Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വരുവിൻ നാം യഹോവയ്ക്കു പാടുക

(സങ്കീർത്തനം 95)വരുവിൻ നാം യഹോവയ്ക്കു പാടുകരക്ഷതരുന്ന ജീവപാറയ്ക്കാർത്തിടുക!തിരുമുമ്പിൽ സ്തുതിയോടാദരവായ് ചെന്നു നാമെല്ലാ-വരും സങ്കീർത്തനങ്ങളോടൊരുമിച്ചാർത്തു ഘോഷിക്കയഹോവയായവൻ മഹാ ദൈവം-അവൻസകല ദേവകൾക്കും മേൽ രാജൻ!മഹിയിൻ താണിടങ്ങളവന്‍റെ കൈയ്യിൽമഹിധരോന്നതങ്ങളും തന്‍റെമഹോദധിയുമവന്‍റെ വകയാകുന്നു, താനതുപടച്ചിതു കരയേയും മഹാൻ കൈകൾ മനഞ്ഞിതു;- വരുവിൻ…വരുവിൻ നാം തൊഴുതു വന്ദിക്കുക-ദേവതിരുമുൻ ചെന്നു നാം മുട്ടുകുത്തുക!പരൻ നമ്മെ പടച്ചവനാകയാൽ തന്നെപരൻ നമ്മുടെ ദേവൻ ആകുന്നു!കരുത്തൻ മേച്ചിലിൻ ജനം കരത്തിന്നാടുകൾ നാം തൻസ്വരത്തെ നിങ്ങളിന്നു സ്വരത്തോടിന്നു കേൾക്കുവിൻ;- വരുവിൻ…പൊരുൾ വിവാദമാം മെറീബായിലും – അർത്ഥംപരീക്ഷയാകുന്ന മസ്സാനാളിലേമരുഭൂവിങ്കലുമെന്ന പോലവെ – നിങ്ങൾകഠിനമാക്കരുതുള്ളമെന്നെന്‍റെകരത്തിൻ […]

Read More 

വരുവിൻ നാം യഹോവയെ വാഴ്ത്തി

വരുവിൻ നാം യഹോവയെ വാഴ്ത്തിനാം രക്ഷയിൻ പാറയിൽ ആർക്കാംതിരുസന്നിധൗ ആനന്ദമോടെഘോഷിക്കുക കീർത്തനങ്ങൾപാടാം പാടാം പാടാം പാരിതിൽ നാം യഹോവ മഹാ ദൈവമല്ലോസർവ്വ ദേവന്മാരിലുമതി ശ്രേഷ്ഠൻസർവ്വ ഭൂമിയുമവൻ സൃഷ്ടിയല്ലോസർവ്വേശനെ വാഴ്ത്തിടാം;- വരു…വരുവിൻ വണങ്ങി നമസ്കരിക്കാംവന്നു കുമ്പിടുക അവൻ മുമ്പിൽഇതു രക്ഷയിൻ സുദിനമതല്ലോസുവിശേഷത്തിൻ മഹൽ ദിനമേ;- വരു…കർത്തൻ ശബ്ദം നീ ശ്രവിച്ചീടുന്നെങ്കിൽമെരീബാ മസ്സാ നാൾ പോലെയിന്നുകഠിനപ്പെടുത്താതെ നിൻ ഹൃദയംതുറന്നീടുക നിറവിനായ്;- വരു…

