Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

കർത്തനേശു വാനിൽ വന്നിടാറായ്

കർത്തനേശു വാനിൽ വന്നിടാറായ്കാഹളത്തിൻ ശബ്ദം കേൾക്കാൻ കാലമായ്പറന്നുയരും നാം വാനമേഘത്തിൽകാന്തനോടു കൂടെ നിത്യം വാഴുവാൻ(2)കുരിശിലെനിക്കായ് മരിച്ചീശനെകൊതി തീരുവോളം കണ്ടാരാധിച്ചിടാം(2)അവിടാശ്വസിച്ചിടാം ആനന്ദിച്ചിടാംനാഥൻ മുഖം കണ്ട് നാം ആരാധിച്ചിടാം(2)മൺമറഞ്ഞ ശുദ്ധരെല്ലാം വന്നിടുംമന്നിലുള്ള ശുദ്ധരെല്ലാം ഒന്നായ് ചേർന്നിടും(2)നൊടിനേരം കൊണ്ടീ ദേഹം മാറിടുംശുദ്ധരെല്ലാം ഒന്നായ് പറന്നുയരും(2);-കഷ്ടനഷ്ടമെല്ലാം നീങ്ങിപ്പോയിടുംരോഗദുഖമെല്ലാം മാറിപ്പോയിടും(2)കർത്തൻ കരത്താലെന്‍റെ കണ്ണീർ തുടയ്ക്കുംമാറോടണച്ചെന്നെ ആശ്വസിപ്പിക്കും(2);- മണവാളനെ നാം എതിരേൽക്കുവാൻ ഒരുങ്ങിനിൽക്കാം നാം വിശുദ്ധരായി(2)നീതിയോടെ നടന്നു നേരായ് ജീവിക്കാംകർത്തനോടു കൂടെ നിത്യം വാഴുവാൻ(2);-

Read More 

കർത്തനേശു വാനിൽ വരാറായ്

കർത്തനേശു വാനിൽ വരാറായ്തന്‍റെ കാന്തയെ ചേർക്കുവാൻകാഹളങ്ങൾ മുഴങ്ങീടാറായ്നാമും വാനിൽ ചേർന്നീടുവാൻയുദ്ധം ക്ഷാമം ഭൂകമ്പങ്ങൾഈയുലകിൽ ഏറിടുന്നേഭീതിയേറുന്നേ നരരിൽ കാന്തയേ നീ ഉണർന്നീടുക;- കർത്ത…രോഗദുഖ പീഢകളും നിന്ദ പരിഹാസങ്ങളുംഎല്ലാം തീരുമാദിനത്തിൽകാന്തൻ കണ്ണീരെല്ലാം തുടയ്ക്കും;- കർത്ത…മർത്യമാമീ ദേഹം വിട്ടുനാംതേജസ്സിന്‍റെ രൂപികളായ്രാപ്പകലില്ലാതാർത്തിടുംകുഞ്ഞാടെ നീ പരിശുദ്ധൻ;- കർത്ത…ഇന്നു കാണും ലോകമെല്ലാംഅഗ്നിയിൽ വെന്തെരിഞ്ഞീടുമേപുതുവാന ഭൂമിയതിൽകർത്തൻ കൂടെന്നും വാണിടും നാം;- കർത്ത…

Read More 

കർത്തനേശു വാനിൽ വരുവാൻ തന്‍റെ

കർത്തനേശു വാനിൽ വരുവാൻതന്‍റെ കാന്തയെ ചേർത്തിടുവാൻഇനി കാലം അധികമില്ലകാലങ്ങളെണ്ണിയെണ്ണി നമ്മൾകാത്തിരിക്കും പ്രിയനെ കാണും നാം വേഗമിനി സ്വന്ത കണ്ണുകളാലവനെ;-വന്നു താൻ വേഗം നമ്മെതന്‍റെ സന്നിധൗ ചേർത്തിടുമേപിന്നെ നാം പിരികയില്ലഒരു ഖിന്നതേം വരികയില്ല;-നിന്ദകളേറ്റുകൊണ്ട് മന്നിൽഅന്യരായ് പാർത്തിടുന്നുമന്നവൻ വന്നിടുമ്പോൾ അന്നുമന്നരായ് വാണിടും നാം;-വിട്ടു പിരിഞ്ഞിനിയും നിത്യവീട്ടിൽ ചെന്നെത്തിടുവാൻ ഒരുങ്ങിയുണർന്നു നമ്മൾനാഥൻ വരുന്നതു കാത്തിരിക്കാം;-

