Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ആണ്ടുകൾ കഴിയും മുൻപേ

ആണ്ടുകൾ കഴിയും മുൻപേ അങ്ങേ പ്രവൃത്തിയെ ജീവിപ്പിക്കണേ പുതു വർഷത്തിൽ തവ കൃപ തരണേ ആത്മാവിൽ നവ്യമാക്കണേ ഓരോ വർഷവും കൺമണി പോലെ ദുഷ്ടൻ തൊടാതെ എന്നെ സൂക്ഷിച്ചു എത്രയോ ശക്തന്മാർ ലോകം വിട്ടു പോയ്(2) എങ്കിലുമെന്നെ കാത്തു ദയയാൽ(2);- ആണ്ടുകൾ… ദൈവം തന്നതാം വാഗ്ദത്തമെല്ലാം തക്കസമയം പ്രാപിച്ചീടുവാൻ ശത്രു അതിന്‍റെ മേൽ ജയം കൊള്ളാതെ(2) കാലതാമസം സംഭവിക്കാതെ(2);- ആണ്ടുകൾ… പുതുവർഷത്തിൽ ലോകക്കാർ മുൻപിൽ കരങ്ങളെ നീട്ടുവാൻ ഇടവരല്ലേ സമൃദ്ധിയായ് അന്നന്നു വേണ്ടതെല്ലാം(2) യേശുവേ നിൻ മഹത്വത്താൽ […]

Read More 

ആണികളേറ്റ പാണികളാലെ

ആണികളേറ്റ പാണികളാലെ അനുദിനമവനെന്നെ നടത്തിടുന്നു ജീവിതഭാരചുമടുകളാകെ അവൻ ചുമന്നെന്നെ പുലർത്തിടുന്നു ആകയാലാകുലം ഇന്നെനിക്കില്ല ആനന്ദമായൊരു ജീവിതമാം;- അറിഞ്ഞവനെന്നെ കരുതിടുമെന്നും അരുമയിൽ കാത്തിടും ചിറകടിയിൽ പാരിലെൻ ജീവിത യാത്രയിലെന്നെ പിരിയാതെ കൂടെ വരുന്നവനാം;- ഏതൊരു നാളും യേശു എന്നിടയൻ എനിക്കൊരു കുറവും വരികയില്ല അനുഗ്രഹമാണെന്‍റെ ജീവിതമിന്ന് അനുഭവിച്ചറിയുന്നു ഞാനവനെ;- ഉലകിലെല്ലാരും പ്രതികൂലമായാലും ഉലയുകയില്ല ഞാൻ പതറുകയില്ല ഉയിരുള്ള നാളെല്ലാം ഞാനവന്നായി ഉണർന്നു വിശ്വാസത്തിൻ വേല ചെയ്യും;- Aanikaletta paanikalaale Aanikaletta paanikalaale anudinamavanenne natatthitunnu jeevithabhaarachumatukalaake avan chumannenne […]

Read More 

ആണിപ്പാടുള്ള കരത്താൽ

ആണിപ്പാടുള്ള കരത്താൽ എന്നെ കോരിയെടുത്തവൻ നീ മരക്കുരിശേന്തിയ തോളിൽ എന്നെ മാർവ്വിൽ അണച്ചവൻ നീ നിന്നെ മറന്നെങ്ങും പോകുകില്ലാ നിന്നെ മറച്ചൊന്നും ചെയ്യുകില്ലാ എൻ ആയുസ്സിന്‍റെ നാളുകളിൽ ഈ പാരിലെൻ ജീവിതത്തിൽ എന്‍റെ കഷ്ടങ്ങളിൽ കൂട്ടിരുന്ന് എന്‍റെ രോഗങ്ങളിൽ സൗഖ്യം ഏകീ;- നിന്നെ… എന്‍റെ വേദന എല്ലാം സഹിച്ചോൻ എന്‍റെ ശിക്ഷകൾ എല്ലാം ചുമന്നോൻ;- നിന്നെ… മരുഭൂമിയിൽ മന്ന തന്നോൻ ദാഹം തീർക്കും ഉറവ തന്നോൻ;- നിന്നെ… എന്‍റെ പ്രാണപ്രിയനേശു നീ എന്‍റെ ജീവന്‍റെ രക്ഷകൻ നീ;- […]

