About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.കഴിഞ്ഞയാണ്ടുകൾ ആരംഭം മുതൽ
കഴിഞ്ഞയാണ്ടുകൾ ആരംഭം മുതൽഇന്നയോളവും നന്നായി നടത്തി (2)കാൽ കല്ലിൽ തട്ടാതെ കരം പിടിച്ചുംതോളിൽ വഹിച്ചും എൻ അപ്പനെ പോലെ (2)താലോലിച്ചീടും എൻ തായേ പോലെയുംതാലോലിച്ചീടും എൻ തായേ പോലെയുംഅങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെഅങ്ങേ മാത്രം ആരാധിക്കുന്നെ, എൻ യേശുവേ (2)ചോദിച്ചതിലും നിനച്ചതിലുംഅത്യന്തൽപ്പരമായി എന്നിൽ നൽകിയും (2)എൻ കഴിവിനാൽ ഒന്നും നേടിയില്ലേ ഞാൻതൻ കൃപയാലേ എല്ലാം ഏകീടുന്നതും (2)അളവില്ലാതെ ഈ നിമിഷം വരെഅളവില്ലാതെ ഈ നിമിഷം വരെ…അങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെഅങ്ങേ മാത്രം ആരാധിക്കുന്നെ, എൻ […]
Read Moreകഷ്ടതയിൻ കാലമെല്ലാം
കഷ്ടതയിൻ കാലമെല്ലാംപോഷിപ്പിച്ചു അതിശയമായ്നീറുന്ന ദുഃഖവും വേദനയും എല്ലാംനിന്നോട് ചൊല്ലിഞാൻ വിശ്രമിച്ചുഓ….. എൻ പ്രീയൻ ചാരെചേരുന്നിതാ നന്ദിയോടെപൂർണ്ണമായി നല്കുന്നു എൻഗേഹത്തെശുദ്ധമായി തിർന്നിടാം നിൻ രണത്താൽ1 താങ്ങായി തണലായി ചാരുവാൻയേശു മാത്രം തോഴനായി ഉണ്ടെനിക്ക്(2)എന്റെ പ്രത്യാശയും നിന്നിൽ മാത്രംനീ എന്നും എന്റെ ആലംബമേ(2);- ഓ… എൻ…2 ആകുല നേരത്തു ആശ്വസിപ്പൻനിന്റെ സാമിപ്യം മതി എനിക്ക്(2)ഉറ്റവർ അകലുമ്പോൾ അകാലത്ത നാഥനായ്നീ മാത്രം എൻ സ്വന്തമേ (2);- കഷ്ടതയിൻ…
Read Moreകരുണയിൻ സാഗരമേ കരങ്ങളിൽ
കരുണയിൻ സാഗരമേ കരങ്ങളിൽ കാക്കണമേപുലരിയിൻ പുതുമയിൽ തിരുഹിതം കാണുമേകനിയണമേ എന്നെ പുണരണമേ1 ചൊരിയണമേ നിൻ കൃപകൾ ദിനവുംകനിയുക കരളലിയണമേ(2)അരികിൽ അണഞ്ഞു വരുന്നു വരം താഅനുതാപികളുടെ താതാ(2);- കരുണയിൻ…2 കുരിശു വഹിച്ചുയിർ നൽകിയ നാഥാകുരിശു ചുമപ്പാൻ കൃപ താപരിശുദ്ധാത്മ വരങ്ങൾ ചൊരിഞ്ഞുപരിപാലിക്കുക നാഥാ(2);- കരുണയിൻ…3 അവനിയിലാകുലമാകെയകറ്റാൻഅനുദിനമേകുക വരങ്ങ ൾതവ സവിധേ ശരണാഗതരായോർ-ക്കരുളണം അഭയം ദേവാ(2);- കരുണയിൻ…
Read Moreകരുണയിൻ കരതലമില്ലാതെ
