Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വ

വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വകാലവുംകീർത്തിക്കുന്നു വൻകൃപകളോർത്തു നന്ദിയായ്വാഴ്ത്തുന്നേ എൻ യേശുരാജനെഎൻ പാപം പേറി വൻക്രൂശിലേറിഎൻ പാപം തീർത്തു നീ നിൻ ശാപമൃത്യുവാൽ;എന്നെ വീണ്ടെടുത്ത സ്നേഹദീപമെ-ദൈവ സ്നേഹദീപമെസ്വന്തമാക്കിയ നിൻ സ്നേഹമോർത്തു ഞാൻ പാടും ജീവനാളെല്ലാം;-സ്വർഗ്ഗീയനോട് എന്നെയിണയ്ക്കയുംനിൻ ജീവൻ മൂലമായ് തൻ പുത്രനാക്കിയും;നീയെൻ ജ്ഞാനം നീതി ശുദ്ധിയും ദിവ്യ സമാധാനവുംവീണ്ടെടുപ്പുമായതോർത്തു നന്ദിയായ് സ്തുതി പാടും നന്ദിയായ്;-മരുവാസമാകവെ ആശ്വാസമേതുമേകാണാതുഴന്നു ഞാൻ പാരം തളർന്നിതാ;കൂട്ടുകാരും ഇല്ലാശ്വാസമായ് എനിക്കില്ലാശ്വാസമായ്കർത്തനേശുവിൻ സഖിത്വമുള്ള ഞാൻഎന്തു പാരിൽ ക്ഷീണിപ്പാൻ;-എന്നുള്ളമാകവേ പ്രിയനോടു ചേരുവാൻകൊതിച്ചിടുന്നധികമായ് പൊൻമുഖം കാണുവാൻ;എന്നെൻ കണ്ണുനീരകന്നു വാഴും ഞാൻ […]

Read More 

വാഴ്ത്തുമെന്നും പരമേശനെ അവന്‍റെ

വാഴ്ത്തുമെന്നും പരമേശനെ അവന്‍റെ സ്തുതി പാർക്കുമെന്നും എന്‍റെ നാവിന്മേൽ പാർത്തലത്തിൽ വസിക്കും നാളാർത്തി പാരമണഞ്ഞാലും കീർത്തനം ചെയ്യുമെന്നും തൻ ശ്രേഷ്ഠനാമത്തെ മുദാ ഞാൻചിന്തനകളാകെ വെടിഞ്ഞു പരവിധിപോൽ സന്തതം ഞാൻ സ്വൈരമടഞ്ഞും കാന്തനാമാവന്‍റെ ചൊല്ലിൽ ശാന്തമാം മൊഴി തിരഞ്ഞും സ്വാന്തമാവിയാൽ നിറഞ്ഞും തൻതിരുനാമ-മറിഞ്ഞും;-പർവ്വതങ്ങൾ കുന്നുകളിവയെനിക്കു രക്ഷ നൽകുകില്ലായതിലില്ല ഞാൻ വിശ്രമിപ്പാൻ തക്കതൊന്നും വിശ്വസിപ്പാൻ തക്കവണ്ണം നിശ്വസിക്കപ്പെട്ട സത്യം ആശ്വസിപ്പിക്കുന്നു നിത്യം;-തങ്കലേക്കു നോക്കിയോർകളെ വിടാതവന്‍റെ തങ്കമുഖം ശോഭയേകുന്നു ശങ്കലേശം ഭവിക്കാതതങ്കമാകെയകന്നെന്നും തൻ കുരിശിൽ ജയത്താലാധന്യരെന്നും വസിക്കുന്നു;-ബാലസിംഹങ്ങൾ കരയുന്നു വിശക്കവേ തൻ […]

