Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

രക്ഷകനേശുവെ വാഴ്ത്തി

രക്ഷകനെശുവെ വാഴ്ത്തിഇക്ഷിതിയെങ്ങും ഞാൻ പാടും മഹിമയണിഞ്ഞവനേശു മഹേശൻ മാധുര്യ നാമം പോൽ മറ്റില്ലൊന്നും മാനധനവും ജ്ഞാനവുമെല്ലാം മന്നവനീശന്റെ സ്വന്തമത്രെ കാൽവറി ക്രൂശിലെൻ കാരുണ്യ നാഥൻ കാൽകരം ആണിയിൽ തൂങ്ങിയതാൽ കാർമുകിലെപ്പോൽ എൻ ലംഘനമെല്ലാം കാണാതെ മായിച്ചെൻ ജീവനാഥൻ കാത്ത് ഞാൻ പാർത്തിടും യാഹിനായെന്നും കഴുകനെപ്പോൽ ശക്തി പുതുക്കിടും പാവന പാതയിൽ ഓടുവാനായ് പ്രാപ്തിപ്പെടുത്തിടും ക്രിസ്തുനാഥൻ വന്നിടും മന്നവൻ ഉന്നതെ വേഗം വീടങ്ങൊരുക്കി തൻ ഭക്തർക്കായി വേണ്ടിനി ദുഃഖങ്ങൾ ഭാരങ്ങൾ ഒന്നും വേദനയെല്ലാം താൻ മാറ്റിടുമേ

Read More 

പുതിയൊരു തീമുമായ്

പുതിയൊരു തീമുമായ് പുത്തൻ പാട്ടുമായ് (2)ഹൃദയത്തിൽ പൂമഴയായ് വന്നെത്തിഅവധിക്കാലം ആഘോഷിക്കാൻവന്നെത്തി (2)എക്‌സൽ വിബിഎസ്സ് (2)ആക്ടിവിറ്റികളുണ്ടേ ഗെയിമുകൾ പലവിധമാണേ(2)പപ്പറ്റ് ഷോ മാജിക്ക് ഷോ അടിപൊളിയാണേഎക്‌സലന്റ് എക്‌സലന്റ് എക്‌സൽ വിബിഎസ്സ്(2)ബഡിയാ ബഡിയാ എക്‌സൽ വിബിഎസ്സ്(2)റൊമ്പ സിരന്താർ സിരന്താർ എക്‌സൽ വിബിഎസ്സ്(2)

Read More 

സഡുഗുഡു ആർത്തുലച്ചു ഇളകി

സഡുഗുഡു സഡുഗുഡു ഗുഡു അ ഗുഡു(4)ആർത്തുലച്ചു ഇളകിവരുമൊരു കടലിൽ ഞാനെന്റെ ജീവിത നൗകയുമായി (2) (സഡുഗുഡു)പടകിൻ അരികിൽ ഒരു കോണിൽനാഥൻ തല ചായ്ച്ചുറങ്ങവെ പ്രാർത്ഥനയാൽ അവനെ വിളിച്ചു ഉണർന്നെന്റെ നാഥൻ ചൊന്നുഹേ കാറ്റേ കടലേ ശാന്തമാകയേശുവിന്റെ വാക്കു കേട്ട് (സഡുഗുഡു)നെഞ്ചോടു ചേർത്തു നിർത്തി നാഥൻഭയം വേണ്ടെന്നുര ചെയ്തുശാന്തമായി നൗക തുഴഞ്ഞുഞാൻ എന്റെ കര തേടിനനന നനന നനാ (സഡുഗുഡു)

Read More 

രാവേറയായ്‌ പകൽ തീർന്നുപോയ്‌

രാവേറയായ്പകൽ തീർന്നുപോയ്‌ഒരുങ്ങിടുവിൻ ജനമേഅവൻ വേല തികച്ചിടുവിൻമന്ദത മയക്കം നീക്കി നമ്മൾസന്തതം ഉണർന്നവരായിരിപ്പിൻവല്ലഭനേശുവിൻ നാമമുയർത്താൻകുരിശിൻ പാതയിൽ അണിചേരാംഅജ്ഞത മാറ്റാൻ അറിവേകാൻജ്ഞാനപ്രകാശം തെളിയിക്കാംപാരിതിലേവരും യേശുവിൻ ജീവിതംമാതൃകയാക്കാൻ വഴിയൊരുക്കാംനിന്ദിതർ ദുഃഖിതർ പീഡിതരോടൊ-ത്തേശുവിൻ വചനം ഭുജിച്ചിടാംഎല്ലാ ജനവും ഏകമനസ്സാൽഹല്ലേലുയ്യാ പാടീടാൻദൈവിക രാജ്യമീഭൂവിൽ വരാൻയേശുവിൻ ജീവിതമനുകരിക്കാംസത്യവും ധർമ്മവു നീതിയും പുലരുംപുതിയൊരു പുലരിയെവരവേൽക്കാം

