Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഇടറിവീഴുവാൻ ഇടതരല്ലേ നീ

ഇടറിവീഴുവാൻ ഇടതരല്ലേ നീ യേശുനായകാഇടവിടാതെ ഞാൻ നല്ലിടയനോടെന്നും പ്രാർത്ഥിക്കുന്നിതാമുൾക്കിരീടം ചാർത്തിയ ജീവദായക ഉൾത്തടത്തിൻ തേങ്ങൽ നീ കേൾക്കുന്നില്ലയോമഹിയിൽ ജീവിതം മഹിതമാക്കുവാൻമറന്നുപോയ മനുജനല്ലോ ഞാൻ അറിഞ്ഞിടാതെ ഞാൻ ചെയ്ത പാപമോനിറഞ്ഞ കണ്ണുനീർ കണങ്ങളായ്അന്ധകാര വീഥിയിൽ തള്ളിടല്ലേ രക്ഷകാഅന്തരംഗം നൊന്തു കേണിതാ;-വിശ്വമോഹങ്ങൾ ഉപേക്ഷിക്കുന്നു ഞാൻ ചെയ്ത പാപ പ്രായചിത്തമായ്ഉലകിൽ വീണ്ടും ഞാൻ ഉലഞ്ഞു പോകല്ലെഉടഞ്ഞൊരു പളുങ്കു പാത്രം ഞാൻഎന്‍റെ ശിഷ്ടജന്മമോ നിന്‍റെ പാദലാളനംഎന്നും ആശ്രയം നീ മാത്രമേ;-

Read More 

ഇടയൻ നല്ലിടയൻ യഹോവ നല്ലിടയൻ

ഇടയൻ നല്ലിടയൻ യഹോവ നല്ലിടയൻആടിനെ തേടുന്ന ആടലകറ്റുന്നയാഹെനിക്കിടയനല്ലോകൂടുവെടിഞ്ഞതാം ആടിനെതേടി – വൻപാടുകളേറ്റവനാംനേടിയെടുത്തു തൻ വീടുവരെതോളിലേറ്റി നടപ്പവനാം;- ഇടയൻ…പച്ചപ്പുൽപുറങ്ങളിൽ കിടത്തുന്നവൻ – സ്വച്ഛജലനദി കാട്ടുന്നവൻ മരണത്തിൻ കൂരിരുൾ താഴ്വരയിലും തൻ ശരണമങ്ങകുന്നവൻ;- ഇടയൻ…

Read More 

ഇടയന്‍റെ കാവൽ ലഭിച്ചിടുവാനായ്

ഇടയന്‍റെ കാവൽ ലഭിച്ചിടുവാനായ്അജഗണമായ് നീ മാറണംഇടയന്‍റെ സ്നേഹം നുകർന്നിടുവാനായ്കുഞ്ഞാടായ് നീ മാറണം (2)ചെന്നായ് വരുന്നത് കാണുന്നനേരംഓടിപ്പോകില്ലെങ്ങും നിന്നിടയൻ(2)ജീവൻ ചൊരിഞ്ഞും പ്രാണൻ വെടിഞ്ഞുംനിന്നെ കാത്തിടും നല്ലിടയൻ(2)പാപമുറിവുകൾ പേറും മനസ്സുമായ്കൂട്ടം പിരിഞ്ഞേ-കനായിടുമ്പോൾ(2)കൂട്ടം മറന്നെത്തും ഞാൻ നിന്‍റെ ചാരെസ്നേഹം പകർന്നെന്‍റെ സൗഖ്യം തരാൻമാറിൽ ചേർന്നെന്‍റെ സ്വന്തമാക്കാൻ(2)

