യേശുവേ നിൻ തിരുപാദത്തിൽ വന്നേ
യേശുവേ നിൻ തിരുപാദത്തിൽ വന്നേനീ മതി നീ മതിയേ…എപ്പോഴും നിന്നെ പാടി സ്തുതിച്ചാൽആനന്ദം ആനന്ദമേ (2)നല്ലവനേ… വല്ലഭനെ… ആരാധ്യനെ… ആരാധ്യനെ… (2)നീ ചെയ്ത നന്മകളോരോന്നും ഓർത്താൽഉള്ളം നിറയും നാഥാ…പരിശുദ്ധ രക്തം എനിക്കായി ചിന്തീനന്ദി നന്ദി നാഥാ(2)പരിശുദ്ധനേ.. ഉന്നതനേ.. ആരാധ്യനെ… ആരാധ്യനെ… (2)എന്തെന്തു ഭാരങ്ങൾ ജീവിതെവന്നാലുംനിന്നെപിരിയുകില്ല…എൻ ജീവൻ നിന്നിൽ അർപ്പിക്കും നാഥാനിശ്ചയം നിശ്ചയമേ(2)രക്ഷകനേ.. യേശുനാഥാ… ആരാധ്യനെ… ആരാധ്യനെ… (2)നല്ലവനേ… വല്ലഭനെ… ആരാധ്യനെ… ആരാധ്യനെ…പരിശുദ്ധനേ.. ഉന്നതനേ.. ആരാധ്യനെ… ആരാധ്യനെ… രക്ഷകനേ.. യേശുനാഥാ… ആരാധ്യനെ… ആരാധ്യനെ…
Read Moreയേശുവേ നിൻ സ്നേഹമോർത്താൽ
യേശുവേ നിൻ സ്നേഹമോർത്താൽഎങ്ങനെ വർണ്ണിച്ചിടും ഞാൻ;വർണ്ണിക്കുവാൻ വാക്കുകൾ പോരാവർണ്ണിപ്പാൻ നാവുകൾ പോരാ(2)നീ തന്നതാമെൻ ആരോഗ്യവുംനീ തന്നതാമെൻ ആയുസ്സതുംനീ തന്നതാമെൻ ജ്ഞാനമതുംനീ തന്നതാമെൻ സർവ്വമതുംനിനക്കായ് നൽകുന്നു ഞാൻപൂർണ്ണമായി സമർപ്പിക്കുന്നേ(2)യേശുവേ മതി എനിക്കു യേശുവേ മതി എനിക്കുകൂട്ടുകാരോ എന്നെ വിട്ടു പോയീടുംസ്വന്തക്കരോ എന്നെ തള്ളിപ്പറയും(2)തള്ളിക്കളയാത്ത സ്നേഹമേതള്ളിപ്പറയാത്ത സ്നേഹമേ(2)ആ സ്നേഹം എന്നും അശ്ചര്യമേആ സ്നേഹം എന്നും ആനന്ദമെ(2)ഹലേലുയ്യാ… ഹലേലുയ്യാ… ഹലേലുയ്യാ… ഹലേലുയ്യാ…
Read Moreയേശുവേ നിൻ സ്നേഹമെന്നെ കാത്തു
യേശുവേ നിൻ സ്നേഹമെന്നെ കാത്തു സൂക്ഷിച്ചുനിൻ കൃപയിലിന്നയോളം നിന്നുപോരുവാൻനാശകന്‍റെ ഊടുവഴി ചുറ്റി നടന്നു-നാഥാമിശ്രദേശത്തന്ധനായ് ഞാൻ മുമ്പു നടന്നുപാപഭാരമെന്നിൽ നിന്നു നീക്കി നീയെന്നെ-ദൈവ-കോപത്തീയിൽ വീഴാതെന്‍റെ ശാപം തീർത്തു നീനാൾതോറുമെൻ ഭാരങ്ങളെ നീ വഹിക്കുന്നു-എന്‍റെഉള്ളമതിൽ പള്ളികൊണ്ടു വാഴുന്നതു നീപാപത്തിന്‍റെ ശോധനകൾ വർധിച്ചീടുമ്പോൾ-നാഥാപാപം ചെയ്യാതെന്നിൽ കൃപ തന്നു പാലിക്കഈ മരുവിൽ ഞാനിടറി വീണുപോകാതെ-സർവ-ദുർമോഹവുമെന്നിൽനിന്നു ദൂരെ നീക്കുകലോകസ്നേഹം പൂണ്ടീ ദാസൻ ദേമാസാകാതെ-എന്നെലോകത്തിൽ നീ അന്യനായ് കാത്തുകൊള്ളേണംപണ്ടാറുലക്ഷം യോദ്ധാക്കളായി എണ്ണിയവരിൽ-അന്ത്യംരണ്ടുപേരായ് തീർന്നതോർക്കിൽ ഭീതിയുണ്ടെന്നിൽആപത്തിലും ക്ഷാമത്തിലും യേശുവേ നീ മാത്രം-എന്നെക്ഷേമമായി പാലിക്കേണം ആർദ്രവാനേ നീപിറുപിറുപ്പും മറുതലിപ്പും […]
Read Moreയേശുവേ നിൻ സ്നേഹം ക്രൂശിലെ
