Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ആരുമില്ല നീയൊഴികെ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ പാരിലെൻ പ്രിയാനീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം നിന്തിരുമാറിൽ ചാരുമ്പോഴല്ലാ-താശ്വസിക്കുമോ ആശ്വസിക്കുമോ?എളിയവർ നിൻമക്കൾക്കീ ലോകമേതും അനുകൂലമല്ലല്ലോ നാഥാ! വലിയവനാം നീയനുകൂലമാണെൻ ബലവും മഹിമയും നീ താൻ;-പ്രിയരെന്നു കരുതുന്ന സഹജരെന്നാലും പ്രിയലേശമില്ലാതെയാകും പ്രിയനെ നിൻസ്നേഹം കുറയാതെ എന്നിൽ നിയതം തുടരുന്നു മന്നിൽ;-ഗിരികളിൽ കൺകളുയർത്തി ഞാനോതും എവിടെയാണെന്‍റെ സഹായംവരുമെൻ സഹായമുലകമാകാശമിവയുളവാക്കിയ നിന്നാൽ;-മരുവിൽ തൻപ്രിയനോടു ചാരിവരും സഭയാം തരുണീമണി ഭാഗ്യവതി തന്നെ മരുഭൂമിവാസം തരുമൊരു ക്ലേശംഅറിയുന്നേയില്ലവൾ ലേശം;-

Read More 

ആരുമൊരാശ്രയ മില്ലാതിരുന്ന​പ്പോൾ

ആരുമൊരാശ്രയമില്ലാതിരുന്നപ്പോൾനീയെന്‍റെ ആശ്രയമായിതല്ലോ (2)വാഴ്ത്തി പുകഴ്ത്തിടും നിൻ നാമത്തെഎന്നും ചാരിടും നിൻ മാർവ്വിൽ എല്ലാനാളും (2)എന്‍റെ ദൈവം നല്ലവൻഅവൻ എന്നും വല്ലഭൻ (2)സ്നേഹിതരെല്ലാം മാറിടുന്നേരംആശ്രയിപ്പ‍ാൻ ഒരു താതനുണ്ട് (2)ആ നല്ല സ്നേഹിതൻ വാക്കു മാറാത്തവൻ (2)നിൻ ചാരെ എന്നെന്നും നിന്നുടുമേ(2);- ആരുമൊ..സ്വർഗ്ഗമല്ലാതൊന്നും ഇല്ലല്ലോ നേടാൻമായയാം ഈ ഭൂമി മാറിടുമേ (2)കാന്തനാം കർത്താവ് വന്നിടും നേരമതിൽ (2)കാന്തനോടൊത്തു ഞാൻ പോയിടുമേ (2);- ആരുമൊ..

Read More 

ആശ്ചര്യ കൃപ ഇമ്പമെ എന്നേയും

ആശ്ചര്യ കൃപ ഇമ്പമെ എന്നേയും രക്ഷിച്ചുഞാൻ അന്ധനായ് കണ്ടെത്തി നീ തുറന്നെൻ കണ്ണുകൾകൃപയേകും ഭയം ഉള്ളിൽ കൃപയാൽ നീങ്ങിയേഅനർഘമാം കൃപയതിൻ വിശ്വാസമെൻ ഭാഗ്യം;-വൈഷമ്യമേറും മേട്ടിലും കൃപയാൽ താങ്ങിയേആ ദിവ്യ കൃപ ആശ്രയം വീട്ടിലെത്തും വരെ;-വാഴ്ത്തീടും നിത്യതയോളം നിസ്തുല്യ കൃപയേആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ;-നന്മയിൻ വാഗ്ദത്തം തന്നെ എന്നാശയിൽ സ്ഥൈര്യംഎൻ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ;-മർത്ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോൾമറയ്ക്കുള്ളിൽ പ്രാപിക്കും ഞാൻ ശാന്തി ആനന്ദവും;-

