Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

കാണുന്നു ഞാൻ വിശ്വാസത്തിൻ

കാണുന്നു ഞാൻ വിശ്വാസത്തിൻ കൺകളാൽഎൻ സ്വർഗ്ഗീയ ഭവനംആകാശ ഗോള ഗണങ്ങൾക്കപ്പുറം സീയോൻ നഗരിയതിൽവെറുമൊരു ശ്വാസം മാത്രം ആകും ഞാൻഒരുനാൾ മണ്ണോടു മണ്ണായി മറഞ്ഞു പോയിടുംമേഘാരുടനായ് മമ-മണവാളൻ വരുമ്പോൾഎന്നെയും ഉയർപ്പിക്കും – എത്തിക്കും എൻ സ്വർഗ്ഗീയ വീട്ടിൽകനാനിലേക്കു കല്ദയരിൻ ഊരുവിട്ടുഅബ്രഹാം യാത്ര ചെയ്തപ്പോൾകാഴ്ചയാലല്ല വിശ്വാസത്താൽ ഞാനുംദിനവും മുന്നേറുന്നു.ബാബേൽ പ്രവാസത്തിൽ യെറുശലേം നേർസ്വന്ത പർപ്പിടത്തിൻ ജനൽ തുറന്നു പ്രാർത്ഥിച്ച ദാനിയേൽ പോൽപ്രത്യാശിക്കുന്നു ഞാനും;- വെറുമൊരു ശ്വാസം…പൊത്തിഫേറിൻ ഭാര്യയിൻ പ്രലോഭനത്തിൽവീഴാതെ നിന്നവനാം യേസേഫിനേപ്പോൽഎൻ വിശുദ്ധിയെയും ദിനവും ഞാൻ കാത്തിടുന്നുബഥാന്യയിൽ മരിച്ചു നാലു […]

Read More 

കാണുന്നു ഞാൻ യാഹിൽ

കാണുന്നു ഞാൻ യാഹിൽ എനിക്കാശ്രയമായൊരു ശാശ്വതപാറ സുസ്ഥിര മാനസനേവനുമെൻ യാഹിൽ ആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻ കാത്തിടുമവനെ നൽ സ്വസ്ഥതയോടെ പാർത്തിവനവൻ തിരുകരങ്ങളിലെന്നും;- കുന്നുകളകലും വൻ പർവ്വതനിരയും തന്നിടം വിട്ടു പിന്മാറിയെന്നാലും നീങ്ങുകില്ലവൻ ദയ എന്നിൽ നിന്നതുപോൽ നിലനിൽക്കും സമാധാന നിയമവും നിത്യം;- ജ്വലിക്കിലുമവൻ കോപം ക്ഷണനേരം മാത്രം നിലനിൽക്കും പ്രസാദമോ ജീവാന്ത്യത്തോളം വസിക്കിലും നിലവിളി രാവിലെൻകൂടെ ഉദിക്കുമേ ഉഷസ്സതിൽ ആനന്ദഘോഷം;- ചെയ്‌വതില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ പ്രതിഫലമരുളുന്നില്ല കൃത്യങ്ങൾ ഗണിച്ചും വാനമീ ഭൂവിൽ നിന്നുയിർന്നിരിപ്പതുപോൽ പരൻ ദയ […]

Read More 

കാണുന്നു ഞാൻ യാഹിൽ ശാശ്വത

കാണുന്നു ഞാൻ യാഹിൽ ശാശ്വത സങ്കേതം ചാരും ഞാനാ മാറിൽ തീരുമെന്‍റെ ഖേദം കൂരിരുൾ മൂടുന്ന വേളയിൽ കാർമുകിൽ ഉയരുന്ന നേരം വാനിൽ മിന്നും വാർമഴവില്ലിൽ കാണുമെൻ പ്രിയൻ വാഗ്ദത്തം ആയതിൽ തീരും ഭാരങ്ങൾ ആവശ്യങ്ങൾ ഏറിടുമ്പോൾ ആകുലങ്ങൾ മൂടിടുമ്പോൾ സങ്കടത്തിൻ വൻകടൽ നടുവിൽ നങ്കൂരമൊന്നു കാണും ഞാൻ എൻ പടകതിൽ ഭദ്രമാം കെരീത്തിന്നുറവ വററിടുമ്പോൾ കാക്ക തൻ വഴി മറന്നിടുമ്പോൾ ഭീതിയില്ലാ സാരെഫാത്തിൽ വേതെല്ലാം ഒരുക്കിടും ക്ഷാമകാലം പോറ്റിടും പൊട്ടക്കിണർ കാരാഗ്രഹവും പൊത്തിഫറിൻ പീഢനവും നിന്‍റെ […]