യേശുവേ നിൻ സ്നേഹം ക്രൂശിലെ നിൻ ത്യാഗം വർണ്ണിച്ചീടാൻ എൻ നാവു പോരാ യേശുവേ രാജാവേ മരണത്തെ ജയിച്ചവനേ(2) ദാസനായ എന്നെ നിൻ പുത്രനാക്കി മാറ്റി നിന്ദ നീക്കി മുഖ ശോഭ നൽകി;- യേശുവേ… ദോഷിയായ എന്നെ നിൻ നീതിയാക്കി മാറ്റി ചുടുചോര ചിന്തി എന്നെ വീണ്ടെടുത്തു;- യേശുവേ… ദുഃഖമില്ലാ നാട്ടിൽ പ്രത്യാശയേറും വീട്ടിൽ പോയിടും ഞാൻ എൻ പ്രിയനുമായ് വാണിടും ഞാൻ എൻ കാന്തനുമായി;- യേശുവേ…
Read Moreയേശുവേ നിൻ പാദം കുമ്പിടുന്നേ
യേശുവേ നിൻ പാദം കുമ്പിടുന്നേ (3)നിസ്തുല സ്നേഹത്താലെ ക്രിസ്തുവേ എന്നെയും നീനിൻ മകനാക്കുവാൻ തിന്മകൾ നിക്കുവാൻ വിൺമഹിമ വെടിഞ്ഞുഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാസ്നേഹത്തിന്നാഴിതന്നിൽ മുങ്ങി ഞാനിന്നു മന്നിൽആമയം മാറിയും ആനന്ദമേറിയും വാഴുന്നു ഭീതിയെന്യേഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാഎന്നുമേ ഞാനിനിയും നിന്നുടെ സ്വന്തമത്രേഒന്നുമേ ശക്തമല്ലീ ബന്ധം മാറ്റുവാൻ എന്തൊരുഭാഗ്യമിത്ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാഭൂതലം വെന്തുരുകും താരകങ്ങൾ മറയും-അന്നുമെൻ യേശുവിൻ അൻപിൻ-കരങ്ങളിൽസാധു ഞാൻ വിശ്രമിക്കുംഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ
Read Moreയേശുവേ നിൻ മുഖം കാണുവാനായ്
യേശുവേ നിൻ മുഖം കാണുവാനായ് ആശയായ് നിൻ സന്നിധേ ഞാൻ വരുന്നു ആശു നിൻ ദർശനം അരുളണമേ ഈ പാർത്തലെ ഞാൻ ധന്യനായ് തീർന്നീടുവാൻ ആശയും നീയെൻ പ്രത്യാശയും നീയേ ആത്മനാഥാ എന്നെ കൈവിടല്ലേ നീ പാപം പൊറുക്കും പരമോന്നതാ നീയെൻ(2) പ്രാർത്ഥന കേട്ടെന്നെ സ്വീകരിക്കു;- കണ്ണുനീർ താഴ്വരയതിലും നാഥാ അലയുന്നു ഞാൻ ഈ മരുവിൻ ചൂടിലും അരുളണമേ നിൻ ആശ്വാസവചനങ്ങൾ അടിയനീ ഊഴിയിൽ അഭയമല്ലോ;- കഷ്ടം പ്രയാസങ്ങൾ ഏറിടും നേരം അണയുന്നു ഞാൻ നിൻ പാദപീഠത്തിൽ […]
Read Moreയേശുവേ നിൻ മഹാ സ്നേഹത്തെ
യേശുവേ നിൻ മഹാ സ്നേഹത്തെ ഓർക്കുമ്പോൾനന്ദിയാൽ എന്നുള്ളം നിറഞ്ഞീടുന്നേഹേതു ഇല്ലേ പ്രിയ നീയെന്നെ സ്നേഹിപ്പാൻഏകുന്നെന്നെ നിനക്കായ്ധ്യാനിക്കുമേ നിൻ സ്നേഹത്തെഎൻ നാവിനാൽ നിൻ സ്തുതി പാടുമേആഴിയിൽ ഓളം പോൽ നിന്ദകൾ വന്നാലുംഅലകൾ പോൽ കൃപയും തുടർന്നിടുമേജീവിത നൗകയിൽ നീ കൂടെ ഉള്ളതാൽഖേദം എനിക്കില്ലല്ലോ(2);- ധ്യാനിക്കുമേ…എൻ ഹൃദി വ്യാകുലത്താൽ ക്ഷീണിച്ചിടുമ്പോൾഎൻ ദേഹം രോഗത്താൽ തളർന്നിടുമ്പോൾവിശ്വാസ നായകൻ യേശുവേ നോക്കി ഞാൻഈ പോരിൽ ജയിച്ചിടുമേ(2);- ധ്യാനിക്കുമേ…ദേശങ്ങൾ ജാതികൾ ഭിന്നിച്ചകലുമ്പോൾതേജസ്സിന്‍റെ നിത്യ സുവിശേഷത്താൽഏക ശരീരമായ് നമ്മെയും ചേർത്തത്ഹാ എന്തൊരത്ഭുതമേ(2);- ധ്യാനിക്കുമേ…എൻ ബലം യാഹിൽ […]
