യേശുനാഥാ നിൻ ക്യപയ്ക്കായ്
യേശു നാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കുംഈശനെ നിൻ നാമമെന്‍റെ ക്ലേശമകറ്റുംനാശമയനായൊരെന്നിൽ ജീവനരുളാൻ-വൻക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു;-പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ-നിന്‍റെജീവനിലൊരംശമെനിക്കേകിയതിനാൽ;-നിൻ ഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരുവൻ കരുണയ്ക്കിന്നുമിവന്നർഹതയില്ലേ;-തൻ ജഡ ശരീരമരണം നിമിത്തം നീനിൻ പിതാവോടെന്നെ നിരപ്പിച്ചതുമൂലം;-എത്രകാലം നിൻ കൃപയെ വ്യർത്ഥമാക്കി ഞാൻഅത്രനാളുമന്ധകാരം തന്നിലിരുന്നേൻ;-ജീവലതയായ നിന്നിൽ ഞാൻ നിലനില്പാൻ നിന്‍റെജീവരസമെന്നിലെന്നും തന്നുപാലിക്ക;-വിശ്രമദേശത്തിലീ ഞാനെത്തുംവരെയ്ക്കും-നിന്‍റെവിശ്രുത കൃപകളെന്നെ പിന്തുടരേണം;-
Read Moreയേശുനാഥാ നമസ്കാരം നമസ്കാരമെന്നും
യേശു നാഥാ നമസ്കാരം, നമസ്കാരമെന്നുംനിൻ തിരുപാദത്തിൽ ഞാൻ എൻസ്തോത്ര സ്തുതികൾ അർപ്പിക്കുന്നു (2)പാപിയായ് ഞാൻ ജീവിച്ചപ്പോൾപാതയറിയാതിരുന്ന നേരം(2)പാതകനാമെന്നെ നിൻ തിരു പാതയിൽപാലകാ കൃപയാൽ ചേർത്തതിനാൽ;-നിത്യതയിൽ ഞാൻ എത്തിടുമ്പോൾനിത്യവും നിൻ മുഖം കണ്ടാനന്ദിക്കുംസ്തുതി സ്തോത്രങ്ങൾ നന്ദിയാൽ തൃപ്പാദത്തിൽസാദരം വണങ്ങി ഞാനർപ്പിച്ചിടും;-
Read Moreയേശുനഥനെ സ്തുതിച്ചിടുക നാം
യേശുനാഥനെ സ്തുതിച്ചിടുക നാംക്രൂശിൻ സ്നേഹ സാക്ഷികളാകാംസ്തുതിക്കു യോഗ്യൻ അവൻ നാമത്തെസ്തുതികളുയർത്തി ഘോഷിച്ചിടാംഹല്ലേലുയ്യാ താതനെന്നുംഹല്ലേലുയ്യാ സുതനുമെന്നുംഹല്ലേലുയ്യാ പരിശുദ്ധനുംഹല്ലേലുയ്യാ ത്രിയേകനുംഅനന്തസ്നേഹത്തിൻ ഉറവയിൽ നിന്നുംഅനർഘമാം ക്രുപയരുളിടും പരനേനിനച്ചതിലും പരമയ് നടത്തുംനിനക്കെന്നും സ്തുതി ഉയർത്തിടും ഞാൻതിരുക്കരങ്ങളിൽ താങ്ങിടും നാഥൻകരുതലോടെന്നെ കത്തിടുന്നതിനാൽകടന്നുപോകാം കുരിരുൾ താഴ്വരനന്മയും കരുണയും പിന്തുടരുംപുർണ്ണമനസ്സോടെ സ്നേഹിച്ചിടും ഞാൻപുർണ്ണ ആത്മാവിൽ ആരാധിച്ചിടുംപുർണ്ണ ശക്തിയിൽ സേവിച്ചിടും ഞാൻജീവിതനൾകളിലെന്നുമെന്നും
Read Moreയേശു നാഥനേ നിൻ സന്നിധേ
