Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ആശ്രയം എനിക്കിനി യേശുവി

ആശ്രയം എനിക്കിനി യേശുവിലെന്നും ആകയാലില്ലിനി ആകുലമൊന്നും പാരിടത്തിൽ പല ശോധന വരികിൽ പാടിടും ഞാൻ പുതുഗാനമെൻ ഹൃദിയിൽഅല്ലലിൻ അലകൾ നേരേ വന്നിടുകിൽ ഹല്ലെലുയ്യ പാടി ആശ്വസിച്ചിടും ഞാൻസിംഹവായടച്ചും തീ ബലം കെടുത്തും സംഹാരദൂതൻ തൻ കൈകളെ തടുത്തുംഅല്ലിലും പകലിലും തൻ ഭുജബലത്താൽ നല്ലപോൽ കാത്തവൻ നടത്തിടും കൃപയാൽവാനിലെ പറവയെ പുലർത്തിടും ദൈവം വാസനമലർകളെ വിരിയിക്കും ദൈവംമരുവിൽ തൻജനത്തെ നടത്തിടും ദൈവംമറന്നിടാതെന്നെയും കരുതിടുമെന്നും തൻമൊഴി കേട്ടും തന്മുഖം കണ്ടും തൻപാദ സേവ ചെയ്തും ഞാൻ പാർക്കുംപാരിലെ നാളുകൾ തീർന്നുയെൻ […]

Read More 

ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു

ആശ്വാസത്തിനുറവിടമാം ക്രിസ്തുനിന്നെ വിളിച്ചിടുന്നു (2)അദ്ധ്വാനഭാരത്താൽ വലയുന്നോരെ ആശ്വാസമില്ലാതലയുന്നോരെ ആണിപ്പാടുള്ള വൻ കരങ്ങൾ നീട്ടി നിന്നെ വിളിച്ചിടുന്നു (2)പാപാന്ധകാരത്തിൽ കഴിയുന്നോരെ രോഗങ്ങളാൽ മനം തകർന്നവരെ നിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾ എന്നെന്നും മതിയായവ (2)വാതിൽക്കൽ വന്നിങ്ങു മുട്ടിടുന്ന ആശ്വാസമരുളാൻ വന്നിടുന്ന അരുമപിതാവിന്‍റെ ഇമ്പസ്വരം നീയിന്നു ശ്രവിച്ചിടുമോ (2)

Read More 

ആശ്രയം നീ മാത്രം മതി

ആശ്രയം നീ മാത്രം മതിയേശുവേ നിൻ കൃപ മതിഉന്നതൻ നീ ശ്രേഷ്ഠനായോൻ ആദി-അന്തവും അറിയുന്നോൻ സ്തുതിബലം മഹിമയുമെല്ലാംഅങ്ങേക്കെൻ യേശു പരാ ആരാധന ആരാധന എന്നും നിനക്കു മാത്രം താഴ്ചയിൽ നീ ഓർത്തു എന്നെവീഴ്ചയിൽ നീ താങ്ങിയെന്നെപുത്തൻ പാട്ടെൻ നാവിൽ തന്ന അങ്ങേ വാഴ്ത്തും അനുദിനവും;-ഒരു അനർത്ഥവും ഭവിക്കയില്ലഒരു ബാധയും അടുക്കയില്ലഎന്നെ കാക്കുന്നോൻ മയങ്ങുകില്ലകാൽ വഴുതാൻ ഇടവരില്ല;-

Read More 

ആത്മ ദേഹി ദേഹത്തെ കാഴ്ചയായി

ആത്മ ദേഹി ദേഹത്തെ കാഴ്ചയായി വെക്കുന്നിതാനിൻ മുൻപിൽ ഞാൻ യേശുവേ എന്നും നിൻ വക ആവാൻപീഠത്തിൻ മേൽ എന്നെ ഞാൻ വെച്ച് തീക്കായി കാക്കുന്നുകാത്തു കാത്തിരിക്കുന്നേ തീ ഇറങ്ങാൻ നോക്കുന്നു(2)യാഗ പീഠത്തിൽ നാഥാ ഞാൻ സമസ്തം നിൻ സ്വന്തംനിന്‍റെതായി കാത്തിടുക കുലുങ്ങാതെൻ വിശ്വാസം(2);- പീഠത്തിൻ…ദൈവ സേവ ചെയ്വാനും ജയമോട് പാപത്തെകാൽ കീഴിൽ മെതിപ്പാനും തൃക്കയ്യിൽ ഏൽപ്പിക്കുന്നേ(2);- പീഠത്തിൻ…പാപത്തിന്നധികാരം തന്നിൽനിന്നു വിട്ടു എൻഅംഗങ്ങളെ നിൻ കരം തന്നിൽ ഏല്പിച്ചീടുന്നേൻ(2);- പീഠത്തിൻ…യേശുവേ എൻ രക്ഷക നിൻ നാമം എൻ ആശ്രയംരക്ഷക്കായി […]

Read More 

ആശ്രയം വെയ്പ്പാൻ ഒരാളില്ലേ

ആശ്രയംവെയ്പ്പാൻ ഒരാളില്ലേഎൻ മരൂവിൽ നീ മാത്രമേദുഃഖത്തിൽ ഭാരത്തിൻ ചൂളയിൽഎന്‍റെ ഹൃദയം നീ കണ്ടുവോചുറ്റും പുറമേ നോക്കുന്നവർഎന്നാൽ അകം നീ കണ്ടുവല്ലോ(2)മാർവിൽ ചാരിടുമേ സ്നേഹവാനയോനെഅങ്ങേന്‍റെ ശരണം വേറെ ആരുമില്ലേ(2)ലോകം മുഴുവൻ എതിരായ് തിരിഞ്ഞാലും ഭയമില്ലലോകത്തേക്കാൾ വലിയവനെൻ കൂടെ ഉള്ളതാൽ(2)എതിരായ് വരുന്ന ശത്രുവിന്‍റെ രേഖയെ മാറ്റിയെഴുതുന്നോൻ(2)കണ്ണീർ വേളകളിൽ കൺകൾ തുടച്ചവനെഇന്നുമെന്നും നടത്തുവാൻ ശക്തനെ(2);-എൻ കൺകൾ എന്നുടെ ഉപദേഷ്ടാവിനെ കണ്ടല്ലോതിമിരം ബാധിച്ച കണ്ണുകളെ നീ തുറന്നല്ലോ(2)പുൽഉണങ്ങും പൂവാടും നിൻ വചനം മാറുകില്ല(2)കണ്ണീർ വേളകളിൽ വചനം നല്കിയോനെഇന്നുമെന്നും നടത്തുവാൻ ശക്തനെ(2);-

Read More 

ആത്മമാരി പരിശുദ്ധാത്മ ശക്തി

ആത്മമാരി പരിശുദ്ധാത്മ ശക്തിപരിശുദ്ധാത്മാവിന്‍റെ അഗ്നിഇന്നു പകർന്നിടുവാൻ എന്നിൽപെരുകിടുവാൻ എന്നെ പൂർണ്ണമായ് സമർപ്പിക്കുന്നു(2)എല്ലാ ബന്ധനവും പോരിൻ കെട്ടുകളുംഎല്ലാ ശത്രുവിൻ കോട്ടകളുംവാട്ടം മാലിന്യവും ദുഃഖക്ഷീണങ്ങളും മാറുംആത്മാവിൻ തീ പകരൂ(2);-എല്ലാ മുൻവിധിയും കൈപ്പിൻ വേരുകളുംഎല്ലാ ജഡത്തിന്‍റെ ചിന്തകളുംകത്തി ചാമ്പലാകാൻ എന്നെ പുതുക്കിടുവാൻആത്മാവിൻ തീ പകരൂ(2);-ലോകം ഭ്രമിച്ചിടുവാൻ ഞെട്ടി വിറച്ചിടുവാൻഎന്നിൽ സ്വർഗ്ഗീയ ഫലങ്ങൾ തരൂപാപം വെറുത്തിടുവാൻ സ്വർഗ്ഗരാജ്യമതിൽഎന്നെന്നും വസിച്ചിടുവാൻ(2);-

Read More 

ആശ്ചര്യമേയിതു ആരാൽ

ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാംകൃപയെ കൃപയെ കൃപയെ കൃപയെചിന്തിയല്ലോ സ്വന്തരക്തമെനിക്കായ്ചന്തം ചിന്തും തിരുമേനി എൻ പേർക്കായ്സ്വന്തമായ എല്ലാറ്റേയും വെടിഞ്ഞുബന്ധമില്ലാത്ത ഈ ഏഴയെ ഓർത്തുവീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും;-ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെചാരത്തണച്ചീടുവാനേറ്റ‍ു കഷ്ടംകരുണ്യനായകൻ കാൽവറി ക്രൂശിൽകാട്ടിയതാം അൻപിതോ അൻപിതോ അൻപിതോ;-ഉറ്റവർ വിട്ടീടവെ പ്രാണനാഥൻദുഷ്ടന്മാർ കുത്തിടവെ തൻ വിലാവിൽഉറ്റ സഖിപോലും ഏറ്റ‍ുകൊൾവാനായ്ഇഷ്ടമില്ലാതായല്ലോ അത്ഭുതം അത്ഭുതം അത്ഭുതം;-കാൽകരങ്ങൾ ഇരുമ്പാണികളാലെചേർത്തടിച്ചു പരനെ മരക്കുരിശിൽതൂങ്ങിക്കിടക്കുന്നു സ്നേഹസ്വരൂപൻഹാ എനിക്കായ് മരിച്ചു മരിച്ചു മരിച്ചു;-എന്തു ഞാനേകിടും നിന്നുടെ പേർക്കായ്ചിന്തിക്കുകിൽ വെറും ഏഴ ഞാനല്ലോഒന്നുമെനിക്കിനി വേണ്ട ഇപ്പാരിൽനിന്നെ മാത്രം സേവിക്കും […]

Read More 

ആശ്ചര്യമേതവ സ്നേഹമെൻ ദേവാ

ആശ്ചര്യമേ തവ സ്നേഹമെൻ ദേവാഎത്ര മനോഹരം നിൻ നാമമെൻ നാവിൽതേനിലും മധുരമേ(2);-സീയോൻ മണവാളനേ നിൻ സ്നേഹമപാരംഏഴയെന്നെ ആദരിപ്പാൻ(2);-പാപിയാമെന്നെ നീ മുൻ സ്നേഹിച്ചതോർത്താൽഎന്തു ഞാൻ തരും നിനക്കായ്(2);-യോഗ്യനല്ലെന്‍റെ നാമം വിണ്ണിൽ ചേർത്തിടാസ്തോത്രമേ നിനക്കനന്തം(2);-നിന്നെ മറന്നിടുവാൻ ആവതില്ലേ പ്രിയാഎൻമനം കവർന്നവനേ(2);-നിൻ മുഖശോഭ കാൺമാൻ എന്നുള്ളിൽ വാഞ്ചഎന്നെ വീണ്ടെടുത്ത നാഥാ(2);-

Read More 

ആശകൾ തൻ ചിറകുകളിൽ

ആശകൾ തൻ ചിറകുകളിൽഅനശ്വരതീരത്തു ഞാൻ ചെന്നുഅനവരതം ദൂതർ സ്തുതി ചെയ്യുംനാഥനെ ആനന്ദത്തോടെ ഞാൻ കണ്ടുആയിരമായിരം ദൂതസംഗീതങ്ങൾആമോദമോടെ പാടുന്നു (2)അതിൻ നടുവിൽ ഞാൻ ചെറുവീണ മീട്ടിആത്മീയഗീതങ്ങൾ പാടി പാടി ഞാൻ;- ആശകൾആ സ്വർഗ്ഗനാടിന്‍റെ വീഥികൾ കാണുകിൽആരും കൊതിച്ചീടും എന്നുമേ(2)ആനന്ദം കരകവിഞ്ഞൊഴുകിടുംആ സ്വർണ്ണവീഥികൾ കണ്ടാൽ ആരിലും;- ആശകൾആ നവഗേഹത്തിൻ കാഴ്ച മനോജ്ഞമാംആമോദമേകുമേ ആരിലും(2)ആത്മസ്വരൂപനാമീശനെആമോദമോടെ ശുദ്ധർ വാഴ്ത്തുമേ;- ആശകൾ

Read More 

ആശയറ്റോർ ക്കൊരു സങ്കേതമാം

ആശയറ്റോർക്കൊരു സങ്കേതമാംമാറ്റമില്ലാത്തവനേആശ്രയിക്കുന്നിതാ നിന്നെ ഞങ്ങൾആയുസ്സിൻ നാൾകളെല്ലാംഞാനുരുവായതിൻ മുമ്പേ തന്നെഎന്നെ അറിഞ്ഞാരുകർത്താവു നീ(2)എൻ നിയോഗം ഭൂവിലെന്താണെന്ന്വെളിവാക്കു ദൈവപുത്രാ(2)എൻ ബലഹീനത അറിയുന്നവൻഎൻബലം കോട്ടയും സങ്കേതവും(2)തൻ കരം തന്നവൻ നടത്തുമെന്നെതൻ ഹിതം പോലെയെന്നും(2)യേശുവേ നീയല്ലാതാരുമില്ലഎൻമനം പൂർണ്ണമായ് അറിയുന്നവൻ(2)മറഞ്ഞിടും പാപങ്ങൾ പൊക്കിയെന്നിൽനിൻകൃപ ചൊരിയേണമേ(2);-

Read More