Read More 

വാഴ്ത്തും യേശുവെ ഞാൻ വാഴ്ത്തും

വാഴ്ത്തും യേശുവെ ഞാൻ വാഴ്ത്തും യേശുവെ ഭക്തിയായ് വണങ്ങി നിത്യം വാഴ്ത്തും യേശുവേ സത്യദൈവ ജാതനും സ്തുത്യനാമെൻ നാഥനും ഭക്തചിന്താമണിയുമായ് പാർത്തിടും ശ്രീയേശുവേ കത്തിയെരിഞ്ഞുള്ളൊരു തീയിൽ നിന്നീക്കൊള്ളിയെ തൽക്ഷണം വലിച്ചെടുത്തു കാത്ത കൃപാ മൂർത്തിയെഘോരമാമിരുളിലെൻ ചാരുവാം വെളിച്ചമായ് സൂര്യനെപ്പോൽ വിളങ്ങുന്ന കാരണസ്വരൂപിയെകാട്ടുമരപ്പന്തിയിൽ നാരകമാണെൻ പ്രിയൻ നാട്ടിലെങ്ങുമൊളി വീശും ശാരോൻ ലില്ലിപ്പുഷ്പവുംനായകനുമായവൻ സ്നേഹിതനും താതനും മായമറ്റ മാതാവുമെൻ മാന്യ ഗുരുഭൂതനുംശീതമതിലുഷ്ണവും ചൂടിലെൻ തണുപ്പതും ദീന ശയ്യയിലെനിക്കു ദിവ്യമാമൗഷധവും ജീവനേകുമപ്പവും ദിവ്യപാന വസ്തുവും പ്രേമഗീതവും മധുര വാദ്യവും സമ്പാദ്യവുംനാശമില്ലാദ്രവ്യവും പേശലമാം […]

Read More 

വാഴ്ത്തും ഞാൻ യഹോവയെ സർവ്വ

വാഴ്ത്തും ഞാൻ യഹോവയെ സർവ്വകാലവും മുദാ സ്തോത്രമെപ്പോഴും മമ നാവിൽനിന്നുയർന്നിടുംഎന്നുള്ളം പ്രശംസിച്ചിടുന്നെന്നും യഹോവയിൽ മന്നിലെളിയോരഭിനന്ദിച്ചിടുമായത് എന്നോടൊത്തു ചേർന്നു മഹത്ത്വം നൽക ദേവന്നു ഒന്നായ് ചേർന്നു നാം തിരുനാമത്തെയുയർത്തുക. ഞാൻ പ്രാർത്ഥിച്ചതിന്നവൻ നൽകിയുത്തരമുടൻ എൻഭയങ്ങൾ സർവ്വവും പോക്കി വീണ്ടെടുത്തു മാം.തന്നെ നോക്കിയോർക്കു പ്രകാശം വന്നവർ മുഖം ഒന്നിലെങ്കിലുമിട വന്നതില്ല ലജ്ജിപ്പാൻ സാധു ഞാൻ കരഞ്ഞതു കേട്ടു ദേവനെന്നുടെ ബാധയൊക്കെയിൽ നിന്നുമേകി രക്ഷ പൂർണ്ണമായ് ദൈവദൂതനെപ്പോഴും ഭക്തന്മാരുടെ ചുറ്റുംകാവൽ നിന്നു ഹാ! വിടുവിച്ചിടുന്നു ശക്തിയാൽ ദൈവം നല്ലവനെന്നതേവരും രുചിക്കുവിൻ ഏവൻ […]

Read More 

വാഴ്ത്തുക വാനവരാദരവായ്

വാഴ്ത്തുക വാനവരാദരവായ്വാഴ്ത്തും വാന മഹോന്നതനെസ്തുതിയും സ്തോത്രവുമവനുള്ളത്മഹത്വവും ബലവുമവന്റേത്!ഇമ്മാനുവേലായവനാം പൊ-ന്നേശുവിന്‍റെ തിരുനാമംസന്തതമുയരട്ടെ – സ്തുതികളിലുയരട്ടെ!ഭൂതല സീമകളിൽ!നന്ദിനിറഞ്ഞവരായ് ദിനവുംവന്ദിത ഗുരുവരനാം പരനേനാൾതോറും താൻ ചെയ്തവയാംനന്മകൾക്കായ് സ്തുതിപാടാം;- ഇമ്മാ…കരുണയും സ്നേഹവും നിറഞ്ഞവനാംകർത്താവിനു സ്തുതി പാടുമ്പോൾതിരു നാമത്തിന്നിമ്പ സ്വരംസ്തുതികളിൽ മധുരം പകരുന്നു;- ഇമ്മാ…നേരുള്ളവരായ് തൻ ദയയിൽചാരുന്നവരായ് തീരുക നാംരാവിലെ തോറുമവന്‍റെ ദയപുതുതായതിനാൽ സ്തുതി പാടാം;- ഇമ്മാ..സ്തുതിയുയരങ്ങളിലുയരട്ടെസ്തുതിയാലുള്ളവുമുണർന്നിടട്ടെആത്മണാളനെഴുന്നെള്ളുംകാഹള നാദം കേൾക്കാറായ്;- ഇമ്മാ…സ്തോത്രം പരനേ നിനക്കു സ്തുതിതിയേക നാഥാ നിനക്കു സ്തുതിനിനക്കു സ്തുതി സ്തുതി നിനക്കു സ്തുതിമഹത്വത്തിൻ പ്രഭുവേ നിനക്കു സ്തുതി!;- ഇമ്മാ…