Read More 

ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹി

ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു ഞാനപ്പനേ! നിന്‍റെ ഉദ്ധാരണത്തെ ഓർത്തു ദിനംപ്രതി സന്തോഷിക്കുന്നത്യന്തംപുത്രന്‍റെ സ്നേഹത്തെ ക്രൂശിൻമേൽ കാണുമ്പോൾ ശത്രുഭയം തീരുന്നു എന്നെമിത്രമാക്കിടുവാൻ കാണിച്ച നിൻകൃപ എത്ര മനോഹരമേ! ശത്രുവാമെന്നെ നിൻപുത്രനാക്കിടുവാൻപുത്രനെ തന്നല്ലോ നീ ദേവാ ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢംനീചനരനാമീയേഴയെ സ്നേഹിച്ചീ നീചലോകത്തിൽ വന്നു യേശുനീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേൽപ്പിച്ചല്ലോകൂട്ടം വെറുത്തു കുലവും വെറുത്തെന്നെ കൂട്ടുകാരും വെറുത്തു എന്നാൽ കൂട്ടായിത്തീർന്നെന്‍റെ സ്വർഗ്ഗീയ സ്നേഹിതൻ കഷ്ടകാലത്തും വിടാ മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലുംസന്താപമില്ലെനിക്കു എന്‍റെമാതാപിതാവെക്കാൾ അൻപു തിങ്ങിടുന്നോരേശുവുണ്ട് എനിക്കു […]

Read More 

ഈ ഭൂമിയിലെന്നെ നീ ഇത്രമേൽ

ഈ ഭൂമിയിലെന്നെ നീ ഇത്രമേൽ സ്നേഹിപ്പാൻഞാനാരാണെൻ ദൈവമെപാപാന്ധകാരം മനസ്സിൽ നിറഞ്ഞൊരുപാപിയാണല്ലോയിവൻ (2)ശത്രുവാമെന്നെ പുത്രനാക്കിടുവാൻഇത്രമേൽ വേണോ (2)നീചനാമെന്നെ സ്നേഹിച്ചു സ്നേഹിച്ചുപൂജ്യനായ് മാറ്റിയല്ലോ (2)ഭീരുവാമെന്നിൽ വീര്യം പകർന്നു നീധീരനായ് മാറ്റിയല്ലോ (2)കാരുണ്യമെ നിൻ സ്നേഹവായ്പ്പിന്‍റെആഴം അറിയുന്നു ഞാൻ (2)

Read More 

ഈ ദൈവമെന്നും എനിക്കഭയം

ഈ ദൈവം എന്നും എനിക്കഭയംവസിച്ചീടുമെന്നും ഞാൻ അവൻ മറവിൽശോധന വേളകൾ വന്നിടുമ്പോൾഅവൻ മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കുംതള്ളിടാതവനെന്നെ ചേർത്തിടുമേതൻ ദയ മാറുകില്ലഞാനാശ്രയിക്കും ദൈവമെന്നെഅനാഥനായ് ഭൂവിൽ കൈവിടുമോതിരുക്കരത്തിലവൻ വഹിക്കുമെന്നെതൻ കൃപ തീരുകില്ല മർത്ത്യരിൽ ഞാനിനീം ചാരുകില്ലമനുജരിൻ മേന്മകൾ നശിച്ചിടുമേമരിച്ചയിർത്തേശു ജീവിക്കുന്നുതൻ നാമം ഉന്നതമേ

Read More 

ഈ ദൈവം എന്നും നിൻ ദൈവം

ഈ ദൈവം എന്നും നിൻ ദൈവംകൈവിടുമോ നിന്നെ വഴിയിൽഅവൻ കരുതും നൽ കരുതൽമരണം വരെ നിൻ വഴിയിൽനീ ആർത്തീടുക മോദാൽ തുള്ളീടുകയേശു നിൻ ഓഹരിയായ് (2)നിന്ദയെ നീ ഭയപ്പെടേണ്ടഘോര ചെങ്കടലിൻ മുമ്പിലുംനീട്ടുക നിൻ ഭുജം ധൈര്യമായ്പാത നിൻ മുമ്പിൽ തുറക്കുമവൻ (2)അലകൾ നിന്നെ നടുക്കിൽപടകലഞ്ഞുലഞ്ഞീടുകിൽ(2)ഒട്ടുമേ നീ പതറീടല്ലേചാരെ വന്നിടും നിൻ നായകൻ(2)ഒരുനാൾ നീ എത്തീടുമാശോഭിത തുറമുഖത്തിൽ (2)കാന്തൻ മാർവ്വതിലന്നു നീവിശ്രമം നേടും നിശ്ചയം (2)