കരുണയിൻ കരതലമില്ലാതെകനിവിൻ കരമതു കാണാതെകദനം നിറയുമെൻ വീഥികളിൽകാണും ക്രൂശിലെൻ രക്ഷകനെകരുണയിൻ കരതലം നീട്ടിയവൻകനിവിൻ കരമതു നൽകീടുംകരുതലോടെന്നെ കാത്തീടുന്നൊരുകരമതിൽ ഞാനമരുംതിരുസന്നിധി വിട്ടെവിടെ ഒളിക്കുംതിരുസന്നിധി വിട്ടെവിടേക്കോടുംതിരുമാർവ്വല്ലാതാശ്രയമില്ലതിരുചരണം എന്നഭയമതെ;- കരുണയിൻ…ആയിരം ആയിരം ആണ്ടുകളേക്കാൾഒരുദിനം തവസവിധേ മതിയെനിക്ക്‌തിരുവചനാമൃത മധു നുകർന്നീടുംതിരുവചനം എന്നൊളിയാകും;- കരുണയിൻ…
Read Moreകരുതുന്ന ദൈവം കൂടെയുണ്ട്
കരുതുന്ന ദൈവം കൂടെയുണ്ട്പുലർത്തു ന്ന താതൻ ചാരെയുണ്ട്(2)ഭയമില്ല തെല്ലും പതറില്ല ഞാൻ കുലുങ്ങുകില്ലാ ഞാൻ തകരുകില്ല(2)ബലം വേണം നാഥാകൃപ വേണം നാഥാ മരുവിൽ ഓട്ടം തികച്ചീടുവാൻ(2)ആരും സഹായം ഇല്ലാത്ത നേരംആരുമാശ്വാസം തന്നിടാ നേരം (2)അവിടുത്തെ വചനം എൻ വെളിച്ചം നടത്തണെ നാഥാ അന്ത്യത്തോളവും(2);- ബലം…സ്നേഹിതർ സ്നേഹം നല്കാ ത്ത നേരംതളർത്തുന്ന വാക്കുകൾ ചൊല്ലിയ നേരം(2)പ്രതീക്ഷകളെല്ലാം അസ്തമിക്കുമ്പോൾയേശുവിലെന്നും എന്നാശ്രയം(2);- ബലം…
Read Moreകാരുണ്യവാനാം പരിശുദ്ധദേവാ
കാരുണ്യവാനാം പരിശുദ്ധദേവാകാൽവറി നായകനേപാരിലെനിക്കായ് ജീവൻ വെടിഞ്ഞതാംപാവന സ്നേഹിതനേസ്നേഹസ്വരൂപനേ പാടിസ്തുതിക്കാംനൻമകൾക്കായി നന്ദി കരേറ്റാംആത്മസ്വരൂപനെ പാടിപുകഴ്ത്താംരാവും പകലും ആരാധിച്ചിടാംകാൽവറി മേടതിൽ പാപിയെ നേടുവാൻയാഗമായ് തീർന്നിതാം സ്നേഹംകമർപ്പുള്ള മനനസ്സിന് പുതുജീവൻ ഏകിടുംകാൽവറി ക്രൂശിലെ സ്നേഹംമാനവസ്നേഹം മാറിടുമ്പോഴുംമാറാത്ത സ്നേഹിതൻ നാഥൻഅളവുകളില്ല അതിരുകളില്ലവൻആഴമാം സ്നേഹത്തിൻ ഉറവ
Read Moreകരുണയിന്‍ നാഥന്‍ കരം
കരുണയിൻ നാഥൻ കരംപിടിച്ചെന്നെഅനനുദിനം നടത്തിടുന്നുകരുതുവാൻ താതൻ കൂടെയുള്ളതിനാൽആകുലമേതുമില്ല.എൻ മനമേ ആനന്ദിക്കതൻ നൻമകൾ ഓർത്തിടുകകരുതുവാൻ താതൻ കൂടെയുള്ളതിനാൽആകുലമേതുമില്ല.ജീവിതയാത്രയിൽ ഏകനായ് പോകിലുംകൂടെ നടന്നിടുന്നുഇരുൾ തിങ്ങും പാതയിൽ ദീപം പകർന്നെന്നെഇടറാതെ നടത്തിടുന്നു.നവ്യമാം ജീവൻ നിറവായ് ചൊരിഞ്ഞെന്നെനിരന്തരം പുതുക്കിടുന്നുനന്ദിയോടെന്നുള്ളം പാടിപുകഴ്ത്തുംഉന്നതൻ നൻമകളെനീതിയിൻ സൂര്യൻ പാരിലുദിക്കുംനേരം ഞാൻ നമിച്ചിടുമേനേരായ് നടപ്പോർ പരലോകം പൂകുംനേരം ഞാൻ ചേർന്നിടുമേ
Read Moreകരുണേശാ എന്റെ യേശുനാഥാ