Read More 

കർത്തനിൽ ആർത്തു സന്തോഷിക്ക

കർത്തനിൽ ആർത്തു സന്തോഷിക്കചിത്തത്തിൽ സത്യമുള്ളൊരെല്ലാംതന്നെ തിരഞ്ഞെടുത്തവരെവ്യാകുല ദുഃഖങ്ങൾ പോക്കുകകർത്തനിൽ കർത്തനിൽകർത്തനിൽ ആർത്തു സന്തോഷിക്ക(2)അവൻ താൻ കർത്തനെന്നോർക്കുകവാനിലും ഭൂവിലും നാഥൻ താൻവചനത്താൽ ഭരിക്കുന്നു താൻബലവീരരെ വീൺടെടുപ്പാൻ;- കർത്ത…നീതിക്കായുള്ള പോരാട്ടത്തിൽശത്രുവിൻ ശക്തി വർദ്ധിച്ചാലുംകാഴ്ചമറഞ്ഞു ദൈവസൈന്യംശത്രുസൈന്യത്തേക്കാൾ അധികം;- കർത്ത…പകലിൽ ഇരുൾ നിൻ ചുറ്റിലുംരാത്രിയിൽ മേഘങ്ങൾ നിൻമേലുംവന്നിടുമ്പോൾ നീ കുലുങ്ങീടാആശ്രയിക്കവനിൽ ആപത്തിൽ;- കർത്ത…കർത്തനിൽ ആർത്തുസന്തോഷിക്കകീർത്തിച്ച് ഘോഷിക്കതൻ സ്തുതിവാദ്യത്തോടുചേർത്തു നിൻസ്വരംഹല്ലേലൂയ്യാ ഗീതം പാടുക;- കർത്ത…

Read More 

കർത്താവു യിർത്തുയരേ ഇന്നും

കർത്താവുയിർത്തുയരേ ഇന്നും നമുക്കായി ജീവിക്കുന്നു ആകയാൽ ജയഗീതങ്ങൾ പാടി കീർത്തിക്കാം തൻമഹത്വംവല്ലഭനായ് വാഴുന്നവൻ എല്ലാധികാരവുമുള്ളവനായ് നല്ലവനിത്രയുമുന്നതനവനെ നമുക്കിന്നനുഗമിക്കാംമൃത്യുവിനാൽ മാറിടുന്ന മർത്യനിൽ ചാരിടുന്നവരൊടുവിൽ വിലപിതരാമെന്നാൽ ചാരുന്നു നാം വലിയവൻ ക്രിസ്തുവിൽ ഹാ!വിളിച്ചു നമ്മെ വേർതിരിച്ച വിമലന്‍റെ സൽഗുണം ഘോഷിച്ചു നാം പാർത്തിടാം പാരിതിലനുദിനവും പരമമോദിതരായ്ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ! മന്നവനേശു മഹോന്നതനെന്നും മഹത്വം ഹല്ലേലുയ്യാ!

Read More 

കർത്താവറിയാതെ എനിക്കൊന്നും

കർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ല-എന്‍റെകർത്താവറിയാതെ എനിക്കൊന്നും ഭവിക്കയില്ലഎന്മനം തകർന്നിടുമ്പോൾ സാന്ത്വനവചനമേകിനൽസഖിയായ് ചാരെയുള്ള കർത്താവറിയാതെകൂരിരുളിൻ താഴ്വരയിലേകനായാലുംകാട്ടുചെന്നായ് കൂട്ടമെന്നെ എതിർത്തെന്നാലുംദാനിയേലിൻ ദൈവമിന്നും ജീവിക്കുന്ന എന്‍റെ ദൈവംആകയാൽ ഞാൻ ഭയപ്പെടില്ല;- എന്മനം..ഒരിക്കലും കൈവിടിലെന്നരുളിയവൻഓരോനാളും കൂടെയുണ്ടെന്നോതിയവൻകഷ്ടനഷ്ട ശോധനയിൽ രോഗ ദുഃഖ വേളകളിൽപുതുബലം പകരുന്നവൻ;- എന്മനം..

