Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

എന്നാത്മനാഥ എന്നെശുവേ

എന്നാത്മനാഥ എന്നെശുവേ എൻ മോക്ഷവീട്ടിൽ ഞാൻ ചേർന്നിടുവാൻ നിൻ മുഖം ഒന്ന് കണ്ടിടുവാൻ എന്നുള്ളം വാഞ്ചിക്കുന്നു ഈലോകത്തിൽ ഞാൻ അന്ന്യനല്ലോ എങ്കിലുംഞാൻ പതറുകില്ല എന്നാത്മനാഥ ശക്തി പകരൂ നിന്നിൽ വസിച്ചീടുവാൻ കഷ്ടം പ്രയാസങ്ങൾ വന്നിടുമ്പോൾ എന്നാശ്രയം നിന്നിൽ മാത്രം എന്നാത്മനാഥാ ശക്തി പകരൂ നിന്നിൽ ആശ്രയിപ്പാൻ എൻ ജീവിതം ഞാൻ തിരുമുൻപിൽ നിൻ സേവക്കായിതാ അർപ്പിക്കുന്നെ എന്നാത്മനാഥാ ശക്തി പകരൂ നിൻനാമം ഘോക്ഷിച്ചീടാൻ

Read More 

എന്നാത്മാവേ വാഴ്ത്തുക നീ

എന്നാത്മാവേ വാഴ്ത്തുക നീനിന്നുടെ കർത്താവിനെതൻ ഉപകാരങ്ങൾ ഒന്നുംഎന്നുമേ മറക്കൊലാനിൻ അകൃത്യങ്ങൾ ഒക്കെയുംസന്തതം മോചിച്ചു നിൻരോഗമെല്ലാം മാറ്റി നിന്നെസൗഖ്യമാക്കീടുന്നു താൻജീവനെ നാശത്തിൽനിന്നുവീണ്ടെടുത്തു നിന്നെ തൻകാരുണ്യങ്ങളാൽ കിരീടധാരണം ചെയ്യുന്നവൻനന്മയാൽ നാൾതോറുമേ നീഉൺമയിൽ ത്യപ്തനായ് നിൻയൗവ്വനം കഴുകനെപോൽനവമാക്കുന്നു നിത്യംസർവ്വത്തിന്നുമായ് സ്തുതിക്കദൈവമാം പിതാവിനെകർത്തൻ നല്ലോൻ തൻ കരുണ നിത്യമായുള്ളതത്രെതന്നുടെ വഴികളെല്ലാം ഉന്നതം എന്നാകിലുംതൻ പ്രിയ മക്കൾക്കു സർവ്വംനന്മയായ് വന്നീടുമെ

Read More 

എന്നാളും ആശ്രയമാം കർത്താവിനെ

എന്നാളും ആശ്രയമാം കർത്താവിനെ എന്നും ഞാൻ വാഴ്ത്തിപ്പാടും കർത്താവിനെ എന്നും ഞാൻ വാഴ്ത്തിപ്പാടുംഎന്നെയുമെന്‍റെ നിരൂപണമൊക്കെയും നന്നായറിയുന്നോനാംപരമോന്നതനാമെന്‍റെ പൊന്നു കർത്താവിനെഎന്നും ഞാൻ സ്തോത്രം ചെയ്യും;-തീജ്വാല പോലുള്ള കണ്ണിനുടമയാം കർത്താവറിയാതൊന്നും തന്നേമർത്ത്യരാം നമ്മൾക്കു സാധിക്കയില്ലെന്ന തോർത്തിതാ ഭക്തിയോടെ;-നമ്മുടെ ചിന്തകൾ ക്രിയകളൊക്കെയും തൻതിരു സന്നിധിയിൽവെറും നഗ്നവും മലർന്നതുമായ് തന്നെ കാണുമേഏതും മറവില്ലാതെ;-കർത്താവു നമ്മോടു കാര്യം തീർക്കും നാളിൽ ധൈര്യത്തോടെ നിൽക്കുമോഅന്നുനമ്മുടെ കൈകൾ ബലപ്പെട്ടിരിക്കുമോചിന്തിച്ചിടാം പ്രിയേര;-രീതി: എൻപേർക്കായ് ജീവൻ വയ്ക്കും