Read More 

ആപത്തു വേളകളിൽ ആനന്ദ

ആപത്തുവേളകളിൽ ആനന്ദവേളകളിൽ അകലാത്ത എൻ യേശുവേ അങ്ങയുടെ പാദം കുമ്പിടുന്നു ഞാൻ കുശവന്‍റെ കയ്യിൽ കളിമണ്ണുപോൽ തന്നിടുന്നു എന്നെ തൃക്കരങ്ങളിൽ മെനഞ്ഞീടണമേ വാർത്തെടുക്കണേ ദിവ്യഹിതം­പോലെ ഏഴയാം എന്നെ എനിക്കായ്‌ മുറിവേറ്റ തൃക്കരങ്ങൾ എൻ ശിരസ്സിൽ വച്ചാശിർവദിക്കണേ അങ്ങയുടെ ആത്മാവിനാൽ ഏഴയെ അഭിഷേകം ചെയ്തനുഗ്രഹിക്കണേ കഷ്ടതയുടെ കയ്പുനീരിൻ പാത്രവും അങ്ങ് എൻ കരങ്ങളിൽ കുടിപ്പാൻ തന്നാൽ ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാൻ തിരുകൃപ എന്നിൽ പകരണമേ എന്‍റെ ഹിതം പോലെ നടത്തരുതേ തിരുഹിതം പോലെ നയിക്കണമേ ജീവിതപാതയിൽ […]

Read More 

ആരാധനാ ആരാധനാ ആരാധനാ

ആരാധനാ… ആരാധനാ… ആരാധനാ പിതാവേ അങ്ങേയ്ക്കെൻ ആരാധനാ…(2) ആരിലും ഉന്നതൻ ആരിലുംശ്രേഷ്ഠനായവനേ നിൻ തിരുനാമം ഉയർത്തുന്നിതാ(2) നിന്‍റെ ശക്തിയുടെ അളവറ്റ വലുപ്പം കാണുവാനായി എൻ കൺകൾ തുറക്കു(2) നിന്നെ ആത്മനിറവോടിന്ന് ആരാധിപ്പാനുള്ള വൻകൃപ എന്നിൽചൊരിയൂ (2) നാഥാ വൻകൃപ എന്നിൽ ചൊരിയു(2);- ആരാധനാ… രോഗബന്ധനങ്ങൾ നിരത്തിവെച്ച് എന്നെ തകർക്കുവാൻ ഒരുങ്ങീടുന്ന (2) ദുഷ്ടശക്തിയുടെ മേലിന്ന് ജയം കൊള്ളുവാനുള്ള വൻകൃപ എന്നിൽ ചൊരിയൂ നാഥാ വൻകൃപ എന്നിൽ ചൊരിയു (2);- ആരാധനാ… ആത്മ നിറവിന്‍റെ ഉറവയിന്ന് തുറക്കെന്‍റെ പ്രാണ […]

Read More 

ആരാധന ആരാധന ആത്മാവാം

ആരാധന ആരാധന ആത്മാവാം ദൈവമെ ആരാധന ഹല്ലേലുയ്യാ ഹല്ലേലുയ്യാ യഹെന്ന ദൈവമേ ഹല്ലേലുയ്യാ ഉന്നതൻ നീ ഉയർന്നവൻ നീ സ്വർഗ്ഗാധി സ്വർഗ്ഗത്തിൻ ആരാധ്യനെ ഭൂമിയിലും സ്വർഗ്ഗത്തിലും ആരാധിപ്പാനെന്നും യോഗ്യനെ പരിശുദ്ധനെ നിർമ്മലനെ ആരാധ്യനാകും ത്രീയേകനെ ദൂതഗണങ്ങൾ വാഴ്ത്തും നാഥാ കർത്തൻ നീ യോഗ്യൻ നീ Aaraadhana aaraadhana aathmaavaam Aaraadhana aaraadhana aathmaavaam dyvame aaraadhana halleluyyaa halleluyyaa yahenna dyvame halleluyyaa unnathan nee uyarnnavan nee svarggaadhi svarggatthin aaraadhyane bhoomiyilum svarggatthilum aaraadhippaanennum […]

Read More 

ആരാധന ആരാധന ഹല്ലേലുയ്യാ

ആരാധന… ആരാധന… ഹല്ലേലൂയ്യാ ദൈവത്തിന് ആരാധന(2) രാജാധി രാജാവിന് ആരാധന കർത്താധി കർത്താവിന് ആരാധന(2) ദൈവാധി ദൈവത്തിന് ആരാധന കർത്താധി കർത്താവിന് ആരാധന(2) ത്രീയേക ദൈവത്തിന് ആരാധന സ്തുതികളിൽ വാഴുന്നവന് ആരാധന(2) നിത്യമാം ദൈവത്തിന് ആരാധന എന്നും കാക്കും ദൈവത്തിന് ആരാധന(2) Aaraadhana aaraadhana halleluyyaa Aaraadhana… Aaraadhana… Hallelooyyaa dyvatthinu aaraadhana(2) raajaadhi raajaavinu aaraadhana kartthaadhi kartthaavinu aaraadhana(2) dyvaadhi dyvatthinu aaraadhana kartthaadhi kartthaavinu aaraadhana(2) threeyeka dyvatthinu aaraadhana sthuthikalil vaazhunnavanu […]