Read More 

രക്ഷ ദാനമാണെ ജീവൻ

രക്ഷ ദാനമാണെ ജീവൻ നിൻ യാഗത്താലെ (2)ഞാൻ ആയതും ആകുന്നതും മറുവിലയായ നാഥനാലെ (2)യേശുവേ ആരാധ്യനെ ദൂതന്മാർ വാഴ്ത്തീടുന്നേ (2)അഗ്നിഅഭിഷേകം ദാനമാണെനിലനിർത്തീടും തേജസാലെ (2)പ്രശംസിക്കുവാൻ ഒന്നുമില്ലേകൃപയാലുള്ള ദാനമാണെ (2)നിത്യസ്നേഹം ദാനമാണെനിത്യതയോളം നിലനിർത്തുമെ (2)മാറ്റം വരില്ല വാഗ്‌ദത്തമെഅവകാശമാം നിത്യതയെ (2)

Read More 

പ്രത്യാശ വർദ്ധിച്ചീടുന്നേ തേജസ്സേറും

പ്രത്യാശ വർദ്ധിച്ചീടുന്നേതേജസ്സേറും മുഖം കാണുവാൻ(2)കാലമേറെ അടുത്തുവല്ലോ വിൺപുരിയിൽ എത്തിച്ചേരുവാൻ (2)കഷ്ടതകൾ എല്ലാം തീർന്നിടുംരോഗ ദുഃഖമെല്ലാം മാറിടും (2)പുതുദേഹം പ്രാപിച്ചീടും നാം പ്രീയൻ കൂടെ ചേർന്നിടുമ്പോൾ (2) ലോകവാസം വിട്ടുപിരിയുംസ്വന്തമെല്ലാം മാറിപ്പോയിടും (2)കണ്ണിമെക്കും ഞൊടിനേരത്തിൽഎത്തിടുമെൻ പ്രിയൻ ചാരത്ത് (2) കൂടാരമാകും ഭവനം വിട്ടൊഴിഞ്ഞാൽ യേശുവിൻ കൂടെ (2)കൈപ്പണി അല്ലാത്ത നാട്ടിൽ നാം എത്തിച്ചേർന്നു വിശ്രമിച്ചീടും (2)

Read More 

പ്രതിസന്ധികളുടെ നടുവിൽ എന്റെ

പ്രതിസന്ധികളുടെ നടുവിൽ എന്റെപ്രാർത്ഥന കേട്ടുളളലിഞ്ഞവനെഉച്ചത്തിൽ നിന്നോട് യാചിച്ചപ്പോൾഉത്തരമരുളിയ പോന്നേശുവേപ്രാർത്ഥിക്കുന്നു നിൻ സന്നിധിയിൽകാത്തിരിക്കുന്നു പരിശുദ്ധനെധൈര്യമൊടെ കൃപാസനത്തിൻഅടുത്തുവന്നരികത്തു നിന്നിടാൻപ്രവേശനം നൽകി കരുണയുള്ളോൻതത്സമയം വേണ്ട കൃപയും നൽകി;- പ്രാർത്ഥി…മനസ്സു തകർന്നു വിളിച്ചപ്പോൾഹൃദയം നുറുങ്ങി ഞാൻ കേണപ്പോൾസാന്ത്വനമേകും തിരുകരത്താൽചേർത്തണച്ചു കണ്ണീർ തുടയ്ക്കും;- പ്രാർത്ഥി…ആകാശം ചായ്ച്ചിറങ്ങിവരുംമഹാ വീരനെപ്പോൽ അരികിൽ വരുംഉയരത്തിൽ നിന്നു കരം നീട്ടിപെരു വെള്ളത്തിൽ നിന്ന് വലിച്ചെടുത്തു;- പ്രാർത്ഥി…

