവിക്കയില്ലഒരു ബാധയും അടുക്കയില്ലഎന്നെ കാക്കുന്നോൻ മയങ്ങുകില്ലകാൽ വഴുതാൻ ഇടവരില്ല;-

Read More 

ആത്മ ദേഹി ദേഹത്തെ കാഴ്ചയായി

ആത്മ ദേഹി ദേഹത്തെ കാഴ്ചയായി വെക്കുന്നിതാനിൻ മുൻപിൽ ഞാൻ യേശുവേ എന്നും നിൻ വക ആവാൻപീഠത്തിൻ മേൽ എന്നെ ഞാൻ വെച്ച് തീക്കായി കാക്കുന്നുകാത്തു കാത്തിരിക്കുന്നേ തീ ഇറങ്ങാൻ നോക്കുന്നു(2)യാഗ പീഠത്തിൽ നാഥാ ഞാൻ സമസ്തം നിൻ സ്വന്തംനിന്‍റെതായി കാത്തിടുക കുലുങ്ങാതെൻ വിശ്വാസം(2);- പീഠത്തിൻ…ദൈവ സേവ ചെയ്വാനും ജയമോട് പാപത്തെകാൽ കീഴിൽ മെതിപ്പാനും തൃക്കയ്യിൽ ഏൽപ്പിക്കുന്നേ(2);- പീഠത്തിൻ…പാപത്തിന്നധികാരം തന്നിൽനിന്നു വിട്ടു എൻഅംഗങ്ങളെ നിൻ കരം തന്നിൽ ഏല്പിച്ചീടുന്നേൻ(2);- പീഠത്തിൻ…യേശുവേ എൻ രക്ഷക നിൻ നാമം എൻ ആശ്രയംരക്ഷക്കായി […]

Read More 

ആശ്രയം വെയ്പ്പാൻ ഒരാളില്ലേ

ആശ്രയംവെയ്പ്പാൻ ഒരാളില്ലേഎൻ മരൂവിൽ നീ മാത്രമേദുഃഖത്തിൽ ഭാരത്തിൻ ചൂളയിൽഎന്‍റെ ഹൃദയം നീ കണ്ടുവോചുറ്റും പുറമേ നോക്കുന്നവർഎന്നാൽ അകം നീ കണ്ടുവല്ലോ(2)മാർവിൽ ചാരിടുമേ സ്നേഹവാനയോനെഅങ്ങേന്‍റെ ശരണം വേറെ ആരുമില്ലേ(2)ലോകം മുഴുവൻ എതിരായ് തിരിഞ്ഞാലും ഭയമില്ലലോകത്തേക്കാൾ വലിയവനെൻ കൂടെ ഉള്ളതാൽ(2)എതിരായ് വരുന്ന ശത്രുവിന്‍റെ രേഖയെ മാറ്റിയെഴുതുന്നോൻ(2)കണ്ണീർ വേളകളിൽ കൺകൾ തുടച്ചവനെഇന്നുമെന്നും നടത്തുവാൻ ശക്തനെ(2);-എൻ കൺകൾ എന്നുടെ ഉപദേഷ്ടാവിനെ കണ്ടല്ലോതിമിരം ബാധിച്ച കണ്ണുകളെ നീ തുറന്നല്ലോ(2)പുൽഉണങ്ങും പൂവാടും നിൻ വചനം മാറുകില്ല(2)കണ്ണീർ വേളകളിൽ വചനം നല്കിയോനെഇന്നുമെന്നും നടത്തുവാൻ ശക്തനെ(2);-

Read More 

ആത്മമാരി പരിശുദ്ധാത്മ ശക്തി

ആത്മമാരി പരിശുദ്ധാത്മ ശക്തിപരിശുദ്ധാത്മാവിന്‍റെ അഗ്നിഇന്നു പകർന്നിടുവാൻ എന്നിൽപെരുകിടുവാൻ എന്നെ പൂർണ്ണമായ് സമർപ്പിക്കുന്നു(2)എല്ലാ ബന്ധനവും പോരിൻ കെട്ടുകളുംഎല്ലാ ശത്രുവിൻ കോട്ടകളുംവാട്ടം മാലിന്യവും ദുഃഖക്ഷീണങ്ങളും മാറുംആത്മാവിൻ തീ പകരൂ(2);-എല്ലാ മുൻവിധിയും കൈപ്പിൻ വേരുകളുംഎല്ലാ ജഡത്തിന്‍റെ ചിന്തകളുംകത്തി ചാമ്പലാകാൻ എന്നെ പുതുക്കിടുവാൻആത്മാവിൻ തീ പകരൂ(2);-ലോകം ഭ്രമിച്ചിടുവാൻ ഞെട്ടി വിറച്ചിടുവാൻഎന്നിൽ സ്വർഗ്ഗീയ ഫലങ്ങൾ തരൂപാപം വെറുത്തിടുവാൻ സ്വർഗ്ഗരാജ്യമതിൽഎന്നെന്നും വസിച്ചിടുവാൻ(2);-

