യഹോവയെ സ്തുതിപ്പിൻ എന്നും
യഹോവയെ സ്തുതിപ്പിൻ-എന്നുംഅവൻ വഴികളിൽ നടപ്പിൻയഹോവ തന്നെ ദൈവംഎന്നും നമുക്കു സഹായം(2)ദുഃഖങ്ങളിൽ നല്ലവനവൻകഷ്ടങ്ങളിൽ കാത്തുസൂക്ഷിക്കുംനിഷ് ഠൂരന്‍റെപാതകളിൽ നിന്നു സൂക്ഷിച്ചുംനഷ്ടമാകാനവൻ നമ്മെ വിടുകയില്ല;- യഹോ …നിന്ദകൾ മദ്ധ്യേ കൈവിടുകയില്ലസന്തതമവൻ കൂടെയിരിക്കുംഅന്ധകാരം നിറഞ്ഞ ഈ ലോകയാത്രയിൽവന്ദനീയനവൻ നമ്മെ വിടുകയില്ല;- യഹോ ..ബന്ധുമിത്രങ്ങൾ കൈവെടിയുമ്പോൾബന്ധനം നൽകുവാൻ ശത്രവേറുമ്പോൾഅന്തരംഗമറിഞ്ഞവനരികിൽ നിൽക്കുംബന്ധുവായി നമ്മെ നിത്യം പരിപാലിക്കും;- യഹോ…
Read Moreയഹോവയെ സ്തുതിപ്പിൻ നേരുള്ളവരുടെ
യഹോവയെ സ്തുതിപ്പിൻ(2)നേരുള്ളവരുടെ സഭയിലും സംഘത്തിലുംഅവനു സ്തോത്രം ചെയ്വിൻവന്നീടുവിൻ അവൻ പാദപീഠത്തിൽസ്തോത്രങ്ങൾ സ്തുതികളോടെഇടവിടാതവൻ നീതിയെയുംരക്ഷയെയും വർണ്ണിപ്പിൻ;- യഹോവ…അന്വേഷിപ്പിൻ നാം യഹോവയെ-തന്നെകണ്ടെത്താവുന്ന കാലത്ത്വിളിച്ചപേക്ഷിച്ചീടുവിൻ നാംഅവൻ അടുത്തിരിക്കുമ്പോൾ;- യഹോവ…സേവിക്കാം നമ്മൾ യഹോവയെ പരമാർത്ഥ ഹൃദയത്തോടെസംഗീതത്തോടവൻ സന്നിധിയിൽഅവനായ് ആർപ്പിടുവിൻ;- യഹോവ…
Read Moreയഹോവയെ സ്തുതിപ്പിൻ ഹല്ലേലുയ്യാ
യഹോവയെ സ്തുതിപ്പീൻ-ഹല്ലേലുയ്യാകുഴലുകൾ വീണകൾ തപ്പുകൾ മീട്ടിയഹോവയെ സ്തുതിപ്പീൻയഹോവ നല്ലവനല്ലോ-ഹല്ലേലുയ്യാഅവൻ ദയ എന്നേക്കുമുള്ളത്-ഹല്ലേലുയ്യാകരുണയും സ്നേഹവും നിറഞ്ഞവൻഈ ഭൂവിൽ അവനൊന്നു മാത്രമല്ലോ;-യഹോവ മഹാ ദൈവമാം-ഹല്ലേലുയ്യാഅവൻ നമ്മെ സൃഷ്ടിച്ചുവല്ലോ-ഹല്ലേലുയ്യാവാനവും ഭൂമിയും ആഴിയുമെല്ലാംഅവന്‍റെ കൈവേലയല്ലോ;-യഹോവ രക്ഷിതാവല്ലോ-ഹല്ലേലുയ്യാഅവൻ കരം കുറുകില്ലല്ലോ-ഹല്ലേലുയ്യാഅകൃത്യത്തെ മോചിച്ചു അനുഗ്രഹമേകുവാൻഅവനൊന്നു മാത്രമല്ലോ;-
Read Moreയഹോവയെ ഞാനെല്ലാ കാലത്തും
യഹോവയെ ഞാനെല്ലാ കാലത്തും വാഴ്ത്തുംഅവൻ സ്തുതിയോ എൻ നാവിന്മേലിരിക്കുംഅവൻ നല്ലവൻ അവൻ വല്ലഭൻആ നാമമെത്ര മധുരംഅവൻ നല്ലവൻ അവൻ വല്ലഭൻതൻ നാമമുയർത്തിടുവീൻയഹോവയിൻ മുഖം ദർശിക്കുമ്പോൾപ്രകാശപൂണ്ണരായ് മാറിടുമേഅനർത്ഥങ്ങളേറിടും നിമിഷങ്ങളിൽഭയമേതും ലേശവുമേശിടാതെനാഥൻ കരുതിടുമേ;- യഹോവ…യഹോവയിൽ ദിനമാശ്രയിച്ചാൽപ്രാശാന്തമാനസരായിടുമേഹൃദയം നുറുങ്ങിടും നിമിഷങ്ങളിൽസ്വാന്തനമേകുവാനരികിലെത്തുംനീതിമാന്‍റെ പ്രാർത്ഥന കേട്ടിടുന്നോൻവിടുതൽ നൽകിടുമേ;- യഹോവ… യഹോവയെ രുചിച്ചറിഞ്ഞിടുമ്പോൾപ്രഭാവ പൂരിതരായിടുമേമാറ്റമില്ലാത്ത തൻ വൻ ദയയാൽനിരന്തരമായ് നമ്മെ അനുഗ്രഹിക്കുംഅന്ത്യത്തോളം നടത്തുവാൻ മതിയായവൻനാൾതോറും നടത്തീടുമേ;-
