About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എങ്കിലും എന്‍റെ എൻ മഹാപാപം
എങ്കിലും എന്‍റെ എൻ മഹാപാപം നീക്കുവാനായ് സ്വയം താണിറങ്ങി;ഉന്നത മഹിമയിൽ മേവിയ ദേവനേ(2)നീ സ്വയം താണിറങ്ങി ഉദ്ദാരണം നൽകുവാൻ നീയിറങ്ങിമേദനി തന്നിൽ മർത്യപാപമകറ്റുവാൻദേവകുഞ്ഞാട്ടിൻ ബലി മാത്രമുള്ളൂ(2)ആകയാൽ താതൻ ഹിതം ചെയ്യുവാനിഷ്ടം തോന്നിദേവകുമാരൻ താണിറങ്ങി-താണിറങ്ങി;- മണ്ണിൽ പിറന്നനേകദേവന്മാരുണ്ടെങ്കിലുംവിണ്ണിൽ നിന്നിറങ്ങിയോൻ നീയൊരുവൻ(2)വേറെയില്ലൊരു ദേവൻ നിന്നരുപനായ്ആദിയും അന്തിവുമായ് നീയൊരുവൻ-നീയൊരുവൻ;-
Read Moreഎങ്ങോ ചുമന്നു പോകുന്നു കുരിശു
എങ്ങോ ചുമന്നു പോകുന്നു! കുരിശുമരംഎങ്ങോ ചുമന്നു പോകുന്നു!എങ്ങോ ചുമന്നുപോകുന്നിങ്ങി-കാനലിൽ നിന്‍റെഅംഗം മുഴുവൻ തളർന്നയ്യോ-എൻ യേശുനാഥാ;-പാപികളാലെ വന്ന ഭാരച്ചുമടോ? ഇതുദേവാ നിൻതോളിറ്റു-വേവൽപെടുന്നതും നീ;-ഭാരം വഹിപ്പാനേതും-കായബലമില്ലാതെപാരം പരിശ്രമപ്പെട്ടായാസത്തോടുകൂടെ;-കൈകാൽ തളർന്നും ഇരു-കൺകൾ ഇരുണ്ടും നിന്‍റെമെയ്കാന്തി വാടി ഏറ്റം-നാവു വരണ്ടും അയ്യോ;-കഷ്ടമീദ്രോഹികളാൽ-കഷ്ടപ്പെട്ടതു കണ്ടാൽപൊട്ടും മനം എൻ ദോഷം-കൂടെ എടുത്തുകൊണ്ടു;-വേച്ചും വിറച്ചും അടിവെച്ചും പോകവെ ഒരുവീഴ്ചകൂടാതെ ശിമോൻ താനും പിന്തുടർന്നുകൊണ്ട്;-മാതാവാതുര തന്‍റെ ജാതി ജനങ്ങളോടുംമായമില്ലാതെ നാരികൂട്ടം വിലാപമോടും;-കൊല്ലാനോ നിൻ ദേഹത്തെ? വെല്ലാനോ മരണത്തെ?എല്ലാ പാപങ്ങളെയും ഇല്ലാതെയാക്കുവാനോ?;-കണ്ഠക്കള്ളർ നടുവിൽ-കൊണ്ടൊതുക്കിടുവാനോ?ശണ്ഠാളൻമാരെ തൂക്കും-തലയോട്ടിൻ മേട്ടിനോ;-നാശവിനാശനാ സ-ർവ്വേശൻ യേശുവേ നിന്‍റെദാസർ […]
Read Moreഎങ്ങും പുകഴ്ത്തുവിൻ സുവിശേഷം
എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാമംഗള ജയ ജയ സന്ദേശംനരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും വിമല മനോഹര സുവിശേഷം ഹാ!അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിർ വീശും വേദാന്തപ്പൊരുൾ സുവിശേഷം ഹാ!ഭീകര സമരസമാകുലമാകും ഭൂമിയിൽ ഭീതിയെ നീക്കും ശാന്തി സന്ദായക സുവിശേഷം ഹാ!വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ വിടുതലനാമയമരുളും വിജയധ്വനിയീ സുവിശേഷം ഹാ!കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും പാപനിവാരണ സുവിശേഷം ഹാ!നശിക്കും ലൗകിക ജനത്തിനു ഹീനം, നമുക്കോ ദൈവികജ്ഞാനംകുരിശിൻ വചനം സുവിശേഷം ഹാ!
