About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.കാൽവറി കുന്നിൽ നാഥൻ യാഗമായ്
കാൽവറി കുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ (2) എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ… കാൽവറി കുന്നിൽ കാൽവരി കുന്നിൽ (4) മര കുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി… മര കുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി… കാൽവറി കുന്നിൽ… കാൽവറി കുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ […]
Read Moreകാൽവറി കുന്നിലെ സ്നേഹമേ
കാൽവറി കുന്നിലെ സ്നേഹമേ പാടുകൾ ഏറ്റ എൻ നാഥനെ ജീവൻ എനിക്കായി തന്ന നാഥാ അങ്ങയെ ഞാൻ എന്നും വാഴ്ത്തിടുന്നു(2) ഉറ്റവർ മാറിലും മാറാത്തവൻ ഉറ്റ സഖിയെന്റെ യേശു നാഥൻ അമ്മ മറന്നാലും മറക്കാത്ത നിൻ സ്നേഹത്തെ ഓർത്തു ഞാൻ പാടിടുമേ(2) രോഗക്കിടക്കയിൽ ആശ്വാസമേ രോഗിക്കു വൈദ്യനാം യേശുവേ കണ്മണിപോലെന്നെ കാത്തിടുന്ന നിൻ കൃപ ഓർത്തു ഞാൻ പാടിടുമേ(2)
Read Moreകാൽവറി കുന്നിന്മേൽ എൻപേർക്കയ്
കാൽവറി കുന്നിന്മേൽ എൻപേർക്കയ് ചിന്തി നീ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുന്നെന്‍റെപ്പായെ കള്ളന്മാർ നടുവിൽ തേജസ്സായ് പൊൻ മുഖം ആയിരം സൂര്യനെ വെല്ലുന്ന ശോഭയാൽ കയ്യിൽ ആണിപ്പഴുതു കാട്ടി അവൻ മേഘരൂഢനായ് വാനിൽ ആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുന്നെന്‍റെപ്പായെ(2) പൊന്നിനെക്കാളും തിളങ്ങുന്നകിരീടം ചാർത്തി രാജാവായി എഴുന്നെള്ളീ വരുമ്പോൾ (2) ആ പൊൻ മുഖത്ത് മുത്താൻ എനിക്കാ ആശയുണ്ട് പൊന്നെ ആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുന്നെന്‍റെപ്പായെ (2)
Read Moreകാൽവറി ക്കുരിശതിൽ യാഗമായ്
കാൽവറി കുരിശതിൽ യാഗമായ് തീർന്നൊരു കാരുണ്യ നായകനെ നരകുല പാപങ്ങൾ അഖിലവും നീക്കുവാൻ തിരുബലിയായവനെ ഉന്നതനെ മഹോന്നതനെ സ്വർഗ്ഗാധി-സ്വർഗ്ഗസ്ഥനെനൂതന ഗാനങ്ങൾ മാനസവീണയിൽഅനുദിനം പകരുന്ന നാഥാആനന്ദമായ് നൽഗാനങ്ങളാൽനാഥനെ പുകഴ്ത്തിടുന്ന;-പാപത്തിൻ ഭാരങ്ങൾ നീക്കുവാനൂഴിയിൽതിരുബലിയായൊരു നാഥാ ജീവിതമാം എൻ പാതകളിൽകാരുണ്യം പകർന്നവനെ;-