Read More 

പ്രത്യാശയാകുന്ന യേശുവിനോടൊപ്പം

പ്രത്യാശയാകുന്ന യേശുവിനോടൊപ്പംപ്രഭാതത്തിൽ ഞങ്ങൾ യാത്ര ചെയ്തീടുവാൻഞാനാകുന്നു വഴി എന്നു പറഞ്ഞോനെസാക്ഷാൽ വഴിയായി കൂടെ വരേണമേലോക സൂര്യനുദിച്ചുയർന്നീടും നേരംഭീകര രാത്രിയിൻ ഏകാന്തത മാറുംനീതി സൂര്യനുദിച്ചീടുന്ന നേരത്തിൽപാപത്തിൻ ഘോരമാം കൂരിരുട്ട് നീങ്ങുംകഴിഞ്ഞ രാത്രിയിൽ സൂക്ഷിച്ച നാഥനെ നന്ദിയോടെ കാലേ വാഴ്ത്തി സ്തുതിക്കുന്നുഈ പകലിലെന്റെ സംസാരം സൂക്ഷിപ്പാൻപ്രവർത്തനത്തിലും അങ്ങയോടുകൂടെമുമ്പേ നിൻ രാജ്യവും നീതിയും തേടീടുംഅതോടൊപ്പം എല്ലാം നൽകുന്ന യേശുവേഭൗതിക നേട്ടങ്ങൾ അല്ല എനിക്കിന്നുആത്മീക മുന്നേറ്റം മതി എനിക്കിന്നു

Read More 

പ്രതികൂലത്തിൽ നമ്മുടെ

പ്രതികൂലത്തിൽ നമ്മുടെ യേശു ദൂരത്തല്ലചാരത്തെത്തും അൻപോടെന്നും അതിശയം ചെയ്യാൻ (2)ദിനവും തിരയും ഏറി നടത്തും നല്ലയേശുമുങ്ങിത്താഴാതെന്നും കാക്കും നമ്മുടെ യേശു (2)കാറ്റും തിരയും കീഴടങ്ങും കർത്തൻ മുൻപിൽമതിലായി നിൽക്കും തിര അവന്റെ വാക്കിൻ മുൻപിൽ (2)കടലും നദിയും മുറിഞ്ഞു മാറും തന്റെ മുൻപിൽനമ്മുടെ യേശു എത്രയോ സർവ ശക്തൻ (2)കാറ്റ് വരുന്നു കോളു വരുന്നു പേടിക്കേണ്ടകാർമേഘം കറുത്തിരുണ്ടാൽ പേടിക്കേണ്ട (2)മുൻപേ നോക്ക് യേശു വരുന്നു ഹല്ലേലൂയാവേഗം യേശു പടകിൽ കയറും ഹല്ലേലൂയാ(2)ദൂരെ നോക്ക് യേശു വരുന്നു ഹല്ലേലൂയാവേഗം […]

Read More 

പ്രതിസന്ധികളിൽ പ്രത്യാശയരുളി

പ്രതിസന്ധികളിൽ പ്രത്യാശയരുളിപ്രതിദിനം വഴി നടത്തുംപരിപാലകനാം പരമോന്നതനേസതതമെൻ സ്തുതി നിനക്ക്1 ഇരുളേറും മരുവിതിൽ അഴലേറി മരുവുമ്പോൾതുണയായെൻ അരികിൽ വന്നോൻവഴി കാണാതുഴറിയ വേളയിലെൻ മുമ്പിൽമാർഗ്ഗം തെളിച്ചതും നീ;- പ്രതിസ…2 കരകാണാതാഴിയിൽ കൊടുങ്കാറ്റിലുലഞ്ഞപ്പോൾഅന്തികെ അണഞ്ഞവൻ നീഎൻ ചെറു പടകതിൽ അമരത്തിലിരുന്നെന്നെശാന്തമായ് നയിച്ചതും നീ;- പ്രതിസ…3 വൈരികൾ നടുവിലെൻ ഭീതിയകറ്റി നൽമേശയൊരുക്കിയവൻചെങ്കടൽ നടുവിൽ തൻ വീഥി തുറന്നെന്നെമറുകരയണച്ചതും നീ;- പ്രതിസ…4 ആവശ്യമഖിലവും അനുദിനമറിഞ്ഞെന്നെആശ്ചര്യമായ് നയിച്ചോൻപരിമിതി വളരെയുണ്ടെന്നിലെന്നാകിലുംകുറവെന്യേ പുലർത്തുവോൻ നീ;- പ്രതിസ…

Read More