Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഉള്ളം കയ്യിലെന്നെ – ശ്രേഷ്ഠ കരം

ഉള്ളം കയ്യിലെന്നെ വഹിച്ചു ചിറകിൻ നിഴലിൽ മറച്ചു ഒരു ദോഷവും ഭവിക്കാതെ കണ്മണിപോലെന്നെ കരുതുംഉന്നതൻ ശ്രേഷ്ഠനായോൻ അങ്ങേ ഞാൻ ആരാധിക്കുംതാഴ്ച്ചയിൽ നിന്നുമെന്നെ ഉയർത്തും കരം വീഴ്ച്ചയിൽ നിന്നുമെന്നെ താങ്ങീടും കരം;-രോഗ ശയ്യയിൻ മീതേ സൗഖ്യത്തിൻ കരം മരണത്തിൻ നിഴലിൻ മീതേ ജീവന്റെ കരം;-ശത്രുവിൻ തീയമ്പുകൾ തടുക്കും കരംവിടുതലിൻ കരം ദുർഘട മേടുകളിൽ ചുമക്കും കരം;-കണ്ണുനീർ തൂകിടുമ്പോൾ തുടയ്ക്കും കരം ഹൃദയം നുറുങ്ങീടുമ്പോൾ തലോടും കരം;-

Read More 

തിരുവചനപ്പൊരുളറിയാൻ ഉൾക്കാഴ്ച

തിരുവചനപ്പൊരുളറിയാൻ ഉൾക്കാഴ്ചയേകിടാൻഒരുക്കമുള്ള മനമോടെ തിരുസന്നിധി അണയാംആത്മമാരി ഈ സഭമേൽ അനവരതം ഒഴുകാൻഹൃദയങ്ങളെ തുറക്കാംപരിശുദ്ധാത്മാവേ വരിക ഈ സഭാ മദ്ധ്യേഒരുമയോടെ കാത്തിരിക്കും നിൻ ജനമൊന്നായ്ഇരുവായ്ത്തലവാളാകും നിൻ തിരുവചനങ്ങൾആശയോടെ കേട്ടിടുവാൻ മുൻ വിധി വിട്ടീടാംകഠിന ഹൃദയങ്ങളെ തകർക്കുമീവചനംഉള്ളങ്ങളെ ഉണർത്തിടട്ടെഉണർന്നെഴുന്നേൽക്കുക സഭയെ മറുതലിൽച്ചീടരുതേചോദ്യം ചെയ്യാതെ അനുസരിക്ക ദൈവശബ്ദത്തെഈ ലോക സ്നേഹവും നേട്ടവും നോക്കാതെകർത്തനെ അനുഗമിക്കാം;-

Read More 

ഉടയവനേ യജമാനനേ

ഉടയവനേ യജമാനനേയേശുവേ എന്നേശുവേ(2)യേശുവേ… എൻ യേശുവേ…ആ ആ ആ…വേദനയേറെ നേരിടും നേരംഏകാന്തനായ് ഞാൻ തളർന്ന നേരം(2)ചരത്തണഞ്ഞു ആശ്വാസം നൽകിമാറോടെന്നെ അണച്ചവനെ(2);- ഉടയവനേ…പാപിയമെന്നിൽ തങ്ക കിരീടവുംദോഷിയാം എന്നിൽ നിൻ അവകാശവും(2)തന്നീയേഴയെ പൊടിയിൽ നിന്നുയർത്തിആരിലും ശ്രേഷ്ഠനായ് മാറ്റിയോനെ(2);- ഉടയവനേ…