Read Moreകാൽവറി ക്കുരിശതിന്മേൽ തുങ്ങി
കാൽവറിക്കുരിശതിന്മേൽതുങ്ങിയോരേശുദേവൻ – പഞ്ചമുറിവുകളാൽപ്രാണൻ വെടിഞ്ഞല്ലോ നിന്‍റെ പേർക്കായ്തൻ ദിവ്യ സ്നേഹം നീ കാണുന്നില്ലേ?തൻ ദിവ്യ ശബ്ദം നീ കേൾക്കുന്നില്ലേ?ഈ മഹൽത്യാഗം നിനക്കായല്ലോനിൽക്കു നോക്കു ചിന്തിക്കു നീ(2);- കാൽവറി…സ്നേഹത്തിൻ മൂർത്തിയാം ദൈവപുത്രൻസ്നേഹിച്ചിടുന്നിതു നിന്നെയല്ലേഈ ദിവ്യസ്നേഹം നീ കാണാഞ്ഞിട്ടോപാപത്തിൻ അടിമയായ് ജീവിക്കുന്നോ(2);- കാൽവറി…നിന്നെപ്പോൽ നിന്നയൽക്കാരനേയുംസ്നേഹിപ്പാനരുളിയ കർത്താവല്ലോതന്നത്താൻ രക്ഷിപ്പാൻ ഇച്ഛിക്കാതെനമ്മുടെ രക്ഷയ്ക്കായി അർപ്പിച്ചത്(2);- കാൽവറി… സ്രഷ്ടാവാം ദൈവം വിളിക്കുന്നില്ലോസൃഷ്ടിയെ ദൈവം വിളിക്കുന്നല്ലോകാൽവറി ക്രൂശു വിളിക്കുന്നല്ലോഅരികെ വരിക സോദരരേ!(2);- കാൽവറി…
Read Moreകാൽവറി മലമേൽ എന്തിനായ്
കാൽവറി മലമേൽ എന്തിനായ് ഇത്രമാം ദുഃഖം-യേശുവേ സുരലോകനേ-ദേവ ജാതനേ ദൂതസേവിത രാജനേ ഏഴയാകുമെന്‍റെ പാപഭാരം പോക്കാൻ സ്വയമായ് സഹിച്ചോ അതിവേദനകൾ തങ്കമേനിയിൽ അടിച്ചതാൽ നിണം വാർത്തുവേ-പ്രിയനെ എന്‍റെ മേൽ വരും ദൈവകോപത്തെ തിരുമേനിയിൽ സഹിച്ചോ;- മുൾമുടി വെച്ചാഞ്ഞടിച്ചതാൽ ശിരസ്താകെയും തകർന്നോ! തവ പാടുകൾക്കെന്റെ പാതകം തന്നെ കാരണം പ്രിയനേ!;- തവ ജീവനും വെടിഞ്ഞന്നിൽ ജീവൻ ഏകിയോ പ്രിയനേ! നിത്യരാജ്യത്തിൽ നിത്യരാജത്വം പുത്രനാമെനിക്കാണല്ലോ;
Read Moreകാൽവറി മലമുകളിൽ കണ്ടു ഞാൻ
കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെമുൾക്കിരീട ഭാരമതിൽ എഴുന്നള്ളും രാജാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ കാരിരുമ്പിൻ ആണികളാൽ മുറിവേറ്റ കുഞ്ഞാടിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ മേലങ്കി പകുത്തു നൽകും ലോകത്തിന്‍റെ പാലകനേകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെകയ്പുനീരും ദാഹത്തോടെ നുകരുന്ന രക്ഷകനെ കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെവിലാവിന്‍റെ ആഴത്തിലും സ്നേഹമൂറും പിതാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെഎനിക്കായ് കുരിശിൽ മരിക്കും എന്‍റെ ജീവദായകനെ