Read More 

ആശ്രയം യേശുവിൽ എന്നതിനാൽ

ആശ്രയം യേശുവിലെന്നതിനാൽ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ ആശ്വാസമെന്നിൽ താൻ തന്നതിനാൽ ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻകാരിരുൾ മൂടും വേളകളിൽ കർത്താവിൻപാദം ചേർന്നിടും ഞാൻ കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ കരുണനിറഞ്ഞവൻ കാക്കുമെന്നെ- കാക്കുമെന്നെ;-തന്നുയിർ തന്ന ജീവനാഥൻ എന്നഭയം എൻനാൾ മുഴുവൻ ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും ഓടേണ്ട താങ്ങുവാൻ താൻ മതിയാം- താൻ മതിയാം;-കാൽവറി നാഥനെൻ രക്ഷകൻ കല്ലറയ്ക്കുള്ളൊടുങ്ങിയില്ല മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ കർത്താധികർത്താവായ് വാഴുന്നവൻ- വാഴുന്നവൻ;-ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ ഇല്ല മറ്റെങ്ങും നിശ്ചയമായ് തീരാത്ത സന്തോഷം […]

Read More 

ആത്മ മണാളനേ അങ്ങേയ്ക്കാ രാധന

ആത്മ മണാളനേ അങ്ങേയ്ക്കാരാധനആത്മാവിലും സത്യത്തിലും ആരാധന(2)ജീവിത യാത്രയിൽ തിരുസാന്നിധ്യം വേണംസുഖ ദുഃഖ വേളയിൽ എൻ കൂടെ വേണംജീവനേ ജീവന്‍റെ-ജീവനെ സ്വന്തമേ എൻയേശുവേനിത്യജീവ വചനം നിന്നിലുണ്ടല്ലോജീവനെക്കാൾ നിൻ ദയ വലിയതല്ലോ(2)നീ കൽപ്പിച്ചാൽ ശാന്തമായിടുംആർത്തിരയ്ക്കും കടലലകൾ(2);- ആത്മ…എൻ കാര്യവും എൻ വ്യവഹാരവുംനടത്തീടുവാൻ ഒരു ദൈവമുണ്ട്(2)എൻ നിലവിളി കേട്ടിടുവാൻയേശുവുണ്ട് വിടുവിച്ചിടും(2);- ആത്മ…

Read More 

ആശ്രയം യേശുവിൽ മാത്രം

ആശ്രയം യേശുവിൽ മാത്രംആശ്വാസം യേശുവിൽ മാത്രംആശ്രയിച്ചെന്നെന്നും ആശ്വസിച്ചീടുംയേശുവിൽ മാത്രം ഞാനിന്നുമെന്നും-ഇന്നുമെന്നുംആശ്രയം യേശുവിൽ മാത്രംജീവിത ഭാരങ്ങൾ ഏറുംനേരംവേദനയാൽ മനം നീറും നേരംനേക്കിടും ഞാനെന്നും യേശുവിൻ ക്രൂശതിൽഎനിക്കായ് ചിന്തിയ തിരു നിണത്തെ;-ലോകക്കാർ എല്ലാരും കൈവിടുമ്പോൾരോഗത്താൽ എൻ ദേഹം ക്ഷയിച്ചിടുമ്പോൾസ്വീകരിക്കും നാഥൻ തൻ കരം നീട്ടിആശ്വസിപ്പിക്കും തൻ പൊൻ കരത്താൽ;-ഭൂവിലെ കഷ്ടത ചേതമെന്നെണ്ണിഭൂലോക വാസം ക്ഷണികമെന്നോതിഭൂലോക നാഥന്‍റെ വരവിനായ് കാത്ത്ഭൂവിൽ ഞാൻ യേശുവിൻ സാക്ഷിയാകും;-

Read More