Read More 

ആശ്ചര്യകൃപയെ ക്രൂശിൽ ഞാൻ

ആശ്ചര്യകൃപയെ ക്രൂശിൽ ഞാൻ കണ്ടുരണ്ടു കള്ളർ മദ്ധ്യേ ക്രൂശിൽ ഞാൻ കണ്ടുപാപിയെനിക്കായ് യാഗമായ്ത്തീർന്നയേശുവിൻ ദിവ്യ സ്നേഹം ഞാൻ കണ്ടുസ്വർഗ്ഗ മഹിമകളെ വെടിഞ്ഞവൻഊഴിയിലവതരിച്ചുമക്കൾ ജഡരക്തങ്ങളോടുകൂടിയോർഅവനും അവരെപ്പോലായ്ജഡം ധരിച്ചു ക്രൂശിൽ മരിച്ചുഉയിർത്തു ഇന്നും ജീവിക്കുന്നുഅത്ഭുതമത്ഭുതമെ ക്രൂശിൻ കാഴ്ച കാൽവറി മാമലമേൽനിഷ്ക്കളങ്കൻ പരിപാവനൻ പവിത്രൻനിഷ്ടൂരന്മാർ കയ്യിലായ്ഏൽപ്പിക്കപ്പെട്ടു അറുക്കപ്പെട്ടുഎനിക്കായ് ദിവ്യ ബലിയായ്ത്തീർന്നുപാതാളത്തിൽ ഇറങ്ങി ദൈവപുത്രൻസർപ്പത്തിൻ തല തകർത്തുബദ്ധന്മാരാം തന്‍റെ ഭക്തന്മാരെയൊക്കെരക്തത്താൽ വിടുവിച്ചവൻപിതാവിൻ മുമ്പിൽ സമർപ്പിച്ചവൻആത്മാവിനെ ദാനം നൽകിയവൻ

Read More 

ആശ്ചര്യമേയിതു ആരാൽ

ആശ്ചര്യമേയിതു ആരാൽ വർണ്ണിച്ചിടാംകൃപയെ കൃപയെ കൃപയെ കൃപയെചിന്തിയല്ലോ സ്വന്തരക്തമെനിക്കായ്ചന്തം ചിന്തും തിരുമേനി എൻ പേർക്കായ്സ്വന്തമായ എല്ലാറ്റേയും വെടിഞ്ഞുബന്ധമില്ലാത്ത ഈ ഏഴയെ ഓർത്തുവീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും;-ദൂരത്തിരുന്ന ഈ ദ്രോഹിയാമെന്നെചാരത്തണച്ചീടുവാനേറ്റ‍ു കഷ്ടംകരുണ്യനായകൻ കാൽവറി ക്രൂശിൽകാട്ടിയതാം അൻപിതോ അൻപിതോ അൻപിതോ;-ഉറ്റവർ വിട്ടീടവെ പ്രാണനാഥൻദുഷ്ടന്മാർ കുത്തിടവെ തൻ വിലാവിൽഉറ്റ സഖിപോലും ഏറ്റ‍ുകൊൾവാനായ്ഇഷ്ടമില്ലാതായല്ലോ അത്ഭുതം അത്ഭുതം അത്ഭുതം;-കാൽകരങ്ങൾ ഇരുമ്പാണികളാലെചേർത്തടിച്ചു പരനെ മരക്കുരിശിൽതൂങ്ങിക്കിടക്കുന്നു സ്നേഹസ്വരൂപൻഹാ എനിക്കായ് മരിച്ചു മരിച്ചു മരിച്ചു;-എന്തു ഞാനേകിടും നിന്നുടെ പേർക്കായ്ചിന്തിക്കുകിൽ വെറും ഏഴ ഞാനല്ലോഒന്നുമെനിക്കിനി വേണ്ട ഇപ്പാരിൽനിന്നെ മാത്രം സേവിക്കും […]

Read More 

ആശ്ചര്യമേതവ സ്നേഹമെൻ ദേവാ

ആശ്ചര്യമേ തവ സ്നേഹമെൻ ദേവാഎത്ര മനോഹരം നിൻ നാമമെൻ നാവിൽതേനിലും മധുരമേ(2);-സീയോൻ മണവാളനേ നിൻ സ്നേഹമപാരംഏഴയെന്നെ ആദരിപ്പാൻ(2);-പാപിയാമെന്നെ നീ മുൻ സ്നേഹിച്ചതോർത്താൽഎന്തു ഞാൻ തരും നിനക്കായ്(2);-യോഗ്യനല്ലെന്‍റെ നാമം വിണ്ണിൽ ചേർത്തിടാസ്തോത്രമേ നിനക്കനന്തം(2);-നിന്നെ മറന്നിടുവാൻ ആവതില്ലേ പ്രിയാഎൻമനം കവർന്നവനേ(2);-നിൻ മുഖശോഭ കാൺമാൻ എന്നുള്ളിൽ വാഞ്ചഎന്നെ വീണ്ടെടുത്ത നാഥാ(2);-