Read More 

വരുവിൻ നാം വണങ്ങീടാം

വരുവിൻ നാം വണങ്ങീടാം നമ്മെനിർമ്മിച്ച യാഹിൻ മുൻപിൽമുട്ടു മടക്കാം നമസ്കരിക്കാം താൻമാത്രം എന്നെന്നും യോഗ്യൻഎന്‍റെ കുഞ്ഞാടെ നീ അറുക്കപ്പെട്ടുനീ മാത്രം എന്നെന്നും യോഗ്യൻഎന്‍റെ രാജാവെ നീ ഉയർക്കപ്പെട്ടുയേശുവേ നീ മാത്രം യോഗ്യൻ(2)യഹൂദാ ഗോത്രത്തിൽ സിംഹമവൻദാവീദിൻ വേരായവൻപുസ്തകം തുറപ്പാൻ മുദ്രകൾ പൊട്ടിപ്പാൻഎന്നേക്കും ജയമായവൻഎല്ലാ നാവും പാടി വാഴ്ത്തുംകർത്താധി കർത്തവവൻ;- എന്‍റെ…സർവ്വ ഗോത്രത്തിലും സർവ്വ വംശത്തിലുംഎന്നേക്കും സ്ഥിരമായവൻഇരിക്കുന്നവനും ഇരുന്നവനുംരാജാധി രാജാവായ് വരുന്നവനുംഎല്ലാ മുട്ടും മടങ്ങി വാഴ്ത്തുംകർത്താധി കർത്താവവൻ;- എന്‍റെ…

Read More 

വരുവിൻ നാം ആരാധിക്കാം

വരുവിൻ നാം ആരാധിക്കാംഒരുമയിൽ ഒന്നായ് ഘോഷിക്കാം(2)ശാശ്വതപാറയാം ദൈവമല്ലോതലമുറ തലമുറ സങ്കേതംക്ഷണികമാം ആയുസ്സു തീരുന്നുമർത്ത്യൻ മണ്ണിൽ മറയുന്നു (2)പൊടിയിൽ ചേരുന്നവരെല്ലാംതിരികെ വരുവാനരുളീടും(2);- വരുവിൻ…പുനരുത്ഥാന ജീവനവൻനിത്യമാം ജീവന്നധിപനല്ലോ(2)അനാദ്യനായവൻ വാഴുന്നുതലമുറ തലമുറ സങ്കേതം(2);- വരുവിൻ…ആയുസ്സിന്‍റെ നാളുകളെണ്ണീടാംജ്ഞാനഹൃദയം പ്രാപിക്കാം(2)വാഗ്ദത്തത്തിൽ വിശ്വസ്തൻതലമുറ തലമുറ സങ്കേതം(2);- വരുവിൻ…

Read More 

വരുവീൻ ഈ നല്ലസമയം വ്യധാവാ

വരുവിൻ ഈ നല്ല സമയം വൃഥാവാക്കാതെനിന്നെ യേശു വിളിച്ചിടുന്നു(2)വാഴ്വിൻ നാളെല്ലാം വിൺനാളായ്ഭാരത്തോടെ നീ കഴിക്കുകയോവന്നുടെൻ പാദം തേടിടുകിൽവിണ്ണതിൽ നിന്നെ ചേർത്തിടുമേ;- വരു…കെട്ടിയ വീടും നിലംപൊരുളുംകണ്ടീടും ഉറ്റോർ ഉടയവരുംകൂടുവിട്ടു നിൻ ജീവൻ പോയാൽകൂടെവരാതെ വേർപെടുമേ;- വരു…ഉലകം മായ അഴകു സമംഅതു നമ്പാതെ മയക്കും നിന്നെമരണമൊരുനാൾ വന്നീടുമേമറക്കാതെ നിൻ രക്ഷകനേ;- വരു…വാനത്തിൻ കീഴെ ഭൂമി മീതെവാനവനേശു നാമമെന്യേരക്ഷിപ്പാൻ മാർഗ്ഗം വേറെയില്ലരക്ഷകൻ യേശു താൻ വഴിയേ;- വരു…തീരാത്ത പാപം വ്യധിയേയും മാറാത്ത എല്ലാ ബലഹീനവുംഘോര കുരുശിൽ ചുമന്നു നിന്നെസൗഖ്യമാക്കി തൻ അടിപ്പിണരാൽ;- […]