Read More 

വാഴ്ത്തുക നീ മനമെ എൻ പരനെ

വാഴ്ത്തുക നീ മനമേ എൻ പരനെവാഴ്ത്തുക നീ മനമേവാഴ്ത്തുക തൻ ശുദ്ധനാമത്തെ പേർത്തുപാർത്ഥിവൻ തന്നുപകാരത്തെയോർത്തുനിന്നകൃത്യം പരനൊക്കെയും പോക്കിതിണ്ണമായ് രോഗങ്ങൾ നീക്കി നന്നാക്കിനന്മയാൽ വായ്ക്കവൻ തൃപ്തിയെ തന്നുനവ്യമാക്കുന്നു നിൻ യൗവ്വനമിന്നുമക്കളിൽ കാരുണ്യം താതനെന്നോണംഭക്തരിൽ വാത്സല്യവാനവൻ നൂനംപുല്ലിനു തുല്യമീ ജീവിതം വയലിൻപൂവെന്നപോലിതു പോകുന്നിതുലവിൽതൻ നിയമങ്ങളെ കാത്തിടുന്നോർക്കുംതന്നുടെ ദാസർക്കും താൻ ദയ കാക്കുംനിത്യരാജാവിവനോർക്കുകിൽ സർവ്വസൃഷ്ടികളും സ്തുതിക്കുന്ന യഹോവസങ്കീർത്തനം 103

Read More 

വാഴ്ത്തുക നാം യഹോവയെ എല്ലാ

വാഴ്ത്തുക നാം യഹോവയെ എല്ലാ നാളിലും വാഴ്ത്തീടുകവരുവിൻ വണങ്ങി നമസ്കരിക്കാംരാപ്പകലവനെ ആരാധിക്കാംഅവൻ കരുണയും കൃപയും നിറഞ്ഞവൻദീർഘക്ഷമയും ദയയുമുള്ളോൻഹൃദയം തകരും വേളകളിൽആശ്വാസമായവൻ ചാരെയുണ്ട്അവൻ മയങ്ങുകില്ല അവൻ ഉറങ്ങുകില്ലകാവലയെന്നും കൂടെയുണ്ട്;-കണ്ണീർ താഴ്വരയിൽ നടന്നാൽജീവജലാശയമാക്കുമവൻമനം തകർന്നിടുമ്പോൾ കരം കുഴഞ്ഞിടുമ്പോൾശാശ്വത ഭുജത്താൽ താങ്ങിടുന്നു;-അവനിൽ അഭയം തേടുവോർക്ക്യേശുനാഥൻ നൻമകൾ മുടക്കുകില്ലകണ്ണുകണ്ടിട്ടില്ലാത്ത കാതുകേട്ടിട്ടില്ലാത്തഅനവധികൃപകൾ ചൊരിഞ്ഞിടുന്നു;-