Read More 

കാണുന്നു ഞാൻ യേശുവിനെ

കാണുന്നു ഞാൻ യേശുവിനെസർവ്വശക്തനാം സൃഷ്ടികർത്താവിനെഅലറും തിരകൾ നടുവിൽ ഞാൻകാണുന്നു എൻ കർത്താവിനെഎൻ ബലവും എൻ സങ്കേതവുംകോട്ടയും യേശുവല്ലോഒരിക്കലും എന്നെ പിരിയാത്തഉത്തമ സ്നേഹിതനാംരോഗ നിരാശകൾ നടുവിൽ ഞാൻകാണുന്നു എൻ കർത്താവിനെപ്രശ്നങ്ങളെ ഞാൻ നോക്കുന്നില്ലനോക്കുന്നു എൻ യേശുവിനെ;-തീച്ചൂളയതിൻ നടുവിൽ ഞാൻകാണുന്നു എൻ കർത്താവിനെഎതിർപ്പുകളെ ഞാൻ നോക്കുന്നില്ലനോക്കുന്നു എൻ യേശുവിനെ;-

Read More 

കാണുന്നു ഞാനൊരു വിശുദ്ധസഭ

കാണുന്നു ഞാനൊരു വിശുദ്ധസഭഭൂമിയിലില്ലിതിനിണ ചൊല്ലുവാൻപരിശുദ്ധന്മാരുടെ സംഘമിതാപരിശുദ്ധനല്ലേലുയ്യാ പാടുന്നുപരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്നാർക്കുന്ന ദൂതരും പരിശുദ്ധരും;-കുഞ്ഞാടും പരിശുദ്ധൻമാരുമായിമേയുന്നിതാ സീയോൻ മലമുകളിൽവിശപ്പില്ല ദാഹമില്ലിവർക്കിനിയുംവിശുദ്ധി കൊണ്ടലങ്കാര-മവർക്കെന്നേക്കും;-യെരുശലേമെന്ന വിശുദ്ധനഗരം-തന്‍റെഭർത്താവിന്നായലങ്കരിക്കപ്പെട്ടശുദ്ധവും ശുഭ്രവുമായുള്ളൊരുനീതിനിലയങ്കി ധരിച്ചതല്ലോ

Read More 

കര കവിഞ്ഞൊഴുകും കരുണയിൻ

കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ ഭൂമിയിൽ ആരുടേത് ആകുലമാം ലോകത്തിൽ അനുദിനവുംശാന്തിതരും ചൈതന്യമാരുടേത്എൻമനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത്(2)പ്രാർത്ഥന കേൾക്കും അനുഗ്രഹമരുളും ദാനങ്ങൾ ആരുടേത് കാൽവറി മലയിൽനിന്നും ഒഴുകിവരും രുധിരത്തിൻ രോദനമാരുടേത്എൻമനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത്(2)സുരസുഖമഖിലം മനുജൻ ചൊരിയും ദാനങ്ങൾ ആരുടേത് ബേത്ലഹേം പുൽക്കൂട്ടിൽ മാനുജരിൻ മകനായ് ജീവിതമാരുടേത്എൻമനമേ നീ പറയൂ നിന്‍റെ ജീവന്‍റെ ജീവനേത്(2)

