Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

യേശു എന്നുള്ളത്തിൽ വന്നതിനാൽ

യേശു എന്നുള്ളത്തിൽ വന്നതിനാൽ എന്നെന്നും സന്തോഷമേയേശുവിൻ പാതെ നടന്നീടും ഞാൻഎന്നെന്നും ആനന്ദമേ (2)പോകാം പോകാം പോയീടാം നമുക്ക്രക്ഷകനേശുവിൻ പടകിലേക്ക്(2)വേണ്ടാ വേണ്ടാ ഭയം തെല്ലും വേണ്ടനായകനേശു എൻ കൂടെയുണ്ട് (2)പാപ കടലിൽ ഞാൻ മുങ്ങീടാതെ കോരിയെടുത്തെന്നെ ചേർത്തീടും താൻ (2)തിരമാലയും കൊടുങ്കാറ്റടിച്ചാലും തൻ ചിറകിൻ കീഴിൽ മറച്ചീടുമേ (2)നിത്യ ജീവൻ നല്‍കും ഈ പടകിൽഅത്ഭുതങ്ങൾ എല്ലാം നടന്നീടുമേ (2)എന്തെല്ലാം വന്നാലും യേശുവിൻ സാക്ഷിയായിതൻ തിരുനാമം ഉയർത്തീടുമേ (2)

Read More 

യേശു മാത്രം യേശു മാത്രം എനിക്കെന്നും

യേശു മാത്രം യേശു മാത്രം (2)എനിക്കെന്നും എൻ ആശ്രയമേ കാണുന്നു ഞാൻ നിൻ സ്നേഹത്തെ കാണുന്നു ഞാൻ നിൻ ത്യാഗത്തെ (2)ഇത്ര നല്ലൊരു ജീവനെ തന്നവനെ (2)(യേശു മാത്രം…)എനിക്കായ് അത്ഭുതം ചെയ്യുംഎനിക്കായി വഴി തുറക്കും (2)ഇത്ര നല്ലൊരു സ്നേഹിതൻ യേശുവത്രെ (2)(യേശു മാത്രം…)അങ്ങേ ഞാൻ ആരാധിക്കുന്നു അങ്ങേ ഞാൻ സ്തുതിച്ചീടുന്നു (2)എല്ലാ നാമത്തിലും മേലായ നാമം (2)(യേശു മാത്രം…)

Read More 

യേശു എത്ര നല്ലവൻ സർവ്വശക്തനാണവൻ

യേശു എത്ര നല്ലവൻ സർവ്വശക്തനാണവൻ(2)എന്നും എന്റെ വല്ലഭൻ എന്നും കൂടെയുള്ളവൻസൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുംദൈവത്തിൻ കൈപ്പണിയല്ലോപകലുകളും രാവകളും അവന്റെ സൃഷ്ടിയല്ലയോസർവ്വചരാചരങ്ങളേയും അവൻ സൃഷ്ടിച്ചുസൃഷ്ടിയിൻ അധിപന് സ്തോത്രങ്ങൾ പാടാംമാനവൻ ഉന്നതസൃഷ്ടിദൈവരൂപം ഏകിയവൻ ധന്യമാക്കി എന്നേയുംദൈവപൈതലാകുവാൻ അവസരമേകി

Read More 

യേശു എത്രയോ സുന്ദരൻ വന്ദിതൻ

യേശു എത്രയോ സുന്ദരൻ വന്ദിതൻഎൻ നവിനാൽ വർണ്ണിപ്പാൻ അസാദ്ധ്യംജീവനെ എൻ ജീവനെ ഞാൻ വാഴ്ത്തുംജീവകാലമെല്ലാം സ്തുതിക്കുംതൻ ജ്ഞാനം എത്രയോ ഉന്നതംതൻ സ്നേഹം എത്രയോ അഗാധംയേശു എത്രയോ സുന്ദരൻ വന്ദിതൻതൻ സൗന്ദര്യം എന്നും ദർശിക്കാംchorusഞങ്ങൾ ആർത്തു പാടി വാഴ്ത്തുന്നുദൈവനാമത്തെ ഉയർത്തുന്നുആരാധനയ്ക്കും സ്തുതികൾക്കുംയോഗ്യൻ നീ മാത്രം(2)യേശു എത്രയോ പരിശുദ്ധൻ പരിശുദ്ധൻദൂതന്മാർ ആർക്കുന്ന കർത്തൻനാഥനെ എൻ നാഥനെ നിൻ നാമംസർവ്വഭൂമിക്കും മീതെ ഉന്നതംതൻ മഹിമ എന്നേക്കുമുള്ളത്തൻ മഹത്വം പരിപാവനംയേശു എത്രയോ പരിശുദ്ധൻ പരിശുദ്ധൻതൻ സ്നേഹത്തിൻ ആഴങ്ങൾ തേടാം;- ഞങ്ങൾ…