Read More 

എന്നാളും സ്തുതിച്ചീടുമെ ഞാൻ

എന്നാളും സ്തുതിച്ചീടുമെ ഞാൻഎൻ പ്രിയ രക്ഷകനെഎന്നെ രക്ഷിച്ച സ്നേഹത്തെഓർത്തു ഞാൻ എന്നെന്നും പാടിടുമെ(2)ഏകനാം പുത്രനെ തന്നെയവൻഏഴയ്ക്കായ് ക്രൂശിൽ ഏല്പ്പിച്ചുവല്ലോഅവർണ്ണനീയമിതു അഗാധമിത്ദൈവസ്നേഹത്തെ ധ്യാനിക്കുമ്പോൾ;-നാൾതോറും അവനെന്നെ കാത്തിടുമെതൻ ബലമേറും ചിറകടിയിൽനല്ലോരിടയനെന്നെ നടത്തിടും കൃപയിൽഎന്നായുസ്സിൻ അന്ത്യം വരെ;-

Read More 

എന്നാളും സ്തുതിക്കണം നാം നാഥനെ

എന്നാളും സ്തുതിക്കണം നാം നാഥനെ എന്നാളും സ്തുതിക്കണം നാം വന്ദനം പാടി മന്നൻ മുൻകൂടി മന്ദതയകന്നു തിരുമുന്നിലഭയമിരന്നുമോദമായ് കൂടുക നാംപരന്നു ബഹുനാദമായ് പാടുക നാംഗീതഗണം തേടി നാഥന്നു നാം പാടി നാഥനാമവന്‍റെ തിരുനാമമേ ഗതിയായ് തേടി;-ശ്രേഷ്ഠഗുണദായകൻ അവൻ നിനയ്ക്കിൽ ശിഷ്ടജനനായകൻ സ്പഷ്ടം തിരുദാസർക്കിഷ്ടമരുളുവോൻകഷ്ടതയിൽ നിന്നവരെ ധൃഷ്ടനായുദ്ധരിപ്പവൻ;-തന്നെ സ്തുതിച്ചിടുന്നു ജനങ്ങൾപദം തന്നിൽ പതിച്ചിടുന്നു മന്നവമന്നർ പ്രസന്നരായ് വാഴ്ത്തുന്നുനന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു;-ദേവകളിൻ നാഥനെ സമസ്തലോക ജീവികളിൻ താതനെ ജീവന്നുറവായി മേവും പരേശനെജീവനുലകിന്നുദിപ്പാൻ സൂനുവെക്കൊടുത്തവനെ;-തൻനാമകീർത്തനം നാം തുടർന്നുചെയ്കിലെന്നും ദിവ്യാനന്ദമാം ഉന്നതൻ തന്നുടെ സന്നിധൗ […]

Read More 

എണ്ണമില്ലാ നന്മകൾ എന്നിൽ

എണ്ണമില്ലാ നന്മകൾ എന്നിൽചൊരിയും വൻ ദയയെ ഓർക്കുമ്പോൾനന്ദിയല്ലാതൊന്നുമില്ലപ്പാ എന്‍റെ നാവാൽ ചൊല്ലിടുവാനായ്സ്തോത്രമല്ലാതൊന്നുമില്ലപ്പാഎന്‍റെ നാവാൽ ചൊല്ലിടുവാനായ്നിത്യ സ്നേഹമോർക്കുമ്പോൾ വൻ കൃപകളോർക്കുമ്പോൾഎങ്ങനെ സ്തുതിക്കാതിരുന്നിടുംആ കരുണ ഒർക്കുമ്പോൾവൻ ത്യാഗമോർക്കുമ്പോൾഎങ്ങനെ വാഴ്ത്താതിരുന്നിടും-യേശുവേ…സാധുവാകും എന്നെ സ്നേഹിച്ചുസ്വന്ത ജീവൻ തന്ന സ്നേഹമേനന്ദിയല്ലാതൊന്നുമില്ലപ്പാ എന്‍റെ നാവാൽ ചൊല്ലിടുവാനായ്സ്തോത്രമല്ലാതൊന്നുമില്ലപ്പാഎന്‍റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ…കാൽവറിയിൻ സ്നേഹമോർക്കുമ്പോൾകൺകൾ നിറയുന്നെന്‍റെ പ്രിയനെനന്ദിയല്ലാതൊന്നുമില്ലപ്പാഎന്‍റെ നാവാൽ ചൊല്ലിടുവാനായ്സ്തോത്രമല്ലാതൊന്നുമില്ലപ്പാഎന്‍റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ…

