Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വിശ്വാസ നൗകയതിൽ ഞാൻ

വിശ്വാസ നൗകയതിൽ ഞാൻലോകമാം വാരിധിയിൽ;ശോഭനമാം നിത്യഗേഹം-നോക്കിഓട്ടം ഓടുന്നു (2)ആകാംക്ഷയായ് ഓടുന്നു ഞാൻആ നൗവ്യ ഗേഹം പൂകാൻആത്മമണാളനാം യേശുവേ കാണും-ഞാൻ അന്നു തിരും എൻക്ലേശം(2)കൂരിരുൾ മൂടി വരുമ്പോൾസാത്താന്യ ശോധനകൾ;ഭീകരമായ് വന്നെന്നാലുംഭദ്രമായ് കാക്കും കർത്തൻ(2);- ആകാം…തേജസ്സിൽ വാസം ചെയ്തീടുംശുദ്ധരോടൊത്തു ഞാനും;അവകാശം പ്രാപിച്ചീടുംആ നാൾ അതാസന്നമേ(2);- ആകാം…കാന്തനായ് യേശു മഹേശൻകാഹള ധ്വനിയോടെ;വാനിൽ വെളിപ്പെടും നേരംകാന്തയായ് ഞാനും ചേരും(2);- ആകാം…പൂർണ്ണ ജയം പ്രാപിച്ചോരാംകാന്തയാം ശുദ്ധർ ഗണം;ശാലേമിൻ രാജാ നിൻ കൂടെവാഴും നിത്യം തേജസ്സിൽ(2);- ആകാം..

Read More 

വിശ്വാസ നാടെ നോക്കി വേഗം ഓടിടാം

വിശ്വാസ നാടെ നോക്കി വേഗം ഓടിടാംവേഗം ഓടിടാം നാം വേഗം ഓടിടാംനമുക്കിവിടെ നിലനില്ക്കും നഗരമില്ലല്ലോനമുക്കിവിടെ നിലനില്ക്കും വീടില്ലല്ലോനമ്മുടെ വീട് ആ നിത്യമാം വീട്വാനലോകത്തില്;- വിശ്വാസ… വ്യാധിയുണ്ട് കഷ്ടമുണ്ട് ഈ വീട്ടിൽമരണമുണ്ട് ദുഃഖമുണ്ട് ഈ നാട്ടിൽരോഗമില്ല നാട് രോഗിയില്ല വീട്വാനലോകത്തില്;- വിശ്വാസ…എന്‍റെ പ്രിയൻ വന്നിടുമേ ദൂതരുമായ്ദുരിതങ്ങൾ തീർത്തിടുവാൻ ജയധ്വനിയായ്വന്നിടുമേ വേഗം എന്‍റെ ആത്മ സ്നേഹിതൻവാനലോകത്തില്;- വിശ്വാസ…

Read More 

വിശ്വാസ കണ്ണുകളാൽ കാണുന്നു ഞാൻ

വിശ്വാസക്കണ്ണുകളാൽ കാണുന്നു ഞാൻയേശു ഒരുക്കുന്ന എൻ ഭവനംകഷ്ടതയില്ല കണ്ണുനീരുമില്ലനിത്യാനന്ദം തരും സീയോൻ ദേശംഎൻ നോട്ടം ലോകത്തിൻ മാനമല്ലസ്വർഗ്ഗേ ലഭിക്കുന്ന മാന്യതയിൽഈ ലോകം നൽകുന്ന പേരിലല്ലജീവപുസ്തകത്തിലെ പേരിലല്ലോഅതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻയേശുവിൻ കൂടെ വാഴും ഞാൻഎൻ നോട്ടം ലോകത്തിൻ മോഹമല്ലസ്വർഗ്ഗത്തിൻ നിത്യസൗഭാഗ്യമതിൽഈ ലോകം ഒരുക്കും സൗധങ്ങളിലല്ലകർത്താവൊരുക്കും മണിമാളികയിൽഅതു പ്രാപിക്കും ഞാൻ എൻ വീട്ടിൽ ചേരും ഞാൻയേശുവിൻ കൂടെ വാഴും ഞാൻഎൻ നോട്ടം ഇവിടെ വിശ്രമമല്ലഈ ലോകം തരുന്ന സുഖവുമല്ലവിശ്രമം അക്കരെനാട്ടിലല്ലോഅവിടെ ഞാൻ ആനന്ദിച്ചാർക്കുമല്ലോഅതു പ്രാപിക്കും […]

