About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.വാഗ്‌ദത്തം ചെയ്‌തവൻ വിശ്വസ്തനാം
വാഗ്‌ദത്തം ചെയ്‌തവൻ വിശ്വസ്തനാം വാക്കു പറഞ്ഞാൽ മാറാത്തവൻ കാലങ്ങൾ എത്ര ദീർഘമായാലും തൻ വാഗ്‌ദത്തം അതു നീങ്ങുകില്ല കാത്തിരുന്നീടാം വിശ്വാസത്തോടെ വാഗ്‌ദത്തം നിറവേറുവാൻ വാക്കു പറഞ്ഞവൻ വിശ്വസ്‌തനായവൻ നിറവേറ്റും വാഗ്ദാനങ്ങൾ കോഴി തൻ കുഞ്ഞുങ്ങളെ കാക്കും പോലവൻ നമ്മെയും സൂക്ഷിക്കുന്നു ശത്രുവിൻ കൈയ്യിൽ അകപ്പെടാതെ ദിനവും നടത്തീടുന്നു പെറ്റമ്മയേക്കാൾ ഉറ്റു സ്നേഹിക്കുന്നസ്വർഗീയ താതനവൻ ഈ ലോകം മുഴുവൻ തള്ളി എന്നാകിലും കൈവെടിഞ്ഞീടാത്തവൻ
Read Moreഊറ്റമായി അടിക്കും പ്രതികൂല കാറ്റുകൾ
ഊറ്റമായി അടിക്കും പ്രതികൂല കാറ്റുകൾജീവിതപടകിൽ ആഞ്ഞടിച്ചാൽഅമരക്കാരനായ് യേശുവുണ്ടരികിൽകാറ്റും കടലും നിർമിച്ചവൻകൊടുങ്കാറ്റിനെ ശാന്തമാക്കുന്നവൻഅലറുന്ന സമുദ്രത്തെ അടക്കുന്നവൻവഴിയിൽ തകർന്നീടുവാൻ അനുവദിക്കില്ലവൻആശിച്ച തീരത്തായി അണച്ചിടുമെ;- ഊറ്റമായി…കഷ്ടങ്ങളിൽ നല്ല സങ്കേതമായ്കൂരിരുളിൽ നല്ല കൂട്ടാളിയായ്വടിയും കോലുമെൻ ആശ്വാസമായിടുംതാളടിയാവാതെ കാക്കുമെന്നെ;- ഊറ്റമായി…സാധ്യമല്ലെന്നു ഞാൻ കരുതിയ നാളുകൾഏകനാണെന്ന് ഞാൻ നിനച്ചതാം വേളകൾസാധ്യമായ് തീർത്തതെൻ കാര്യങ്ങളൊക്കെയുംമാർവ്വോടണച്ചെന്നെ ആശ്വാസദായകൻ;- ഊറ്റമായി…
Read Moreഉയർത്തീടുവിൻ ദീപങ്ങൾ നിൻ കരത്തിൽ
ഉയർത്തീടുവിൻ ദീപങ്ങൾ നിൻ കരത്തിൽഉന്നതനാം യേശുവിനായ് എരിയട്ടെ നിൻ ജീവിതംഉലകതിൽ എമ്പാടും പ്രകാശം പരത്തട്ടെഉല്ലാസ ജയഘോഷം മുഴക്കിടട്ടേ1 പോകുവിൻ ഭൂവതിൽ സാക്ഷികളായ്ഏകുവിൻ എന്നുടെ സുവിശേഷംഎന്നുമെ നിന്നോടു കൂടെയുണ്ടെന്നുരചെയ്തൊരു-നാഥനാം യേശുവിനായ്;- ഉയർത്തി…2 നിന്നുടെ നാവുകൾ യേശുവിൻ സുവിശേഷംനിരന്തരമായി എന്നും മുഴക്കിടട്ടേഓടട്ടേ നിന്നുടെ കാലുകൾ നാഥനായ്ഒരു നാൾ വരുമവൻ മേഘമതിൽ;- ഉയർത്തി…
Read Moreവാഗ്‌ദത്തങ്ങൾ നിറവേറും
വാഗ്‌ദത്തങ്ങൾ നിറവേറുംനാൾകൾ കഴിഞ്ഞാലും മനമേവാക്കു പറഞ്ഞവൻ യേശു താനല്ലേവാക്കു മാറില്ലോരു നാളുംപുതുതായ് തുറക്കുന്ന വാതിൽപുതുതായ് ഒരുക്കും വഴികൾഅടയ്ക്കുവാനാവതില്ലാർക്കുമേ ഉലകിൽനാഥൻ താൻ മുൻ ചെല്ലുന്നുഎന്റെ യേശു താൻ മുൻ ചെല്ലുന്നു;- പുതുതായ്…അവിശ്വസ്തരായി നാം തീർന്നാലുംവിശ്വസ്തനായി ദൈവം പാർത്തിടുന്നുകുറവുകൾ ഓർക്കാതെഅകൃത്യങ്ങൾ ഓർക്കാതെതിരു ഭുജത്താലേ താങ്ങിടുന്നു;- പുതുതായ്…ദർശനങ്ങൾ തന്ന ദൈവമല്ലേപൂർത്തീകരിക്കുന്ന കർത്തനല്ലേസമയം മാറില്ല കാലങ്ങൾ വൈകില്ലകാത്തിരുന്നീടാം പ്രാപിച്ചിടാം;- പുതുതായ്…