Read More 

തിരുസന്നിധിയിൽ – എഴുന്നേറ്റിടാം നിലവിളിക്കാം

എഴുന്നേറ്റിടാം നിലവിളിക്കാം തിരുസന്നിധിയിൽ ചേർന്നിരിക്കാം ആപത്തു അകന്നു പോകുവോളം മറയാം ആ ചിറകിനുള്ളിൽ ഇതെല്ലാം എൻ നന്മെക്കല്ലോ തിന്മയോ എന്നെ തൊടുകയില്ല അബ്രഹാമിൻ ദൈവമോ എൻ ദൈവം വിശ്വസിക്കാം ആഴമായി വാഗ്‌ദത്തങ്ങൾ നിറവേറ്റിടും ദൈവീക നീതിയെ പ്രാപിച്ചിടാം ഇസ്ഹാക്കിൻ ദൈവമോ എൻ ദൈവം അനുസരിക്കാം സമ്പൂർണമായി നൽനീരുറവ തുറന്നു തരും ആത്മീയ നന്മകൾ പ്രാപിച്ചിടാം യാക്കോബിൻ ദൈവമോ എൻ ദൈവം പ്രാർത്ഥനയിൽ ജാഗരിക്കാം സ്ഥിതികൾ നാഥൻ മാറ്റിത്തരും പുതുശക്തിയാൽ നാം മുന്നേറിടാം

Read More 

ഉള്ളം നിറഞ്ഞു ഞാൻ പാടുമേ

ഉള്ളം നിറഞ്ഞു ഞാൻ പാടുമേനീ തന്നെ പ്രത്യാശയാർക്കുമ്പോൾഇല്ലെനിക്കിതുപോൽ വേറൊന്നു്തുല്യമായി ഗണിപ്പാൻ ലോകത്തിൽ1 വേഗം വരാമെന്നു ചൊന്ന നാഥാനീ തന്ന വാഗ്ദത്തം ഓർത്തു ഞാൻനാളുകളോരോന്നായ് എണ്ണി എണ്ണിനാഥാ നിൻ വരവുകാത്തിടുന്നു;-2 ഭാരങ്ങൾ ഏറുന്ന ജീവിതത്തിൽപ്രത്യാശ നൽകുന്ന വാഗ്ദത്തങ്ങൾവ്യാകുലമെല്ലാം അകറ്റിടുന്നുജീവിതം നിന്നിൽ സമർപ്പിക്കുന്നു;-3 കാതുകൾ നാഥാ നിൻ വരവിന്റെനാദം മുഴങ്ങി കേൾക്കുന്നേഎന്നുമൊരുങ്ങി ഞാൻ കാത്തിരിക്കുംനിന്നെ എതിരേൽപ്പാൻ വിൺപുരിയിൽ;-4 എന്നു മുഖാമുഖം കണ്ടിടുമോഅന്നു നീ നൽ കും കിരീടങ്ങൾഇന്നു ഞാൻ ചെയ്യുന്ന സേവയുടെതക്ക പ്രതിഫലമായ് മാറും;-

Read More 

തീയിൽ കൂടി പോയാലും ഞാൻ വെന്തു

തീയിൽ കൂടി പോയാലും ഞാൻ വെന്തുപോവില്ലവെളളത്തിൻ മേൽ വീണാലും ഞാൻ മുങ്ങി പോകില്ല എന്റെ ദൈവം എന്നോടു കൂടെഅവൻ ഒരു നാളും കൈവിടുകില്ലഎന്നെ കൈ പിടിച്ചു നടത്തുന്നോനെഅവൻ എന്നാളും എന്നാളും വിശ്വസ്തൻവിശ്വസ്തനെ… എൻ ദൈവമേ(2)അവൻ നല്ലവനല്ലോ അവനു സ്തുതി(2)2 എൻ കാതുകളിൽ നിന്റെ സ്വരം ഇമ്പമായിടുംനിൻ വചനം എൻ കാലുകൾക്ക് ദീപമായിടും (2)നിന്റെ സ്നേഹം എത്ര വലുത്നിന്റെ ദയയോ എന്നെ മാറില്ല; എന്നെ കൈപിടിച്ചു…3 പൊട്ടക്കുഴിയിൽ വീണാലും ഞാൻ മറഞ്ഞു പോവില്ലസിംഹക്കുഴിയിൽ വീണാലും ഞാൻ തീർന്നു പോവില്ല […]