Read Moreഎനിക്കല്ല ഞാൻ ക്രിസ്തുവിനത്രെ
എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേഅവനായിതാ സമർപ്പിക്കുന്നേ അവൻ നടത്തിപ്പിൻ കാവൽ കൊണ്ടോ-രോ നിമിഷവും നടത്തുന്നെന്നെ വഴിയേഎല്ലാ പാപങ്ങളുമകറ്റിനീച പാപിയെന്നെ രക്ഷിപ്പാൻ തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ്സ്വർഭാഗ്യം ചേരുവോളം;-ഈ എൻ കൈകളെ സമർപ്പിക്കുന്നേസേവയ്ക്കായി എൻ ജീവനെയുംകാൽകൾ ഓടട്ടെ നിൻപാത ചേരട്ടെ എൻ ചിന്തതിരുരാജ്യ വ്യാപ്തിക്കായി;-കൺകൾ കാണട്ടെ നിൻമുഖത്തെദർശിപ്പാൻ ഈ വൻ ഭാരത്തെയുംഎൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേരക്ഷകാ നിൻ വകയായ്;-
Read Moreഎനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്
എനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്മഹാ സന്തേഷമുണ്ട് ഉല്ലാസമുണ്ട്(2)എന്നെ വീണ്ടെടുത്തവൻ എന്‍റെ പ്രാണവല്ലഭൻഎന്‍റെ കൂട്ടായിതൻ കൂടെയുണ്ടല്ലോ (2)എത്ര ദുഃഖം നിന്നെ നേരിട്ടെന്നാലുംഎത്ര ശത്രു നിന്നെ പകച്ചെന്നാലും(2)നിന്നെ കണ്ടിടുന്നവൻ നിന്നെ മാറോടണക്കുംനിന്‍റെ ദുഃഖമെല്ലാം തീര്ർത്തിടുന്നവൻ(2)നിന്നെ നിത്യമായ രാജ്യത്തെത്തിക്കുംഅവിടെ ദുഃഖമില്ല ഭീതിയിമില്ല(2)നിന്‍റെ നിത്യനാണവൻ നിന്‍റെ രാജാവാണവൻനിന്‍റെ പ്രീയനാണെന്നോർത്തുകൊള്ളുക(2)
Read Moreഎനിക്കായ് ഭൂവിൽ വന്ന് ജീവൻ
എനിക്കായ് ഭൂവിൽ വന്ന് ജീവൻ തന്നു എന്നെ വീണ്ട യേശുവേ നിനക്കായ് ജീവിക്കും എന്നന്ത്യശ്വാസം പോംവരെ;- എനിക്ക…ജീവനും തന്നഎന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തു കണ്ടെന്നിൽനീ എന്‍റെ സ്നേഹ നിധേ എന്നും നിൻ അടിമ ഞാൻ നിൻ നുകം ഏറ്റിടും;- എനിക്ക…എൻ സ്വയം നിൻ ക്രൂശിൽ നിന്നിറങ്ങീടാതെഎന്നും ഞാൻ ലോകത്തിനു മരിച്ചതായ് ജീവിക്കുംപാപത്തെ തള്ളിയും സാത്താനെ ജയിച്ചും;- എനിക്ക…നിൻപരിഞ്ഞാനത്തിൻ ശ്രേഷ്ടത മൂലമായ്നിൻ ക്രൂശിൽ മാത്രം ഞാൻ എന്നും പ്രശംസിക്കുംഎൻ നേട്ടം എല്ലാം ഞാൻ കുപ്പയിൽ തള്ളിയും;- എനിക്ക…നിത്യജീവൻ നിന്നെ […]
Read Moreഎനിക്കായി ചിന്തി നിൻ രക്തം
എനിക്കായി ചിന്തി നിൻ രക്തംഇല്ലിതല്ലാതൊരു ന്യായംഇപ്പോഴും നിൻ വിളി ഓർത്തുദേവാട്ടിൻ കുട്ടീ വരുന്നേൻവിവിധ സംശയങ്ങളാൽവിചാര പോരാട്ടങ്ങളാൽവിപത്തിൽ അകപ്പെട്ടു ഞാൻദേവാട്ടിൻ കുട്ടീ വരുന്നേൻദാരിദ്രാരിഷ്ടൻ കുരുടൻധനസ്ഖ്യങ്ങൾ കാഴ്ച്ചയുംദാനമായ് നിങ്കൽ ലഭിപ്പാൻദേവാട്ടിൻ കുട്ടീ വരുന്നേൻഎന്നെ നീ കൈകൊണ്ടിടുമേഎൻ പിഴ പോക്കി രക്ഷിക്കുംഎന്നല്ലോ നിൻ വാഗ്ദത്തവുംദേവാട്ടിൻ കുട്ടീ വരുന്നേൻഅഗോചരമാം നിൻ സ്നേഹംഅഗാധപ്രയാസം തീർത്തുഅയ്യോ നിന്‍റെ നിന്‍റെതാവാൻദേവാട്ടിൻ കുട്ടീ വരുന്നേൻആ സൈര്യ സ്നേഹത്തിൻ നീളംആഴം ഉയരം വീതിയുംആരാഞ്ഞാറിഞ്ഞ-ങ്ങോർക്കുവാൻദേവാട്ടിൻ കുട്ടീ വരുന്നേൻ
Read Moreഎനിക്കായ് കരുതാമെന്നു രച്ചവനെ