Read More 

വാഴ്ത്തുക മനമേ ഓ മനമേ കർത്തൻ

വാഴ്ത്തുക മനമേ ഓ… മനമേകർത്തൻ നാമത്തെ ആരാധിക്കപാടുക മനമേ ഓ… മനമേശുദ്ധ നാമത്തിനാരാധനവന്നൊരു നൽപുതുപുലരി നിനക്കായ്വന്നു പാടീടുക തൻ ഗീതികൾഇന്നെന്തുമെൻ പാതയിൽ വന്നുഭവിച്ചാലുംഇന്നന്തിനേരവും പാടുമേ ഞാൻ;- വാഴ്ത്തുക…സ്നേഹത്തിൽ ധനികൻ നീ ദീർഘക്ഷമാലു ഉന്നതനാമം ദയാഹൃദയൻ നിൻ നന്മകളെല്ലാം ഞാൻ പാടും അനന്തംപതിനായിരങ്ങളതിൻ കാരണമാം;- വാഴ്ത്തുക…അന്നൊരുനാളിലെൻ ദേഹം ക്ഷയിക്കുമ്പോൾഎന്നന്ത്യം എൻ മുമ്പിൽ വന്നിടുമ്പോൾഅന്നുമെൻ മാനസം നിരന്തരം പാടുംപതിനായിരമാണ്ടും എന്നുമെന്നും;- വാഴ്ത്തുക…സ്വർഗ്ഗീയ നാട്ടിൽ പ്രിയൻ തീർത്ത വീടതിൽസ്വർഗ്ഗീയ സൂനുവിൻ വൻ സഭയിൽചെന്നു ഞാൻ പാടും `നീ യോഗ്യനാം കുഞ്ഞാടാം`പതിനായിരങ്ങളാം ദൂതർ […]

Read More 

വാഴ്ത്തുക എൻ മനമേ നന്ദിയോടെ

വാഴ്ത്തുക എൻ മനമേനന്ദിയോടെ യഹോവയെ തൻ നന്മകൾ ഓർത്തുആത്മാവിൽ എന്നും പാടി സ്തുതിച്ചീടുകതന്‍റെ ക്യപയല്ലോ തൻ ദിവ്യക്യപയല്ലോ(2)കൺമണി പോലെന്നെ സൂക്ഷിച്ചത്..തൻ മാറാത്ത ക്യപയല്ലോ(2)രാവിലെ തോറും എന്നെ ക്യപയാൽ സന്ദർശിച്ചു;എൻ ഭാരങ്ങൾ നീക്കി നവ്യമാം..നീതി പാതയിൽ കാത്തതിനാൽ (2)പീഡിതർക്കാലംബവും ക്ഷീണിതർക്കാശ്വാസവുംഏകും നൽ വചനം നാവിൽനാൾ തോറും നാഥൻ നൽകിയതാൽ(2)ജീവനാൽ ഞാൻ നിറഞ്ഞു ജീവന്‍റെ പുതുക്കത്തിൽഎന്നും ജീവനിൻ വാണു ശോഭിക്കുവാനയ്ജീവജലം നൽകുന്നു(2)

Read More 

വാഴ്ത്തിൻ വാഴ്ത്തിൻ യേശു രക്ഷകനെ

വാഴ്ത്തീൻ വാഴ്ത്തീൻ യേശു രക്ഷകനെ വാഴ്ത്തീൻപാടിൻ തന്‍റെ അദ്ഭുത സ്നേഹത്തെആർത്തീടുന്നു മഹത്വദൈവ ദൂതന്മാർകീർത്തിപ്പിൻ തൻ വിശുദ്ധ നാമത്തെ;തൻ മക്കളെ ഇടയൻപോലെ കാക്കുംതൻ കൈകളിൽ വഹിക്കുന്നു സദാവാഴ്ത്തീൻ വാഴ്ത്തീൻ കർത്തൻമാ മഹത്വം വാഴ്ത്തീൻകീർത്തിപ്പിൻ തൻ വിശുദ്ധനാമത്തെവാഴ്ത്തീൻ വാഴ്ത്തീൻ യേശു രക്ഷകനെ വാഴ്ത്തീൻപാപികൾക്കായ്‌ പാടേറ്റു മരിച്ചുകർത്തൻ പാറ നിത്യരക്ഷയിൽ പ്രത്യാശക്രൂശേറിയ യേശുവെ വാഴ്ത്തീടിൻക്ലേശമെല്ലാം സഹിച്ചതോർത്തുസ്തോത്രം ചെയ്‌വിൻ തന്‍റെഅദ്ഭുതസ്നേഹവും;- വാഴ്ത്തീൻ…വാഴ്ത്തീൻ വാഴ്ത്തീൻ യേശു രക്ഷകനെ വാഴ്ത്തീൻവാനോർ വാഴ്ത്തീൻ ഹോശന്നാ പാടുവിൻവാഴുന്നേശു രക്ഷകനെന്നുമെന്നേക്കുംവാഴിക്ക പുരോഹിതരാജനായ്ലോകത്തെയും ജയിച്ചുവരുന്നേശുമാനം ശക്തി കർത്തനുള്ളതെല്ലാം;- വാഴ്ത്തീൻ…Praise Him! praise […]

Read More