Read Moreയേശുവെ നീയെന്‍റെ അശ്രയം
യേശുവേ നീയെന്‍റെ ആശ്രയംഇന്നുമെന്‍റെ പാലകൻഎന്നു മേഘേ വന്നിടുമോ നീഎന്നെയും നിൻ ചാരെ ചേർത്തീടാൻകഷ്ടതകൾ വന്നിടുമ്പോഴുംതുഷ്ടിയോടെ മേവിടുവാനായ്കഷ്ടതയിൽ പൂർണ്ണനായ നീഎന്നിഷ്ടനായെൻ കൂടെയുള്ളതാൽവീട്ടുകാരും കൂട്ടുകാരുമായ്ഏവരും വെറുത്തെന്നാകിലുംസ്വന്തക്കാരാൽ തള്ളപ്പെട്ട നീസ്വന്തമായണക്കുമെന്നെയുംമന്നിലെന്നു വന്നിടും പ്രിയാനിന്നിലൊന്നായ് ഞാനും ചേരുവാൻനിൻ വരവിൽ മുന്നണിയായ് ഞാൻനിന്നിടാനെൻ ഉള്ളം വെമ്പുന്നേമൺമയമാം എന്‍റെ ദേഹമോവിൺമയമായ് മാറിടും ദ്യഡംകർത്തനൊടു കൂടെ മോദമായ്വാണിടും ഞാൻ നിത്യകാലമായ്
Read Moreയേശുവേ നീയെനിക്കായ് ഇത്രയേറെ
യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാൻഅടിയനിൽ യോഗ്യതയായ് എന്തു കണ്ടു നീസ്നേഹമേ നിൻ ഹൃദയം ക്ഷമയുടെ സാഗരമോനന്മകൾക്കു നന്ദിയേകാൻ എന്തു ചെയ്യും ഞാൻമനഃസുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലുംനിമിഷസുഖം നുകരാൻ കരളിനു ദാഹമെന്നുംകദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാപകയുടെ തീക്കനലായ് മുറിവുകളേറിയെന്നിൽഈശോ പറയൂ നീ ഞാൻ യോഗ്യനോ;- യേശുവേ..നിരന്തരമെൻ കഴിവിൽ അഹങ്കരിച്ചാശ്രയിച്ചുപലരുടെ സന്മനസ്സാൽ ഉയർന്നതും ഞാൻ മറന്നുഅടച്ചൊരു കോട്ടപോലായ് ഹൃദയത്തിൻ വാതിലെന്നുംഎളിയവർ വന്നിടുമ്പോൾ തിരക്കിന്‍റെ ഭാവമെന്നുംഈശോ പറയൂ നീ ഞാൻ യോഗ്യനോ;- യേശുവേ..
Read Moreയേശുവേ നീയാണെൻ സങ്കേതമേ
യേശുവേ നീയാണെൻ സങ്കേതമേയേശുവേ നീയാണെൻ കോട്ടയുമേരോഗങ്ങൾ വന്നാലും ശോകങ്ങൾ വന്നാലുംനീ മാത്രമെന്നുടെ ആത്മനാഥൻ(2)പാപിയിൽ പാപിയാമെന്നേയും നേടുവാൻപാവനമാം നിൻ രുധിരം ചിന്തിപൊന്നേശുവേ എന്നാളും നീയല്ലോപൊൻ കരത്താലെന്നെ താങ്ങുന്നവൻ(2);- യേശുവേ…ഈ മരുയാത്രയിൽ ക്ലേശങ്ങളേറുമ്പോൾതണലായി താങ്ങായെൻ കൂട്ടിരുന്ന്വേദനയാലെൻ ഉള്ളം തകരുമ്പോൾകുളിരായെൻ മനതാരിൽ വന്നീടണേ(2);- യേശുവേ…കുരിരുൾ താഴ്വരയിൽ ഏകനായിടുമ്പോൾകൂടെ നടക്കാമെന്നോതിയവൻ (2)വീണ്ടെടുത്തന്നെ മാറോടണച്ചുവിശ്വാസയാത്രയിൽ നയിച്ചിടുന്നു(2);- യേശുവേ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എല്ലാം അറിയുന്ന ഉന്നതൻ നീയേ
- എഴുന്നേറ്റു പ്രകാശിക്ക നിന്റെ
- ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ
- യഹോവ യിരെ കരുതും ദൈവം
- സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന

