Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

യേശുവേ നീ എന്‍റെ സ​ങ്കേതമാകയാൽ

യേശുവേ നീ എന്‍റെ സങ്കേതമാകയാൽപാടും ഞാൻ ജീവിതകാലംഎൻ ശാശ്വത പാറയും ജീവന്‍റെ മാർഗ്ഗവുംനീ മാത്രം എന്നുടെ നാഥൻനീയെൻ ശരണം നീയെൻ സങ്കേതംനീ എൻ കാവലും കോട്ടയും നിത്യംലോകം മുഴുവൻ മാറിപ്പോയീടിലുംനിൻ മാറ്റമില്ലാ ദയ എന്നെന്നും സത്യംനീയെൻ ജീവനും നീയെൻ ആത്മാവുംനീ മാത്രമെനിക്കെന്നും ദൈവംഇനി ആകുലം എന്നിൽ ലേശമില്ലാഈ ലേകേ ഞാൻ ഭാഗ്യവാനാകുന്നു നിത്യംനിന്നിൽ ആശ്രയം വയ്ക്കുന്നേവർക്കുംനീ സങ്കേതം നൽകുന്ന ദൈവംഇനി ആശ്രയം വയ്ക്കില്ലാരിലും-എൻയേശുവിൽ ആശ്രയം വയ്ക്കും ഞാൻ നിത്യം

Read More 

യേശുവേ നീയെനിക്കായ് ഇത്രയേറെ

യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാൻഅടിയനിൽ യോഗ്യതയായ് എന്തു കണ്ടു നീസ്നേഹമേ നിൻ ഹൃദയം ക്ഷമയുടെ സാഗരമോനന്മകൾക്കു നന്ദിയേകാൻ എന്തു ചെയ്യും ഞാൻമനഃസുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലുംനിമിഷസുഖം നുകരാൻ കരളിനു ദാഹമെന്നുംകദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാപകയുടെ തീക്കനലായ് മുറിവുകളേറിയെന്നിൽഈശോ പറയൂ നീ ഞാൻ യോഗ്യനോ;- യേശുവേ..നിരന്തരമെൻ കഴിവിൽ അഹങ്കരിച്ചാശ്രയിച്ചുപലരുടെ സന്മനസ്സാൽ ഉയർന്നതും ഞാൻ മറന്നുഅടച്ചൊരു കോട്ടപോലായ് ഹൃദയത്തിൻ വാതിലെന്നുംഎളിയവർ വന്നിടുമ്പോൾ തിരക്കിന്‍റെ ഭാവമെന്നുംഈശോ പറയൂ നീ ഞാൻ യോഗ്യനോ;- യേശുവേ..

Read More 

യേശുവേ നിൻ മഹാ സ്നേഹത്തെ

യേശുവേ നിൻ മഹാ സ്നേഹത്തെ ഓർക്കുമ്പോൾനന്ദിയാൽ എന്നുള്ളം നിറഞ്ഞീടുന്നേഹേതു ഇല്ലേ പ്രിയ നീയെന്നെ സ്നേഹിപ്പാൻഏകുന്നെന്നെ നിനക്കായ്ധ്യാനിക്കുമേ നിൻ സ്നേഹത്തെഎൻ നാവിനാൽ നിൻ സ്തുതി പാടുമേആഴിയിൽ ഓളം പോൽ നിന്ദകൾ വന്നാലുംഅലകൾ പോൽ കൃപയും തുടർന്നിടുമേജീവിത നൗകയിൽ നീ കൂടെ ഉള്ളതാൽഖേദം എനിക്കില്ലല്ലോ(2);- ധ്യാനിക്കുമേ…എൻ ഹൃദി വ്യാകുലത്താൽ ക്ഷീണിച്ചിടുമ്പോൾഎൻ ദേഹം രോഗത്താൽ തളർന്നിടുമ്പോൾവിശ്വാസ നായകൻ യേശുവേ നോക്കി ഞാൻഈ പോരിൽ ജയിച്ചിടുമേ(2);- ധ്യാനിക്കുമേ…ദേശങ്ങൾ ജാതികൾ ഭിന്നിച്ചകലുമ്പോൾതേജസ്സിന്‍റെ നിത്യ സുവിശേഷത്താൽഏക ശരീരമായ് നമ്മെയും ചേർത്തത്ഹാ എന്തൊരത്ഭുതമേ(2);- ധ്യാനിക്കുമേ…എൻ ബലം യാഹിൽ […]