Read Moreഉഷകാലം നാം എഴുന്നേൽക്കുക
ഉഷകാലം നാം എഴുന്നേൽക്കുകപരനേശുവെ സ്തുതിപ്പാൻഉഷഃകാലം എന്താനന്ദംനമ്മൾ പ്രിയനോടടുത്തിടുകിൽ2 ഇതുപോലൊരു പ്രഭാതംനമുക്കടുത്തിടുന്നു മനമേഹായെന്താനന്ദം നമ്മൾ പ്രിയനാ-ശോഭ സൂര്യനായ് വരുന്നാൾ3 നന്ദിയാലുള്ളം തുടിച്ചിടുന്നുതള്ളയാമേശു കാരുണ്യംഓരോന്നോരോന്നായ് ധ്യാനിപ്പാനിതുനല്ല സന്ദർഭമാകുന്നു4 ഇന്നലെ ഭൂവിൽ പാർത്തിരുന്നവ-രെത്ര പേർ ലോകം വിട്ടുപോയ്എന്നാലോ നമുക്കൊരു നാൾകൂടെപ്രിയനെ പാടി സ്തുതിക്കാം5 നഗ്നനായി ഞാൻ ലോകത്തിൽ വന്നുനഗ്നനായ്ത്തന്നെ പോകുമെ ലോകത്തിലെനിക്കില്ല യാതൊന്നുംഎന്റെ കൂടന്നു പോരുവാൻ6 ഹാ! എൻപ്രിയന്റെ പ്രേമത്തെ-യോർത്തിട്ടാനന്ദം, പരമാനന്ദംഹാ! എൻപ്രിയനാ പുതുവാന-ഭൂദാനം ചെയ്‌വതെന്താനന്ദം7 മരുവിൽ നിന്നു പ്രിയന്മേൽ ചാരിവരുന്നോരിവളാരുപോൽവനത്തിൽകൂടെ പോകുന്നേ ഞാനുംസ്വന്തരാജ്യത്തിൽ ചെല്ലുവാൻ8 കൊടുങ്കാറ്റുണ്ടീ വനദേശത്തെൻപ്രിയനേ എന്നെ വിടല്ലേ […]
Read Moreഉയർത്തിടും ഞാൻ എന്റെ കൺകൾ – എൻ സഹായം
ഉയർത്തിടും ഞാൻ എന്റെ കൺകൾ തുണയരുളും വൻഗിരിയിൽ എൻ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയിൽ1 യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല യഹോവാ എൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും;-2 ശത്രു ഭീതി നീക്കി എന്നെ മാത്രതോറും കാത്തിടുന്നു നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു;-3 ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർന്നിടുന്നുശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു;-4 വാനസേന ഗാനം പാടി വാണിടുന്ന സ്വർഗ്ഗസീയോൻ ധ്യാനിച്ചീടും നേരമെന്റെ മാനസം മോദിച്ചിടുന്നു;-5 ഹല്ലെലുയ്യാ ഹല്ലെലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേഹല്ലെലുയ്യാ […]
Read Moreഉയരത്തിൽ നിന്ന് ജനിച്ചവരെ നിങ്ങൾ