Read More 

ആശകൾ തൻ ചിറകുകളിൽ

ആശകൾ തൻ ചിറകുകളിൽഅനശ്വരതീരത്തു ഞാൻ ചെന്നുഅനവരതം ദൂതർ സ്തുതി ചെയ്യുംനാഥനെ ആനന്ദത്തോടെ ഞാൻ കണ്ടുആയിരമായിരം ദൂതസംഗീതങ്ങൾആമോദമോടെ പാടുന്നു (2)അതിൻ നടുവിൽ ഞാൻ ചെറുവീണ മീട്ടിആത്മീയഗീതങ്ങൾ പാടി പാടി ഞാൻ;- ആശകൾആ സ്വർഗ്ഗനാടിന്‍റെ വീഥികൾ കാണുകിൽആരും കൊതിച്ചീടും എന്നുമേ(2)ആനന്ദം കരകവിഞ്ഞൊഴുകിടുംആ സ്വർണ്ണവീഥികൾ കണ്ടാൽ ആരിലും;- ആശകൾആ നവഗേഹത്തിൻ കാഴ്ച മനോജ്ഞമാംആമോദമേകുമേ ആരിലും(2)ആത്മസ്വരൂപനാമീശനെആമോദമോടെ ശുദ്ധർ വാഴ്ത്തുമേ;- ആശകൾ

Read More 

ആശയറ്റോർ ക്കൊരു സങ്കേതമാം

ആശയറ്റോർക്കൊരു സങ്കേതമാംമാറ്റമില്ലാത്തവനേആശ്രയിക്കുന്നിതാ നിന്നെ ഞങ്ങൾആയുസ്സിൻ നാൾകളെല്ലാംഞാനുരുവായതിൻ മുമ്പേ തന്നെഎന്നെ അറിഞ്ഞാരുകർത്താവു നീ(2)എൻ നിയോഗം ഭൂവിലെന്താണെന്ന്വെളിവാക്കു ദൈവപുത്രാ(2)എൻ ബലഹീനത അറിയുന്നവൻഎൻബലം കോട്ടയും സങ്കേതവും(2)തൻ കരം തന്നവൻ നടത്തുമെന്നെതൻ ഹിതം പോലെയെന്നും(2)യേശുവേ നീയല്ലാതാരുമില്ലഎൻമനം പൂർണ്ണമായ് അറിയുന്നവൻ(2)മറഞ്ഞിടും പാപങ്ങൾ പൊക്കിയെന്നിൽനിൻകൃപ ചൊരിയേണമേ(2);-

Read More 

ആശയെറുന്നേ അങ്ങേ കാണുവാൻ

ആശയെറുന്നേ അങ്ങേ കാണുവാൻ ആർത്തിയേറുന്നേ ആ മർവിൽ ചാരുവാൻ (2)ആകുലങ്ങലില്ലിനി നിരാശ തെല്ലും ഇല്ലിനി ആത്മ നാഥനെശുവേ കണ്ടാൽ മതി (2)അബ്രഹാം ഇസ്സാക്കു കണ്ട ദൈവ തേജസ്‌ ഞങ്ങളിൽ ഇന്ന് നീ പകർന്നിടെണമെ (2)കാത്തിരിക്കുന്നേ അവലോഡിതാഅങ്ങു വന്നു ഞങ്ങളിൽ നിറഞ്ഞിടെണമെ(2);- ആശ…സീനായി മലയിൽ മോശ കണ്ട ദർശനം കാണ്മാൻ കണ്ണുകൾ തുറന്നിടെണമെ (2)കാത്തിരിക്കുന്നേ പ്രത്യയാശയോഡിതാ വേഗം വന്നു ഞങ്ങളെ ചേർത്തിടെണമെ(2);- ആശ…മാർക്കോസിൻ മാളികയിൽ വന്നിറങ്ങിയ ആത്മ ശക്തി ഞങ്ങളിൽ പതിഞ്ഞിടേണമേ (2) ആത്മ നിറവിൽ ജയ ജീവിതം […]

Read More 

ആശയൊന്നെ അങ്ങെ കാണ്മാൻ

ആശയൊന്നെ അങ്ങെ കാണ്മാൻ യേശുനാഥാ നീ വരണേ നിന്നിൽ ഞാനും ചേർന്ന നേരം എൻ ജീവിതം ധന്യമായിപാപചേറ്റിൽ വീണ എന്നെതിരുമാർവോട് അണച്ചവനേതിരുരക്തം എന്നിൽ പകർന്ന്എന്നെ മുറ്റുമായ് കഴുകിയോനേനന്ദിയോടെ ഞാൻ വണങ്ങിടുന്നേ;-സ്വന്തബന്ധങ്ങൾ കൈവിടുമ്പോൾ ലോകരെല്ലാം മാറിടിലുംതിരുകൃപയാൽ ചേർത്തിടും നാഥൻ മഹൽ സ്നേഹവും പകർന്നിടുന്നോൻഎന്നെ പൂർണമായ് സമർപ്പിക്കുന്നേ;-

Read More