Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വന്നിടുവിൻ സോദരാ നീ

വന്നിടുവിൻ സോദരാ നീ ശ്രവിക്കുവിൻ ദൈവവചനം വിട്ടിടുവിൻ പാപവഴികളെ സ്വീകരിക്കുവിൻ യേശുനാഥനെ നിന്‍റെ ഹൃദയത്തില്ൽ യേശുനാഥനെ സ്വന്ത രക്ഷിതവായ് സ്വീകരിചിടൂ യേശുമാത്രം നല്ലരക്ഷക്ൻ നിന്‍റെ പാപമെല്ലാം തീര്തുതന്നിടും ലോകർ നിന്നെ തള്ളിയെന്നാലും യേശു നിന്നെ കൈവിടുകില്ല യേശുമാത്രം നല്ല ഇടയൻ നിന്നെ അന്ത്യത്തോളം വഴിനടത്തിടും യേശുരാജൻ വേഗം വന്നിടും തന്‍റെ കാന്തയാം നമ്മെ ചേർക്കുവാൻ യേശുമാത്രം നല്ല ഇടയൻ തൻ വരവിന്നായ് ഒരുങ്ങിനിന്നിടാം

Read More 

വന്നിടും യേശു വന്നിടും വേഗം

വന്നിടും യേശു വന്നിടും വേഗം മന്നിതിൽ വന്നിടുമേവല്ലഭനേശു ഉന്നത നാഥൻ വന്നിടും മേഘമതിൽമന്നവൻ വരുമേ പ്രതിഫലം തരുമേ നിശ്ചയമായ് വരുമേമണ്ണിൽനിന്നുയരും ഭക്തഗണങ്ങൾ വിണ്ണിൽ തന്നരികിൽ ചേർന്നിടുമേ;- വന്നിടും…ലോകം മുഴുവൻ ഭരണം നടത്താൻ ശോകമകറ്റിടുവാൻയൂദയിൻ സിംഹം രാജാധിരാജൻ മേദിനിതന്നിൽ വന്നിടുമേ;- വന്നിടും…സർവ്വസൃഷ്ടിയുമൊന്നായിന്നു കാത്തു ഞരങ്ങീടുന്നുശാപമകറ്റാനാന്ദമെകാൻ ശാലേം രാജൻ വന്നീടുമേ;- വന്നിടും…പശിദാഹമെല്ലാം പറന്നകന്നീടും തൻ ശുദ്ധഭരണമതിൽപാരിതിലെങ്ങും പരമാനന്ദം നിറയും നാൾകൾ വന്നിടുമേ;- വന്നിടും…വരണം യേശുരാജൻ വരണം സൽഭരണം വരണംവന്നേ തോരൂ ഭക്തരിൻ കണ്ണീരന്നേ തീരൂ വേദനകൾ;- വന്നിടും…

Read More 

വന്നിടുക യേശു പാദേ തന്നിടും താൻ

വന്നിടുക യേശു പാദേതന്നിടും താൻ നിത്യജീവൻഏകമോക്ഷ വാതിൽ ലോക രക്ഷകനേശുവത്രേവഴിയും സത്യവും ജീവനുമവനേവരുമോ? നീയിന്നവൻ ചാരേ;- വന്നി…പുല്ലിൻ പൂക്കൾ പോലെയല്ലോ നിന്നുടെ ജീവിതമേവാടിക്കൊഴിയും മരണം വരുമ്പോൾനേടിയതെല്ലാം ആർക്കാകും?;- വന്നി…ലോകം ഒടുവിൽ നിന്നെ ശോക കടലിൽ തള്ളിടുമേജീവിത നൗകയിലവന്നിടമേകിപോവുക ജീവ വഴിയിൽ നീ;- വന്നി…ഇത്ര വലിയ രക്ഷ ഇന്നു ത്യജിച്ചു പോകുകയോ!ഇനിയും സമയം ലഭിച്ചിടുമെന്നോ?ഇതുനിൻ രക്ഷാദിനമല്ലോ;- വന്നി…