യേശു നാഥനേ നിൻ സന്നിധേഏഴകൾ ഞങ്ങൾ വന്നീടുന്നു (2)എൻ പാപമെല്ലാം ക്ഷമിച്ചവനേനിൻ പൈതലായി തീർത്തവനേ (2)എൻ ആയുസ്സിൻ നാൾകളെല്ലാം പ്രാർത്ഥനയോടെ ഞാൻ-വരുന്നേ (യേശുനാഥാ)എന്‍റെ ഇഷ്ടങ്ങൾ വേണ്ടനിക്ക് നിന്‍റെ പൈതലായ് മാറീടുവാൻ (2)യേശുവിൻ രൂപം എന്നിൽ ആകുവാൻയേശുവിൻ ഭാവം എന്നിൽ ആകുവാൻ (2)എൻ ആയുസ്സിൻ നാൾകളെല്ലാം പ്രാർത്ഥനയോടെ ഞാൻ-വരുന്നേ (യേശുനാഥാ)
Read Moreയേശു നാഥനേ എൻ യേശു നാഥനേ
യേശു നാഥനേ എൻ യേശു നാഥനേനിൻ തിരു സന്നിധിയിൽ ഞാൻ ഇന്നു കുമ്പീടുന്നുയേശു മാത്രമേ എന്‍റെ സങ്കേതമേയേശു മാത്രമേ എന്‍റെ ആശ്വാസമേയേശു മാത്രമേ എന്‍റെ ആനന്ദമേഞാൻ ഇന്നു കുമ്പീടുന്നുനീ എന്‍റെ സത്യവുംനീ എന്‍റെ മാർഗ്ഗവുംനീ എന്‍റെ ജീവനുംനീ എന്‍റെ സർവ്വവുംഅങ്ങേ ഞാൻ വാഴ്ത്തീടുംഅങ്ങേ ഞാൻ വണങ്ങീടുംഅങ്ങേ ഞാൻ സ്തുതിച്ചീടുംനിൻ തിരു സന്നിധിയിൽ
Read Moreയേശു നാഥാ നിൻ തിരു നാമമെൻ
യേശു നാഥാ നിൻ തിരു നാമമെൻശരണം ശരണം ശരണംആത്മനാഥാ നിൻ തിരു പാദമെൻശരണം ശരണം ശരണംദിനം തോറും പാടിടും നിൻ സ്നേഹം ഞാൻധരയിൽ വസിച്ചിടുന്ന നാളെല്ലാംഭീതി പോക്കി പ്രീതിയേകും നാഥാ നിൻചരണം തരണം ശരണം;- യേശു നാഥാ…ബലഹീനമെല്ലാം നീക്കും വല്ലഭാബലമുള്ള കരങ്ങളാൽ താങ്ങുകഉലകിൽ നിൻ സേവ ചെയ്യാനെന്നുമെചരണം തരണം ശരണം;- യേശു നാഥാ…മർത്ത്യരെല്ലാം മാറിടുന്ന നേരത്തുംമന്നവാ നിൻ പാദമെന്നാശ്രയംമറഞ്ഞിടും തിരുചിറകിൻ കീഴിൽചരണം തരണം ശരണം;- യേശു നാഥാ…
Read Moreയേശുനാഥാ നിൻ കൃപയ്ക്കായ്
യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കുംഈശനെ നിൻ നാമമെന്‍റെ ക്ലേശമകറ്റുംനാശമയനായൊരെന്നിൽ ജീവനരുളാൻ വൻക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു;-പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ നിന്‍റെജീവനിലൊരംശമെനിക്കേകിയതിനാൽ;-നിൻഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരുവൻകരുണയ്ക്കിന്നുമിവന്നർഹതയില്ലേ;-തൻജഡ ശരീര മരണം നിമിത്തം നീ നിൻപിതാവോടെന്നെ നിരപ്പിച്ചതുമൂലം;-എത്രകാലം നിൻ കൃപയെവ്യർത്ഥമാക്കി ഞാ-നത്രനാളുമന്ധകാരം തന്നിലിരുന്നേൻ;-ജീവലതയായ നിന്നിൽ ഞാൻ നിലനിൽപ്പാൻ നിന്‍റെജീവരസമെന്നിലെന്നുംതന്നുപാലിക്ക;-വിശ്രമ ദേശത്തിലീ ഞാനെത്തും വരെക്കും നിന്‍റെവിശ്രുത കൃപകളെന്നെ പിന്തുടരേണം;-
Read Moreയേശുനാഥാ നീതിസൂര്യ ഏകണം
