Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യോർദ്ദാൻ നദിതീരം കവിയുമ്പോൾ

യോർദ്ദാൻ നദിതീരം കവിയുമ്പോൾ-മനമെഓളങ്ങൾ കണ്ടു നീ കലങ്ങേണ്ട-തെല്ലുമേവെള്ളം പെരുകിയാ-ലുള്ളം പതറേണ്ടാവല്ലഭനേശു നിന്നരികിലുണ്ടല്ലോ;- യോർ…നല്ലോർ വിശ്വാസത്തിൽ-സ്വർല്ലോക പാതയിൽകല്ലോലമേടുകളൊതുങ്ങി നിന്നിടും;- യോർ…അൻപുള്ള രക്ഷകൻ മുൻപിൽ നടക്കവേതുമ്പം വരില്ലെന്നും തുണയവനല്ലോ;- യോർ…ഭീതി വേണ്ടൊട്ടുമേ മുൻപോട്ടു പോക നീഏതു വിഷമവും യേശു തീർത്തിടും;- യോർ…പാൽ തേനൊഴുകിടും പാവനനാട്ടിൽ നാംപാർത്തിടുമാനന്ദഗീതം പാടിടും;- യോർ…

Read More 

യോഗ്യതയില്ലാത്ത സ്ഥാനത്ത് എന്നെ

യോഗ്യതയില്ലാത്ത സ്ഥാനത്ത് എന്നെ യോഗ്യയാക്കിയോനെനിൻമുമ്പിലെന്നും എന്നുമെന്നും എന്നെ സമർപ്പിക്കുന്നു…നാഥാഎൻ പാപശാപത്തിൻ മുക്തിക്കായ് നീ ക്രൂശതിൽ യാഗമായ്നിൻ കൃപ അഗോചരം നിൻ സ്നേഹമാശ്ചര്യമേഎൻ സോദരർ എന്നെ തള്ളിയപ്പോൾ ബന്ധുക്കൾ കൈവിട്ടപ്പോൾനിൻ സ്നേഹ കരങ്ങൾ നീട്ടി മാറോടണച്ചെന്നെ നീ

Read More 

യിസ്രയേലിൻ സ്തുതികളിൽ വസിപ്പ

യിസ്രയേലിൻ സ്തുതികളിൽ വസിപ്പവനെ അങ്ങേ ആരാധിച്ചു വണങ്ങീടുന്നു(2)അങ്ങാരാധ്യനും പരമാരാധ്യനും സ്തുതികൾക്കെന്നും യോഗ്യനും(2)ആദ്യ പിതാക്കന്മാർ ആരാധിച്ചപ്പോൾ മരുഭൂവിൽ വഴി തുറന്നു(2) ഇന്നു ഞങ്ങൾ വിശ്വാസത്തോടാരാധിക്കുമ്പോൾനല് വഴികൾ തുറക്കേണമേ(2)യിസ്രായേലാം ഞങ്ങൾ ആരാധിക്കുമ്പോൾ ആത്മാവാൽ നിറക്കേണമേ(2)മാളിക മുറിയിൽ പകർന്നതുപോൽ അഗ്നിനാവായി പതിയണമേ(2) സുവിശേഷത്തിൻ സാക്ഷിയായിടാൻ ആത്മാക്കളെ നേടിടാൻ(2)ആത്മ ശക്തിയെന്നിൽ പകർന്നിടണെ നിൻ നാമത്തെ ഉയർത്തിടുവാൻ(2)

Read More 

യിസ്രയേലിൻ ശ്രീയഹോവ എന്നിട

യിസ്രയേലിൻ ശ്രീ യഹോവ എന്നിടയനതുമൂലംവിശ്രമമേ പച്ചദർഭ ശയ്യയിൽ പാന-മശ്രമമായ് ശാന്തതോയ പൊയ്കയിൽനാശപാഥേ നിന്നവൻ തൻ നാമനൊന്നുകൊണ്ടു മമമാനസതാർ തിരിയിച്ചു ശ്ലാഘമായ് നീതി-മാർഗ്ഗമതിൽ നടത്തുന്നു യോഗ്യമായ്വൻ മരണ താഴ്ച്ചയിൽ ഞാൻ ചരിച്ചീടിലുമൊരുതിന്മയും ഭയപ്പെടുകയില്ല ഞാൻ നിൻ-ചെങ്കോലെനിക്കു സമാശ്വാസമല്ലയോശത്രു ചാരെ നീയെനിക്കു മുമ്പിൽ മേശ ഒരുക്കുന്നുചിത്രമെണ്ണയൊഴുകുന്നെൻ മൗലിയിൽ പാന-പാത്രവും കവിഞ്ഞു കൃപാചോലയിൽനന്മ ദയ എന്നിവയെൻ ജീവനുള്ള കാലമെല്ലാംഉണ്മയിലെന്നെ തുടരും തോഷമായ് ദൈവ-മന്ദിരെ പാര്‍ക്കുമെന്നും ഞാൻ മോദമായ്