Read More 

വന്നിടേണം യേശുനാഥാ

വന്നിടേണം യേശുനാഥാഇന്നീയോഗ മദ്ധ്യേ നീതന്നരുൾക നിൻ വരങ്ങൾനിൻ സ്തുതി കൊണ്ടാടുവാൻമന്നിടത്തിൽ വന്ന നാഥാപൊന്നു തിരുമേനിയേനന്ദിയോടിതാ നിൻ ദാസർവന്നുകൂടുന്നേ മുമ്പിൽതാതനേ കൃപാനിധേശ്രീയേശുനാമം മൂലമേതന്നീടേണം ആത്മദാനംപ്രാർത്ഥന ചെയ്തിടുവാൻവേദവാക്യങ്ങളെയിന്നുമോദമോടുൾക്കൊള്ളുവാൻതാതനേ തുറക്കയെങ്ങ-ളുള്ളത്തെ തൃക്കൈകളാൽപാപമൊക്കെയേറ്റു ചൊന്നുമോചനം ലഭിച്ചീടാൻപാപബോധ മേകിയിന്ന-നുഗ്രഹിക്ക ദൈവമേഇന്നു നിൻ തിരുവചനംഷോഘിക്കും നിൻ ദാസനുംനിന്നനുഗ്രഹിക്ക നിറവിൻശക്തിയെ നല്കീടണം.

Read More 

വന്ന വഴികൾ ഒന്നോർ ത്തിടുമ്പോൾ

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾഇന്നയോളം നടത്തിയ നാഥാനന്ദിയല്ലാതില്ലൊന്നുമില്ലഎന്നും കരുതലിൽ വഹിച്ചവനെ(2)ബഹുദൂരം മുന്നോട്ടു പോകാൻബലം നൽകി നീ നടത്തി(2)തളർന്നോരോ നേരത്തിലെല്ലാംതവ കരങ്ങൾ ആശ്വാസമായ്(2)ഓടി മറയും നാളുകൾ എല്ലാംഓർപ്പിക്കുന്നു നിൻ കാരുണ്യം(2)ഓരോ ജീവിത നിമിഷങ്ങൾ എല്ലാംഓതിടുന്നു തവ സാന്നിധ്യം(2)മനോവ്യധകൾ നീ എന്നും കണ്ടുമനസ്സലിഞ്ഞു ദയ കാട്ടി നീ(2)ഇരുളേറും പാതയിലെല്ലാംഇതുവരെയും താങ്ങിയല്ലോ(2)

Read More 

വൻമഴ പെയ്തു നദികൾ പൊങ്ങി

വൻമഴ പെയ്തു നദികൾ പൊങ്ങിഎൻ വീടിൻമേൽ കാറ്റടിച്ചു തളർന്നുപോകാതെ കരുതലിൻ കരം നീട്ടിനടത്തിയ വഴികൾ നീ ഓർത്താൽവൻമഴ പെയ്യട്ടെ നദികൾ പൊങ്ങട്ടെഎൻ വീടിൻമേൽ കാറ്റടിച്ചീടട്ടെനീ തകർന്നീടുവാൻ നോക്കിനിന്നോരെല്ലാംകാണുന്നു നിൻ മുൻപിൽ വിശാലവാതിൽയഹോവ നിനക്കായ് കരുതിയ വഴികൾനീ പോലും അറിയാതിന്നുംചെങ്കടൽ മൂടട്ടെ തീച്ചൂള ഏറട്ടെ അടഞ്ഞവയെല്ലാം തുറന്നീടുമേ;-ക്ഷീണിതനാകുമ്പോൾ പ്രത്യാശഗാനങ്ങൾ എൻ നാവിലെന്നും ഉയർന്നീടുമേകുശവന്‍റെ കൈയ്യാൽ പണിതിടും നേരംമറ്റ‍ാരും അറിഞ്ഞില്ലെന്നെക്ഷീണിതനാകട്ടെ കണ്ണുനിറയട്ടെനിൻ മഹത്വം ഞാൻ ദർശിക്കുവാൻ;-