Read More 

വിശ്വാസ ജീവിതം തരണേ

വിശ്വാസ ജീവിതം തരണേവിശ്രമ നാട്ടിൽ ചെല്ലുവോളംവിൺദൂതസൈന്യം നിത്യം സ്തുതിക്കുംവിണ്ണിൻ അധീശനെ കാണ്മാൻകുരിശിന്‍റെ തണലിൽ ഞാൻ നിത്യംവസിച്ചിടുവാനായി ഇട വരുന്നു(2)വിൺ നിഴലെന്നെ മൂടി എന്നും നടത്തണമേ ഈ മരുഭൂവിൽ(2);- വിശ്വാസ…ആശ്രയം നീ അല്ലോ നാഥാ ആശ്വാസം അരുളണേ നീ നിത്യം(2)അനുദിനം ജീവിത പോരിൽആത്മാവിൻ ശക്തിയാൽ ജയമെ (2);- വിശ്വാസ…

Read More 

വിശ്വാസ ജീവിത യാത്രയതിൽ

വിശ്വാസ ജീവിത യാത്രയതിൽകഷ്ടം പ്രയാസങ്ങൾ ഏറിടുമ്പോൾവിശ്വാസ നായകനേശു മഹേശനേതൃക്കരം നീട്ടി നീ താങ്ങി നടത്തുകഎൻപേർക്കായ് ക്രൂശതിൽ തൂങ്ങിയല്ലോകാൽ കരം ആണിക്കയ് ഏകിയല്ലോഎന്തു ഞാൻ തന്നീടുമോ നാഥാ നിനക്കായ്ഏറ്റു കൊൾക എന്നെ മുറ്റും സമ്പൂർണ്ണമായ്;-രോഗത്താൽ ദേഹം ക്ഷയിച്ചെന്നാലുംആശ്വാസം നൽകുന്നോൻ കൂടെയുണ്ട്ആണിപ്പഴുതുള്ള പൊൻ കരം നീട്ടി താൻതാങ്ങി നടത്തിടും അന്ത്യം വരെയെന്നെ;-പാഴ്മരുഭൂമിയിൽ പാതയൊരുക്കുവാൻപാലകൻ നീയെന്നും കൂടെയുണ്ട്പാരിതിലെന്‍റെ വാസം കഴിയുമ്പോൾവിശ്രമം പ്രാപിക്കും നിൻ മാർവ്വിൽ നിത്യമായ്;-വിട്ടുപിരിഞ്ഞവർ കർത്തനോടൊത്ത്ആർത്തു സന്തോഷിക്കും ആ സമൂഹെനാമും ആ കൂട്ടത്തിൽ ചേർന്നിടുവാനായ്അന്യമെന്നെണ്ണാം ഈ ലോകസുഖങ്ങളെ;-ദൂതന്മാർ കാഹളം ഊതിടുമ്പോൾആകാശ […]