Read More 

വരുവാനുള്ളോൻ വരും താമസമില്ല

വരുവാനുള്ളോൻ വരും താമസമില്ലകണ്ണുനീരുമാറും ദുഃഖമെല്ലാം നീങ്ങുംകണ്ണിമെയ്ക്കുന്നിടയിൽ നാം പറന്നുപോകുമേഉള്ളം തുടിക്കുന്നേ നിൻ മുഖം കാണുവാൻആശയേറുന്നേ നിൻ കൂടെ വാഴുവാൻനീ ചെയ്തതെല്ലാമോർത്തെന്നുള്ളം നിറയുന്നേഏതിൽ നിന്നും വീണതെല്ലാമേറ്റു പറയുന്നുകൊക്കും മീവൽ പക്ഷിയും നിൻ വരവറിയുന്നുഎൻ ജനമോ കാലഗതിയറിയുന്നില്ലഈ ലോകത്തിനനുരൂപരാകാതെപൂർണ്ണതയുള്ള ജീവനം കഴിക്കുവാൻആശിഷദായകാ നിൻ മാരി അയയ്ക്കുകനിൻ വരവോർത്തു ഞാനും കാത്തിരിക്കുന്നുഉലക നിക്ഷേപങ്ങളിൽ ആശ വെയ്ക്കാതെഉത്തമസമ്പത്തു താതൻ ഒരുക്കുന്നല്ലോഉൽസാഹത്തിൽ മടുപ്പില്ലാതെ എരിഞ്ഞു ശോഭിപ്പാൻഉയിരുള്ള നാൾകളെല്ലാം വാഞ്ഛിക്കുന്നേ

Read More 

വരുന്നുണ്ട് വരുന്നുണ്ട് എന്‍റെ അത്ഭുതം

വരുന്നുണ്ട് വരുന്നുണ്ട്എന്‍റെ അത്ഭുതം വരുന്നുണ്ട്കുരുടനു കാഴ്ച ലഭിച്ചതുപോൽഎൻ സൗഖ്യം വരുന്നുണ്ട്‌ഏലിയാവിനപ്പം ലഭിച്ചതുപോൽഎൻ ആഹാരം വരുന്നുണ്ട്അബ്രഹാം അനുഗ്രഹമായതുപോൽഎൻ അനുഗ്രഹം വരുന്നുണ്ട്യോസേഫ് മാനിക്കപ്പെട്ടതുപോൽഎൻ ഉയർച്ച വരുന്നുണ്ട്ദാനിയേൽ വിടുവിക്കപ്പെട്ടതുപോൽ എൻ വിടുതൽ വരുന്നുണ്ട്ദാവീദ് യുദ്ധം ജയിച്ചതുപോൽഎൻ വിജയം വരുന്നുണ്ട്ശലോമോന് വിജ്ഞാനം ലഭിച്ചതുപോൽഎൻ വിജ്ഞാനം വരുന്നുണ്ട്;-

Read More 

വരുന്നു പരമേശൻ ഇപ്പാരിൻ ഭരണം

വരുന്നു പരമേശൻ ഇപ്പാരിൻഭരണം ഭരമേൽക്കാൻവരവിന്നായ് തൻ വചനം പോൽ നീഒരുങ്ങീടുന്നുവോ?മുഴങ്ങും കാഹളധ്വനിയും പരിചിൽപതിനായിരമാം ദൂതന്മാരുംആയിരമായിരം വിശുദ്ധന്മാരുംആയിട്ടായിമാണ്ടു വാണീടാൻഉലകിൻ സൃഷ്ടികൾ ദേവസുതരിൻതേജസ്സാകും സ്വാതന്ത്ര്യമോടെദ്രവത്വത്തിൽ ദാസ്യത്തിൽ നിന്നുടനെവിടുതൽ പ്രാപിച്ചാനന്ദമടവാൻ;-മുടന്തൻ മാനിനെപ്പോലെ ചാടുംഊമന്മാരും ഉല്ലസിച്ചാർക്കുംകുരുടന്മാരുടെ കണ്ണു തുറക്കുംഒഴിയും മാനുഷശാപമശേഷം;-സിംഹം കാളപോൽ പുല്ലു തിന്നീടുംപുള്ളിപ്പുലിയും ഗോക്കളുമതുപോൽസർഗ്ഗത്തിൻ പോതിൽ കളിച്ചീടുംചെറിയ ശിശുക്കൾ യേശുവിൻ രാജ്യേ;-വഴിപോക്കർ വെറും ഭോഷന്മാർ പോലുംവഴിതെറ്റാതെ നടന്നിടുമന്ന്ഇതു താൻ നിന്നുടെ വഴിയെന്നുള്ളൊരുമൊഴിയും പിന്നിൽ കേൾക്കാമെന്ന;-വരുമോരോവിധ പരിശോധനയിൽസ്ഥിരമായ് വിജയം പ്രാപിച്ചവരെപരനേശുവിൻ തിരു സിംഹാസനത്തിൽഒരുമിച്ചങ്ങിരുത്തീടുവാനായി;-സ്നേഹത്താൽ നിറഞ്ഞൊരു സാമ്രാജ്യംസ്നേഹത്തിൻ സ്വരൂപനാമേശുമോദത്താൽ നിറഞ്ഞോരു വിശുദ്ധർക്കായിട്ടായിരമാണ്ടു നൽകിടാൻ;-