Read More 

ആരാധന ആരാധന സ്തുതി ആരാധന

ആരാധന ആരാധന സ്തുതി ആരാധന ആരാധന ആരാധന ആരാധന സ്തുതി ആരാധന ആരാധന ഉദയത്തിലും സന്ധ്യയിലും പിതാവിന് ആരാധന പരിശുദ്ധാത്മാവേ അങ്ങേ ആരാധിക്കുന്നു തുണയായോനെ അങ്ങേ ആരാധിക്കുന്നു പരമ പിതാവെ ആരാധിക്കുന്നു വഴികാട്ടിയെ ഞങ്ങളാരാധിക്കുന്നു ജീവബലിയെ അങ്ങേ ആരാധിക്കുന്നേ ജീവജലമെ ഞങ്ങൾ ആരാധിക്കുന്നേ ജീവ ദാതാവേ അങ്ങേ ആരാധിക്കുന്നു മശിഹായെ അങ്ങേ ആരാധിക്കുന്നു യേശു രാജാവേ അങ്ങേ ആരാധിക്കുന്നു നല്ലിടയനെ ഞങ്ങൾ ആരാധിക്കുന്നു പ്രാണപ്രിയനെ അങ്ങേ ആരാധിക്കുന്നു സർവ്വശക്തനേ ഞങ്ങൾ ആരാധിക്കുന്നു Aaraadhana aaraadhana sthuthi aaraadhana […]

Read More 

ആരാധനാ കർത്ത നാരാധന

ആരാധന കർത്തനാരാധന(2) തന്‍റെ ജീവനെ തന്ന യേശു രാജാവാം കർത്താവിനു നന്ദിയോടിന്നുമെന്നും ആരാധന ആരാധന കർത്തനാരാധന (2) നിന്‍റെ പ്രാകാരങ്ങളിൽ നല്ല സ്തുതി ഗാനങ്ങൾ പാടാൻ ബലം തന്ന യേശു കർത്തനാരാധന ആരാധന കർത്തനാരാധന (2) നിന്‍റെ പ്രാകാരങ്ങളിൾ ചേർത്തു തിരുനിവാസത്തെ കാട്ടി യാഗപീഠേ മറക്കുന്നോനാരാധന ആരാധന കർത്തനാരാധന (2) എന്‍റെ ഹൃദയത്തിൽ മോദംനൽകി ആത്മാവിനു ജിവൻ തന്നു പരിശുദ്ധ കർത്താവിന്നാരാധന ആരാധന കർത്തനാരാധന (2) എന്‍റെ കണ്ണുനീർ മാറ്റിനല്ല മുന്മഴ നല്കിയെന്നെ സീയോനിലെത്തിക്കുന്നോനാരാധന Aaraadhana kartthanaaraadhana […]

Read More 

ആരാധനാ സമയം അത്യന്ത

ആരാധനാസമയം അത്യന്ത ഭക്തിമയം ആരാലും വന്ദ്യനാം ക്രിസ്തുവെയോർക്കുകിൽ തീരുമെന്നാമയം ശക്തി ധനം സ്തുതി സ്തോത്രം ബഹുമതി സകലവും ക്രിസ്തേശുവിന്നു ജയം ഹല്ലേലുയ്യാ അക്കാൽവറി മലയിൽ കൊടുംപാപിയെൻ നിലയിൽ കുരിശില് മരിച്ചു പാപച്ചുമടു വഹിച്ചു താൻ തലയിൽ സന്തോഷശോഭനം മൂന്നാം മഹത്ദിനം സർവ്വവല്ലഭനുയിർത്തു ഭക്തരേ പാടുവിൻ കീർത്തനം പിതാവിൻ സന്നിധി തന്നിൽ പ്രതിനിധി സദാ നമുക്കു ശ്രീയേശുവുണ്ടാകയാലില്ല ശിക്ഷാവിധി സ്വർഗ്ഗീയതേജസ്സിൽ മേലിൽ വിഹായസ്സിൽ വന്നു നമുക്കവൻ നൽകും പ്രതിഫലം ദൂതഗണസദസ്സിൽ ജയം ജയം ജയം ഹല്ലേലുയ്യാ ജയമേ ജയകിരീടമണിയും […]

Read More