Read More 

വിശ്വാസ ജീവിത പടകിൽ ഞാൻ

വിശ്വാസ ജീവിത പടകിൽ ഞാൻ സീയോൻ നഗരിയിൽ പോകുന്നു ഞാൻ വിശ്വാസനായകനേശുവെ നോക്കി വിശ്രമ ദേശത്തു പോകുന്നു ഞാൻഅലകൾ പടകിൽ അടിച്ചെന്നാൽ അല്ലലൊരൽപ്പവുമില്ലെനിക്ക്ആഴിയുമൂഴിയും നിർമ്മിച്ച നാഥൻഅഭയമായെന്നരികിലുണ്ട്;-മരണനിഴലിൻ താഴ്വരയിൽ ശരണമായെനിക്കേശുവുണ്ട്കരളലിഞ്ഞു എൻകൈകൾ പിടിച്ചു കരുതി നടത്തുമെന്നന്ത്യം വരെ;-നാനാ പരീക്ഷകൾ വേദനകൾ നന്നായെനിക്കിന്നുണ്ടായിടിലുംനാഥനെയുള്ളത്തിൽ ധ്യാനിച്ചു എന്‍റെക്ഷീണം മറന്നങ്ങു പോകുന്നു ഞാൻ;-വിണ്ണിലെൻ വീട്ടിൽ ഞാൻ ചെന്നു ചേരും കണ്ണുനീരൊക്കെയുമന്നു തീരും എണ്ണിയാൽ തീരാത്ത തൻ കൃപകൾവർണ്ണിച്ചു പാദത്തിൽ വീണിടും ഞാൻ;-

Read More 

വിശ്വാസ ജീവിതം ക്രിസ്തീയ ജീവിതം

വിശ്വാസ ജീവിതം ക്രിസ്തീയ ജീവിതംജയകരമാം ജീവിതം – ആത്മാവിൽആനന്ദിക്കും ജീവിതം – പരീക്ഷയിൽ തോൽവി ഇല്ലാ ജീവിതം അനുകൂലമായ് തീരും എല്ലാഞെരുക്കങ്ങളും നൊടിനേരത്തിന്നുൾഅനുഗ്രഹങ്ങൾ തടസ്സപ്പെട്ടാൽ യേശുവിൻ നാമത്തിൽ കൽപ്പിക്കും ഞാൻ പ്രതികൂലങ്ങൾ നേരിടുമ്പോൾവചനമേന്തി പോരാടിടും ഞാൻബലഹീനനല്ല ഞാനിനിമേൽശക്തനാക്കുന്നോൻ എന്‍റെ കൂടെയുണ്ട്;-

Read More 

വിശുദ്ധിയിൽ എന്നും ദൈവത്തെ

വിശുദ്ധിയിൽ എന്നും ദൈവത്തെ ആരാധിക്കാംവിളിക്കപ്പെട്ട ദൈവജനമെവിശുദ്ധയിൽ ഉന്നതനാംദൈവം-തൻവിശ്വസ്തതയ്ക്കു ഒരുനാളും മാററമില്ല(2)യേശു വരുവാൻ കാലമായികാഹളധ്വനി കാതിൽ കേള്‍ക്കാറായിമേഘത്തേരില്‍ദൂതരുമായികാന്തൻ വരുവാൻ കാലമായി(2)യുദ്ധങ്ങളും ക്ഷാമങ്ങളും ഭുകമ്പങ്ങൾ അവിടവിടായി ലോകജാതികൾ വിഭ്രമിക്കുന്നി മന്നിൽ (2) ലോകത്തെങ്ങും സമാധാനമില്ലാതായിലോകൈകനാഥൻ വരവാസന്നമായി (2)അനീതിയും അശുദ്ധിയും ചെയ്യുന്നോര്‍ചെയ്തിടട്ടെ ആദിമ സ്നേഹത്തിലേക്കു നാം മടങ്ങിവരാം (2) ആത്മനാഥനേ വിശുദ്ധിയോടാരാധിക്കാം ആ ദിവ്യസ്നേഹത്തെ വര്‍ണ്ണിച്ചിടാം(2)രോഗങ്ങളുംദുഃഖങ്ങളും ക്ലേശങ്ങളും മാറിടാറായിനിത്യ തുറമുഖത്തെത്തുവാൻ സമയമായി (2) നീതിസൂര്യൻ തൻ മുഖശോഭ കണ്ടെന്നും-നാംനിത്യയുഗം വാഴാൻ കാലമായി(2)