Read More 

വരുന്നിതാ നാഥൻ വാഴുവാൻ ഭൂമൗ

വരുന്നിതാ നാഥൻ വാഴുവാൻ ഭൂമൗനിരന്ന തൻ പരിവാര പദവികളോടെനരന്നു വാഴ്വാൻ ഭൂമി യൊരുക്കിനാനാദിയിൽനരനുടെ മരണത്താൽ നടന്നില്ലതെന്നാൽ;- വരുന്നിതാ…നരസുതനായവൻ മരിച്ചുയിർത്താകയാൽഭരണമീ ഭൂമേൽ ചെയ് വാൻ ലഭിച്ചവകാശം;- വരുന്നിതാ…പിതൃഭരണാസനമവന്നു ദേവൻ നൽകു-മധിപനാമവനെന്നു പ്രവചനമുണ്ട്;- വരുന്നിതാ…ജരിച്ച ഭരണങ്ങൾ മറിച്ചു നീക്കിത്തന്‍റെവരിച്ച സതിയോടൊത്തു ഭരിച്ചിരുന്നീടാൻ;- വരുന്നിതാ…കഠിന നിയമങ്ങൾ തടവു ചെയ്തെങ്ങും തൻകുടിലത വിട്ടു ധർമ്മം നടത്തുവതിന്നായ്;- വരുന്നിതാ…തന്നുടെ പേർക്കായി മന്നിലലിഞ്ഞ തൻനിന്ദിത ജനങ്ങൾ നിലവിളി നീക്കാൻ;- വരുന്നിതാ…തിരു ജനങ്ങൾക്കേറ്റം ദുരിതമിയറ്റിയോരരികുലങ്ങൾക്കു തക്ക പ്രതികാരം ചെയ് വാൻ;- വരുന്നിതാ…പരമപിതാവിന്‍റെ തിരുഹിതമൊത്തു ഭൂ-യെരുശലേം പുരി രാജ […]

Read More 

വരുന്നിതാ യേശു വരുന്നിതാ വാനമേഘ

വരുന്നിതാ യേശു വരുന്നിതാവാനമേഘത്തേരിലായ്… വരുന്നിതാഅത്യുന്നതന്‍റെ മറവിൽ വസിച്ച്സർവ്വശക്തൻ നിഴലിലായ്രാത്രിയിലെ ഭയത്തെപ്പോലുംനിനക്ക് പേടിപ്പാനില്ല;- വരുന്നിതാഉച്ചയ്ക്ക് നശിപ്പിക്കുംസംഹാരത്തെയും പകൽപറക്കും അസ്ത്രത്തേയുംനിനക്ക് പേടിപ്പാനില്ല;- വരുന്നിതാഅവനെന്നോട് പറ്റിയിരിക്കയാൽഞാനവനെ വിടുവിക്കുംനിന്‍റെ കാൽ കല്ലിൽ തട്ടിപ്പോകാതെനിന്നെ കൈകളിൽ വഹിച്ചിടും;- വരുന്നിതാ…അവനെൻ നാമത്തെ അറികയാൽഞാനവനെ ഉയർത്തിടുംകഷ്ടകാലത്ത് ഞാനവനെഎന്‍റെ രക്ഷയെ കാണിക്കും;- വരുന്നിതാ…ദൈവജനമേ ഉണർന്നിടുകാകാന്തൻ വരവേറ്റം സമീപമായ്കാഹളനാദം കേൾക്കുവാനായ്ഉണരുക നീ ഉണരുക;- വരുന്നിതാ…

Read More