Read More 

എണ്ണമില്ലാ നന്മകൾ മാത്രം

എണ്ണമില്ലാ നന്മകൾ മാത്രംയേശു എനിയ്ക്ക് തന്നതാൽയോഗ്യതാ ഇല്ല ഏഴയിൽഓർക്കുമ്പോൾ നിറയും കണ്ണുകൾശത്രുക്കൾ മുൻപാകെ മേശയുംഒരുക്കി വൻ അത്ഭുതാകരംയേശുവിൻ ജയം ഉയർത്തുവാൻശത്രുവിൻ തല തകർത്തവൻ;-ഞാൻ ഇന്നും ഒരു അത്ഭുതമായ്കർത്തൻ എന്നെ കാത്തിടുന്നതാൽനാളെന്നും എന്നേശുവിനായ്നന്ദിയോടെ പിൻഗമിച്ചീടും;-നന്മകളോരോന്നോർക്കുമ്പോൾനൊമ്പരം ഏറുന്നു പ്രിയനേസ്നേഹത്തിൻ ആഴം ഏകുവാൻസാധു ഞാൻ എന്തുള്ളൂ നാഥനേ;-

Read More 

എന്നന്തരംഗവും എൻ ജീവനും

എന്നന്തരംഗവും എൻജീവനുംജീവനുള്ള ദേനെ സ്തുതിച്ചിടുന്നിതാ നീ നല്ലവൻ നീ വല്ലഭൻഎൻരക്ഷകാ മഹാപ്രഭോകണ്ണുനീരിൻ താഴ്വരയിൽ ഞാൻ നടന്നിടും നേരവും നിൻ കൈകളെന്നെ പിന്തുടർന്നിടുംനിന്നാലയേ വസിക്കുവാനീ ഏഴയെന്നെയുംനീ തീർത്തതാൽ ഞാൻ ഭാഗ്യവാനായ് തീർന്നു നിശ്ചയം;-ഞാൻ വസിക്കുമീയൊരുദിനം നിന്നന്തികേ ആയിരം ദിനങ്ങളേക്കാൾ ശ്രേഷ്ടമേ തവസന്നിധാനമെന്‍റെ നിത്യആശ്രയം വിഭോ!സർവ്വവും തരുന്നിതാ ഞാൻ നിൻ കരങ്ങളിൽ;-

Read More 

എനിക്കായ് കരുതും, എന്നെ വഴി

എനിക്കായ് കരുതും, എന്നെ വഴി നടത്തുംഎന്നെ മുറ്റും അറിയുന്നവൻ എന്‍റെ നോവുകളും, നിനവുകളും ആഴമായ് അറിയുന്നവൻനാഥാ നീയല്ലാതാരുമില്ലശത്രുവിൻ ഭീതി ഏറിയാലുംസ്നേഹിതരായവർ മറന്നിടിലുംബലവാനായവനെൻ ദൈവം തുണയായെൻ സവിധേകരുതിടും തൻ കരത്താൽരോഗ പീഢകളേറിയാലും ക്ഷീണിതനായ് ഞാൻ തളർന്നീടിലും സൗഖ്യദായകനെൻ ദൈവം നവജീവൻ പകരുംനടത്തിടും തിരുക്യപയാൽ

Read More 

എനിക്കായ് കരുതുന്നവൻ

എനിക്കായ് കരുതുന്നവൻഭാരങ്ങൾ വഹിക്കുന്നവൻഎന്നെ കൈവിടാത്തവൻയേശു എൻ കൂടെയുണ്ട്പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാൽപരിഹാരം എനിക്കായ് കരുതീട്ടുണ്ട്എന്തിനെന്നു ചോദിക്കില്ല ഞാൻ-എന്‍റെനന്മയ്ക്കായെന്നറിയുന്നു ഞാൻഎരി-തീയിൽ വീണാലുംഅവിടെ ഞാൻ ഏകനല്ലവീഴുന്നതോ തീയിലല്ല-എൻയേശുവിൻ കരങ്ങളിലാംഘോരമാം ശോധനയിൻആഴങ്ങൾ കടന്നിടുമ്പോൾനടക്കുന്നതേശുവത്രെഞാനവൻ കരങ്ങളിലാംദൈവം എനിക്കനുകൂലം-അതുനന്നായറിയുന്നു ഞാൻദൈവം അനുകൂലമെങ്കിൽആർ എനിക്കെതിരായിടും?

Read More