ഉയരത്തിൽ നിന്ന് ജനിച്ചവരെ നിങ്ങൾഉയരത്തിലുള്ളതന്വേഷിക്കുവിൻഉയരത്തിലുള്ളത് ചിന്തിക്കുവിൻ സദാഉന്നതൻ വരവിനായ് ഒരുങ്ങീടുവിൻ(2)വരുമേ നാഥൻ പ്രിയകാന്തൻവാനമേഘേ ദൂതരുമായ്വരുവാൻ കാലമതായതിനാൽ നാംഒരുങ്ങാം ഒരുങ്ങാം ദൈവജനമേ2 ക്രിസ്തുവിൽ ജീവിക്കാൻ മരിച്ചവരെ നിങ്ങൾക്രിസ്തുവിൻ ജീവനിൽ ജീവിക്കുമ്പോൾക്രിസ്തൻ വെളിപ്പെടും നേരമതിൽ നാംക്രിസ്തനോടൊത്തു വെളിപ്പെടുമേ(2);- വരുമേ നാഥൻ…3 പാപ ജഡത്തിന്റെ മോഹത്തിൽ നാം ദൈവകോപത്തിൻ മക്കളായ് ജീവിക്കവേപകർന്നവൻ തന്നുടെ തിരുജീവൻ നമുക്കായ്പകലിന്റെ മക്കളായ് ജീവിക്കുവാൻ(2) ;- വരുമേ നാഥൻ…4 അശുദ്ധമാം ജീവിതം വെടിഞ്ഞീടുക നമ്മൾവെളിച്ചത്തിൻ മനുഷ്യനെ ധരിച്ചീടുകആത്മാവിൽ ആനന്ദ ഗീതങ്ങൾ പാടി നാംആത്മ മണാളനായ് കാത്തിരിക്കാം(2);- വരുമേ […]
Read Moreവാഗ്ദത്തം പറഞ്ഞ ദൈവം വാക്കുമാറുകില്ല
വാഗ്ദത്തം പറഞ്ഞ ദൈവം വാക്കുമാറുകില്ലവാനവും ഭൂമിയും നിർമിച്ച നാഥനെ(2)Chorusഞാനാരാധിക്കും ഞാനുയർത്തീടുമേഎന്നാളും എൻ നാഥൻ യേശുവിനെ(2)വാഗ്ദത്തം…1 കൂടെ നടന്നവർ മാറിപ്പോയിഎന്നും കൂട്ടാളിയായി എൻ യേശുമാത്രംകരുതുമവൻ എനിക്കായിആ കരുണയിൻ കരം കൂടെയുണ്ട്(2);-ഞാനാരാധിക്കും…; വാഗ്ദത്തം…2 എൻ നിന്ദയെല്ലാം മാറിടും നന്മയാൽ നിറച്ചിടുംനാൾതോറും എന്നെ നടത്തിടുംഅത്ഭുതം ഞാൻ കാണും അടയാളം ഞാൻ കാണുംഅതിശയതിൻ ഉറവിടം നീയേ(2);-ഞാനാരാധിക്കും…; വാഗ്ദത്തം….
Read Moreവാണിടും ഞാനെൻ പ്രിയൻ കൂടെന്നും
വാണിടും ഞാനെൻ പ്രിയൻ കൂടെന്നുംആനന്ദ ഗാനം പാടി ആ… ആ… ആനന്ദ ഗാനം പാടി… വാണി…1 ഈ മരുഭൂവിലെൻ പ്രിയനായ് സഹിച്ച്ക്ലേശങ്ങൾ നീങ്ങിടുമെ … ആ … ആ .. ക്ലേശങ്ങൾ നീങ്ങിടുമേ;- വാണി…2 പൊൻമുടി ചൂടി വാഴുമവർണ്ണ്യതേജസ്സാലാവൃതമായ് ആ… ആ…തേജസ്സാലാവൃതമായ്;- വാണി…3 ദൂതന്മാർ പോലും വീണു വണങ്ങുംഎന്തു മഹാത്ഭുതമെ ആ… ആ… എന്തു മഹാത്ഭുതമെ;- വാണി…4 നിർമ്മല കന്യകയെ വേളി ചെയ്‌വാൻവേഗം വരുന്നവനെ ആ… ആ…വേഗം വരുന്നവനെ;- വാണി…5 നൃത്തം ചെയ്യും ഞാൻ കുഞ്ഞാട്ടിൻ പിൻപെനിത്യമേച്ചിൽ […]
Read Moreവൈകുമ്പോൾ വാടും വയൽപ്പൂ
വൈകുമ്പോൾ വാടും വയൽപ്പൂ പോലും സോളമനെക്കാൾ സുന്ദരമായ് സൃഷ്‌ടിച്ച ദൈവം കൂടെയുള്ളപ്പോൾവൈകല്യമൊന്നും സാരമില്ലവയ്യായ്മകളും സാരമില്ലകുശവൻ കുഴച്ചതാം മണ്ണാണ് ഞാൻകുടമോ കൂജയോ തൻ നിശ്ചയംവക്കുടഞ്ഞാലും വളഞ്ഞൊടിഞ്ഞാലുംവല്ലഭൻ തൊട്ടതാം മണ്ണല്ലയോതളർന്ന കുഞ്ഞാടിനെ തോളിലേറ്റുംതകരുന്ന മനസ്സിനു താങ്ങലാകുംതായ് മറന്നാലും മറക്കില്ല ഞാനെ-ന്നോതിയ ദൈവമെൻ കൂടെയുണ്ട്
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെ
- ദേവനന്ദനാം മോഹനരൂപൻ
- ശത്രുസൈന്യത്തിൻ നടുവിൽ
- അനുദിന ജീവിതയാത്രയിൽ
- ഹാ ചിന്തിക്കുകിൽ പരദേശികൾ