Read More 

തിരുസന്നിധേ തരുന്നിതാ

തിരുസന്നിധേ തരുന്നിതാ എന്നെ പൂർണ്ണമായി നിൻ കൈകളിൽ കുശവൻ കൈയിൽ കളിമണ്ണുപോൽ എന്നെ മെനയണെ തിരുകൈകളാൽ (2) ആരാധന ആരാധന ആരാധന കർത്താവേ (2)ഞാൻ ഏകനായ് തീർന്നിടുമ്പോൾ മാർവിൽ ചേർക്കും നൽസ്നേഹമേ (2)ഉറ്റ ബന്ധുക്കൾ മാറിയാലും മാർവോടണക്കും വൻസ്നേഹമേ (2);- കാൽവറിയിൽ ഞാൻ കണ്ടിടുന്നെ പ്രാണപ്രിയൻ തൻ സ്നേഹത്തെ (2)നഷ്ടമായി തീർന്ന എന്നെ ഇഷ്ടനാക്കിയ വൻസ്നേഹമേ (2);-

Read More 

തിരുചരണ സേവ ചെയ്യും നരരിലതി

തിരുചരണ സേവ ചെയ്യും നരരിലതി പ്രേമമാർന്നപരമഗുണ യേശു നാഥാ നമസ്കാരം1 നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയുംവെടിഞ്ഞു വന്ന ദിവ്യ ഗുരോ നമസ്കാരം2 പശുക്കുടിയിൽ ജീർണ വസ്ത്രം അതിൽ പൊതിഞ്ഞ രൂപമതുശിശു മശിഹാ തന്നെയവോ നമസ്കാരം3 ക്രൂശിൽ തിരു ദേഹം സ്വയം യാഗമാക്കി ലോക രക്ഷസാധിച്ചൊരു ധർമ്മനിധേ നമസ്കാരം4 പിതൃ സവിധമണഞ്ഞു മമ കുറവുകൾക്ക് ശാന്തി ചെയ്‌വാൻമരുവിടുന്ന മാന്യമതേ നമസ്കാരം5 നിയുത രവിപ്രഭയോടിഹ പുനർഗമിച്ചു പാപികൾക്ക്നിരയ ശിക്ഷ നല്കും വിഭോ നമസ്കാരം6 ഉലകിനുള്ള മലിനതകൾ അഖിലം പരിഹരിച്ചു […]

Read More 

തിരുവചനം തിരുമധുരം

തിരുവചനം തിരുമധുരംനുകരുകിലധിമധുരം-ദിനംനുകരുകിലധിമധുരംജീവിതപാതയിലനുദിനവുംഅനുഗ്രഹം ചൊരിയും തിരുവചനംഅടിപതറാതെ നൽവഴികാട്ടിതിരുകൃപയരുളും തിരുവചനംദൈവാത്മാവിൻ പൊരുൾ നിറയുംനിത്യവചനമാം തേൻ പകരുംപാപത്തിന്നാഴത്തിലായിടും മർത്യന്മോചനമേകിടും തിരുവചനം

Read More 

തിരു സാന്നിധ്യം എത്ര ആനന്ദം

തിരു സാന്നിധ്യം എത്ര ആനന്ദംഎനിക്കാനന്ദം എത്ര ആനന്ദംഇമ്പ നേരത്തും തുമ്പ നേരത്തുംആ സാന്നിധ്യം എത്ര ആനന്ദംയേശുവേ നാഥനെ ജീവനെ സ്നേഹമേതിരു സാന്നിധ്യം ഇല്ലാതെങ്ങുംഅയക്കല്ലേ എന്നെ നാഥാതിരു ഹിതമല്ലാതൊന്നും ചെയ്‌വാൻഇടയാവല്ലേ എന്റെ നാഥാ2 ഹൃദയം ക്ഷീണിക്കും നേരത്തിലുംഎൻ കാലുകൾ ഇടറിയ നേരത്തിലുംഞാൻ ബലമില്ലാതേകനായി തീർന്നെങ്കിലുംതിരു ബലമെന്നിൽ നൽകി പുതു ജീവൻ തന്നു;- യേശുവേ…3 ഭാരം പ്രയാസങ്ങൾ ഏറിയാലുംവൻ ദുഃഖം നിരാശകൾ വന്നെന്നാലുംഞാൻ രോഗത്താൽ ക്ഷീണിതൻ ആണെങ്കിലുംപിന്മാറില്ല ഇല്ല മാറുകില്ല;- യേശുവേ…

Read More