Read More 

ഗോഗുൽത്താ മലയിൽ നിന്നും

ഗോഗുൽത്താമലയിൽ നിന്നുംവിലാപത്തിൻ മാറ്റൊലി കേൾപ്പൂഏവമെന്നെ ക്രൂശിലേറ്റുവാൻഅപരാധമെന്തു ഞാൻ ചെയ്തു (2)നിങ്ങളെ ഞാൻ ഉയർത്താൻ വന്നുക്രൂശിലെന്നെ തറച്ചു നിങ്ങൾമോക്ഷവാതിൽ തുറക്കാൻ വന്നുശിക്ഷയായെൻ കൈകൾ ബന്ധിച്ചുമുന്തിരി ഞാൻ നട്ടു നിങ്ങൾക്കായ്മുന്തിരിച്ചാറൊരുക്കി വച്ചുഎങ്കിലുമീ കൈപ്പുനീരല്ലേദാഹശാന്തിക്കെനിക്കു നല്കി

Read More 

ഗോൽ ഗോത്തായിലെ കുഞ്ഞാടേ

ഗോൽഗോത്തായിലെ കുഞ്ഞാടേ, അത്ഭുതമുള്ളോർ കുഞ്ഞാടേപാപശാന്തി നീയത്രേ ഗോൽഗോത്തായിലെ കുഞ്ഞാടേഗോൽഗോത്തായിലെ മൃത്യുവേ അത്ഭുതമുള്ളോർ മൃത്യുവേ ജീവവാതിൽ നീ അത്രേ ഗോൽഗോത്തായിലെ മൃത്യുവേഗോൽഗോത്തായിലെ രക്തമേ അത്ഭുതമുള്ളോർ രക്തമേ എൻവിശുദ്ധി നീ അത്രേ ഗോൽഗോത്തായിലെ രക്തമേഗോൽഗോത്തായിലെ നീതിയേ അത്ഭുതമുള്ളോർ നീതിയേ എൻപ്രശംസ നീ അത്രേ ഗോൽഗോത്തായിലെ നീതിയേഗോൽഗോത്തായിലെ താഴ്മയേ അത്ഭുതമുള്ളോർ താഴ്മയേ എൻഉയർച്ച നീ അത്രേ ഗോൽഗോത്തായിലെ താഴ്മയേഗോൽഗോത്തായിലെ സ്നേഹമേ അത്ഭുതമുള്ളോർ സ്നേഹമേ എൻകിരീടം നീ അത്രേ ഗോൽഗോത്തായിലെ സ്നേഹമേഗോൽഗോത്തായിലെ ജയമേ അത്ഭുതമുള്ളോർ ജയമേ എന്‍റെ ശക്തി നീ അത്രേ ഗോൽഗോത്തായിലെ […]

Read More 

ഹാ ചിന്തിക്കുകിൽ പരദേശികൾ

ഹാ ചിന്തിക്കുകിൽ പരദേശികൾ വെറുംഅന്യർ നാമീഭുവിൽ നിലയില്ലാവാസമോർക്കിൽപ്രതിഗാനം മുഴക്കി നാം പാടീടാം ഭക്തർപാതയെ നോക്കിക്കൊണ്ടോടീടാം-പരിതാപമകന്നു നാം വാണീടും-സുരലോകെപരനേശുവോടുകൂടെ;-പ്രതിയോഗി നമുക്കെതിർ ചെയ്തീടും ഗതികെട്ടവർ പോലെനാമായിടും ഉടൻവന്നിങ്ങു ത്രാണനം ചെയ്തിടും പ്രിയനാഥൻപരലോകെ കൊണ്ടുപോകും;-പല പാടുകൾ പെട്ടു നാം പോകേണം-ചിലദുർഘടമേടുകളേറണം പല-രാലുമുപദ്രവമേൽക്കേണം ഒരു നാളിൽപ്രിയനോടുകൂടെ വാഴാൻ;-ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലൊ-നമു-ക്കുള്ളതാം വാസമിതല്ലല്ലൊ ഹാമിന്നും പ്രശോഭിതമായൊരു ഗോപുരം വിണ്ണിൽദൂരത്തായ് കണ്ടീടുന്നു;-ഈ മായാപുരി വിട്ടുപോയീടാം ക്ഷണംസീയോൻ പ്രയാണം തുടര്ർന്നീടാം-പ്രിയ-നോടൊരുമിച്ചു വസിച്ചീടാം ചിരകാലംശുഭമേറും ഭാഗ്യനാട്ടിൽ;-

Read More