Read Moreയഹോവയെ കാത്തിരിക്കും ഞാൻ
യഹോവയെ കാത്തിരിക്കും ഞാൻ ശക്തിയെ പുതുക്കും കഴുകനെപ്പോലെ ചിറകടിച്ചുയർന്നിടും(2)ഭയന്നിടാതെ മടിച്ചിടാതെ തളർന്നിടാതെ ഓടിടുംഈ യാത്രയിൽ ഞാൻ ക്ഷീണമെന്യേഅനുദിനം ഗമിച്ചിടുംനദികളിൽ കൂടി ഞാൻ കടന്നാലുംഅവ എന്‍റെ മീതെ കവിയുകയില്ലതീയിൽ കൂടി ഞാൻ കടന്നുപോയാലുംഅഗ്നി ജ്വാലയാൽ ഞാൻ ദഹിക്കയില്ലഎന്‍റെ ദൈവം എന്‍റെ രക്ഷകൻഅവനെന്നും കൂടെയുണ്ടല്ലോ;- ഭയന്നി…ശത്രുവിൻ തീയമ്പു പാഞ്ഞുവന്നാലുംഅവയൊന്നും എന്നെ സ്പർശിക്കയില്ലപരിഹാസക്കാറ്റ് ആഞ്ഞടിച്ചാലുംശക്തി തന്നു നാഥൻ നടത്തുമല്ലോഎന്‍റെ ദൈവം എന്‍റെ രക്ഷകൻഅവനെന്നും കൂടെയുണ്ടല്ലോ;- ഭയന്നി…
Read Moreയഹോവയേ കാത്തിടുന്നോർ
യഹോവയേ കാത്തിടുന്നോർകഴുകൻപോൽ ബലം ധരിച്ച്ചിറകുകൾ അടിച്ചുകൊണ്ട്ഉയരത്തിൽ ഗമിച്ചീടുമേപുതു ബലം ധരിച്ചീടുമേ – നാംപുതു ബലം ധരിച്ചീടുമേപുതു ബലം ധരിച്ചീടുമേ – നാംപുതു ബലം ധരിച്ചീടുമേദാഹമുള്ളവർക്കായിജീവജലം പകരുംവരണ്ടനിലത്തിന്മേൽപിന്മാരി അയച്ചീടുമേ;-സർപ്പത്തെ പിടിച്ചെടുക്കുംസാത്താനെ മെതിച്ചീടുമേശത്രുവിൻ ശക്തികളെപൂർണമായ് ജയിച്ചീടുമേ;-സാത്താന്‍റെ കോട്ടകളെസത്യത്താൽ തകർത്തീടുമേക്രൂശിന്‍റെ സാക്ഷികളായ്ജയക്കൊടി ഏന്തീടുമേ;-നേരോടെ നടക്കുന്നോർക്ക്നന്മകൾ മുടങ്ങുകില്ലമേൽക്കുമേൽ ബലം ധരിച്ച്സീയോനിൽ ചേർന്നീടുമേ;-
Read Moreയഹോവയെ എക്കാലത്തും വാഴ്ത്തിടും
യഹോവയെ എക്കാലത്തും വാഴ്ത്തിടും ഞാൻ വണങ്ങിടും ഞാൻ അവൻ സ്തുതി എൻ നാവിന്മേൽ എന്നെന്നും ഉണ്ട് ഹല്ലേലുയ്യാ യഹോവയിൽ എന്നുള്ളമെന്നും പ്രശംസിച്ചിടുമേ എളിയവരതുകേട്ടു സന്തോഷിച്ചീടുമെന്നും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ(2);- ഹല്ലേലുയ്യാ ഞാൻ പാടിടും നൽ സഖി യേശുവിന് ദിനവുമതിരാവിലെ തൻ പാദം ചേർന്നിരിക്കും മഹത്വമേ മഹത്വമേ (2);-
Read Moreയഹോവയെ ഭയപ്പെട്ടു അവന്‍റെ