Read More 

യേശുവെൻ കൂടെയുള്ളതിന്നാൽ

യേശുവെൻ കൂടെയുള്ളതിന്നാൽ തിരകളിൻ മീതെ ഞാൻ ഓടും (2)താഴാതവൻ കരം താങ്ങും ചേരുകിൽ അവൻ പാദേ ചേരും (2)കഷ്ടത തൻ നടുവിൽ എനിക്കായ് – പ്രീയൻ – ഒരുക്കുന്നു പ്രതിഫലം ദിനവും (2)തളർന്നു ഞാൻ ഇരിക്കുന്ന നേരം – കാന്തൻ – തിരു ഭുജത്താൽ എന്നെ താങ്ങും (2 ) (യേശുവെൻ)രാവില്ലെൻ കൂടെ വന്നിരിക്കും – പ്രീയൻ – പകലവൻ തണലിൽ ഞാൻ നടക്കും (2)കിടക്കയിൽ അവൻ സുഖമരുളും മരിക്കുകിൽ അവൻ പാദേ ചേരും (2 ) […]

Read More 

യേശു എന്നടിസ്ഥാനം ആശയവനിലത്രെ ആശ്വാസത്തിൻ

യേശു എന്നടിസ്ഥാനം ആശയവനിലത്രെആശ്വാസത്തിൻ പൂർണ്ണത യേശുവിൽ കണ്ടേ ഞാനും1 എത്ര മധുരമവൻ നാമമെനിക്കു പാർത്താൽഓർത്തു വരുന്തോറുമെ-ന്നാർത്തി മാഞ്ഞുപോകുന്നു;-2 ദുഃഖം ദാരിദ്രമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേൽകൈക്കു പിടിച്ചു നടത്തിക്കൊണ്ടുപോകുന്നവൻ;-3 രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേവേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കിടാൻ;-4 പാപത്താലെന്നിൽ വന്ന ശാപക്കറകൾ മാറ്റിശോഭിത നീതി വസ്ത്രം ആഭരണമായ് നൽകും;-5 വമ്പിച്ച ലോകത്തിര-ക്കമ്പം തീരുവോളവും മുമ്പും പിമ്പുമായവൻ-അൻപോടെന്നെ നടത്തും;-6 ലോകമെനിക്കുവൈരി-ലോകമെന്നെ ത്യജിച്ചാൽശോകമെന്തെനിക്കതിൽ-ഏതും ഭയപ്പെടാ ഞാൻ;-7 വെക്കം തൻ മണവാട്ടിയാക്കീടുമെന്നെയെന്നുവാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും;-

Read More 

യേശു എത്ര മതിയായവൻ

യേശു എത്ര മതിയായവൻആശ്രയിപ്പാൻ മതിയായവൻഅനുഗമിപ്പാൻ മതിയായവൻകരുത്തുള്ള കരമതിൻ കരുതലിൻ തലോടലീജീവിതത്തിൽ അനുഭവിച്ചളവെന്യേ ഞാൻകൂരിരുട്ടിൻ നടുവിലും കൈപിടിച്ചു നടത്തീടാൻകൂടെയുണ്ടെൻ നല്ല‍ിടയൻ മനുവേലൻ താൻ;­കാരിരുമ്പ് ആണിയിൻമേൽ തൂങ്ങിനിന്ന നേരമന്ന്ശ്രേഷ്ഠമായ മാതൃകയെ കാണിച്ചു നാഥൻസ്നേഹിപ്പാനും ക്ഷമിപ്പാനും സഹിപ്പാനും പഠിപ്പിച്ചഗുരുനാഥൻ വഴികളെ പിന്തുടന്നിടും;­ഇഹത്തിലെ ജീവിതത്തിൽ ഇരുൾ നീക്കി പ്രഭ ഏകാൻപകലോനായ് അവൻ എന്റെ അകമേ വരുംനീതി സൂര്യ കിരണത്തിൻ സ്പർശനത്താൽ എന്റെ ഉള്ളംവിളങ്ങിടും സഹജർക്കു വെളിച്ചമായി;-