കരുണേശാ എന്റെ യേശുനാഥാകരുണയോടെന്നെ നോക്കണമേയാചനകൾ കൈക്കൊള്ളണമേപ്രാർത്ഥനയ്ക്കുത്തരം നല്കണമേകർത്തനെ നിന്നെ കണ്ടിടുവാൻകണ്ണുകളെ നീ തുറക്കണമേകരകാണാതാഴിയിൽ മുങ്ങിടുന്നേകൈക്കു പിടിച്ചെന്നെ കയറ്റണമേഎന്നുടെ എല്ലാ പാപങ്ങളുംഎൻ കുറവുകളും ക്ഷമിക്കണമേഎന്നിൽ നിൻ ജീവനെ പകരണമേഎന്നും നിൻ പൈതലായ് ജീവിച്ചിടാൻപ്രതികൂലങ്ങൾ ഏറിടുമ്പോൾപതറാതെ നിൽപ്പാൻ കൃപ തരണേപാരിലെ കഷ്ടമാം ശോധനയിൽപരനേ നിൻ കൃപ മാത്രം മതി
Read Moreകഷ്ടങ്ങൾക്കു സ്ഥാനമുണ്ട്-എല്ലാ
കഷ്ടങ്ങൾക്കു സ്ഥാനമുണ്ട്-എല്ലാദുഃഖങ്ങൾക്കും ഹേതുവുണ്ട്ദൈവസ്നേഹം അറിഞ്ഞവർക്കുംദൈവവിളി ലഭിച്ചവർക്കുംനൻമക്കായ് വ്യാപരിപ്പാൻവിശ്വാവാസത്തിൻ ശോധനയാൽകുശവൻ തൻ കരങ്ങളിലെകളിമണ്ണുപോൽ നമ്മെ താൻരൂപവും ഭാവവുമേകിനിരന്തരം പണിയുകയാൽ; ദൈവസ്നേഹം….കഷ്ടതകൾ സഹനത്തേയുംസഹിഷ്ണത സിദ്ധതയേയുംപരിജ്ഞാനം പ്രത്യാശയേയുംവിശ്വാസത്താൽ ജ്വലിപ്പിക്കയാൽ; ദൈവസ്നേഹം…വിശ്വാസത്തിൽ വളർന്നീടുവാൻവിശ്വസ്തരയായ് വിളങ്ങീടുവാൻവിശുദ്ധിയിൽ തികഞ്ഞീടുവാൻതിരുഹിതം നിവർത്തിച്ചിടാൻ; ദൈവസ്നേഹം….
Read Moreകരുതിടും ദൈവമെന്നെ കണ്മണിപോൽ
കരുതിടും ദൈവമെന്നെ കണ്മണിപോൽകാത്തിടും ദൈവമെന്നെ ചിറകടിയിൽ (2)കാവലായി താതനെന്റെ കൂടെയുള്ളതാൽകണ്ണീർ കയത്തിലെന്നെ കൈവിടില്ല (2)1 വിശ്വാസത്തിൽ തെല്ലും പിന്മാറാതെവിശുദ്ധിയിൽ ജീവിക്കും അനുദിനവും (2)വിശ്വാസവീരന്മാർ പോയപാതയിൽവിശ്വസിച്ചു പ്രിയനേ ഞാൻ പിൻഗമിച്ചിടും (2);-2 യാഹെന്നെ ദൈവം എൻ പാറയാകയാൽയാഹിൽ തന്നെ ആശ്രയം എന്നുംവെച്ചിടും (2)യാക്കോബിൻ ദൈവമെൻ ചാരെയുള്ളതാൽയാഹെ മാത്രം ഞാനെന്നും കാത്തിരുന്നിടും (2);-3 മരുഭൂമിയിൽ മന്ന ഒരുക്കിയവൻമറക്കുകില്ല തൻ അജഗണത്തെ (2)മാറോടണയ്ക്കും എന്നെ നഷ്ടമാകാതെമാറിലെ രക്തം നൽകി വീണ്ടെടുത്തവൻ (2);-4 ആകുലവേളകളിൽ ആശ്വാസമേകിടുംആവശ്യനേരം എൻ അരികിൽ വരും (2)അൽഭുതമന്ത്രി എന്നെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മനമേ മനമേ മനമേ മറന്നിടല്ലേ
- ശാലേം രാജൻ വരുന്നൊരുധ്വനികൾ ദേശമെങ്ങും
- സ്തുതിക്കു യോഗ്യൻ നീ കുഞ്ഞാടെ
- ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
- നന്ദിയാൽ പാടിടുവോം നന്ദിയാൽ