Read More 

യിസ്രായേലിൻ രാജാവേ എൻ ദൈവമാം

യിസ്രായേലിൻ രാജാവേഎൻ ദൈവമാം യഹോവേഞാൻ അങ്ങേ വാഴ്ത്തിടുന്നുനന്മകൾ ഓർത്തിടുന്നുയേശുവേ യേശുവേ നന്ദി നന്ദി നാഥാഅളവില്ലാ സ്നേഹത്തിനായ്(2)തിരുക്കരം എന്നെ താങ്ങി വൻപ്രതികൂലങ്ങളിൽമുമ്പേട്ടു യാത്ര ചെയ്വാൻബലമെന്നിൽ നൽകീടുകയേശുവേ യേശുവേ നന്ദി നന്ദി നാഥാഅളവില്ലാ സ്നേഹത്തിനായ്(2)പകയ്ക്കുന്നവർ മുമ്പിലുംതള്ളിയവർ മദ്ധ്യേയുംമേശയൊരുക്കി എന്നെ മാനിച്ച സ്നേഹമേയേശുവേ യേശുവേ നന്ദി നന്ദി നാഥാഅളവില്ലാ സ്നേഹത്തിനായ്(2)എന്തു ഞാൻ പകരം നൽകുംആയിരം പാട്ടുകളോജീവകാലം മുഴുവൻ രക്ഷയേ ഉയത്തീടുമേയേശുവേ യേശുവേ നന്ദി നന്ദി നാഥാഅളവില്ലാ സ്നേഹത്തിനായ്(2)

Read More 

യിസ്രയേലിൻ നാഥനായി വാഴുമേക

യിസ്രയേലിൻ നാഥനായി വാഴുമേക ദൈവംസത്യ ജീവമാർഗ്ഗമാണു ദൈവംമർത്യനായി ഭൂമിയിൽ പിറന്ന സ്നേഹ ദൈവംനിത്യജീവനേകിടുന്നു ദൈവംഅബ്ബാ പിതാവേ ദൈവമേഅവിടുത്തെ രാജ്യം വരേണമേഅങ്ങയിൻ തിരുഹിതം ഭൂമിയിൽഎന്നെന്നും നിറവേറിടേണമെചെങ്കടലിൽ നീ അന്നു പാത തെളിച്ചു മരുവിൽ മർത്യർക്ക് മന്ന പൊഴിച്ചുഎരിവെയിലിൽ മേഘത്തണലായിഇരുളിൽ സ്നേഹ നാളമായ്സീനായ് മാമലമുകളിൽ നീനീതി പ്രമാണങ്ങൾ പകർന്നേകീമനുജനായ് ഭൂവിൽ അവതരിച്ചു മഹിമയിൽ ജീവൻ ബലികഴിച്ചുതിരു നിണവും ദിവ്യ ഭോജ്യവുമായ്ഈ ഉലകത്തിൻ ജീവനായ് വഴിയും സത്യവുമായവനെ നിൻ തിരുനാമം വാഴ്ത്തുന്നു

Read More 

യിസ്രയേലിൻ ദൈവമെ നീ മേഘ

യിസ്രയേലിൻ ദൈവമേ നീമേഘത്തേരിൽ എന്നുവരുംകാത്തുകത്തിരിക്കുന്നെ ഞാൻതേജസ്സേറും മുഖം കാൺമാൻപ്രിയൻ കൂടെന്നും വാണിടുവാൻയുഗായുഗങ്ങളായ് ആനന്ദിപ്പാൻ;- യിസ്ര…ഈ ലോകം പകച്ചിടുമ്പോൾനാഥൻ മാർവിൽ ഞാൻ ചാരിടുമെആശ്വസിപ്പിക്കും പ്രാണനാഥൻതൃക്കരത്തിൽ താൻ എന്നെ താങ്ങും;- യിസ്ര…കൂടാരമാം ഭവനം വിട്ടൊഴിഞ്ഞാൽ ഏതുമില്ലസ്വർപ്പുരിയിലെ വാസം ഓർത്താൽപാരിൻ ദു:ഖങ്ങൾ സാരമില്ല;- യിസ്ര…കാഹളങ്ങൾ ഊതിടുമെദൂതർ വീണ മീട്ടിടുമെനാഥൻ മേഘത്തിൽ വന്നീടുമെവേഗം ഒരുങ്ങിടാം സോദരരെ;- യിസ്ര…