Read More 

വിശുദ്ധിയിൽ ദൈവത്തെ ആരാധിപ്പിൻ

വിശുദ്ധിയിൽ ദൈവത്തെ ആരാധിപ്പിൻ വിളിക്കപ്പെട്ടവരെവിശുദ്ധനല്ലോ ദൈവം വെളിച്ചമല്ലോതന്‍റെ വിശ്വസ്തതക്കൊരുനാളും മാറ്റമില്ലഅത്ഭുത സ്നേഹത്താൽ നമ്മെ വീണ്ടെടുത്തുസ്വർഗ്ഗസൗഭാഗ്യവും തന്നതിനാൽനന്ദിയാൽ നിറയാം നിരന്തരമായ്സ്തോത്രം ചെയ്യാം നിരവധിയായ്സ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംകഷ്ടതയുണ്ട് ക്ലേശമതെങ്കിലുംനിത്യസന്തോഷം നമുക്കല്ലയോസൗഖ്യവും ശാന്തിയും അനുഗ്രഹവുംആർദ്രവാനാം പ്രീയൻ തരുന്നതിനാൽസ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംജീവനും ബലവും ജീവിതവും യേശുക്രിസ്തുവിൽ മാത്രം അവനോടു നാംഏകശരീരമായ് ആത്മാവിനാൽഏകീഭവിച്ചവരായ് ദിനവുംസ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംപിമ്പിലുള്ളതിനെ മറന്ന് മുന്നിലെലാക്കിലേക്കാഞ്ഞു മുന്നേറുക നാംതാഴ്ച്ചയിൽ നമ്മെ ഓർത്ത പരൻവീഴ്ച്ച വരാതെ കാത്തതിനാൽസ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംഎത്രയും വേഗം സഭയെ ചേർക്കുവാൻകർത്താവു തേജസ്സിൽ വരുന്നതിനാൽആത്മവിനാൽ സ്വയം ഒരുങ്ങുക നാംആ […]

Read More 

വിശുദ്ധിയിൽ ഭയങ്കരനെ

വിശുദ്ധിയിൽ ഭയങ്കരനെ മഹിമയിൽ വാസിപ്പവനെഅത്ഭുതമന്ത്രി… വീരനാം ദൈവംനിത്യപിതാവ് സമാധാനത്തിൻ പ്രഭുആധിപത്യം തൻ തോളിൽ ഉള്ളതാൽസർവ്വശ്രേഷ്ഠാധികാരങ്ങൾക്കും ഉന്നതൻയേശുനാമം… യേശുനാമം…എല്ലാ മുഴങ്കാലും മടങ്ങീടുന്ന നാമംയേശുനാമം… യേശുനാമം…എല്ലാ നാവും പാടി പാടി പുകഴ്ത്തും നാമംസകല ഭൂവാസികളും യഹോവയെ സ്തുതിച്ചീടട്ടെദൈവ ദൂതസൈന്യങ്ങളും യഹോവയെ സ്തുതിച്ചീടട്ടെസൂര്യ ചന്ദ്രന്മാരും നക്ഷത്രാദികളുംയഹോവയെ സ്തുതിച്ചീടട്ടെ;- യേശുനാമം…ബാലന്മാർ വൃദ്ധൻമാരും യഹോവയെ സ്തുതിച്ചീടട്ടെയുവതികൾ യുവാക്കൻമാരും യഹോവയെ സ്തുതിച്ചീടട്ടെസ്വർഗ്ഗാധി സ്വർഗ്ഗത്തിലും ഭൂമിയുമതൊക്കെയുംയഹോവയെ സ്തുതി ച്ചീടട്ടെ;- യേശുനാമം…കാഹള നാദത്തോടെ യഹോവയെ സ്തുതിച്ചീടട്ടെതപ്പിനോടും നൃത്തത്തോടും യഹോവയെ സ്തുതിച്ചീടട്ടെഅത്യുച്ച നാദമുള്ള കൈത്താള മേളത്തോടെയഹോവയെ സ്തുതിച്ചീടട്ടെ;- യേശുനാമം…

Read More