എനിക്കായ് കരുതാമെന്നുരച്ചവനെഎനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾഎനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നുംചുമത്തുന്നെൻഭാരം എല്ലാം നിന്‍റെ ചുമലിൽഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾഭക്ഷണമായ് കാകൻ എന്‍റെ അരികിൽ വരുംഅപ്പവും ഇറച്ചിയും ഇവ കരത്തിൽ തരുംജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും;-ക്ഷാമമേറ്റു സാരാഫാത്തിൽ സഹിച്ചിടുവാനായ്മരിക്കുവാനൊരുക്കമായ് ഇരുന്നീടിലുംകലത്തിലെ മാവു ലേശം കുറയുന്നില്ലേ-എന്‍റെകലശത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ;-കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ലകൊയ്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ലവയലിലെ താമരകൾ വളരുന്നല്ലോ നന്നായ്വാനിലെ പറവകൾ പുലരുന്നല്ലോ;-ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങീടിലുംചൂരച്ചെടി തണലതിൽ ഉറങ്ങീടിലുംവന്നുണർത്തി തരും ദൂതർ കനലടകൾതിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്;-നെഞ്ചമെ നിൻ ചഞ്ചലങ്ങൾ […]
Read Moreഎൻ പ്രിയ രക്ഷകനെ നിന്നെ
എൻപ്രിയരക്ഷകനേ! നിന്നെ കാണ്മാൻ വാഞ്ഛയാൽ കാത്തിടുന്നു ഹാ! എന്‍റെ പ്രിയന്‍റെ പ്രേമത്തെ ഓർക്കുമ്പോൾ ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേതാതൻ വലഭാഗത്തിലെനിക്കായി രാജ്യമൊരുക്കിടുവാൻ നീ പോയിട്ടെത്ര നാളായ് ആശയോടു കാത്തു ഞാൻ പാർത്തിടുന്നുഎന്നെ നിന്നിമ്പമാം രാജ്യത്തിൽ ചേർക്കുവാൻഎന്നു നീ വന്നിടും എന്നാശ തീർത്തിടും;-വാട്ടം മാലിന്യമില്ലാത്തവകാശം പ്രാപിപ്പാൻ തൻ സഭയെ വാനിലെടുത്തിടുവാൻ തന്നോടു കൂടൊന്നിച്ചിരുത്തിടുവാൻവേഗം നീ വന്നിടാമെന്നുര ചെയ്തിട്ടുതാമസമെന്തഹോ ആനന്ദവല്ലഭാ;-ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ മനോഹരം എങ്ങനെ വർണ്ണിച്ചിടാം വെണ്മയോടു ചുവപ്പും കലർന്നുള്ളോൻ ലക്ഷങ്ങളിലുത്തമൻനീ മഹാ സുന്ദരൻ ആഗ്രഹിക്കത്തക്കോൻനീ മതിയേ എനിക്കെന്നേക്കും […]
Read Moreഎൻ പ്രിയ രക്ഷകൻ നീതിയിൻ
എൻപ്രിയരക്ഷകൻ നീതിയിൻ സൂര്യനായ് തേജസ്സിൽ വെളിപ്പെടുമേ താമസമെന്നിയേ മേഘത്തിൽ വരും താൻ കാന്തയാമെന്നെയും ചേർത്തിടും നിശ്ചയമായ് യെരൂശലേമിൽ തെരുവിലൂടെ ക്രൂശുമരം ചുമന്നു കാൽവറിയിൽ നടന്നു പോയവൻശോഭിത പട്ടണത്തിൽ മുത്തുകളാലുള്ള വീടുകൾ തീർത്തിട്ടു വേഗത്തിൽ വരുമവൻആനന്ദപുരത്തിലെ വാസം ഞാനോർക്കുമ്പോൾ ഇഹത്തിലെ കഷ്ടം സാരമോ?പ്രത്യാശാഗാനങ്ങൾ പാടി ഞാൻ നിത്യവുംസ്വർഗ്ഗീയ സന്തോഷ-മിഹത്തിലുണ്ടിന്നലേക്കാൾനീതിസൂര്യൻ വരുമ്പോൾ തൻ പ്രഭയിൻ കാന്തിയാൽ എൻ ഇരുൾനിറം മാറിടുമെരാജരാജപ്രതിമയെ ധരിപ്പിച്ചെന്നെ തൻ കൂടവെയിരുത്തുന്ന രാജാവു വേഗം വരുംസന്താപം തീർത്തിട്ടു അന്തമില്ലായുഗംകാന്തനുമായി വാഴുവാൻ ഉള്ളം കൊതിക്കുന്നെ പാദങ്ങൾ പൊങ്ങുന്നെഎന്നിങ്ങു വന്നെന്നെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ക്രൂശിൻ സ്നേഹമോർക്കുന്നു ഞാൻ
- കുതിച്ചു പായുന്ന മാൻകൂട്ടം പോലെ
- പരിശുദ്ധാത്മാവേ
- സ്തുത്യനായ എന്‍റെ ദൈവം
- ഓർത്തിടാം പ്രിയരേ ദൈവിക വിളിയെ