Read More 

കർത്താവേ ദേവന്മാരിൽ നിനക്കു

കർത്താവേ ദേവന്മാരിൽ നിനക്കു-തുല്യനായാർസ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു-തുല്യനായാർ(2)യേശുവേ-പോലാരുമില്ല (4)സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു-തുല്യനായാർ (2)ദൂതന്മാരിൻ ഭോജനത്താൽ നീ ജനത്തെ പോഷിപ്പിച്ചു(2)അങ്ങേപ്പോലെ ആരുമില്ല ജനത്തെ സ്നേഹിച്ചിടാൻ (2);-പാപത്തിൻ കറകൾ പോക്കാൻ പാവനരക്തം ചിന്തി (2)അങ്ങേപ്പോലെ ആരുമില്ല യാഗമായ് തീർന്നവനേ (2);- മരണത്തിൻ പാശങ്ങൾ അഴിച്ചു പാതാളഗോപുരം തകർത്തു (2)അങ്ങേപ്പോലെ ആരുമില്ല ഉയർത്തെഴുന്നേറ്റവനേ (2);-

Read More 

കാണും ഞാൻ എൻ യേശുവിൻ രൂപം

കാണും ഞാൻ എൻ യേശുവിൻ രൂപം ശോഭയേറും തൻ മുഖ കാന്തി അന്നാൾ മാറും ഖേദം ശോക ദുഖമെല്ലാം ചേരും ശുദ്ധർ സംഘം കൂടെ വെൺമയേറും സ്വർപ്പുരിയിൽ ചേർന്നുല്ലസിച്ചിടും എന്നേശു രാജനൊപ്പം മൃത്യുവിലും തെല്ലും ഭയം ഏതുമില്ല സന്തോഷമെ വേഗം ചേരും എന്‍റെ നിത്യ ഭവനത്തിൽ കാണും നീതിയിൽ സൂര്യനെ മുന്നിൽ ഹാ എന്താനന്ദം ഏറും ഉള്ളിൽ പാടും ചേർന്നു പാടും യേശു രാജനൊപ്പം;- കാണും… കഷ്ടനഷ്ടം ഏറിടുമ്പോൾ പ്രീയരെല്ലാം മാറിടുമ്പോൾ ഇല്ല തുമ്പമില്ല യേശു എന്‍റെ […]

Read More 

കാണും ഞാൻ കാണും ഞാൻ

കാണും ഞാൻ കാണും ഞാൻ അക്കരെ ദേശത്തിൽ കാണും പോകും ഞാൻ, പോകും ഞാൻ പറന്നു വാനിൽ പോകും ഞാൻ (2) ഒരുങ്ങിയോ നിങ്ങൾ ഒരുങ്ങിയോ രാജാധിരാജനെ കാണുവാൻ (2) മദ്ധ്യാകാശത്തിലെ പൂപ്പന്തൽ മാടിവിളിക്കുന്നു കേൾക്കണേ (2) വാങ്ങിപ്പോയ വിശുദ്ധരെ സീയോൻ നാടതിൽ കാണും ഞാൻ യേശുവിന്‍റെ തിരുരക്തത്താൽ മുദ്രയണിഞ്ഞാരെ കാണും ഞാൻ (2);- ഒരുങ്ങി. കർത്താവിൻ ഗംഭീരനാദവും മീഖായേൽ ദൂതന്‍റെ ശബ്ദവും ദൈവത്തിൻ കാഹള ധ്വനിയതും കേൾക്കുമ്പോൾ പറന്നുപോകും ഞാൻ (2);- ഒരുങ്ങി. യേശുവിൻ പൊൻമുഖം […]

Read More 

കാണും ഞാനെൻ മോക്ഷപുരേ

കാണും ഞാനെൻ മോക്ഷപുരേ താതൻ ചാരേ ശാലേം പുരേ (2) കാൺമതിനധികാലമായ് കൺകൊതിച്ചൊരു നാഥനേ അതിശയവിധമഗതിയെ ഭൂവി വീണ്ടെടുത്തൊരു നാഥനേ ആയിരം പതിനായിരങ്ങളിൽ അഴകു തിങ്ങുമെൻ പ്രിയനെ ഇവിടെനിക്കു നൽസേവ ചെയ്യും അദൃശ്യരാം പല ദൂതരെ അവിടെ ഞാനവർ സമമാം തേജസിൻ ഉടൽ അണിഞ്ഞു വസിക്കവേ വാഴ്ചകൾ അധികാരമാദിയാം ദൂതസഞ്ചയ ശ്രേഷ്ടരെ ഇവിടെ നമ്മളെ പിരിഞ്ഞു മുൻവിഹം ഗമിച്ച വിശുദ്ധരെ വിവധ വേളയിൽ മരിച്ചു മൺമറഞ്ഞു അകന്നുപോയ വിശ്വസ്തരെ അരുണ തുല്യമാം ദ്യുതി വിളങ്ങിടും പല പല […]

Read More