യേശു നാഥാ നീതി സൂര്യ ഏകണം നിന്നാത്മദാനംദാസരിൽ ഈസമയത്തിൽ നാഥനെസർവ്വമാലൊഴിച്ചു ദിവ്യദാനം നല്കുകഇന്നു നിന്‍റെ സന്നിധിയിൽ വന്നിരിക്കും ഞങ്ങളെ നീനിന്‍റെ ദിവ്യാശിഷം നല്കി പാലിക്കസർവ്വമായ ചിന്തദൂരെ നീക്കി കാക്കുകആത്മദാതാവായ നിന്നെ സ്വന്തമാക്കിത്തീർത്തിടുവാൻആത്മദാഹം ഞങ്ങളിൽ നീ നല്കുകസർവ്വ സ്വാർത്ഥചിത്തം ദൂരെ നീക്കി കാക്കുകനിന്‍റെ സ്നേഹമറിഞ്ഞിട്ടും നിന്നെ സ്നേഹിപ്പതിന്നായിസ്നേഹഹീനരായവരിൽ വേഗമെനിത്യ സ്നേഹരൂപനായ നിന്നെ കാട്ടുകനീ പൊഴിക്കും തേൻ മൊഴികൾഞങ്ങളുള്ളിലാക്കിടുവാൻപാരം കൊതിനല്കീടേണം ദൈവമേ എല്ലാംചെയ്തുനല്ല ദാസരായി തീരുവാൻ
Read Moreയേശു നാഥാ മാധുര്യമേ നിൻ
യേശു നാഥാ മാധുര്യമേ നിൻ നാമമെന്നുംപാപി എന്നെ നീ സ്നേഹിക്കുവാൻയാതൊരു നന്മയും എന്നിലില്ലേകാരുണ്യവാനാം നായകനെഎന്നെയും തേടിവന്നോദൈവസ്നേഹത്തിൻ ആഴത്തെ ഞാൻകാൽവറി ക്രൂശതിൽ കാണുന്നതാൽസ്നേഹവാനേ നിൻ പാടുകൾ ഞാൻഎന്നാളും ധ്യാനിക്കുമേ;- യേശു…ആത്മ നദിയിൽ മുഴുകി ഞാൻപരമാനന്ദത്താൽ നിറഞ്ഞീടാൻപരമ ഭാഗ്യം തന്നെന്നെത്യപ്പാദേ ചേർത്തല്ലോ;- യേശു…ലോക ഇമ്പങ്ങൾ വെറുത്തിടാൻപേയിൻ ശക്തിയെ ജയിച്ചിടാൻജയത്തിൻ നാഥൻ യേശുവിൽഞാൻ വാസം ചെയ്യുമേ;- യേശു…പൂർണ്ണ വിശുദ്ധി പ്രാപിക്കുവാൻസമ്പൂർണ്ണ പ്രായത്തിലെത്തിടുവാൻജീവ മൊഴികൾ പാലിച്ചു ഞാൻനാൾതോറും ജീവിക്കുമേ;- യേശു…വാനിൽ വേഗം നീ വന്നിടുമ്പോൾഎന്നെയും ഇമ്പമായ് ചേർത്തിടുമ്പോൾആനന്ദമോടെ പാടും ഞാനെൻതാതൻ നിത്യ രാജ്യേ;- […]
Read Moreയേശു നാഥാ എന്നിൽ യോഗ്യത
യേശു നാഥാ എന്നിൽയോഗ്യത ഒന്നുമില്ലനിൻ പൊന്നു കരങ്ങളിൽആർപ്പിക്കുന്നെന്നെയിതാഎന്നെ ഞാനായ് മാറ്റിയതോനിൻ സ്നേഹം മാത്രമേഎന്നയുസ്സിൻ നാളെല്ലാം ഞാൻനിന്റേതു മാത്രമേ;- യേശു…മോഹങ്ങളിൻ പിന്നലെ ഞാൻപോകില്ലൊരിക്കലുംനിന്നുള്ളത്തെ നോവിക്കുന്നയാതൊന്നും ചെയ്യില്ല ഞാൻ;- യേശു…നിന്‍റെ ഇഷ്ടം അല്ലതൊന്നുംവേണ്ടെനിക്കിനിയുംമെനയേണം നിൻ അനുരൂപനായ്എന്നെയും പ്രിയനെ;- യേശു…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവിൻ കൂടെയുള്ള വാസം
- അന്ത്യത്തോളം അരുമനാഥൻ
- വാഴ്ത്തുക നാം യഹോവയെ എല്ലാ
- നിന്‍റെ മഹത്വമാണേക ലക്ഷ്യം
- കാന്തേ നീ കേൾക്ക കാമിനിമൗലേ