Read More 

യേശുവേ നിൻ സ്നേഹമെന്നെ കാത്തു

യേശുവേ നിൻ സ്നേഹമെന്നെ കാത്തു സൂക്ഷിച്ചുനിൻ കൃപയിലിന്നയോളം നിന്നുപോരുവാൻനാശകന്‍റെ ഊടുവഴി ചുറ്റി നടന്നു-നാഥാമിശ്രദേശത്തന്ധനായ് ഞാൻ മുമ്പു നടന്നുപാപഭാരമെന്നിൽ നിന്നു നീക്കി നീയെന്നെ-ദൈവ-കോപത്തീയിൽ വീഴാതെന്‍റെ ശാപം തീർത്തു നീനാൾതോറുമെൻ ഭാരങ്ങളെ നീ വഹിക്കുന്നു-എന്‍റെഉള്ളമതിൽ പള്ളികൊണ്ടു വാഴുന്നതു നീപാപത്തിന്‍റെ ശോധനകൾ വർധിച്ചീടുമ്പോൾ-നാഥാപാപം ചെയ്യാതെന്നിൽ കൃപ തന്നു പാലിക്കഈ മരുവിൽ ഞാനിടറി വീണുപോകാതെ-സർവ-ദുർമോഹവുമെന്നിൽനിന്നു ദൂരെ നീക്കുകലോകസ്നേഹം പൂണ്ടീ ദാസൻ ദേമാസാകാതെ-എന്നെലോകത്തിൽ നീ അന്യനായ് കാത്തുകൊള്ളേണംപണ്ടാറുലക്ഷം യോദ്ധാക്കളായി എണ്ണിയവരിൽ-അന്ത്യംരണ്ടുപേരായ് തീർന്നതോർക്കിൽ ഭീതിയുണ്ടെന്നിൽആപത്തിലും ക്ഷാമത്തിലും യേശുവേ നീ മാത്രം-എന്നെക്ഷേമമായി പാലിക്കേണം ആർദ്രവാനേ നീപിറുപിറുപ്പും മറുതലിപ്പും […]

Read More 

യേശുവേ നിൻ തിരുപാദത്തിൽ വന്നേ

യേശുവേ നിൻ തിരുപാദത്തിൽ വന്നേനീ മതി നീ മതിയേ…എപ്പോഴും നിന്നെ പാടി സ്തുതിച്ചാൽആനന്ദം ആനന്ദമേ (2)നല്ലവനേ… വല്ലഭനെ… ആരാധ്യനെ… ആരാധ്യനെ… (2)നീ ചെയ്ത നന്മകളോരോന്നും ഓർത്താൽഉള്ളം നിറയും നാഥാ…പരിശുദ്ധ രക്തം എനിക്കായി ചിന്തീനന്ദി നന്ദി നാഥാ(2)പരിശുദ്ധനേ.. ഉന്നതനേ.. ആരാധ്യനെ… ആരാധ്യനെ… (2)എന്തെന്തു ഭാരങ്ങൾ ജീവിതെവന്നാലുംനിന്നെപിരിയുകില്ല…എൻ ജീവൻ നിന്നിൽ അർപ്പിക്കും നാഥാനിശ്ചയം നിശ്ചയമേ(2)രക്ഷകനേ.. യേശുനാഥാ… ആരാധ്യനെ… ആരാധ്യനെ… (2)നല്ലവനേ… വല്ലഭനെ… ആരാധ്യനെ… ആരാധ്യനെ…പരിശുദ്ധനേ.. ഉന്നതനേ.. ആരാധ്യനെ… ആരാധ്യനെ… രക്ഷകനേ.. യേശുനാഥാ… ആരാധ്യനെ… ആരാധ്യനെ…

Read More 

യേശുവേ നിൻ സ്നേഹമോർത്താൽ

യേശുവേ നിൻ സ്നേഹമോർത്താൽഎങ്ങനെ വർണ്ണിച്ചിടും ഞാൻ;വർണ്ണിക്കുവാൻ വാക്കുകൾ പോരാവർണ്ണിപ്പാൻ നാവുകൾ പോരാ(2)നീ തന്നതാമെൻ ആരോഗ്യവുംനീ തന്നതാമെൻ ആയുസ്സതുംനീ തന്നതാമെൻ ജ്ഞാനമതുംനീ തന്നതാമെൻ സർവ്വമതുംനിനക്കായ് നൽകുന്നു ഞാൻപൂർണ്ണമായി സമർപ്പിക്കുന്നേ(2)യേശുവേ മതി എനിക്കു യേശുവേ മതി എനിക്കുകൂട്ടുകാരോ എന്നെ വിട്ടു പോയീടുംസ്വന്തക്കരോ എന്നെ തള്ളിപ്പറയും(2)തള്ളിക്കളയാത്ത സ്നേഹമേതള്ളിപ്പറയാത്ത സ്നേഹമേ(2)ആ സ്നേഹം എന്നും അശ്ചര്യമേആ സ്നേഹം എന്നും ആനന്ദമെ(2)ഹലേലുയ്യാ… ഹലേലുയ്യാ… ഹലേലുയ്യാ… ഹലേലുയ്യാ…

Read More 

യേശുവേ നിൻ സ്നേഹം ക്രൂശിലെ

യേശുവേ നിൻ സ്നേഹം ക്രൂശിലെ നിൻ ത്യാഗം വർണ്ണിച്ചീടാൻ എൻ നാവു പോരാ യേശുവേ രാജാവേ മരണത്തെ ജയിച്ചവനേ(2) ദാസനായ എന്നെ നിൻ പുത്രനാക്കി മാറ്റി നിന്ദ നീക്കി മുഖ ശോഭ നൽകി;- യേശുവേ… ദോഷിയായ എന്നെ നിൻ നീതിയാക്കി മാറ്റി ചുടുചോര ചിന്തി എന്നെ വീണ്ടെടുത്തു;- യേശുവേ… ദുഃഖമില്ലാ നാട്ടിൽ പ്രത്യാശയേറും വീട്ടിൽ പോയിടും ഞാൻ എൻ പ്രിയനുമായ് വാണിടും ഞാൻ എൻ കാന്തനുമായി;- യേശുവേ…

Read More 

യേശുവെ നീയെന്‍റെ അശ്രയം

യേശുവേ നീയെന്‍റെ ആശ്രയംഇന്നുമെന്‍റെ പാലകൻഎന്നു മേഘേ വന്നിടുമോ നീഎന്നെയും നിൻ ചാരെ ചേർത്തീടാൻകഷ്ടതകൾ വന്നിടുമ്പോഴുംതുഷ്ടിയോടെ മേവിടുവാനായ്കഷ്ടതയിൽ പൂർണ്ണനായ നീഎന്നിഷ്ടനായെൻ കൂടെയുള്ളതാൽവീട്ടുകാരും കൂട്ടുകാരുമായ്ഏവരും വെറുത്തെന്നാകിലുംസ്വന്തക്കാരാൽ തള്ളപ്പെട്ട നീസ്വന്തമായണക്കുമെന്നെയുംമന്നിലെന്നു വന്നിടും പ്രിയാനിന്നിലൊന്നായ് ഞാനും ചേരുവാൻനിൻ വരവിൽ മുന്നണിയായ് ഞാൻനിന്നിടാനെൻ ഉള്ളം വെമ്പുന്നേമൺമയമാം എന്‍റെ ദേഹമോവിൺമയമായ് മാറിടും ദ്യഡംകർത്തനൊടു കൂടെ മോദമായ്വാണിടും ഞാൻ നിത്യകാലമായ്

Read More 

യേശുവേ ഒരു വാക്കു മതി എൻ ജീവിതം

യേശുവേ ഒരു വാക്കു മതിഎൻ ജീവിതം മാറിടുവാൻനിന്‍റെ സന്നിധിയിൽ ഇപ്പോൾ ഞാൻനിന്‍റെ മൊഴികൾക്കായ് വാഞ്ചിക്കുന്നേയേശുവേ എൻ പ്രിയനേനിന്‍റെ മൃദുസ്വരം കേൾപ്പിക്കണേമറ്റൊന്നും വേണ്ടിപ്പോൾനിന്‍റെ ഒരു വാക്കു മതി എനിക്ക്മരിച്ചവരെ ഉയർപ്പിച്ചതാംരോഗികളെ വിടുവിച്ചതാംകൊടുങ്കാറ്റിനെ അടക്കിയതാംനിന്‍റെ ഒരു വാക്കു മതി എനിക്ക്;-എന്‍റെ അവസ്ഥകൾ മാറിടുവാൻഎന്നിൽ രൂപാന്തരം വരുവാൻഞാൻ ഏറെ ഫലം നൽകാൻനിന്‍റെ ഒരു വാക്കു മതി എനിക്ക്;-

Read More 

യേശുവേ നിന്നെ സ്നേഹിപ്പാൻ

യേശുവേ നിന്നെ സ്നേഹിപ്പാൻഎന്‍റെ ഉള്ളത്തിൽ കൃപ നൽകണേ(2)നിന്നെക്കാളിനി ഒന്നിനേയും ഞാൻസ്നേഹിപ്പാൻ ഇടയാകല്ലേ(2)ലോകത്തിലുള്ളതൊക്കെയും ലോകത്തെയും-ഞാൻ സ്നേഹിച്ചീടല്ലേ(2) ലോകവും അതിലുള്ളതൊക്കയും മാറിപ്പോകുന്നതല്ലയോ(2);- യേശുവേ…ലോക സ്നേഹത്തിൻ നിസ്സാരത്വം ഞാൻ ഗ്രഹിപ്പാൻ കൃപ നൽകണേമാതൃസ്നേഹവും പൃതൃസ്നേഹവുംസോദരസ്നേഹവും തന്നെ(2);- യേശുവേ…ദൈവത്തെ സ്നേഹിക്കുന്നവർ-ക്കുള്ള നന്മയെ തിരിച്ചറിവാൻഎന്‍റെ ഉള്ളത്തിൻ കൺകളെ തുറക്കണമേനല്ല കർത്താവേ(2);- യേശുവേ…

Read More