Read Moreകാഹളശബ്ദം വാനിൽ മുഴങ്ങും
കാഹളശബ്ദം വാനിൽ മുഴങ്ങുംപൊൻ മണവാളൻ തൻ വരവിൽകാത്തിരുങ്ങൾ കാലങ്ങളെല്ലാംനിദ്രയിലായ്പ്പോയ് ശുദ്ധർ പലർസ്വർഗ്ഗമണാളാ! സ്വർഗ്ഗമണാളാ!സ്വാഗതം ദേവാ രാജാ ജയഹാ ഹല്ലേലൂയ്യാ ഗാനങ്ങളോടെവാഴുന്നു ഞങ്ങൾ കാത്തു നിന്നെകള്ളൻപോൽ നീ നിൻ നിക്ഷേപത്തിന്നായ്വാനിൽ വരുമ്പോൾ ശുദ്ധരെല്ലാംദിക്കുകളിൽ നിന്നെത്തും ക്ഷണത്തിൽമദ്ധ്യ വാനിൽ നിൻ സന്നിധിയിൽ;- സ്വർഗ്ഗ…തേജസമ്പൂർണ്ണൻ ശോഭനതാരംമോഹനരൂപൻ ഏവരിലുംമാനിതൻ വാനിൽ താതനാൽ നിത്യംവീണ്ടവനേഴയാമെന്നെയും;- സ്വർഗ്ഗ…ഉത്ഥിതരാകും നിദ്രയിലായോർമർത്യശരീരം വിട്ടവരായ്എന്തു സന്തോഷ സമ്മേളനം ഹാ!മദ്ധ്യകാശത്തിൽ അദ്ദി നത്തിൽ;- സ്വർഗ്ഗ…വാനിൽ വിശുദ്ധർ സിംഹാസനസ്ഥർആകും ദിനത്തെ കാത്തു ദൂതർനിൽക്കുന്നിതാ! നിൻ കാന്തയും ശുഭ്ര-വസ്ത്രം ധരിപ്പാൻ കാലമെന്നോ;- സ്വർഗ്ഗ…Sound of […]
Read Moreകാഹളം ധ്വനിച്ചിടാറായ് കർത്തനേശു
കാഹളം ധ്വനിച്ചിടാറായ് കർത്തനേശു വാനിൽ വരാറായ് ഇടിമുഴക്കംപോൽ കേൾക്കും എൻപേർ വിളിക്കും തൽക്ഷണം ഞാൻ പറക്കും ലോകജാതികൾ ഇളകിടുന്നു ലോക രാഷ്ട്രങ്ങൾ തകർന്നിടുന്നു സമാധാനമില്ല. സന്തോഷമില്ല. ലോകത്തിൽ ശാന്തിയില്ല. രോഗങ്ങൾ വർദ്ധിക്കുന്നു ഭൂകമ്പം ഏറിടുന്നു പക പിണക്കം വിദ്വേഷം യുദ്ധഭീഷണികൾ കൂട്ടമായ് കേട്ടിടുന്നു… ഒരുങ്ങുക സോദരരേ ഒന്നായ് പറന്നിടുവാൻ ഭാരം കുറച്ചിടാം വേഗം പറന്നിടാൻ ഈ ലോകം മറന്നീടുക
Read Moreകാഹളം ധ്വനിച്ചീടാറായ് പ്രിയനേശു
കാഹളം ധ്വനിച്ചീടാറായ് പ്രിയനേശു വന്നീടാറായ് ദൂതർ സംഘമൊത്ത് വിശുദ്ധരോടു ചേർന്ന് വീണ്ടെടുപ്പിൻ ഗാനം പാടും നാം-അന്ന് ആത്മാവിനാലൊരുങ്ങാം ആ നല്ല നാളിനായി വരവിൻ നാളുകൾ അടുത്തുപോയി ഉണർവ്വോടെന്നും ഒരുങ്ങീടാം;- ദൂതർ… വിശ്രമ നാടതിൽ നാം യേശുവിൻ കൂടെ എന്നും ആമോദമായി എത്ര സന്തോഷമായ് വസിച്ചീടുമേ സ്വർഗ്ഗനാടതിലായ്; – ദൂതർ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിക്കാം എൻ യേശുവിനെ
- ഞാൻ യഹോവയെ എല്ലാ നാളിലും
- കാണുന്നു കാൽവറി ദർശനം എൻ
- തുണയെനി ക്കേശുവേ കുറവിനിയില്ല
- രക്തത്തിൻ തണൽ നമുക്കുണ്ട്