യഹോവയെ ഭയപ്പെട്ടു, അവന്‍റെവഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻനിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നുംനീ ഭാഗ്യവാൻ നിനക്കു നന്മവരുംനിന്‍റെ ഭാര്യ നിന്‍റെ വീട്ടിനകത്തു ഫലപ്രദമായമുന്തിരിവള്ളിപോലെയും നിന്‍റെ മക്കൾ നിന്‍റെ മേശക്കു ചുറ്റും.ഒലിവു തെകൾ പോലെയും ഇരിക്കും – യഹോവഭക്തനായ പുരുഷൻ ഇങ്ങനെഅനുഗ്രഹിക്കപ്പെട്ടവനാകും – യഹോവ സീയോനിൽ നിന്നുംനിന്നെ അനുഗ്രഹിക്കുംനിന്‍റെ ആയുഷ്കാലമൊക്കെയുംനീ യെരുശലേമിന്‍റെ നന്മയെ കാണുംനിന്‍റെ മക്കളുടെ മക്കളെയും നീ കാണുംയിസയേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും മഹത്വമുണ്ടാകട്ടെആദിയിങ്കലും ഇപ്പോഴും എന്നേയ്ക്കും ഉള്ളപ്രകാരം തന്ന ആമേൻ
Read Moreയഹോവാ യിരേ യിരേ യിരേ
യഹോവ യിരേ, യിരേ, യിരേയഹോവ യിരേ, യിരേ, യിരേതൻ മക്കൾക്കായ് ദൈവം കരുതുന്നുന്നതമായ്ആകുലമോ ഇനിയും യഹോവ യിരേ…എൻ ഹൃദയേ സമാധാനം യഹോവ യിരേഎൻ ഭവനേ സർവ്വ നന്മകളും യഹോവ യിരേതൻ മകനായ് ജീവിക്കും ഞാൻതൻ വഴിയേ നടക്കും ഞാൻതൻ വചനം ഘോഷിക്കും ഞാൻയഹോവ യിരേ…എനിക്കുള്ള ആഹാരം യഹോവ യിരേപാർപ്പിടവും വസ്ത്രവും യഹോവ യിേരതൻ രൂപം എൻ വാഴ്വിലുംതൻ സ്തുതികൾ എൻ നാവിലുംനിരന്തരമായ് സൂക്ഷിക്കും ഞാൻയഹോവ യിരേ…
Read Moreയഹോവ യിരെ ദാതാവാം ദൈവം നീ
യഹോവ യിരെ ദാതാവാം ദൈവംനീ മാത്രം മതിയെനിക്ക്യഹോവ റാഫാ സൗഖ്യദായകൻതൻ അടിപ്പിണരാൽ സൗഖ്യംയഹോവ ശമ്മാ… കൂടെയിരിക്കും…നൽകും എൻ അവശ്യങ്ങൾനീ മാത്രം മതി… നീ മാത്രം മതി…നീ മാത്രം മതി… എനിക്ക്യഹോവ ഏലോഹിം… സ്യഷ്ടാവാം ദൈവം…നിൻ വചനത്താൽ ഉളവായെല്ലാംയഹോവ ഏല്യോൻ… അത്യുന്നതൻ നീ…നിന്നെപ്പോലെ മറ്റാരുമില്ലായഹോവ ശാലോം… എൻ സമാധാനം…നൽകി നിൻ ശാന്തി എന്നിൽ;-യഹോവ രോഹീം നീയെൻ ഇടയൻഎന്നെയെന്നും വഴിനടത്തുംയഹോവ ശാലോം എൻ സമാധാനംനീയെന്നുമെൻ ആശ്രയമാംയഹോവ എൽശെദ്ദായി സർവ്വശക്തനാംജയവീരനായ് കൂടെയുണ്ട്;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാനിൽ വന്നീടുമേ വിണ്ണിൽ ദൂതരുമായ്
- ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ
- ഇന്നു പകൽ വിനയോരോന്നായ് വന്നെ
- നീതിയാം യഹോവായേ തിരു
- യേശുനാഥാ അങ്ങേ സ്നേഹിക്കുവാൻ