Read More 

കര കവിഞ്ഞൊഴുകും നദി പോലെ

കരകവിഞ്ഞൊഴുകും നദി പോലെതീരം തേടും തിരപോലെഉണർവ്വിൻ മാരി തരൂ ഉണർവ്വിൻ ഉടയോനെ(2)ആദിമ സഭയുടെമേൽആത്മമാരി പകർന്നതുപോൽആത്മാവിൻ നൽവരങ്ങൾ പുതുഅരുവിപോൽ ഒഴുകിടട്ടെആത്മനാളമായിടട്ടെ നവജീവൻ പകർന്നിടട്ടെസഭമേൽ ആവസിക്കട്ടെ;- കരകവി…തളർന്നതാം മനസ്സുകളെനാഥാ തകർന്നിടാൻ ഇടയാകാതെതപിതമാം ഹൃദയങ്ങളെകർമ്മധീരരായ് മാറ്റിടുവാൻആത്മാവിൻ പുതുശക്തിയെ അടിയാരിൽ പകരണമേഅളവെന്യേ അനുഗ്രഹമായ്;- കരകവി…

Read More 

കണ്ണിൻ മണിപോൽ എന്നെ കരുതും

കണ്ണിൻ മണിപോൽ എന്നെ കരുതുംഉള്ളം കരത്തിൽ എന്നെ വഹിക്കുംതള്ളിക്കളയാതെ മാർവ്വിൽ ചേർക്കുംസ്നേഹമാകും യേശുവേ(2)ഹൃത്തിൽ എന്നെ വഹിച്ചതിനാൽമുള്ളിൻ കുരുക്കതിൽ വീണതില്ല(2)കണ്ണിൽ തന്നെ നോക്കിയതിനാൽതുമ്പമൊന്നും ഏശിയില്ല(2);- കണ്ണിൻ…പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽഭയപ്പെടുവാൻ കാര്യമില്ല(2)സ്നേഹമേറെ നൽകുന്നതിനാൽഭാരപ്പെടുവാൻ നേരമില്ല(2);- കണ്ണിൻ…

Read More 

കണ്ണിന്‍റെ കണ്മണി പോലെ എന്നെ

കണ്ണിന്‍റെ കണ്മണി പോലെ എന്നെ കാത്തിടണേവീഴാതെ എന്നും കാത്തിടേണംതാഴാതെ എന്നും ഉയർത്തിടേണംതിരുഹിതം ഞാൻ ചെയ്തിടുവാൻഎന്നെ എന്നും പ്രാപ്തനാക്കുംതിരു നന്മകൾ പ്രാപിചീടാൻഎന്നെ എന്നും യോഗ്യൻ ആക്കും;- കണ്ണിന്‍റെ…തിരുവചനം ധ്യാനിച്ചീടാൻഎന്നെ എന്നും ഒരുക്കീടേണംതിരു വഴിയെ നടന്നിടുവാൻഎന്നെ എന്നും നയിച്ചീടേണം;- കണ്ണിന്‍റെ…തിരുനാമം കീർത്തിച്ചീടാൻതിരുസന്നിധി എന്ന ഭയംതിരുരാജ്യം പൂകുവോളം തിരു കരങ്ങളിൽ വഹിച്ചീടേണം;- കണ്ണിന്‍റെ…

Read More 

കണ്ണുകൊണ്ടു കണ്ടതോർത്താൽ

കണ്ണുകൊണ്ടു കണ്ടതോർത്താൽകാതുകൊണ്ടു കേട്ടതോർത്താൽയാഹേ! നീയല്ലാതൊരു ദൈവംഇല്ല വേറെയാരുമില്ലകൈകൾ കാലുകൾ തുളഞ്ഞുംശിരസ്സിൽ മുൾമുടി അണിഞ്ഞുംവദനമോ തുപ്പലേറ്റുംഏഴയ്ക്കായി ചങ്കു തുറന്നും;-ശൂന്യത്തിൻമേൽ ഭൂമിയെന്നപോൽഇന്നെയോളം നിറുത്തിയോനെകൂരിരുളി ൻ താഴ്വരകളിൽഅഗ്നിമേഘത്തൂണുകളുമായ്;-ശത്രു ഏറ്റം പഴിച്ചീടട്ടെഎല്ലാ നാളും ദിഷിച്ചീടട്ടെവിശ്വസ്തൻ ഹാ! എത്ര നല്ലവൻപ്രാണപ്രിയൻ എന്‍റെ വല്ലഭൻ;-സാധുവെന്നെ കൈവിടാതെ: എന്ന രീതി

Read More