Read More 

യിസ്രയേലിൻ ദൈവം യുദ്ധവീരനാം

യിസ്രയേലിൻ ദൈവം യുദ്ധവീരനാംയഹൂദയിൻ സിംഹം രാജരാജനാംമൃത്യുവേ ജയിച്ചുയർത്തതേശുരാജനാംനമ്മുടെ നായകൻ ക്രിസ്തുമാത്രമാംനാം പോയിടാം, ക്രിസ്തുവിൻ പിൻപേ പോയിടാംചേർന്നു പാടിടാം ജയത്തിൻ ഗീതം പാടിടാം(2)ഘോരനായ സാത്താൻ നമ്മെ നിത്യവുംക്രൂരമായെതിർത്തു നിൽക്കുമെങ്കിലുംഭീതിയെന്യെ പോയീടാം ക്രൂശിൻ പാതയിൽനീതിമാർഗ്ഗമോതിടാം ലോകമെങ്ങും നാം(2);- നാം…അന്ധകാരം മന്നിൽ വ്യാപാരിക്കയാൽഅന്ധരായി മർത്യർ ഹന്തമേവുന്നുഅത്ഭുത പ്രകാശത്തിൻ ദീപമേന്തി നാംആത്മനാഥനേശുവിൻ നാമമുയർത്തിടാം(2);- നാം…അല്ലലേറും കാറ്റും കോളും കണ്ടു നാംതെല്ലും കലങ്ങേണ്ടതില്ലീയാത്രയിൽവല്ലഭൻ യേശുതാൻ കൂടെയുള്ളതാൽഹല്ലേലുയ്യാഗീതം നാം പാടിപോയിടാം(2);- നാം…

Read More 

യിസ്രായേലിൻ ദൈവം രക്ഷകനായ്

യിസ്രായേലിൻ ദൈവം രക്ഷകനായ് സ്വർഗ്ഗത്തിൽ വാഴുന്നുണ്ടക്ഷയനായ് ദുഃഖങ്ങളിൽ അവൻ ആശ്വാസവും രോഗങ്ങളിൽ സൗഖ്യദായകനും കല്ലായ എന്നുള്ളം വൻ ഭാരത്താൽ എല്ലാം നശിച്ചു ഞാൻ താളടിയായ് തേടി വന്നേശു ഇന്നെനിക്കായ് വീടൊന്നൊരുക്കി തൻ നിത്യതയ്ക്കായ്;- സ്തോത്രയാഗം അങ്ങേയ്ക്കർപ്പിക്കുന്നേ-എൻ പ്രാർത്ഥന സ്വർഗ്ഗം കൈക്കൊള്ളണമേ ആശ്വാസ കാലങ്ങൾ നോക്കി പാർത്തെൻ യേശുവേ നിൻ പാദം കുമ്പിടുന്നേ;- എന്നും ഞാനേശുവിൻ സ്വന്തമത്രേ നന്ദികൊണ്ടെന്മനം തിങ്ങിടുന്നു എല്ലാ പ്രത്യാശയും നിന്നിലത്രെ-എൻ വല്ലഭനെ വേഗം വന്നീടണേ;-

Read More 

യേശുവോടുകൂടെ യാത്ര ചെയ്യുകിൽ

യേശുവോടുകൂടെ യാത്ര ചെയ്യുകിൽഏതുമില്ല ഭാരം മരുയാത്രയിൽ(2)സാരമില്ല രോഗ പീഡ ദുഃഖങ്ങൾസാധുവിനു കാവൽ യേശു തന്നല്ലോനല്ല നാഥനായ താതൻ കൂടെയുണ്ടല്ലോനഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയിൽഎന്തു ഖേദവും ചൊല്ലാം താതനോടിപ്പോൾഅത്ര നല്ല സഖി യേശു മാത്രമാണല്ലോ;- യേശു…ഹൃദയ വാതിലിൽ മുട്ടും നാഥനല്ലയോവേദനകൾ അറിയുന്ന താതനല്ലയോസ്നേഹമേകി യാഗമായി വീണ്ടെടുത്തവൻശാന്തിയേകി നൽ വഴി തുറന്നീടുന്നവൻ;- യേശു…

Read More