Read More 

വാനിൽ വന്നു വേഗം നമ്മെ ചേർത്തിടും

വാനിൽ വന്നു വേഗം നമ്മെ ചേർത്തിടും പ്രിയൻ കാണും നമ്മൾ പ്രാണനാഥൻ പൊന്മുഖം നേരിൽമണ്ണിലുറങ്ങും വിശുദ്ധഗണങ്ങൾ വിണ്ണിൽ ചേരും അക്ഷയരായ് കണ്ണിമെക്കും നൊടിയിടയിൽ നാം പറന്നുയരും തൻ സന്നിധിയിൽപാടു സഹിച്ചും നിന്ദ വഹിച്ചും പാരിൽ പാർക്കുന്നന്യരായ് നാം കേഴും വിനകൾ തീരും വിരവിൽ വാഴും നമ്മൾ വിൺപുരിയിൽകാന്താൻ കാണ്മാൻ കാലങ്ങളെണ്ണി കാത്തിരിക്കും പ്രിയജനമേ കാഹളത്തിൻ നാദം നമ്മൾ കാതിൽ കേൾക്കാൻ കാലമായിഉണരാം നമ്മൾ ഉത്സുകരായി ഒരുങ്ങാം നാഥൻ വരവിന്നായ് ആർത്തിയോടെ കാത്തിരിക്കാം കർത്താവു വേഗം വന്നിടുമേ

Read More 

വാനിൽ വന്നീടുമേ വിണ്ണിൽ ദൂതരുമായ്

വാനിൽ വന്നിടുമേ വിണ്ണിൻ ദൂതരുമായ് രാജരാജൻ നമ്മുടെ നാഥൻതേജസ്സിൽ വന്നിടുമേ ഇല്ല നാളധികം പാരിൽ നമുക്കിനിയും വേല തികച്ചിടാം ലോകം ത്യജിച്ചിടാം വരവിന്നായെന്നും ഉത്സുകരായ് നാം ഒരുങ്ങിയുണർന്നിരിക്കാം;-മണ്ണിൽ നിലനിൽക്കും ഒന്നും നമുക്കില്ല വിണ്ണിലൊരുക്കുന്ന വീടു നമുക്കുണ്ട്വീണ്ടെടുപ്പിൻ നാൾ വേഗം വരുന്നു വീട്ടിൽ നാം ചേർന്നിടാറായ്;-ശാലേം നഗരമതിൻ തങ്കവീഥികളിൽ ചേലെഴും പ്രിയന്‍റെ സ്നേഹക്കൈകളിൽ നാംചേർന്നു വിശ്രാമം നേടിടുമന്നു തീർന്നിടുമാകുലങ്ങൾ;-