Read More 

യേശു നിന്നെ വിളിക്കുന്നൂ

യേശു നിന്നെ വിളിക്കുന്നൂ…യേശു നിന്നെ വിളിക്കുന്നൂ…കാൽവരിയിൽ ജീവൻ തന്നവനാം യേശു നിന്നെ വിളിക്കുന്നൂ…യേശു നിന്നെ വിളിക്കുന്നൂ… നിൻ രക്ഷകൻ വിളിക്കുന്നൂ…കുരിശിലന്ന് നിന്നെ ചുമന്നവനാം ജീവ നാഥൻ വിളിക്കുന്നൂ… (2)പാപഭാര ചുമടും പേറീ…പാതതെറ്റിഅലഞ്ഞീടല്ലേ…പ്രിയനേശുവാം പാപപരിഹാരകൻ…നിന്നെ ഇന്ന് വിളിക്കുന്നൂ… (2)അമ്മ നിന്നെ മറന്നീടിലും…ഈ ലോകരെല്ലാം വെറുത്തീടിലുംകണ്മണിപോൽ നിന്നെ കാത്തിടുന്ന…സ്നേഹ നാഥൻ വിളിക്കുന്നൂ… (2)യേശു നിന്നെ വിളിക്കുന്നൂ…ലോകമേകും ശാന്തിയല്ല… ദാഹമേറും ജലവുമല്ല…നിത്യ സന്തോഷം നിനക്കേകിടാനായ്ആത്മ നാഥൻ വിളിക്കുന്നൂ… (2)ലോക ജീവിതം ക്ഷണികം…മൃത്യു വന്നിടും ഒരു നാൾ…തള്ളീടല്ലേ ഇനി ദൈവശബ്ദം ഇത് രക്ഷയുടെ […]

Read More 

യേശു ലോകത്തിന്റെ വെളിച്ചം

യേശു ലോകത്തിന്റെ വെളിച്ചംപരിശുദ്ധാന്മാവ് നിത്യപ്രകാശം തരുന്ന വെളിച്ചംയഹോവ എൻ വെളിച്ചം എൻ ജീവിത യാത്രയതിൽ (2)പ്രകാശിക്ക എഴുന്നേറ്റ് പ്രകാശിക്കദൈവത്തിന്റെ വെളിച്ചം നിന്റെ മേൽ ഉദിച്ചു എഴുന്നേറ്റ് പ്രകാശിക്ക (പ്രകാശിക്ക…)കൂരിരുൾ തിങ്ങിടും വേളയിൽ യഹോവ നിനക്കെന്നും വെളിച്ചമായ് അന്ധകാരമാം ജീവിതയാത്രയിൽ യഹോവ നിന്റെ പ്രകാശമായ് (പ്രകാശിക്ക…)യേശു ലോകത്തിൻ വെളിച്ചമായ് ഇരുട്ടിന്റെ അനുഭവം ഇനിയില്ല നിത്യപ്രകാശം നാഥൻ തരുന്നതാൽ അസ്തമിക്കാ ഇനി എന്റെ സൂര്യൻ (പ്രകാശിക്ക…)നിത്യ വെളിച്ചമായ് യേശു ഉള്ളതാൽ ഇരുട്ടിനെ പ്രകാശമാക്കിയല്ലോ രക്ഷകനാം എൻ യേശു ഉള്ളതാൽ അന്ധകാരമിനി […]

Read More 

യേശു നാഥൻ വാനിൽ വെളിപ്പെടാറായ്

യേശു നാഥൻ വാനിൽ വെളിപ്പെടാറായ് യേശുവിൻ ജനമെ ഒരുങ്ങിടുക വാഗ്ദത്തം ഓരോന്നും നിറവേറുന്നെവാനവനേശുവിൻ വരവിന്നായ് വാനമേഘെ പ്രിയൻ വേഗം വരുമെ വാഞ്ചയോടെ കാത്തിരുന്നിടുവിൻ;- യേശു …ഖിന്നത ഭിന്നത വെടിഞ്ഞിടുകഉന്നതനേശുവെ എതിരേല്പാൻഉന്നത ജീവനാൽ ധന്യരായവർ ഉന്നതചിന്തയോടുണർന്നിടുവിൻ;- യേശു…ആത്മവിശുദ്ധിയിൽ അനുദിനവും ആത്മാവിൻ ശക്തിയാൽ നിറഞ്ഞിടാംആത്മജഡത്തിലെ കന്മഷം നീക്കിആത്മമണാളനായൊരുങ്ങിടുവിൻ;- യേശു…കാന്തൻ വരവിങ്കൽ തോരും കണ്ണുനീർ കാന്തയാകും നമ്മെ ചേർത്തണക്കും കാന്തൻ മഹത്വത്തോടനുരൂപരായ്കാന്തനോടുകൂടെന്നും വാഴുംനാം;- യേശു…

Read More