Read More 

വന്ദിച്ചീടുന്നേൻ ഞാൻ വന്ദിച്ചീടുന്നേൻ

പല്ലവിവന്ദിച്ചീടുന്നേൻ ഞാൻ വന്ദിച്ചീടുന്നേൻ-ദേവനന്ദനനെ നന്ദിയോടെ വന്ദിച്ചീടുന്നേൻചരണങ്ങൾവന്ദനത്തിൻ പാത്രവാനെ വന്ദിച്ചീടുന്നേൻ-സർവ്വവസ്തുവിന്നും കാരണനെ വന്ദിച്ചീടുന്നേൻപൊന്നുലോകാധിപതിയെ വന്ദിച്ചീടുന്നേൻ-നിത്യപരമസ്വയാധിപനെ വന്ദിച്ചീടുന്നേൻമുന്നും പിന്നുമായവനെ വന്ദിച്ചീടുന്നേൻ-സദാമൂന്നാളുമൊന്നായവനെ വന്ദിച്ചീടുന്നേൻ മന്നവരിൽ മന്നവനെ വന്ദിച്ചീടുന്നേൻ-മുഖംമന്നിടത്തിൽ വച്ചുകൊണ്ടു വന്ദിച്ചീടുന്നേൻപല്ലവി സ്തുതിച്ചീടുന്നേൻ വീണു സ്തുതിച്ചീടുന്നേൻ-എങ്ങൾഅധിപനാം യേശുവിനെ സ്തുതിച്ചീടുന്നേൻഅതിശയമുളളവനെ സ്തുതിച്ചീടുന്നേൻ-സദാഅളവില്ലാ വല്ലഭനെ സ്തുതിച്ചീടുന്നേൻഅതിരററ ഗുണവാനെ സ്തുതിച്ചീടുന്നേൻ-ദയഅഖിലർക്കും ചെയ്യുന്നോനെ സ്തുതിച്ചീടുന്നേൻഗതിതരും നായകനെ സ്തുതിച്ചീടുന്നേൻ-സീനഗിരിയിന്മേൽ വന്നവനെ സ്തുതിച്ചീടുന്നേൻമതിമനസ്സാകൈകൊണ്ടും സ്തുതിച്ചീടുന്നേൻ-എന്‍റെമാലൊഴിച്ച പാദം ചേർന്നു സ്തുതിച്ചീടുന്നേൻ;- വന്ദിഒരുത്തനും കാണാത്തോനെ വന്ദിച്ചീടുന്നേൻ-ഒന്നുംഉപമയററുളളവനെ വന്ദിച്ചീടുന്നേൻകരുണയിന്നഴകിനെ വന്ദിച്ചീടുന്നേൻ-യൂദകുലമതിൽവന്നവനെ വന്ദിച്ചീടുന്നേൻമരിയമകനെയെന്നും വന്ദിച്ചീടുന്നേൻ-എമ്മാനുവേലദിനം തോറും വന്ദിച്ചീടുന്നേൻശരണം തരണമെന്നു വന്ദിച്ചീടുന്നേൻ-പാരിൽസാഷ്ടാംഗം വീണു കൊണ്ടു വന്ദിച്ചീടുന്നേൻ;- വന്ദിഅക്ഷയനെ പക്ഷമോടു […]

Read More 

വന്ദനമേ യേശു രക്ഷകനെൻ നായകനെ

വന്ദനമേ യേശു രക്ഷകനെൻ നായകനെവന്ദനമേ… വന്ദനമേ…വന്ദനത്തിനെന്നും യോഗ്യനേനിന്നനുഗ്രഹങ്ങൾ എന്നിൽ നീ തന്നതാൽനിന്നുടെ വന്ദനം എന്നുമെൻ ഗാനമാം;- വന്ദ…കാൽവറി ദർശനം കാണുന്നെൻ മുമ്പിലായ്അൻപിനാലുള്ളവും കണ്ണും നിറയുന്നേ;- വന്ദ…പൊന്നു മഹേശനെ നിന്നുടെ കാരുണ്യംസന്തതമോർത്തു ഞാൻ നന്ദിയാൽ പാടുമേ;- വന്ദ…പാപവും ശാപവും രോഗവും നീങ്ങി ഞാൻനീതിമാനാകുവാൻ ശാപമായ്ത്തീർന്നോനെ;- വന്ദ…ഇളകാത്ത രാജ്യമാം സീയോനെൻ സ്വന്തമാംപരനോടുകൂടെ ഞാൻ നിത്യമായ് വാണീടും;- വന്ദ…പരമാനന്ദപ്രദം പരിശുദ്ധ ജീവിതംപരലോകതുല്യമെൻ വിശ്വാസ സേവനം;- വന്ദ…ഭാരങ്ങൾ തീർന്നു ഞാൻ ആനന്ദിച്ചീടുവാൻഭാരങ്ങൾ തീർത്ത എൻ കാരുണ്യവാരിധേ;- വന്ദ…

Read More